Get Updates
Get notified of breaking news, exclusive insights, and must-see stories!

സായ് വിഷ്ണുവിനെ രണ്ട് മൂന്ന് തവണ വിളിച്ചു, ഫോണ്‍ എടുത്തില്ല, അതിന് കാരണം പറഞ്ഞ് പൊളി ഫിറോസ്

ബിഗ് ബോസിന്റെ മൂന്നാം സീസണില്‍ ഏറ്റവും ജനപ്രീതിയുള്ള രണ്ട് താരങ്ങളായിരുന്നു ഫിറോസ് ഖാനും സായ് വിഷ്ണുവും. നേരത്തെ പുറത്തായെങ്കിലും പൊളി ഫിറോസ് നിരവധി പ്രാങ്ക് വീഡിയോകളുമായി ബിഗ് ബോസിലെ സഹതാരങ്ങളുമായി സൗഹൃദം നിലനിര്‍ത്താറുണ്ട്. ഇപ്പോഴിതാ സായ് വിഷ്ണുവുമായി സംസാരിക്കാന്‍ ശ്രമിച്ച കാര്യം വെളിപ്പെടുത്തുകയാണ് ഫിറോസ്. സായിയുമായി സംസാരിക്കാന്‍ സാധിച്ചില്ലെന്ന് ഫിറോസ് പറയുന്നു.

സില്‍വര്‍ സിന്ധു; ഇന്ത്യയുടെ ആദ്യ വനിതാ ഒളിംപിക്‌സ് വെള്ളി മെഡല്‍ വിജയിയെക്കുറിച്ച് അറിയാം

1

സായിയുമായുള്ള സൗഹൃദത്തെ കുറിച്ച് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഫിറോസ് ഖാന്‍ വ്യക്തമാക്കിയത്. ഷോയില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം സായിയെ വിളിച്ചിരുന്നോ എന്നായിരുന്നു ചോദ്യം. ബിഗ് ബോസിലെ ആരുമായും തനിക്ക് ഒരുവിധത്തിലുമുള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഫിറോസ് വ്യക്തമാക്കി. താന്‍ സായിയെ വിളിച്ചിരുന്നുവെന്നും ഫിറോസ് വെളിപ്പെടുത്തി.

2

തങ്ങളുടെ ഷോയുടെ ഭാഗമായിട്ടാണ് സായിയെ വിളിച്ചത്. രണ്ട് മൂന്ന് തവണ വിളിച്ചിരുന്നു. എന്നാല്‍ സായ് ഫോണ്‍ എടുത്തില്ലെന്ന് ഫിറോസ് പറഞ്ഞു. ഒരു പരിചയവുമില്ലാത്ത നമ്പര്‍ ആയത് കൊണ്ടാവണം അദ്ദേഹം ഫോണ്‍ എടുക്കാതിരുന്നതെന്നും ഫിറോസ് പറഞ്ഞു. അഭിമുഖത്തില്‍ ഫിറോസിനൊപ്പം ഭാര്യ സജ്‌നയുമുണ്ടായിരുന്നു. സായിയോട് താന്‍ ഷോയില്‍ വെച്ച് പറഞ്ഞ കാര്യങ്ങളൊന്നും ഇപ്പോഴില്ല. ആ മൈന്‍ഡ് മാറിയെന്നും ഫിറോസ് വ്യക്തമാക്കി.

3

സജ്‌നയുമായുള്ള ഒരു പ്രശ്ത്തില്‍ സായിക്കെതിരെ ഞങ്ങള്‍ സംസാരിച്ചിരുന്നില്ല. ഞങ്ങളായിട്ട് ഒരിക്കലും ആരെയും പുറത്താക്കാന്‍ ശ്രമിക്കില്ല. ജനം അക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെ എന്നായിരുന്നു പറഞ്ഞത്. ഒടുവില്‍ അദ്ദേഹം തന്നെ അത് മാറ്റി പറഞ്ഞു. നമ്മുടെ ക്യാരക്ടറുമായി ബന്ധമില്ലാത്തതാണ് അത്തരം കാര്യങ്ങള്‍. എന്നാല്‍ സായ് വിഷ്ണുവിനോട് തനിക്ക് ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളും ഇല്ലെന്ന് ഫിറോസ് വ്യക്തമാക്കി.

4

നേരത്തെ സജ്‌ന ബിഗ് ബോസില്‍ തനിക്കൊരു ബാധ്യതയായിരുന്നുവെന്നും ഫിറോസ് പറഞ്ഞിരുന്നു. ബിഗ് ബോസ് ഹൗസില്‍ തന്റെ ദൗര്‍ബല്യം സജ്‌ന ആണെന്നും, സജ്‌നയെ ആക്രമിക്കുമ്പോഴാണ് താന്‍ ദുര്‍ബലനായി പോകുന്നതെന്നും ഫിറോസ് വ്യക്തമാക്കിയിരുന്നു. സജ്‌നയെ സംരക്ഷിക്കാന്‍ നോക്കുമ്പോള്‍ തനിക്ക് അതൊരു ബാധ്യതയായി മാറുകയായിരുന്നുവെന്നും ഫിറോസ് പറഞ്ഞിരുന്നു. എന്നാല്‍ സജ്‌നയെ ബിഗ് ബോസിലേക്ക് കൊണ്ടുപോയതില്‍ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും ഫിറോസ് വ്യക്തമാക്കി.

Recommended Video

cmsvideo
    bigg boss malayalam season 3: fans requested to asianet for conduct soon grand finale
    5

    നേരത്തെ നിരവധി പേരെ സജ്‌നയും ഫിറോസും ചേര്‍ന്ന് പ്രാങ്ക് ചെയ്തിരുന്നു. ഈ വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റിതു മന്ത്രയെ ഷാരൂഖ് ഖാന്റെ സിനിമയിലെ നായികയായിട്ട് ക്ഷണിച്ചും സൂര്യയെ ജോഷിയുടെ പടത്തില്‍ പൃഥ്വിരാജിന്റെ നായികയായിട്ടുമെല്ലാം വിളിച്ചായിരുന്നു ഓരോ പ്രാങ്ക് കോളുകളും. ഇതിലെല്ലാം ബിഗ് ബോസിലെ മത്സരാര്‍ത്ഥികള്‍ വീഴുകയും ചെയ്തു. ഈ വീഡിയോ എല്ലാം ഡിഎഫ്‌കെ എന്ന യുട്യൂബ് പേജിലൂടെയാണ് ഫിറോസ് ഖാന്‍ പുറത്തുവിട്ടത്.

    ക്യൂട്ട് ലുക്കില്‍ സാമന്ത അക്കിനേനി-ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+