കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനില്‍ ബിശ്വാസ് വിടവാങ്ങി

  • By Staff
Google Oneindia Malayalam News

മുംബൈ: ഹിന്ദി സിനിമാ രംഗത്ത് ഓര്‍ക്കെസ്ട്രയുടെ സാധ്യതകള്‍ ആദ്യമായി പരിചയപ്പെടുത്തിയ സംഗീത സംവിധായകന്‍ അനില്‍ ബിശ്വാസ് അന്തരിച്ചു. അദ്ദേഹത്തിന്് 89 വയസ്സായിരുന്നു.

ഹിന്ദി സിനിമയിലേക്ക് രണ്ട് പ്രമുഖ ഗായകരെ- തലത്ത് മെഹ്മൂദിനെയും മുകേഷിനെയും- കൊണ്ടുവന്നതും അനില്‍ ബിശ്വാസാണ്. ഈ രണ്ട് ഗായകരും പിന്നീട് ദശകങ്ങളോളം ഹിന്ദി സിനിമാ രംഗത്ത് തിളങ്ങി.

മുകേഷ് പഹ്ലി നസര്‍ എന്ന ചിത്രത്തില്‍ ആദ്യമായി പാടിയ ദില്‍ ജല്‍ത ഹേ തോ ജല്‍നേ ദേ എന്ന ഗാനം ചിട്ടപ്പെടുത്തിയത് അനില്‍ ബിശ്വാസാണ്. ആ ഒരൊറ്റഗാനം കൊണ്ട് ബോളിവുഡ് മുകേഷ് എന്ന ഗായകനെ തിരിച്ചറിഞ്ഞു, ആവേശത്തോടെ സ്വീകരിച്ചു.

തലത്ത് മെഹ്മൂദ് ആര്‍സു എന്ന ചിത്രത്തില്‍ പാടിയ ആദ്യഗാനം യെഹ് ദില്‍ മുജേ ഐസി ജഗ ലേ ചല്‍ ജഹന്‍ കോയി ന ഹോ എന്ന അവിസ്മരണീയ ഗാനത്തിനു പിന്നിലും അനില്‍ ബിശ്വാസായിരുന്നു. ഈ ഗാനത്തോടെ തലത്ത് മെഹ്മൂദും ഹിന്ദി ചലച്ചിത്ര ലോകത്ത് സ്വന്തമായ ഇടം കണ്ടെത്തി.

കിഴക്കന്‍ ബംഗാളിലെ ഒരു ഗ്രാമത്തില്‍ 1914ല്‍ ജനിച്ച ബിശ്വാസ് ആദ്യം സ്വാതന്ത്യ്രസമര പ്രവര്‍ത്തകനായിരുന്നു. എങ്കിലും അദ്ദേഹത്തിലെ കലാകാരന്‍ പിന്നീടെപ്പോഴോ പുറത്തുവന്നു. അദ്ദേഹം മുംബൈയിലേക്ക് കുടിയേറി. അവിടെ സിനിമാരംഗത്തെത്തി. ധരം കി ദേവി എന്ന ചിത്രത്തിന് സംഗീതം ചിട്ടപ്പെടുത്തിയതോടെയാണ് അനില്‍ ബിശ്വാസ് സംഗീത സംവിധായകന്‍ എന്ന നിലയില്‍ പ്രശസ്തനായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X