Get Updates
Get notified of breaking news, exclusive insights, and must-see stories!

സമീര്‍ വാങ്കഡെയെ കൈവിട്ട് കോടതി, അറസ്റ്റ് തടയില്ല, ആര്യന്‍ കേസ് ചുമതലയില്ലെന്ന് എന്‍സിബി

മുംബൈ: സമീര്‍ വാങ്കഡെയ്ക്ക് ആര്യന്‍ ഖാന്‍ കേസില്‍ കുരുക്ക് മുറുകുന്നു. എന്‍സിബിയുടെ വാദം ദുര്‍ബലമാവുന്നതും ഇന്ന് ആദ്യമായി കോടതിയില്‍ കണ്ടു. കോടതിയുടെ തീരുമാനത്തിന് വിടുന്നുവെന്നായിരുന്നു. എന്‍സിബിയുടെ വാദം. എന്നാല്‍ തന്നെ അറസ്റ്റില്‍ നിന്ന് സംരക്ഷിക്കണമെന്ന സമീര്‍ വാങ്കഡെയുടെ ഹര്‍ജി കോടതി തള്ളിയിരിക്കുകയാണ്.

ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് ഇതോടെ മഹാരാഷ്ട്ര സര്‍ക്കാരിന് അനുമതി ലഭിച്ചിരിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടിയത് അടക്കമുള്ള കാര്യങ്ങളാണ് വാംഖഡെയ്‌ക്കെതിരെയുള്ളത്. ഇതെല്ലാം എന്‍സിബിക്ക് കൂടി കുരുക്കായി മാറുന്നതാണ്.

1

തുടര്‍ച്ചയായ ആരോപണങ്ങള്‍ വന്നതോടെ അറസ്റ്റുണ്ടാവുമെന്ന് ഭയന്നാണ് സമീര്‍ വാങ്കഡെ മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം വേണമെന്നായിരുന്നു ആവശ്യം. നേരത്തെ ആര്യന്‍ കേസിലെ സാക്ഷികളില്‍ ഒരാള്‍ സമീര്‍ വാങ്കഡെ ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. എന്നാല്‍ അറസ്റ്റിന് 72 മണിക്കൂര്‍ മുമ്പ് ആരോപണവിധേയനായ വ്യക്തിക്ക് നോട്ടീസ് നല്‍കുമെന്നും, അത് ഏത് കേസിലായാലും അങ്ങനെ തന്നെയാണെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെയാണ് സമീര്‍ വാങ്കഡെയുടെ കേസ് കോടതി തള്ളിയത്. ഇടക്കാല സംരക്ഷണം നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു.

2

മൂന്ന് പ്രവര്‍ത്തി ദിനം മുമ്പ് കാര്യങ്ങള്‍ അറിയിക്കുമെന്നും, അതുകൊണ്ട് അറസ്റ്റിനെ കുറിച്ച് ആ വ്യക്തിക്ക് നേരത്തെ അറിയാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം മഹാരാഷ്ട്ര സര്‍ക്കാരിന്റെ അന്വേഷണം സിബിഐ കൈമാറാന്‍ കോടതി ഉത്തരവിടണമെന്നും സമീര്‍ ആവശ്യപ്പെട്ടിരുന്നു. സിബിഐയോ എന്‍ഐഎയോ ആണ് തനിക്കെതിരെയുള്ള അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കേണ്ടത്. മഹാരാഷ്ട്ര സര്‍ക്കാരിന് ഈ കേസില്‍ ഗൂഢലക്ഷ്യമുണ്ട്. തന്നെ അപമാനിക്കാനുള്ള ശ്രമവും അവര്‍ നടത്തുന്നുണ്ട്. അങ്ങനെയുള്ളവരുടെ കേസ് മാറ്റണമെന്നും സമീര്‍ വാങ്കഡെ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇത് തള്ളി.

