Get Updates
Get notified of breaking news, exclusive insights, and must-see stories!

മയില്‍ ശില്‍പ്പം ഉണ്ടാക്കുമെന്ന് ഫിറോസ്, എന്തൊക്കെയുണ്ട് ഭായ്, പ്രാങ്ക് പൊളിച്ച് അനൂപ്, വൈറല്‍!!

ബിഗ് ബോസില്‍ സീസണ്‍ ത്രീയില്‍ ജനപ്രീതി കൊണ്ട് ഏറ്റവും മുന്നില്‍ നിന്നവരായിരുന്നു ഫിറോസും സജ്‌നയും. ബിഗ് ബോസില്‍ ഹൗസില്‍ അവരുടെ നിലപാടുകളെല്ലാം നേരത്തെ ആരാധകര്‍ സ്വീകരിച്ചിരുന്നു. ഷോയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം നിരവധി വീഡിയോകളുമായി ഇരുവരും രംഗത്ത് വന്നിരുന്നു. പ്രാങ്ക് വീഡിയോകളായിരുന്നു അധികവും. ഇതെല്ലാം വൈറലായി മാറിയിരിക്കുന്നു. ഇപ്പോഴിതാ ബിഗ് ബോസ് താരം അനൂപ് കൃഷ്ണനെ പ്രാങ്ക് ചെയ്ത വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഫിറോസും സജ്‌നയും. എന്നാല്‍ പ്രാങ്ക് പെട്ടെന്ന് തന്നെ പാളിപ്പോയി.

സില്‍വര്‍ സിന്ധു; ഇന്ത്യയുടെ ആദ്യ വനിതാ ഒളിംപിക്‌സ് വെള്ളി മെഡല്‍ വിജയിയെക്കുറിച്ച് അറിയാം

1

ഇന്ന് പ്രാങ്ക് ചെയ്യാന്‍ പോകുന്നത് അനൂപ് കൃഷ്ണനെയാണ് എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങിയത്. മയില്‍ ശില്‍പവും ഫിറോസും സജ്‌നയും ഉയര്‍ത്തി കാണിച്ചു. മുഖത്ത് പരിക്കേറ്റതിനാല്‍ കൂളിംഗ് ഗ്ലാസ് ധരിച്ചായിരുന്നു സജ്‌ന വീഡിയോയില്‍ എത്തിയത്. അനൂപിന് വേറെയും ചില കഥകള്‍ വേറെയുണ്ട്. അതിവിടെ പറയുന്നില്ലെന്നും ഫിറോസ്. അനൂപിനെ വേറെ പല നമ്പറില്‍ നിന്നും വിളിച്ചിരുന്നുവെന്നും അപ്പോള്‍ തിരക്കിലായിരുന്നുവെന്നും, പിന്നീട് ഇങ്ങോട്ട് വിളിച്ചുവെന്നും, ഒടുവില്‍ വീണ്ടും തങ്ങള്‍ വിളിക്കുകയാണെന്നും ഫിറോസ് വ്യക്തമാക്കി.

2

അനൂപ് സാറല്ലേ എന്ന് ശബ്ദം കനപ്പിച്ചായിരുന്നു ഫിറോസ് തുടങ്ങിയത്. നേരത്തെ വിളിച്ചപ്പോള്‍ തിരക്കിലായിരുന്നുവെന്നും അനൂപിനെ അറിയിച്ചു. സാറേ എന്ന് തന്നെ വിളിക്കേണ്ടെന്നും അനൂപ് എന്ന് വിളിച്ചാല്‍ മതിയെന്നുമായിരുന്നു അനൂപ് മറുപടി നല്‍കിയത്. താന്‍ കൊണ്ടോട്ടിയില്‍ നിന്നുമാണ് വിളിക്കുന്നതെന്നും വീട്ടില്‍ എല്ലാവരും അനൂപിന്റെ കടുത്ത ആരാധകരാണെന്നും ഫിറോസ് പ്രാങ്ക് കോളില്‍ പറഞ്ഞു.

3

ഞങ്ങളുടെ കുടുംബത്തോടെ ഒത്തിരി വോട്ടുകളൊക്കെ ചെയ്യുമായിരുന്നുവെന്ന് ഫിറോസ് അനൂപിനോട് പറഞ്ഞു. ഡെയ്‌ലി ഞങ്ങളൊരു ആയിരം വരെ ചെയ്യാറുണ്ടായിരുന്നു. ഇതിലാകെ അന്‍പത് വോട്ടേ ചെയ്യാന്‍ പറ്റൂ എന്നായി അനൂപ്. അടുത്തുള്ള വീട്ടിന്നൊക്കെ ഞങ്ങള്‍ വോട്ട് ചെയ്യിക്കാറുണ്ടെന്നും ഫിറോസ് പറഞ്ഞു. അത്രയ്ക്കും ഇഷ്ടമാണ് ആളുകള്‍ക്ക് അനൂപിനെയെന്നും ഫിറോസ് പറഞ്ഞു. ചെറിയ കച്ചവടമാണ് ഞങ്ങള്‍ക്കുള്ളത്. ശില്‍പ്പങ്ങളൊക്കെയാണ് ഞങ്ങള്‍ ഉണ്ടാക്കുന്നതെന്നും ഫിറോസ് പറഞ്ഞു.

