സത്യം പറഞ്ഞാല്‍ ഹെല്‍മെറ്റ് ഇട്ട് നടക്കേണ്ടി വരും, അവള്‍ ഇന്റര്‍നാഷണല്‍ കോഴി, റിതുവിന് മറുപടി
ബിഗ് ബോസ് താരം റിതു മന്ത്രയുടെ പ്രണയത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ നേരത്തെ വൈറലായിരുന്നു. നിങ്ങള്‍ക്ക് ഒരാളുമായി ഭയങ്കര ഇഷ്ടമുണ്ടെങ്കില്‍ അവരുടെ ഫോട്ടോസൊക്കെ ഇങ്ങനെ പുറത്ത് വിടുമോ എന്ന് റിതു ചോദിച്ചിരുന്നു. ഇത് ജിയ ഇറാനിക്കുള്ള മറുപടിയായിട്ടാണ് കരുതിയിരുന്നത്.
നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഇരുവരും തമ്മില്‍ നിരവധി ചിത്രങ്ങള്‍ ജിയ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ നടിക്ക് മറുപടിയെന്നോണം കമന്റുകളുമായി രംഗത്ത് വന്നിരിക്കുകയാണ് ജിയ ഇറാനി. റിതു ഇന്റര്‍നാഷണല്‍ കോഴിയാണെന്ന് ജിയ പറയുന്നുണ്ട്.
നവ വധുവിന്റെ ലുക്കില്‍ തിളങ്ങി സാനിയ അയ്യപ്പന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

റിതുവിന് മറുപടി നല്‍കണമെന്ന് ഒരു യുവതി ജിയയോട് സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു. അവര്‍ നല്‍കിയ മറുപടിയുടെ ഓഡിയോ ആണ് ജിയ പുറത്തുവിട്ടത്. നിമിഷ നേരം കൊണ്ട് മറുപടിയെല്ലാം വൈറലായി മാറിയിരിക്കുകയാണ്. എനിക്ക് അര മണിക്കൂര്‍ മാത്രം നേരത്തെ പണിയുള്ളതാണ് മറുപടി കൊടുക്കുക എന്നത്. ഏതെങ്കിലും ഓണ്‍ലൈന്‍ ചാനലുകാരെ വിളിച്ചൊരു അഭിമുഖം കൊടുത്താല്‍ മതിയെന്നും ജിയ പറയുന്നു. റിതുവിന്റെ കാര്യത്തില്‍ എനിക്ക് പറയാനുള്ളതെല്ലാം സത്യമാണ്. ആ പറയുന്നതിനെല്ലാം തെളിവുണ്ടെന്നും ജിയ വ്യക്തമാക്കി.

ഈ തെളിവുകള്‍ ഒന്നും ഞാന്‍ കാണിക്കാത്തതിന് കാരണമുണ്ട്. അതൊക്കെ പറഞ്ഞാല്‍ പിന്നെ അവള്‍ക്ക് ഹെല്‍മറ്റ് ഇട്ട് നടക്കേണ്ടി വരും. അതുകൊണ്ടാണ്. ഇഷ്ടമാണല്ലോ അവളെ, നമ്മള്‍ മര്യാദയും മാന്യതയുമൊക്കെ കാണിക്കേണ്ടതുണ്ടല്ലോ എന്നും ജിയ പറയുന്നു. അതേസമയം മറുപടി ഇവിടം കൊണ്ടും തീര്‍ന്നിട്ടില്ല. ഇതിലിപ്പോ ഞാന്‍ പ്രത്യേകിച്ച് പറയാനൊന്നുമില്ല. റിതു പറയുന്ന കാര്യം അവളുടെ അന്തം ഫാന്‍സ് ഒഴിച്ച്, ചോറ് തിന്നുന്ന ആരും വിശ്വസിക്കാന്‍ പോകുന്നില്ലെന്നും ജിയ തുറന്നടിച്ചു.

