കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ തിരഞ്ഞെടുപ്പിൽ നിവിൻ പോളിക്ക് നാണക്കേട്, 158 വോട്ട് മാത്രം, കൂടുതൽ വോട്ട് നേടിയത് ഈ താരം

Google Oneindia Malayalam News

കൊച്ചി: താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിന് നേരിട്ടത് വന്‍ തിരിച്ചടി. സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി മോഹന്‍ലാല്‍ തന്നെ രംഗത്തിറങ്ങിയിട്ടും വന്‍ തിരിച്ചടി തന്നെ നേരിട്ടു. പ്രമുഖ താരങ്ങളായ നിവിന്‍ പോളിയും ഹണി റോസും ഔദ്യോഗിക പാനലില്‍ നിന്ന് പരാജയപ്പെടുകയും ചെയ്തിരുന്നു.

രാഹുലിന് ഇനി ഉപദേശകരില്ല, സച്ചിന്‍ രണ്ടാമനാവും, പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ, പിഴച്ചത് ഇക്കാര്യത്തില്‍രാഹുലിന് ഇനി ഉപദേശകരില്ല, സച്ചിന്‍ രണ്ടാമനാവും, പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ, പിഴച്ചത് ഇക്കാര്യത്തില്‍

ഔദ്യോഗിക പാനലിന് മുന്‍തൂക്കം ലഭിച്ചെങ്കിലും അപ്രതീക്ഷിതമായ നേടിയ മറുപക്ഷത്തിന്റെ വിജയം ആ നേട്ടങ്ങളുടെ ശോഭ കെടുത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നിവിനും മണിയന്‍പ്പിള്ള രാജുവിനും അടക്കം ലഭിച്ച വോട്ടിന്റെ കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്. വിമതന്‍ നാസര്‍ ലത്തീഫിനും വളരെ കുറച്ച് വോട്ടുകള്‍ മാത്രമാണ് നേടാനായത്.

1

അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലില്‍ നിന്നുള്ള രണ്ട് പേര്‍ക്കും വിമത പാനലില്‍ നിന്ന് ഒരാള്‍ക്കുമാണ് പരാജയം നേരിടേണ്ടി വന്നത്. നിവിനും ഹണി റോസുമാണ് ഔദ്യോഗിക പാനലില്‍ നിന്ന് തോറ്റത്. നിവിന്‍ പോളിക്ക് 158 വോട്ടാണ് ലഭിച്ചത്. അതേസമയം ഹണി റോസിന് 145 വോട്ടുമാണ് ലഭിച്ചത്. വിമതനായി മത്സരിച്ചത് നാസര്‍ ലത്തീഫാണ്. അദ്ദേഹത്തിന് നൂറ് വോട്ടുകള്‍ മാത്രമാണ് ആകെ കിട്ടിയത്. ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച വിജയ് ബാബുവും ലാലും വിജയം നേടി. രണ്ടും അപ്രതീക്ഷിതമായിരുന്നു. ആദ്യ ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയും പിന്നീട് തിരിച്ചുവരികയും ചെയ്ത വ്യക്തിയാണ് വിജയ് ബാബു.

2

വിജയ് ബാബുവിന് 228 വോട്ടുകളാണ് ലഭിച്ചത്. അതേസമയം ലാലിന് 212 വോട്ടുമാണ് ലഭിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകള്‍ക്ക് പ്രാധാന്യമുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ മണിയന്‍ പിളള്ള രാജു ഈ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. അപ്രതീക്ഷിതമായി അദ്ദേഹം തന്നെ വിജയിക്കുകയും ചെയ്തു. നടി ശ്വേത മേനോനും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ വിജയിച്ചു. അതേസമയം ഔദ്യോഗിക പാനലിന് വേണ്ടി മത്സരിച്ച ആശ ശരത് പരാജയപ്പെടുകയും ചെയ്തു. 224 വോട്ടാണ് മണിയന്‍പ്പിള്ള രാജുവിന് ലഭിച്ചത്. ശ്വേത മേനോന് ലഭിച്ചത് 176 വോട്ട് ലഭിച്ചു. 71 വോട്ടിനാണ് മണിയന്‍പ്പിള്ള രാജു വിജയിച്ചത്. ആശാ ശരത്തിന് 153 വോട്ടാണ് ആകെ നേടാനായത്.

