Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒ.വി. വിജയന്‍ വിദേശയാത്ര റദ്ദാക്കി

ദില്ലി: ആദ്യ വിദേശയാത്ര അനാരോഗ്യം മൂലം സാഹിത്യകാരന്‍ ഒ.വി. വിജയന്‍ ഉപേക്ഷിച്ചു. ജര്‍മ്മനിയിലെ ബെര്‍ലിനില്‍ നടക്കുന്ന അന്താരാഷ്ട്ര സാഹിത്യസമ്മേളനത്തില്‍ വിജയന് ക്ഷണമുണ്ടായിരുന്നു. പക്ഷെ പാര്‍ക്കിന്‍സണ്‍സ് രോഗം വീണ്ടും വിജയന്റെ യാത്ര മുടക്കി.

ഈയിടെ ഏറെ ആരോഗ്യം മെച്ചപ്പെട്ടതിനാലാണ് ബെര്‍ലിനിലേക്കുള്ള യാത്രയ്ക്ക് വിജയന്‍ സമ്മതിച്ചത്. പക്ഷെ അവസാനനിമിഷം രോഗം വില്ലനായി. മുന്‍പൊരിക്കലും ഒരു വിദേശയാത്രയ്ക്കുള്ള വിജയന്റെ ശ്രമത്തെ രോഗം തടഞ്ഞിരുന്നു. അന്ന് യുഎസില്‍ ഫൊക്കാന സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു വിജയന്‍ പോകേണ്ടിയിരുന്നത്.

ബെര്‍ലിനിലെ സമ്മേളനത്തില്‍ വിജയന്റെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. വിജയന്റെ അരിമ്പാറ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി മുരളീനായര്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ പ്രദര്‍ശനവുമുണ്ട്. വിജയന്റെ ഇതിഹാസകൃതിയായ ഖസാക്കിന്റെ ഇതിഹാസത്തിന്റെ ഫ്രഞ്ച്- ജര്‍മ്മന്‍ പരിഭാഷകള്‍ ഈ സമ്മേളനത്തില്‍ പ്രകാശനം ചെയ്യേണ്ടതായിരുന്നു. വിജയനും ഭാര്യ തെരേസയും യാത്രാരേഖകള്‍ എല്ലാം തയ്യാറാക്കിയതായിരുന്നു. പക്ഷെ രോഗം മൂലം യാത്ര റദ്ദാക്കി വിജയന്‍ ഹൈദരാബാദിലേക്ക് മടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+