മാനസ മൈനേ പാടി നടക്കില്ല; യോഗ്യത സ്നേഹിക്കുന്നവര്‍ക്ക് അറിയാം, ദില്‍ഷയ്ക്ക് റോബിന്റെ മറുപടി വൈറല്‍
ബിഗ് ബോസ് സീസണ് നാലില്‍ ആരാധകരുടെ മനംകവര്‍ന്ന ജോഡിയായിരുന്നു ദില്‍ഷയും റോബിനും. ദില്‍റോബ് എന്ന പേരിലായിരുന്നു ഇവര്‍ ആരാധകര്‍ക്കിടയില്‍ അറിയപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ദില്‍ഷയുടെ വീഡിയോ ആരാധകരുടെ എല്ലാ പ്രതീക്ഷയും തെറ്റിക്കുന്നതായിരുന്നു. താനും റോബിനും തമ്മില്‍ ഇനി ബന്ധമൊന്നുമില്ലെന്നും, അതുപോലെ തന്നെയാണ് ബ്ലെസ്ലിയുമായെന്നും ദില്‍ഷ പറഞ്ഞിരുന്നു.
റോബിന് തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും, അത് പറ്റില്ലെന്നും ദില്‍ഷ വ്യക്തമാക്കിയിരുന്നു. താന്‍ വലിയ സമ്മര്‍ദം അനുഭവിക്കുന്നതായും ദില്‍ഷ പറഞ്ഞിരുന്നു. ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് റോബിന്. മറുപടി വൈറലായിരിക്കുകയാണ്.
മാളവിക അമുല്‍ ബേബിയല്ല, ബുദ്ധിജീവിയാണ്, കൈയ്യിലെ പുസ്തകം കണ്ടാല്‍ ഞെട്ടും, വൈറലായി ചിത്രങ്ങള്‍

എന്റെ യോഗ്യത എന്താണെന്ന് എന്നെ സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ അറിയുള്ളൂ എന്ന്് റോബിന് പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ ഉദ്ഘാടനത്തിനായി എത്തിയപ്പോഴായിരുന്നു റോബിന്റെ പ്രതികരണം. തന്നെ ഇവിടെ വരെ എത്തിച്ച എല്ലാവര്ക്കും നന്ദി. നിങ്ങള്‍ ഉള്ളത് കൊണ്ടാണ് താന്‍ എന്തെങ്കിലും ആയതെന്ന് റോബിന് ആരാധകരോട് പറഞ്ഞു. മാനസ മൈനേ ഒന്നും പാടി നടക്കാനില്ല. അതല്ല ഡോക്ടര്‍ റോബിന് രാധാകൃഷ്ണന്. മറ്റുള്ളവരെ പോലെയല്ല താന്‍. കുറച്ച് വ്യത്യസ്തനാണ്. ഒരുത്തി വേണ്ടി സമയം കളയാന്‍ മനസ്സില്ലെന്നും റോബിന് പറഞ്ഞു. കൈയ്യടിച്ച് ആവേശത്തോടെയാണ് റോബിന്റെ വാക്കുകളെ ആരാധകര്‍ സ്വീകരിച്ചത്.

എന്നെ സ്നേഹിക്കുന്നവര്‍ പോസിറ്റീവായിട്ടുള്ള കാര്യങ്ങളില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. എന്നെ കൊണ്ട് ആര്‍ക്കും ഔരു സങ്കടവും ഉണ്ടാവില്ല. അക്കാര്യത്തില്‍ ഉറപ്പ് നല്‍കുന്നുവെന്നും റോബിന് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ദില്‍ഷ റോബിനെയും ബ്ലെസ്ലിയെയും രൂക്ഷമായി വിമര്‍ശിച്ചത്. ഇനി റോബിനും ബ്ലെസ്ലിലുമായി യാതൊരു ബന്ധവും ഇല്ലെന്നും ആ സൗഹൃദം അവസാനിച്ചെന്നും ദില്‍ഷ പറഞ്ഞിരുന്നു. എല്ലാവര്ക്കും എന്നെ തട്ടി കളിച്ച് മതിയായെന്ന് തോന്നുന്നു. എനിക്ക് വരുന്ന ഓരോ മെസ്സേജിലും കമന്റിലും കുറ്റപ്പെടുത്തലാണ്. ഞാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയില്ലെന്നും ദില്‍ഷ പറഞ്ഞിരുന്നു.

