Get Updates
Get notified of breaking news, exclusive insights, and must-see stories!

സജ്‌ന ബിഗ് ബോസില്‍ എനിക്ക് ബാധ്യതയായിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫിറോസ് ഖാന്‍

ബിഗ് ബോസ് മൂന്നാം സീസണില്‍ ഏറ്റവും ജനപ്രീതി നേടിയ ദമ്പതിമാരായിരുന്നു ഫിറോസ് ഖാനും സജ്‌നയും. ഷോയില്‍ നിന്ന് പുറത്തുവന്നിട്ടും ഇവര്‍ സജീവമായി പല വിഷയങ്ങളിലും ഇടപെട്ടിരുന്നു. ബിഗ് ബോസ് താരങ്ങളെ തന്നെ വിളിച്ച് പ്രാങ്ക് ചെയ്യുന്നതായിരുന്നു അതില്‍ തരംഗമായ ഒന്ന്. ഇപ്പോഴിതാ ബിഗ് ബോസിലെ തന്റെ വീക്ക് പോയിന്റിനെ കുറിച്ച് പറയുകയാണ് ഫിറോസ് ഖാന്‍. ഒപ്പം സജ്‌നയുമുണ്ട്. എന്നാല്‍ സജ്‌ന തനിക്കൊരു ബാധ്യതയായിരുന്നുവെന്നാണ് ഫിറോസ് ഖാന്റെ വെളിപ്പെടുത്തല്‍. ഇത് വൈറലായിരിക്കുകയാണ്.

ബെംഗളൂരു കെപിസിഎല്ലിലെ കൊവിഡ് കേന്ദ്രം സന്ദര്‍ശിക്കുന്ന കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍: ചിത്രങ്ങള്‍

1

ബിഗ് ബോസിന്റെ ഷോയില്‍ വെച്ച് ഫിറോസും സജ്‌നയും തമ്മില്‍ ചെറിയ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. അതിനെ കുറിച്ചാണ് ഇപ്പോള്‍ ഫിറോസും സജ്‌നയും സംസാരിച്ചത്. പ്രൈം മലയാളവുമായുള്ള അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്. ബിഗ് ബോസ് ഹൗസിനുള്ളില്‍ സജ്‌ന ബാധ്യതയായി തോന്നിയിട്ടുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഉണ്ടെന്നായിരുന്നു എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഫിറോസിന്റെ മറുപടി

2

ബിഗ് ബോസില്‍ പോകുന്നത് വരെ സജ്‌നയെ ഒപ്പം കൊണ്ടുപോകുക എന്നത് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു. പക്ഷേ ഹൗസില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ ആകെ മാറിയെന്നും ഫിറോസ് പറഞ്ഞു. ഹൗസില്‍ കയറുന്നത് വരെ ഭാര്യ കൂടെയുള്ളതും ഒപ്പം കൊണ്ടുപോകുന്നതുമൊക്കെ എനിക്ക് ഭയങ്കര സന്തോഷമുള്ള കാര്യമായിരുന്നു. അവള്‍ കൂടെയുണ്ടാവുക എന്നത് എനിക്ക് ഭയങ്കര സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും ഫിറോസ് പറഞ്ഞു.

3

ഞങ്ങള്‍ ഷൂട്ടിന് എല്ലാം ഒരുമിച്ച് പോകുന്നവരാണ്. ഇവിടെ വരുമ്പോഴും എനിക്ക് സജ്‌ന എനിക്കൊരു കൂട്ട് തന്നെയാണ്. അക്കാര്യത്തില്‍ സംശയമില്ലായിരുന്നു. എന്നാല്‍ ബിഗ് ബോസ് ഹൗസിന്റെ ഉള്ളില്‍ കയറിയപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ലായിരുന്നു. എന്നെ സംരക്ഷിക്കുന്നതിനുപരി സജ്‌ന തനിക്കൊരു ബാധ്യതയായി മാറുകയായിരുന്നു. കാരണം സജ്‌നയെ ആക്രമിക്കപ്പെടുമ്പോഴായിരുന്നു ഞാന്‍ തളര്‍ന്ന് പോകാന്‍ സാധ്യതുള്ളത്. എന്നെ ആക്രമിക്കുന്നത് ഞാന്‍ മറികടക്കുമെന്നും ഫിറോസ് ഖാന്‍ പറഞ്ഞു.

4

നമ്മള്‍ സ്‌നേഹിക്കുന്നയാളിലേക്ക് ആക്രമണം വരുമ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കുന്ന ഘട്ടത്തിലേക്ക് വന്നപ്പോള്‍ സജ്‌ന തനിക്ക് ഒരു ബാധ്യതയായി മാറുന്ന അവസരം വന്നതായും ഫിറോസ് വ്യക്തമാക്കി. ബിഗ് ബോസ് നല്‍കുന്ന ഹെവി ടാസ്‌കാണ്. അതില്‍ രണ്ട് പേര്‍ ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും ബുദ്ധിമുട്ട് ഉണ്ടാവും. അപ്പോഴൊക്കെ ബാധ്യതയായി തോന്നിയിരുന്നു.

5

അതേസമയം സജ്‌ന ബാധ്യതയായിരുന്നെങ്കിലും കൂടെയുണ്ടായിരുന്നത് വളരെ നല്ലത് തന്നെയായിരുന്നു. എനിക്കൊപ്പം തന്നെ സജ്‌നയേയും സംരക്ഷിക്കേണ്ടി വന്ന അവസ്ഥയായിരുന്നു അവിടെയെന്നും ഫിറോസ് പറഞ്ഞു. ഇതിനൊക്കെ പുറമേ തന്നെ പലപ്പോഴും സമാധാനിപ്പിച്ചിരുന്നത് സജ്‌നയായിരുന്നുവെന്നും ഫിറോസ് ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്. അതേസമയം ഫിറോസിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി വമാറിയിരുന്നു.

Recommended Video

cmsvideo
    Body shaming on Anoop Krishnan's fiancee after their engagement video was out
    6

    അതേസമയം ഫിറോസും സജ്‌നയും നടത്തുന്ന പ്രാങ്കുകളും ഇതുപോലെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി സന്ധ്യ മനോജിനെയും റംസാനെയുമായിരുന്നു പ്രാങ്ക് ചെയ്തത്. നൃത്തശാലയുടെ ഉദ്ഘാടനത്തിന് വേണ്ടിയാണെന്ന് പറഞ്ഞായിരുന്നു ഫിറോസ് സന്ധ്യയെ പ്രാങ്ക് ചെയ്തത്. ഒടുവില്‍ ഉദ്ഘാടനത്തിന് പൊളി ഫിറോസിനെ വിളിച്ചാല്‍ കുഴപ്പമുണ്ടോ എന്ന ചോദ്യം വരെ ഉന്നയിച്ചിരുന്നു. ഈ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

    സുശാന്തിനും കാര്‍ത്തിക്കിനും ശേഷം സാറ അലി ഖാൻ വീണ്ടും പ്രണയത്തിലോ...

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+