നവോദയ അപ്പച്ചന്‍ സാറാണ് ആദ്യ ശമ്പളം തന്നത്, കിട്ടിയത് 2500 രൂപ, വെളിപ്പെടുത്തി സുരേഷ് ഗോപി
സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം എപ്പോഴും മലയാള സിനിമയില്‍ വാര്‍ത്തയാവാറുള്ള കാര്യമാണ്. മോഹന്‍ലാലും മമ്മൂട്ടിയും തന്നെയാണ് അക്കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍ ഇവരുടെ അതേ ഗണത്തില്‍പ്പെടുന്ന സൂപ്പര്‍ താരം തന്നെയാണ് സുരേഷ് ഗോപിയും. പക്ഷേ ഇതുവരെ താരത്തിന്റെ പ്രതിഫലം എത്രയാണെന്ന് പറഞ്ഞിട്ടില്ല. ഈ സൂപ്പര്‍ താരങ്ങള്‍ക്കൊക്കെ ആദ്യം കിട്ടിയ പ്രതിഫലം എത്രയാണെന്ന് പല അവസരങ്ങളിലായി വെളിപ്പെടുത്തുകയാണ്. ഇപ്പോഴിതാ സുരേഷ് ഗോപി ആദ്യമായി തനിക്ക് കിട്ടിയ ശമ്പളം എത്രയാണെന്ന് വെളിപ്പെടുത്തുകയാണ്. കുഞ്ചാക്കോ ബോബനുമായുള്ള സംസാരത്തിലാണ് ഇക്കാര്യം സുരേഷ് ഗോപി വെളിപ്പെടുത്തിയത്.

കുഞ്ചാക്കോ ബോബനും സുരേഷ് ഗോപിയോട് തന്റെ ആദ്യ പ്രതിഫലത്തെ കുറിച്ച് വെളിപ്പെടുത്തുന്നുണ്ട്. സുരേഷ് ഗോപി അവതാരകനായ പുതിയ റിയാലിറ്റി ഷോ അഞ്ചിനോട് ഇഞ്ചോടിഞ്ച് പരിപാടിയിലാണ് രസകരമായ വെളിപ്പെടുത്തല്‍ നടന്നത്. കുഞ്ചാക്കോ ബോബനായിരുന്നു ഇതില്‍ അതിഥിയായി എത്തിയത്. ആദ്യ സിനിമയ്ക്ക് എത്രയാ ശമ്പളം കിട്ടിയതെന്നായിരുന്ന സുരേഷ് ഗോപി കുഞ്ചാക്കോ ബോബനോട് ചോദിച്ചത്. അമ്പതിനായിരം രൂപയാണ് തനിക്ക് കിട്ടിയതെന്നാണ് തോന്നുന്നതെന്ന് ചാക്കോച്ചന്‍ മറുപടി പറയുന്നുണ്ട്. അനിയത്തിപ്രാവിലൂടെയായിരുന്നു കുഞ്ചാക്കോ ബോബന്‍ മലയാള സിനിമയിലേക്ക് എത്തിയത്.
