Get Updates
Get notified of breaking news, exclusive insights, and must-see stories!

പുരുഷ കേസരികളോട്, ഒരു കുരുവുണ്ടായാല്‍ മതി എല്ലാം തീരാന്‍, ബോഡി ഷെയിമിംഗിന് മറുപടിയുമായി നടന്‍

കോഴിക്കോടന്‍ തമാശകളുമായി മലയാളികള്‍ക്കിടയില്‍ ചിരപരിചിതനായ താരമാണ് നിര്‍മല്‍ പാലാഴി. പിന്നീട് സിനിമയിലൂടെയും താരം ചിരിപ്പിക്കാന്‍ തുടങ്ങി. അതേസമയം സോഷ്യല്‍ മീഡിയയില്‍ അടുത്ത കാലത്തായി താരത്തിനെതിരെ പല രീതിയിലുള്ള വിമര്‍ശനങ്ങള്‍ വരാറുണ്ട്. നേരത്തെ മകന്‍ നോമ്പെടുത്തെന്ന് പറഞ്ഞപ്പോഴായിരുന്നു ആക്രമണങ്ങള്‍ ഉണ്ടായത്. ഇപ്പോഴിതാ താരത്തിനെതിരെ ബോഡി ഷെയിമിംഗും വന്നിരിക്കുകയാണ്. ഇതിന് താരം നല്‍കിയ മറുപടി വൈറലായിരിക്കുകയാണ്.

മകളുമായി അദ്ദേഹം വലിയ അടുപ്പമായിരുന്നു; ഒടുവിൽ ജാനിനെ കുറിച്ച് വെളിപ്പെടുത്തി ആര്യ

1

നിര്‍മലിന്റെ ശരീര ഭാരത്തെ കുറിച്ചാണ് ഒരാള്‍ പരിഹാസം നിറഞ്ഞ രീതിയില്‍ കമന്റ് ചെയ്തത്. ഇതിന് നല്ല മറുപടിയാണ് നിര്‍മല്‍ നല്‍കിയത്. തനിക്കോ കുടുംബത്തിനോ യാതൊരു പ്രശ്‌നവുമില്ല. പിന്നെ നിങ്ങള്‍ക്ക് എന്തിനാണ് പ്രശ്‌നമെന്ന് നിര്‍മല്‍ ചോദിച്ചു. പരിഹസിച്ചയാളുടെ കമന്റും നിര്‍മല്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആ കമന്റ് പിന്നീട് താരം തന്നെ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

2

എന്റെ തടിയില്‍ എനിക്കോ എന്റെ കുടുംബത്തിനോ പ്രശ്‌നമില്ല. പിന്നെ ഇദ്ദേഹത്തിന് ഇദ്ദേഹത്തിന്റെ മനോഭാവം ഉള്ളവര്‍ക്കും എന്റെ തടികൊണ്ട് എന്ത് ബുദ്ധിമുട്ടാണ് ഉണ്ടായത് എന്ന് മനസ്സിലായില്ല. പിന്നെ മറ്റുള്ളവരുടെ തടിയോ ശരീരത്തിന്റെ കളര്‍ ഇതൊക്കെ എന്തിനോടെങ്കിലും ഉപമിച്ച് കോമഡിയാക്കാം എന്ന് ഉദ്ദേശിച്ച് എല്ലാം തികഞ്ഞ് നില്‍ക്കുന്ന ഉത്തമ പുരുഷ കേസരികളോട് ഒന്ന് പറഞ്ഞോടെ, ഒരു കുരു ഉണ്ടായാല്‍ മതി ട്ടോ ഈ ഉരുട്ടി കയറ്റിയതൊക്കെ ഇല്ലാതാവാന്‍ എന്നായിരുന്നു താരത്തിന്റെ മറുപടി.

3

താരത്തിന്റെ മറുപടിയെ നിരവധി പേര്‍ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചിലര്‍ നിര്‍മല്‍ തന്നെ അഭിനയിച്ച കോമഡി ഷോകളിലെ ബോഡി ഷെയ്മിംഗിനെ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. താന്‍ അത്തരം തമാശകളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നായിരുന്നു നിര്‍മല്‍ മറുപടി നല്‍കിയത്. അതേസമയം പല തരത്തിലുള്ള പ്രതികരണങ്ങള്‍ വന്നതോടെയാണ് താരം പോസ്റ്റ് പിന്‍വലിച്ചതെന്നാണ് സൂചന. നേരത്തെ താരത്തിന്റ സൈന്റ് എന്ന ചിത്രം യുട്യൂബില്‍ റിലീസ് ചെയ്തിരുന്നു. ഇത് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

4

നേരത്തെ മകന്‍ നോമ്പെടുത്തത്തിന്റെ ഫോട്ടോ നിര്‍മല്‍ പങ്കുവെച്ചപ്പോഴും വലിയ തോതിലുള്ള ആക്രമണമുണ്ടായിരുന്നു. സുഹൃത്തുക്കള്‍ നോമ്പെടുക്കുന്നത് കണ്ട മകന് ആഗ്രഹം തോന്നി നിരാഹാരം ഇരിക്കാന്‍ തീരുമാനിച്ചതാണ്. വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെയെന്നുമായിരുന്നു നിര്‍മല്‍ കുറിച്ചത്. എന്ത് നോമ്പ് എടുത്താലും ഹിന്ദുക്കള്‍ കാഫിറുകള്‍ ആണെന്നും നരകത്തില്‍ പോകുമെന്നുമാണ് ഖുര്‍ആനില്‍ പറയുന്നതെന്നായിരുന്നു ഒരു കമന്റ്. ഇതിന് ചേച്ചി സ്വര്‍ഗത്തില്‍ ആയിരിക്കില്ലേ അപ്പോ നരകമാണ് സെയ്ഫ് എന്ന് മറുപടി നിര്‍മല്‍ നല്‍കിയിരുന്നു.

5

തന്റെ അപകടത്തെ കുറിച്ചും മകനെ കുറിച്ചുമെല്ലാം താരം നേരത്തെ ഇട്ട ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധിക്കപ്പെട്ടിരുന്നു. മക്കളാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യമെന്നും, അവര്‍ക്ക് ചെറുതായി എന്തെങ്കിലും പറ്റിയാല്‍ പോലും തനിക്ക് താങ്ങാനാവില്ലെന്നും നിര്‍മല്‍ പറഞ്ഞിരുന്നു. വാഹനാപകടത്തില്‍ പരിക്ക് ചികിത്സയിലായിരുന്നപ്പോഴും മരണം സംഭവിക്കാതെ തിരിച്ചുവന്നപ്പോഴും ഓര്‍ത്തത് മകനെ കുറിച്ചായിരുന്നുവെന്ന് നിര്‍മല്‍ പറഞ്ഞിരുന്നു. തനിക്ക് എന്തെങ്കിലും പറ്റിയാല്‍ എന്റെ മോന്‍ കാഴ്ച്ചക്കാരനായി നില്‍ക്കേണ്ടി വരില്ലായിരുന്നോ എന്നും നിര്‍മല്‍ കുറിപ്പില്‍ പറഞ്ഞു.

Recommended Video

cmsvideo
    Body shaming on Anoop Krishnan's fiancee after their engagement video was out

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+