3

നാലംഗ പോലീസ് ടീമിനെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ അന്വേഷണത്തിനായി നിയോഗിച്ചത്. നാല് പരാതികളാണ് നാല് സ്വതന്ത്ര സാക്ഷികള്‍ നല്‍കിയത്. ഇവരെല്ലാം മയക്കുമരുന്ന് കേസിലെ സാക്ഷികളാണ്. പ്രഭാകര്‍ സെയില്‍, അഭിഭാഷകരായ സുധാ ദ്വിവേദി, കനിഷ്‌ക ജെയിന്‍, നിതിന്‍ ദേശ്മുഖ് എന്നിവരാണ് പരാതി നല്‍കിയ സാക്ഷികള്‍. അതേസമയം കേസില്‍ എന്‍സിബിയുടെ ശ്രദ്ധ കുറയുന്നതും ഇന്ന് കണ്ടിരുന്നു. ആര്യന്റെ ജാമ്യത്തെ എതിര്‍ക്കുന്നതിലും എന്‍സിബി ടീമില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. വെള്ളിയോ ശനിയോ ആര്യനും മറ്റ് രണ്ട് പേരും ജയിലിന് പുറത്തിറങ്ങുമെന്ന് മുകുള്‍ റോത്തഗി പറഞ്ഞു. അവധിക്ക് പിരിയുന്നത് കൂടി കോടതി പരിഗണിച്ചുവെന്നാണ് സൂചന.

4

അതേസമയം ആര്യന്‍ഖാന്‍ കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ അല്ലെന്ന് എന്‍സിബി പറയുന്നു. കേസിന്റെ മേല്‍നോട്ടം മാത്രമാണ് സമീറിനുള്ളതെന്ന് എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ജ്ഞാനേശ്വര്‍ സിംഗ് പറഞ്ഞു. സമീറിന്റെ മുകളില്‍ ഞാനും എനിക്ക് മുകളില്‍ ഡിജിയും ഉണ്ട്. ആര്യന്‍ ഖാന്‍ കേസില്‍ ഞങ്ങളെല്ലാം കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. മറ്റൊരാളാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രഭാകര്‍ സെയില്‍ അടക്കം ഉയര്‍ത്തിയ ആരോപണത്തെ കുറിച്ച് പരിശോധിക്കുന്നുണ്ട്. പ്രഭാകറിനോട് ഹാജരാവാന്‍ പറഞ്ഞിട്ടുണ്ട്. ഇതുവരെ വന്നിട്ടില്ല. അന്വേഷണത്തിലൂടെ മാത്രമേ ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടിയോ എന്ന് കണ്ടെത്താന്‍ സാധിക്കൂ എന്നും ജഞാനേശ്വര്‍ പറഞ്ഞു.

5

സമീറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ശരിയുണ്ടെന്ന് മുന്‍ ഭാര്യയുടെ പിതാവ് സയ്യദ് ഖുറേഷി പറഞ്ഞു. സമീറിന്റെ ആദ്യ ഷബാന ഖുറേഷിയാണ്. മുസ്ലീം മതാചാരപ്രകാരമാണ് സമീര്‍ ജീവിക്കുന്നതെന്നും, എല്ലാ പ്രാര്‍ത്ഥനകളും മുസ്ലീം വിശ്വാസപ്രകാരമാണെന്നും സയ്യദ് ഖുറേഷി പറഞ്ഞു. തന്റെ മകള്‍ വിവാഹം കഴിഞ്ഞ് പോയത് മുസ്ലീം കുടുംബത്തിലേക്കാണ്. അതൊരു അറേഞ്ച്ഡ് മാരേജായിരുന്നു. മൂന്ന് വര്‍ഷത്തോളം ഞങ്ങള്‍ സംസാരിച്ചു. എനിക്ക് ദാവൂദ് വാങ്കഡെയെയും ഭാര്യയെയും അറിയാമായിരുന്നു. അവരും മുസ്ലീങ്ങളാണെന്ന് ഉറപ്പായിരുന്നു. ഹിന്ദുവായിരുന്നെങ്കില്‍ ഞങ്ങള്‍ വിവാഹം കഴിപ്പിച്ച് അയക്കില്ലായിരുന്നു. മുസ്ലീം മതാചാര പ്രകാരമാണ് വിവാഹം നടന്നത്. നിശ്ചയം കഴിഞ്ഞ് പത്ത് മാസം കഴിഞ്ഞായിരുന്നു വിവാഹം. ദാവൂദ് വാങ്കഡെയാണ് നിക്കാഹ്നാമയില്‍ ഒപ്പുവെച്ചത്. എല്ലാവര്‍ക്കും ആ കുടുംബത്തെ മുസ്ലീങ്ങളായിട്ടാണ് അറിയുക.

ആര്യന്‍ കേസ് പാളുന്നു, എന്‍സിബിയുടെ മറ്റൊരു സാക്ഷിയും കൂറുമാറി, വാങ്കഡെ മുസ്ലീമാണെന്ന് ഖാസി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+