മോശമായി എന്തെങ്കിലും ചെയ്യുമെന്ന് കരുതിയ നിമിഷങ്ങള്‍, ആ വ്യക്തിക്കൊപ്പം പോയത് തെറ്റെന്ന് ആര്യ
നടിയും അവതാരകയുമായ ആര്യയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം ആഘോഷിച്ചത്. 31ാം പിറന്നാളാണ് താരം ആഘോഷിച്ചത്. നേരത്തെ പ്രണയബന്ധത്തെ കുറിച്ചും അത് തകര്‍ന്നതിനെ കുറിച്ചുമെല്ലാം ആര്യ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഒരു വര്‍ഷം മുമ്പുള്ള പിറന്നാള്‍ ആഘോഷത്തില്‍ താന്‍ അനുഭവിച്ച കാര്യങ്ങള്‍ ആര്യ വെളിപ്പെടുത്തുകയാണ്.
പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ക്കൊപ്പമുള്ള കുറിപ്പാണ് ഇക്കാര്യങ്ങള്‍ ആര്യ തുറന്ന് പറഞ്ഞത്. നിമിഷ നേരം കൊണ്ട് ഈ പോസ്റ്റ് വൈറലായി മാറിയിരുന്നു. നിരവധി കമന്റുകളും വന്നിട്ടുണ്ട്. ആര്യ ആരുടെയും കൂട്ടില്ലാതെ തന്നെ ജീവിക്കണമെന്നും ഉപദേശിക്കുന്നവരുണ്ട്.

ഇതൊരു നീണ്ട കുറിപ്പാണെന്ന് ആര്യ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം എന്റെ ജീവിതത്തിലെ വളരെ മോശപ്പെട്ട ദിവസത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്. വിഷാദം ഇത്രയേറെ എന്നെ ബാധിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ആ സമയം ഞാന്‍ കടന്നുപോയ വൈകാരിക നിമിഷങ്ങളെ വാക്കുകളില്‍ കൂടി പറഞ്ഞറിയിക്കാനാവില്ല. യുഎഇയിലെ ഒരു അപ്പാര്‍ട്മെന്റില്‍ തനിച്ച്, ശരിക്കും അടച്ചിടപ്പെട്ട ഏകാന്തതയിലായി പോയി നിമിഷങ്ങളായിരുന്നു അത്. എന്റെ കൈയ്യില്‍ ആകെയുള്ളത് ഒരു കുപ്പിനും വൈനും മിച്ചം വന്ന ഭക്ഷണവുമായിരുന്നു ആ ദിനം കഴിച്ചു കൂട്ടാനായിരുന്നു ആകെ ഉണ്ടായിരുന്നതെന്നും ആര്യ പറഞ്ഞു.

വളരെ മോശമായിരുന്നു എന്റെ അവസ്ഥ. മോശമായി എന്തെങ്കിലും ചെയ്തേക്കുമെന്ന് പോലും ചിന്തിച്ച് പോയ നിമിഷങ്ങളായിരുന്നു അത്. പക്ഷേ ഒരുവിധം ഞാന്‍ രക്ഷപ്പെട്ട് നാട്ടിലെത്തി. എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന് മനസ്സിലാക്കി എന്റെ അടുത്തെത്തിയ ആ വ്യക്തിക്ക് നന്ദി. ജീവിതത്തിലെ എന്റെ അവസാനത്തെ പിറന്നാളായിരിക്കും ഇതെന്നായിരുന്നു അന്ന് ചിന്തിച്ചത്. പക്ഷേ ഇന്ന് ഞാന്‍ തിരിഞ്ഞ് നോക്കുമ്പോള്‍, ഞാന്‍ ശരിയായ തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കില്‍ അത് വളരെ വ്യത്യസ്തമാകുമായിരുന്നുവെന്ന് തോന്നുന്നു. അന്ന് എനിക്ക് എന്റെ കുടുംബത്തിനും മകള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷിക്കാമായിരുന്നു.

എന്നോട് തീരെ താല്പര്യമില്ലാതിരുന്നയാള്ക്കൊപ്പമാണ് യുഎഇയില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ പോയത്. അതെന്റെ വളരെ മോശം തീരുമാനമായിരുന്നു. മറ്റൊരെയും അതില്‍ കുറ്റപ്പെടുത്തേണ്ടതില്ല. എനിക്ക് ഇന്ന് 31 വയസ്സ് തികഞ്ഞു. എന്റെ മുഖത്ത് ഇന്ന് ഏറ്റവും അദ്ഭുതകരമായ ഒരു പുഞ്ചിരിയുണ്ട്. എന്റെ മനസ്സ് സ്നേഹവും സമാധാനവും നന്ദിയും കൊണ്ട് നിറഞ്ഞിരിക്കുകായണ്. നിങ്ങളുടെ ജീവിതത്തില്‍ കുറച്ച് സമയമെങ്കിലും ടോക്സിക്കായ ഇത്തരം ആളുകളുണ്ടെങ്കില്‍ കുഴപ്പമില്ല. അപ്പോള്‍ യഥാര്‍ത്ഥ വ്യക്തികള്‍ ആരാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാവും. നിങ്ങളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവര്‍ നന്നായി കെയര്‍ ചെയ്യുന്നവരായിരിക്കുമെന്നും ആര്യ കുറിപ്പില്‍ പറഞ്ഞു.