അതേസമയം ദില്‍ഷയ്ക്കുള്ള മറുപടി ഇപ്പോഴല്ല പിന്നീട് നല്‍കുമെന്ന് ബ്ലെസ്ലിയും അറിയിച്ചു. തന്നെ സപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ തലകുനിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ അവരെ പിന്തുണച്ചുള്ള വീഡിയോ ഇടും. അവരുടെ തല ഉയര്‍ത്തുന്ന കാര്യങ്ങള്‍ താന്‍ ചെയ്യുമെന്നും ബ്ലെസ്സി പറഞ്ഞു. ഇതിനിടെ നിമിഷയും ദില്‍ഷയ്ക്കെതിരെ രംഗത്തെത്തി. ദില്‍ഷയുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. ആരും ആരെയും സമ്മര്‍ദത്തിലാക്കി ഒരു വിവാഹത്തിലേക്ക് പോകാന്‍ പാടില്ലെന്ന് നിമിഷ പറയുന്നു. പക്ഷേ റോബിന് എന്റെ സുഹൃത്താണ്. റോബിന് വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്. ദില്‍ഷയേക്കാള്‍ തനിക്കും റിയാസിനും ഇതിന്റെ ഇരട്ടി സൈബര്‍ അറ്റാക്ക് നേരിട്ടിട്ടുണ്ടെന്നും നിമിഷ പറഞ്ഞു.

അത്തരം ആക്രമണങ്ങളൊക്കെ നേരിട്ടപ്പോള്‍ ഞങ്ങളാരും ഇവിടെയിരുന്ന് പൊട്ടിക്കരഞ്ഞിട്ടില്ല. കുറേ പേര് പറഞ്ഞിരുന്നു, ജാസ്മിന് കാരണമാണ് ഞാന്‍ ഔട്ടായത് എന്നൊക്കെ പറഞ്ഞിരുന്നു. അതൊന്നും കാര്യമാക്കുന്നില്ലെന്നും നിമിഷ പറഞ്ഞു. റോബിന് ഈ വിഷമഘട്ടവും കടന്ന് പോകുമെന്നാണ് താന്‍ കരുതുന്നത്. ജീവിതം എന്നത് അങ്ങനെയാണ്. നമ്മള് ആഗ്രഹിക്കുന്നതൊന്നും കിട്ടിയെന്ന് വരില്ല. പ്രതീക്ഷിക്കാതിരുന്ന സമയത്തായിരിക്കും നമ്മള് ആഗ്രഹിച്ചത് തിരിച്ചുവരും. അതുകൊണ്ട് റോബിന് ശക്തമായി തന്നെ നില്ക്കുക. താന്‍ ഈ ഘട്ടത്തില്‍ ദില്‍ഷയ്ക്കൊപ്പം നില്ക്കുന്നു. റോബിന് ഈ വിഷയത്തില്‍ ഒരു മോട്ടിവേഷണല്‍ വീഡിയോ ഇടുമെന്നാണ് കരുതുന്നതെന്നും ജാസ്മിന് പറഞ്ഞു.

ബിഗ് ബോസിനകത്തും പുരത്തും താന്‍ റോബിനുമായും ബ്ലെസ്ലിയുമായുമുള്ള സൗഹൃദങ്ങള്‍ക്ക് വില നല്‍കിയിരുന്നു. ഓരോ ഇന്റര്‍വ്യൂവിന് പോകുമ്പോഴും ഇവരെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വളരെ സൂക്ഷിച്ചാണ് മറുപടി നല്‍കിയത്. ഞാന്‍ അവരെ സപ്പോര്‍ട്ട് ചെയ്തേ നിന്നിട്ടുള്ളൂ. ഞാന്‍ അവര്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോള്‍ എനിക്ക് മനസ്സിലായി ഞാന്‍ മാത്രമേ ഇത് ചെയ്തിട്ടുള്ളൂ. ഞാന്‍ മാത്രമാണ് ആ സൗഹൃദത്തിന് വില നല്‍കിയത്. ഇവരുടെ കുടുംബം ഓരോ കാര്യങ്ങള്‍ക്ക് വീഡിയോ ചെയ്യുമ്പോള്‍ എന്റെ ചേച്ചിയോ അനിയത്തിയോ ഒന്നും ചെയ്തിട്ടില്ല. അവര്‍ക്ക് അറിയാം അത് ഗെയിമാണെന്നും ദില്‍ഷ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മാസം 25 ലക്ഷം, ഭാര്യയായിരിക്കണം, വിശാലിന്റെ നായികയോട് ബിസിനസുകാരന്റെ ഓഫര്‍, വെളിപ്പെടുത്തല്‍ വൈറല്‍
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications