Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവിധായകന്‍ കൂടെ കിടക്കാന്‍ വിളിച്ചു, നിര്‍മാതാവ് സിനിമയില്‍ നിന്നൊഴിവാക്കാന്‍ ശ്രമിച്ചെന്നും നടി

മുംബൈ: ബോളിവുഡിലെ ഔട്ട്‌സ്‌പോക്കണ്‍ നടിയായി അറിയപ്പെടുന്നയാളാണ് നടി ഇഷാ ഗുപ്ത. പല താരങ്ങളും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ തുറന്നുപറഞ്ഞ് ബോളിവുഡിനെ അവര്‍ക്ക് ഞെട്ടിക്കാറുമുണ്ട്. ഇപ്പോള്‍ ഇഷയുടെ പുതിയൊരു വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. താന്‍ കാസ്റ്റിംഗ് കൗച്ചിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

ഒന്നല്ല രണ്ട് തവണയാണ് ഈ ദുരനുഭവം ഉണ്ടായതെന്നും നടി പറയുന്നു. ഒരു സംവിധായകനില്‍ നിന്നും നിര്‍മാതാവില്‍ നിന്നുമാണ് ഈ മോശം അനുഭവങ്ങള്‍ തനിക്കുണ്ടായതെന്നും ഇഷ ഗുപ്ത തുറന്ന് പറഞ്ഞു.

1

രണ്ട് അനുഭവങ്ങളാണ് കാസ്റ്റിംഗ് കൗച്ചിന്റെ കാര്യത്തില്‍ എനിക്കുണ്ടായത്. ഒന്നൊരു സംവിധായകനും മറ്റൊന്ന് സംവിധായകനുമായിരുന്നു. ഇവര്‍ ലൈംഗിക ആവശ്യത്തോടെയാണ് തന്നെ സമീപിച്ചത്. ആദ്യത്തെ അനുഭവം സംവിധായകനില്‍ നിന്നാണ്. അയാള്‍ എന്റെ വ്യക്തിപരമായ ഇടത്തിലേക്ക് ഔട്ട്‌ഡോര്‍ ഷൂട്ടിംഗിനിടെ കയറി വന്നു. അന്നതിനെ നേരിട്ടതിനും ഞാന്‍ മാര്‍ഗം കണ്ടെത്തിയിരുന്നു. തന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനോട് തന്റെ മുറിയില്‍ കിടക്കാനായിരുന്നു ഞാന്‍ ആവശ്യപ്പെട്ടത്. അതോടെ ആ പ്രശ്‌നത്തെ അവസാനിപ്പിച്ചതായും ഇഷ പറഞ്ഞു. എന്നാല്‍ ഇതിലും ഗുരുതരമായ കാര്യങ്ങള്‍ തന്നെ പോലുള്ള ആരെയും പിന്തുണ ഇല്ലാതെ വരുന്നവര്‍ക്കുണ്ടാവുന്നുണ്ടെന്ന് ഇഷ ഗുപ്ത വ്യക്തമാക്കി.

2

നിങ്ങളൊരിക്കലും പേടിക്കേണ്ടത് പ്രേതത്തെയോ പിശാചിനെയോ അല്ല. ഇത്തരം ആളുകളെയാണ്. നിങ്ങളൊരിക്കലും ഇവരോട് അപമര്യാദ കാണിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. എന്നാല്‍ അനെ പോലുള്ളവരുടെ കാര്യത്തില്‍ ഇവരുടെ സമീപനം അങ്ങനെയല്ല. ബോളിവുഡില്‍ യാതൊരു വിധ സ്വാധീനവുമില്ലാത്തവരെ ഇവര്‍ നോട്ടമിട്ടിരിക്കുകയാണ്. എന്ത് വേണമെങ്കിലും ചെയ്യാമെന്നാണ് ധാരണ. കാരണം ഞങ്ങളെ പോലുള്ളവരോട് മാത്രമാണ് ഇവര്‍ ഈ കാസ്റ്റിംഗ് കൗച്ച് ഒക്കെ കാണിക്കുക. താരപുത്രന്‍മാരോടോ താരപുത്രിമാരോടോ ആണ് ഇവര്‍ ഇത് കാണിക്കുന്നതെങ്കില്‍ അവരുടെ മാതാപിതാക്കള്‍ ഇവരെ അങ്ങ് കൊന്നുകളയും.

3

താരപുത്രിമാരുടെ കാര്യം ഒഴിവാക്കി, ഇവര്‍ ഞങ്ങളോടാണ് ആ ആസക്തി മുഴുവന്‍ കാണിക്കാനെത്തുക. ഇവരോട് എന്തും ചെയ്യാം എന്നാണ് കരുതുന്നത്. ഞാന്‍ വര്‍ക്ക് ചെയ്ത ആ വ്യക്തിയുടെ വൃത്തിക്കെട്ട മുഖം എനിക്ക് കാണേണ്ടി വന്നു. അവര്‍ എന്നെ കുറിച്ച് ഒരു കാര്യം ഉറപ്പിച്ചിരുന്നു. അവള്‍ എനിക്കൊപ്പം എന്ത് വേണമെങ്കിലും ചെയ്യുമെന്ന് ആ സംവിധായകന്‍ ഉറപ്പിച്ച് കഴിഞ്ഞിരുന്നു. അതാണ് അന്ന് കണ്ടത്. അതിനെ ഞാന്‍ നേരിട്ടു എന്നതാണ് സത്യമെന്നും ഇഷാ ഗുപ്ത പറഞ്ഞു. അതേസമയം ഇഷ ആരാണ് ഈ സംവിധായകനെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഔട്ട്‌ഡോര്‍ ഷൂട്ടിംഗില്‍ വെച്ചാണെന്ന് നടി വെളിപ്പെടുത്തിയിട്ടുണ്ട്.

4

രണ്ടാമത്തെ അനുഭവം ഒരു നിര്‍മാതാവില്‍ നിന്നാണ്. ഒരു സിനിമയുടെ പാതിവഴിയില്‍ എത്തിനില്‍ക്കുമ്പോള്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് നടന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ സംവിധായകനോട് പറഞ്ഞു, എന്നെ ഈ ചിത്രത്തില്‍ വേണ്ടെന്ന്, അവളെന്തിനാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നതെന്നും ചോദിച്ചു. ആ സിനിമയില്‍ ഞാന്‍ നാലോ അഞ്ചോ ദിനങ്ങള്‍ അപ്പോഴേക്കും ഷൂട്ട് ചെയ്തിരുന്നു. അപ്പോഴേക്കും സംവിധായകന്‍ എന്റെ അടുത്ത് വന്ന് ചോദിച്ചു, നിന്നോട് അയാള്‍ കൂടെ കിടക്കാന്‍ ആവശ്യപ്പെട്ടോ എന്ന്? ഞാന്‍ അദ്ദേഹത്തെ നോക്കി ചിരിച്ച് കൊണ്ടുപറഞ്ഞു. അതെ സര്‍, പക്ഷേ എന്തിനാണ് ഇപ്പോഴത് ചോദിക്കുന്നത്.

5

ഇഷ എന്തിനാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന് നിര്‍മാതാവ് തന്നോട് ചോദിച്ചെന്നും സംവിധായകന്‍ പറഞ്ഞു. അപ്പോഴാണ് എനിക്കൊരു കാര്യം മനസ്സിലായത്, ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. ചിലര്‍ എനിക്ക് അഭിനയിക്കാന്‍ അവസരം തരാതിരിക്കുന്നത് അവള്‍ എനിക്ക് വേണ്ടി എന്തും ചെയ്യാത്തത് കൊണ്ടാണ്. അതിലെന്ത് അര്‍ഥമാണ് ഉള്ളത്. എന്നാല്‍ കാര്യങ്ങള്‍ തിരിച്ചറിഞ്ഞാല്‍ സ്വന്തം വഴിയിലൂടെ മുന്നോട്ട് പോകുന്നതാണ് നല്ലതെന്നും ഇഷ ഗുപ്ത പറഞ്ഞു. ഇമ്രാന്‍ ഹാഷ്മിയുടെ ജന്നത്ത് എന്ന ചിത്രത്തിലൂടെ 2012ല്‍ ആയിരുന്നു ഇഷ ഗുപ്തയുടെ ബോളിവുഡ് അരങ്ങേറ്റം. അവിടുന്നങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് ഇഷ.

6

അതേസമയം മറ്റൊരു സിനിമാ സെറ്റില്‍ വെച്ച് സംവിധായകന്‍ അപമാനിച്ച അനുഭവവും ഇഷ തുറന്ന് പറഞ്ഞു. താന്‍ സെറ്റില്‍ വൈകി വന്നു എന്ന് പറഞ്ഞ് ഹിന്ദിയില്‍ എന്തോ ആ സംവിധായകന്‍ പറഞ്ഞു. ഞാന്‍ അയാളെ തന്നെ നോക്കി. നീ വൈകിയെത്തി എന്ന് പറഞ്ഞ് കൊണ്ടിരുന്നു. ഞാന്‍ വൈകിയിരുന്നില്ല എന്നത് കൊണ്ട് ശാന്തയായിരുന്നു ഞാന്‍. എല്ലാവരും വരും മുമ്പ് ആ സെറ്റില്‍ ഞാനെത്തിയിരുന്നു. ഷൂട്ടിംഗ് സമയം ആരംഭിക്കും മുമ്പേ ഞാനെത്തിയിരുന്നു. ഞാന്‍ ധരിച്ചിരുന്ന വസ്ത്രത്തിന് ചെറിയ പ്രശ്‌നമുണ്ടായിരുന്നു. അത് മാറ്റേണ്ട കാര്യമുണ്ടായിരുന്നു. അത് പക്ഷേ എന്റെ പ്രശ്‌നമായിരുന്നില്ല. കോസ്റ്റിയൂം ടീമിന്റെ പ്രശ്‌നമായിരുന്നുവെന്നും ഇഷ പറഞ്ഞു.

7

പക്ഷേ അയാള്‍ എന്നെ എന്തൊക്കെയോ മോശമായി പറഞ്ഞു. വളരെ മോശം വാക്കുകള്‍ ഉപയോഗിച്ചായിരുന്നു. രണ്ട് തവണ ഇത്തരം വാക്കുകള്‍ ഉപയോഗിച്ചതോടെ എനിക്ക് മതിയായി. ആദ്യ തവണ പറഞ്ഞത് ദില്ലി സ്ലാംഗിലുള്ളതായിരുന്നു. അതിനെ ഞാന്‍ എതിര്‍ത്തിരുന്നില്ല. രണ്ടാം തവണ പറഞ്ഞതോടെ അതേ വാക്കുകള്‍ ഞാന്‍ തിരിച്ചും പറഞ്ഞു. തന്നോട് മോശമായി സംസാരിക്കരുതെന്ന് അയാളോട് പറഞ്ഞിരുന്നു. ദേഷ്യം വന്ന ഞാന്‍ അവിടെ നിന്നും ഇറങ്ങി പോയി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരും പ്രൊഡ്യൂസര്‍മാരും എന്നെ വൈകാതെ വിളിച്ചു. അവര്‍ എന്നോട് മാപ്പുപറഞ്ഞു. ഞാന്‍ സംവിധായകന്‍ മാപ്പുറയണമെന്ന് ആവശ്യപ്പെട്ടു. രണ്ട് ദിവസം കഴിഞ്ഞ് അയാള്‍ മാപ്പുപറഞ്ഞതോടെ ഞാന്‍ തിരിച്ച് സെറ്റിലെത്തിയെന്നും ഇഷ ഗുപ്ത പറഞ്ഞു.

സമീര്‍ വാങ്കഡെയെ കൈവിട്ട് കോടതി, അറസ്റ്റ് തടയില്ല, ആര്യന്‍ കേസ് ചുമതലയില്ലെന്ന് എന്‍സിബി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+