ഈ മന്ദബുദ്ധിക്ക് ഞങ്ങള്‍ തമ്മില്‍ പ്രണയമായിരുന്നു, പക്ഷേ പിന്നീട് ബ്രേക്ക് അപ്പ് ആയി എന്നൊക്കെ പറഞ്ഞാല്‍ മതിയായിരുന്നു. പക്ഷേ അവള്‍ തീരെ അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് പറയുന്നത്. ഇവള്‍ എന്തൊക്കെയാണ് കാണിച്ച് കൂട്ടുന്നത്. ഇവിടെ നിന്ന് പോകുമ്പോള്‍ റിതുവിന് നല്ല ബോധമൊക്കെ ഉണ്ടായിരുന്നു. പക്ഷേ അവിടുന്ന് ഇറങ്ങിയത് ഒരു സ്റ്റെപ്പ് താഴേക്കാണ്. കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് റിതുവിന് ഒരു ബോധവുമില്ലെന്നും ജിയ കമന്റില്‍ പറയുന്നുണ്ട്.

പുറത്തൊരാളുണ്ട്, ഇനി തിരിച്ച് ചെന്നാല്‍ അവിടെ ഉണ്ടാകുമോ ഇല്ലയോ എന്നറിയില്ല എന്നായിരുന്നു റിതു പറഞ്ഞത്. എന്നാല്‍ അഭിമുഖത്തില്‍ ആ പറഞ്ഞ കാര്യങ്ങളെല്ലാം റിതു മാറ്റി പറഞ്ഞു. എനിക്കൊരു പ്രണയമുണ്ട്, പക്ഷേ അയാള്‍ക്കത് അറിയുമോ എന്നറിയില്ല എന്നൊക്കെയായി പിന്നീട് പറഞ്ഞത്. ജനുവരി 28ന് ഇവിടെ നിന്നും പോയവളാണ് റിതു. 27 വരെ എന്റെ കൂടെ തന്നെയായിരുന്നു അവള്‍. അതിനര്‍ത്ഥം എന്താണ്. ഇവള്‍ അപ്പോള്‍ എന്നെയും പറ്റിക്കുകയായിരുന്നു എന്നാണോ? ഇവള്‍ അപ്പോള്‍ ഇന്റര്‍നാഷണല്‍ കോഴിയാണല്ലോ? ഇവിടെയുള്ളപ്പോള്‍ പിറന്നാളിന് കേക്ക് വേണമെന്ന് പറഞ്ഞത് കൊണ്ട് ബിഗ് ബോസിലേക്ക് കേക്ക് ഓര്‍ഡര്‍ ചെയ്ത്, ബര്‍ത്ത് ഡേക്ക് ഇടാനുള്ള ഡ്രസ് ഞാന്‍ സ്റ്റിച്ച് ചെയ്ത് കൊടുത്ത് വിടുകയായിരുന്നുവെന്നും ജിയ വെളിപ്പെടുത്തി.