എല്ലാം നിങ്ങളുടെ കൈകളിലാണ്. സന്തോഷിക്കണോ സമാധാനം നശിപ്പിക്കണോ, അങ്ങനെയുള്ള കാര്യങ്ങളെല്ലാം നിങ്ങളുടെ കൈകളിലാണ്. തീരുമാനവും നിങ്ങളുടേത് തന്നെയാണ്. സന്തോഷിക്കണോ അതോ നിങ്ങളുടെ ഹൃദയം തകര്‍ക്കണോ എന്ന് സ്വയം തീരുാനിക്കുക. നിങ്ങളുടെ സന്തോഷം നിങ്ങളുടെ കൈയ്യിലാണ്. വിവേകപൂര്‍വം കാര്യങ്ങള്‍ തിരഞ്ഞെടുക്കുക. നിങ്ങളെ നിരുപാധികം സ്നേഹിക്കുന്ന ആളുകളെ തിരഞ്ഞെടുക്കുക. എന്റെ 31ാം ജന്മദിനം ഏറ്റവും മികച്ചതായിരുന്നു. വളരെ സന്തോഷത്തോടെയാണ് ഈ കുറിപ്പ് എഴുതുന്നത്. കുടുംബത്തെ പോലെ കൂടെയുള്ള സുഹൃത്തുക്കളാണ് എന്റെ സന്തോഷത്തിന് കാരണമെന്നും ആര്യ കുറിച്ചു.

അതേസമയം മുന്‍ വിവാഹത്തെ കുറിച്ചും മകളുമായുള്ള അടുപ്പത്തെ കുറിച്ചുമെല്ലാം ആര്യ നേരത്തെ തുറന്ന് പറഞ്ഞിരുന്നു. തന്റെയും രോഹിത്തിന്റെയും റിലേഷന്‍ഷിപ്പില്‍ യാതൊരു വിധ വയലന്‍സും ഉണ്ടായിരുന്നില്ല. നിത്യ വൈരാഗ്യം സൂക്ഷിക്കുന്നവരാകില്ല ആരും. ഞാന്‍ ഒരിക്കലും അല്ല. എന്തിനാണ് വൈരാഗ്യം കൊണ്ടുനടക്കുന്നത്. ഇന്ന് കാണുന്നവരെ നാളെ കണ്ടേക്കില്ല. ജീവിതം വളരെ ഹ്രസ്വമായതല്ലേ. പോസിറ്റിവിറ്റി മാത്രമേ പാടൂ പ്രതീക്ഷകളാണ് പ്രശ്നം. നമ്മള് അമിതമായി പ്രതീക്ഷിക്കുമ്പോള്‍ ആണ് പ്രശ്നങ്ങള്‍ ഉണ്ടാവുക. നമ്മുടെ പങ്കാളി ഇത്തരത്തില്‍ ആയിരിക്കണം എന്ന് പ്രതീക്ഷിക്കുമ്പോള്‍ ആണ് പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്.

അതേസമയം പ്രതീക്ഷികള്‍ വേണ്ടെന്ന് പറയുന്നില്ല. അത് ആവാം. പക്ഷേ നമ്മള് പ്രതീക്ഷിക്കുന്നത് മാത്രം സംഭവിക്കണം എന്നല്ല. നമ്മള് പ്രതീക്ഷിക്കാത്ത കാര്യങ്ങളും ആ വശത്ത് നിന്ന് വരാം. അത് എന്തുകൊണ്ടെന്ന് നമ്മള് മനസ്സിലാക്കണം. എനിക്ക് ഇക്കാര്യങ്ങളൊന്നും ആ വയസ്സില്‍ തോന്നിയില്ല. എനിക്ക് പക്വതക്കുറവ് ആ സമയത്തുണ്ടായിരുന്നു. ഇപ്പോഴത് എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അതേസമയം ഇന്നെനിക്ക് വിവാഹിതയാകാന്‍ ഇഷ്ടമാണ്. അത്തരമൊരു വിവാഹം ഞാന്‍ ആഗ്രഹിക്കുന്നുമുണ്ട്. എന്റെ ജീവിതം ഒരാളുമായി ഷെയര്‍ ചെയ്യണം എന്നൊക്കെ വലിയ ആഗ്രഹമുണ്ട്. അന്നത്തെ ആര്യ ആയിരിക്കില്ല ഇനിയുള്ള ആര്യ.

ഞാനൊരു ഫീനിക്സ് പക്ഷയെ പോലെയാണ്. ആരൊക്കെ തളര്‍ത്തിയാലും തിരിച്ച് വരും. ഇനി പെട്ടെന്ന് പ്രണയിക്കാന്‍ താല്പര്യമില്ല. സിംഗിള്‍ ലൈഫാണ് നല്ലത്. മറ്റൊരു റിലേഷനിലേക്ക് പോവില്ല എന്ന് പറയാന്‍ ഞാനില്ല. ബിഗ് ബോസില്‍ നിന്നും തിരിച്ചുവന്നതിന് ശേഷം അതുവരെ കണ്ട ആളെയായിരുന്നില്ല ഞാന്‍ കണ്ടതെന്നും പ്രണയം തകര്‍ന്നതിനെ കുറിച്ച് ആര്യ പറഞ്ഞു. ആളാരാണെന്ന് പറയുന്നില്ല. പക്ഷേ ഒരു കമ്മിറ്റ്മെന്റിന് താല്പര്യമില്ല. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങി ശേഷം രണ്ട് വര്‍ഷത്തോളം ഞാന്‍ ഡിപ്രഷനിലായിരുന്നുവെന്നും ആര്യ പറഞ്ഞിട്ടുണ്ട്. അതേസമയം പിറന്നാള്‍ ദിനത്തിലെ കുറിപ്പില്‍ ആര്യക്ക് പിന്തുണ അറിയിച്ചും ആശംസയറിയിച്ചും നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഫോറൻസികിലെ മംമ്തയുടെ മകൾ.. താരം ഇത്ര വലുതായോ എന്ന് ആരാധകർ.. തമന്ന പ്രമോദിന്റെ ചിത്രങ്ങൾ വൈറൽ
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു












Click it and Unblock the Notifications