3

എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ബാബുരാജ്, ലാല്‍, ലെന, മഞ്ജു പിള്ള, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, സുരഭി, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, വിജയ് ബാബു, ഹണി റോസ്, നിവിന്‍ പോളി, നാസര്‍ ലത്തീഫ് എന്നിവരാണ് മത്സരിച്ചത്. പതിനൊന്ന് പേര്‍ അടങ്ങുന്നതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി. ഇതിലേക്ക് മത്സരിച്ച പതിനാല് പേരില്‍ മൂന്ന് പേര്‍ പരാജയപ്പെട്ടു. ഹണി റോസ്, നിവിന്‍ പോളി, നാസര്‍ ലത്തീഫ് എന്നിവരാണ് പരാജയപ്പെട്ടത്. ബാബുരാജിന് 242 വോട്ട് ലഭിച്ചു. ലെനയ്ക്ക് 234 വോട്ടും കിട്ടി. മഞ്ജു പിള്ള-215, രചന-180, സുധീര്‍ കരമന- 261, സുരഭി 236, ടിനി ടോം 222, ടൊവിനോ തോമസ് 220, ഉണ്ണി മുകുന്ദന്‍ 198, വിജയ് ബാബു 225, എന്നിങ്ങനെയാണ് വിജയിച്ചവരുടെ വോട്ട് നില.

4

അമ്മ പ്രസിഡന്റായി മോഹന്‍ലാല് ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തന്നെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സിദ്ദീഖ് ട്രഷററായും ജയസൂര്യ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം മണിയന്‍പ്പിള്ള രാജു ആരുടെയും പിന്തുണയില്ലാതെ സ്വന്തം നിലയിലാണ് മത്സരിച്ചത്. ഫലം വന്നപ്പോള്‍ അദ്ദേഹം ജയം എല്ലാവരെയും അമ്പരപ്പിക്കുകയും ചെയ്തു. അമ്മയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് വോട്ടിംഗിലൂടെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. നേരത്തെ വലിയ വിവാദങ്ങളിലൂടെയായിരുന്നു അമ്മയുടെ തിരഞ്ഞെടുപ്പ് കടന്നുപോയത്. ഷമ്മി തിലകന്‍ രൂക്ഷമായി നടപടികളില്‍ അമ്മയെ വിമര്‍ശിച്ചിരുന്നു. നടന്‍ സിദ്ദിഖിന്റെ പോസ്റ്റും വിവാദമായിരുന്നു.

5

അതേസമയം സമൂഹ്യ മാധ്യമങ്ങളിലെ വിവാദമായ പോസ്റ്റില്‍ സിദ്ദീഖ് കഴിഞ്ഞ ദിവസം വിശദീകരണം നല്‍കിയിരുന്നു. ഒരു തിരഞ്ഞെടുപ്പാകുമ്പോള്‍ ചില ആളുകള്‍ ജയിക്കണം എന്ന ആഗ്രഹമുണ്ടാവും. അത്തരത്തില്‍ കുറച്ച് പേരിലേക്ക് ശ്രദ്ധ കൊണ്ടുവരാന്‍ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ. സംഘടനയിലുള്ള അംഗങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് കുറച്ച് പേരെ പാനലിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇത് മുന്‍ ഭരണസമിതി ചെയ്യുന്നതാണ്. അതിന് ശേഷം ചിലര്‍ മത്സര രംഗത്തേക്ക് വന്നിരുന്നു. അവരെ മറ്റൊരു പാനലായും കണ്ടിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണം എന്നതല്ലാതെ വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല. എന്നെ ആളുകള്‍ എന്തൊക്കെ പറഞ്ഞാണ് ആക്ഷേപിച്ചത്. അവരോടും ശത്രുതയില്ലെന്നും സിദ്ദിഖ് പറഞ്ഞു.

Recommended Video

cmsvideo
മാധ്യമങ്ങൾ മിണ്ടാത്ത John Brittasന്റെ കിടിലൻ പ്രസംഗം രാജ്യസഭയിൽ | Oneindia Malayalam

പ്രശാന്ത് ജെഡിയുവിലെത്തും, ലക്ഷ്യം ലാലുവുമായി ചേര്‍ന്ന് മഹാസഖ്യം, കോണ്‍ഗ്രസ് ഔട്ട്, കാരണം ഇതാണ്

English summary
amma election: nivin pauly only gets 158 votes, two member lost from mohanlal's official panel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X