അതേസമയം പിറന്നാളിന്റെ ആ ഡ്രസ് ഇട്ട് നില്‍ക്കുന്നതിന്റെ ഫോട്ടോ ഒക്കെ ഞാന്‍ എടുത്ത് വെച്ചിട്ടുണ്ട്. ഇത്രയും കാര്യങ്ങള്‍ എന്നെ കൊണ്ട് ചെയ്യിപ്പിച്ചിട്ട് വേറെ ഒരാളെ ഇഷ്ടമാണെന്ന് പറയുമ്പോള്‍ അവള്‍ എന്ത് തരം ആളാണെന്ന് ആളുകള്‍ തന്നെ വിലയിരുത്തട്ടെ. ഞാന്‍ ഒന്നും പറയാനില്ല. അവള്‍ ഇപ്പോള്‍ കോഴി ആയില്ലേ. ഈ സ്വഭാവം നോക്കുമ്പോള്‍ ഇന്റര്‍നാഷണല്‍ കോഴിയാണ് റിതുവെന്നും ജിയ പറയുന്നു. അതേസമയം റിതു തന്നെ തേച്ചു എന്ന അര്‍ത്ഥത്തിലുള്ള വീഡിയോയും ജിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ ജിയ പുറത്തുവിട്ട ഫോട്ടോസ് എഡിറ്റ് ചെയ്തതാണെന്ന തരത്തിലുള്ള പരാമര്‍ശങ്ങളും റിതു നടത്തിയിരുന്നു. ആളുകള്‍ക്ക് ഒരു കാര്യത്തെ എങ്ങനെ വേണമെങ്കിലും മാറ്റി പറയാം എന്നുള്ളതാണ്. ലാലേട്ടന്റെ അടുത്ത് ഞാന്‍ പറഞ്ഞത് സത്യമാണ്. കാരണം എനിക്ക് ഒരാളുടെ അടുത്ത് ഇഷ്ടമുണ്ട്. അത് അയാള്‍ക്ക് അറിയില്ല. ഉദാഹരണത്തിന് ലാലേട്ടനോട് നമുക്ക് ഇഷ്ടമുണ്ടാവും. പക്ഷേ തിരിച്ച് ലാലേട്ടന് എല്ലാവരോടും അതേ ഇഷ്ടമുണ്ടാവണമെന്നില്ല. അങ്ങനെ പറഞ്ഞ കാര്യമാണ്. അല്ലാതെ ഭയങ്കര സീരിയസായി പറഞ്ഞ കാര്യമൊന്നുമല്ല. അതുകൊണ്ട് അതിനെ എങ്ങനെ വേണമെങ്കിലും കാണാമെന്നും റിതു പറഞ്ഞിരുന്നു.
Recommended Video

ഈ കൊവിഡ് കാലത്തും എന്നെ കുറിച്ച് ഗോസിപ്പുകള്‍ എഴുതി ജീവിക്കുന്നവരുണ്ടാവും. ആ അനുഗ്രഹം എനിക്ക് മതി. ഇനിയും ഗോസിപ്പുകളും അഭ്യൂഹങ്ങളുമൊക്കെ എഴുതി പിആര്‍ വര്‍ക്ക് തുടരുക. അതിലെനിക്ക് ഒത്തിരി നന്ദി ഉണ്ടെന്നും, നിങ്ങള്‍ ഒരുപാട് മാര്‍ക്കറ്റ് ചെയ്യുന്നുണ്ടെന്നും റിതു സൂചിപ്പിച്ചു. നമ്മള്‍ എല്ലാവര്‍ക്കും ഉത്തരം കൊടുക്കാന്‍ നിന്നാല്‍, നാളെ മറ്റിടങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ വരും. ആള്‍ക്കാരെ ജഡ്ജ് ചെയ്യുന്നത് ഇന്നത്തെ കാലത്ത് വളരെ കൂടുതലാണ്. ഒരു ദിവസം ഇതേ കുറിച്ച് പറയാനുണ്ട്. അതെന്തായാലും അധികം താമസിക്കില്ല. നിങ്ങള്‍ക്ക് ഒരാളുമായി ഭയങ്കര ഇഷ്ടമുണ്ടെങ്കില്‍ ഫോട്ടോസ് പുറത്തുവിടുമോ? എന്തെങ്കിലും ഉണ്ടോ എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല. ഈ ഫോട്ടോസൊക്കൊക്കെ ഒരാളോട് ഇഷ്ടമുണ്ടെങ്കില്‍ എഡിറ്റ് ചെയ്തിട്ടൊക്കെ ആരെങ്കിലും ഇടുമോയെന്നും, അങ്ങനെ ആരും ചെയ്യില്ലെന്നും റിതു പറഞ്ഞിരുന്നു.












Click it and Unblock the Notifications