4

എന്തൊക്കെ ഉണ്ടാക്കുമെന്ന് അനൂപ് ചോദിച്ചപ്പോള്‍ മയിലിന്റെ ശില്‍പ്പമൊക്കെ ഉണ്ടാക്കുമെന്നായിരുന്നു ഫിറോസ് പറഞ്ഞത്. ഇതോടെയാണ് പ്രാങ്ക് അനൂപ് കൈയ്യോടെ പിടിച്ചത്. ഫിറോസ് ഭായ് സുഖമാണോ എന്നായിരുന്നു അനൂപിന്റെ ചോദ്യം. നേരത്തെ ഒരു ഓണ്‍ലൈന്‍ സംഭവത്തിലായിരുന്നു താനെന്നും അനൂപ് പറഞ്ഞു. മുമ്പ് പലവട്ടം ഈ നമ്പറില്‍ വിളിച്ചിരുന്നുവെന്നും, പിന്നീട് സജ്‌നയുടെ നമ്പറില്‍ താന്‍ ട്രൈ ചെയ്തിരുന്നുവെന്നും അനൂപ് പറഞ്ഞു.

5

തന്റെ നമ്പറില്‍ നിന്ന് അനൂപിനെ വിളിക്കാമെന്നും ഫിറോസ് ഉറപ്പുനല്‍കി. അതേസമയം നിന്റെ മയിലിനെ കാണണോ, എന്റെ കൈയ്യില്‍ നിന്റെ മയിലിരിപ്പുണ്ടെന്നും സജ്‌ന പറഞ്ഞു. കിടിലന്‍ മയിലല്ല, പൊളി മയിലാണ് അതാണെന്ന് ഫിറോസ് പറഞ്ഞു. കൊറോണ ആയത് കൊണ്ട് ലോക്ഡൗണ്‍ വന്നതും അതുകൊണ്ട് യുട്യൂബ് വീഡിയോ ചെയ്തിരിപ്പാണെന്നും ഫിറോസ് അനൂപിനെ അറിയിച്ചു. ലോക്ഡൗണ്‍ കഴിഞ്ഞാല്‍ കാണാമെന്നും മുമ്പ് പദ്ധതിയിട്ടത് പോലെ യാത്ര പോകാമെന്നുമെല്ലാം അനൂപ് ഫിറോസിനെ അറിയിച്ചു.

6

ബിഗ് ബോസില്‍ താന്‍ മയിലിനെ കുറിച്ചൊക്കെ പറഞ്ഞിരുന്നു. അതുകൊണ്ട് ഈ പ്രാങ്ക് വിളിക്കുമ്പോള്‍ തന്നെ അനൂപ് പിടിക്കുമെന്ന് അറിയാമായിരുന്നുവെന്ന് ഫിറോസ് പറഞ്ഞു. വോയ്‌സ് ഒരുപാട് മാറ്റാന്‍ പറ്റാത്തത് കൊണ്ടുള്ള പ്രശ്‌നം വേറെയും ഉണ്ട്. മയില്‍ കച്ചവടക്കാരനാണെന്നൊക്കെ പറഞ്ഞെങ്കിലും അനൂപിന് കാര്യം മനസ്സിലായി. മറ്റേതെങ്കിലും വിഷയമാണ് എടുത്തിരുന്നതെങ്കില്‍ അനൂപിനെ എളുപ്പത്തില്‍ പ്രാങ്ക് ചെയ്യാന്‍ സാധിക്കുമായിരുന്നുവെന്നും ഫിറോസ് പറഞ്ഞു.

Recommended Video

cmsvideo
    bigg boss malayalam season 3: fans requested to asianet for conduct soon grand finale
    7

    അതേസമയം ഫിറോസിന്റെ നേരത്തെയുള്ള പ്രാങ്കുകളും ഇതേ പോലെ വൈറലായിരുന്നു. നേരത്തെ ഋതു മന്ത്രയെയും റംസാനെയും പ്രാങ്ക് ചെയ്തത് വലിയ വൈറലായിരുന്നു. അടുത്തിടെ വന്നൊരു അഭിമുഖത്തില്‍ സജ്‌ന ബിഗ് ബോസില്‍ ബാധ്യതയായിരുന്നുവെന്നും, ഭാഗ്യലക്ഷ്മി തന്നോട് സംസാരിച്ചില്ലെന്നും, സായ് വിഷ്ണു താന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്നും ഫിറോസ് പറഞ്ഞിരുന്നു. ഇതെല്ലാം വലിയ വൈറലായിരുന്നു. ഇരുവരുടെയും വീഡിയോകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്.

    ഹോട്ട് ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് യഷിക ആനന്ദ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+