അനിയത്തി പ്രാവ് മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരുന്നു. അതിന് കിട്ടിയ പ്രതിഫലമാണ് ചാക്കോച്ചന്‍ വെളിപ്പെടുത്തിയതെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് സുരേഷ് തനിക്ക് കിട്ടിയ പ്രതിഫലത്തിന്റെ കാര്യം അടക്കം വെളിപ്പെടുത്തിയത്. തനിക്ക് ആദ്യത്തെ ശമ്പളം തരുന്നത് നവോദയ അപ്പച്ചന്‍ സാറാണെന്ന് സുരേഷ് ഗോപി പറയുന്നു. അദ്ദേഹം തന്റെ വലിയപാപ്പന്റെ അനിയനാണെന്ന് കുഞ്ചാക്കോ ബോബന്‍ ഇതിന് പിന്നാലെ കൂട്ടിച്ചേര്‍ത്തു. അന്ന് ഉണ്ണി മേരിയുടെ വീട് വാടകയ്ക്ക്എടുത്ത് അവിടെയാണ് അപ്പച്ചന്‍ സാറിന്റെ ഓഫീസ് ഉണ്ടായിരുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ഞാന്‍ അവിടെ ചെന്നു. അപ്പച്ചന്‍ സാറ് വന്ന് 2500 രൂപയുടെ ഒരു ചെക്ക് എഴുതി എഴുതി ഔപ്പിട്ട് കൈയ്യില്‍ വെച്ച് തന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
നവ വധുവിന്റെ ലുക്കില്‍ തിളങ്ങി സാനിയ അയ്യപ്പന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
എന്നോട്ട് അച്ഛന്‍ നേരത്തെ പറഞ്ഞിരുന്നു, എന്താണെങ്കിലും അപ്പച്ചന്‍ സാറിന്റെ കൈയ്യില്‍ നിന്നും നേരിട്ടേ, അതിപ്പോള്‍ പൈസയാണെങ്കില്‍ പോലും വാങ്ങിക്കാന്‍ പാടുള്ളൂവെന്നും സുരേഷ് ഗോപി പറഞ്ഞു. ഭയങ്കര വളര്‍ച്ച അതുകൊണ്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഓഫീസില്‍ നിന്ന് ചെക്ക് വാങ്ങിച്ചോണ്ട് പോകണം എന്നായിരുന്നു എന്നോട് അപ്പച്ചന്‍ സാര്‍ പറഞ്ഞത്. അപ്പോള്‍ ഞാന്‍ പറഞ്ഞു, സര്‍ തന്നെ എനിക്ക് ചെക്ക് തരണമെന്ന്, പുള്ളിക്ക് അത് ഭയങ്കര അഭിമാനമായി തോന്നി. പുള്ളി വന്ന് ഈ 2500ന്റെ ചെക്ക് കൈയ്യില്‍ വെച്ച് തന്നിട്ട് അതിലെ പൂജ്യം കണ്ടോ എന്ന് എന്നോട് ചോദിച്ചു. ആ പൂജ്യത്തിന്റെ എണ്ണം കൂട്ടി കൊണ്ടുവരണം എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞതെന്നും സുരേഷ് ഗോപി പറഞ്ഞു.
അപ്പച്ചന്‍ സാറിന്റെ കാര്യം വ്യത്യസ്തമായിരുന്നു. തന്നെ അതിന് ശേഷം എപ്പോ കണ്ടാലും, സാധാരണ എല്ലാവരും ചോദിക്കുന്നത് പോലെ വീട്ടിലെ വിശേഷം എങ്ങനെ, എല്ലാവരും സുഖമായിരിക്കുന്നോ പോലുള്ള ചോദ്യങ്ങളല്ല ചോദിക്കുക. പക്ഷേ എന്നോട് നേരെ തിരിച്ചായിരുന്നു. ഇപ്പോള്‍ എത്രയാണ് വാങ്ങുന്നത്. പൂജ്യമെത്ര കൂടി എന്നൊക്കെയാണ് ചോദിക്കാറുള്ളതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയുടെ വിജയം സുരേഷ് ഗോപിക്ക് ചാനല്‍ പരിപാടികളില്‍ മികച്ച റേറ്റിംഗ് നേടി കൊടുത്തിരുന്നു. അതിനെ തുടര്‍ന്ന് പുതിയൊരു പരിപാടി വന്നിരിക്കുന്നത്. അഞ്ചിനോട് ഇഞ്ചോടിഞ്ചും നല്ല റേറ്റിംഗ് സ്വന്തമാക്കുമെന്നാണ് തുടക്കത്തില്‍ തന്നെ മനസ്സിലാവുന്നത്.












Click it and Unblock the Notifications