നടി പായല്‍ ഘോഷിനെതിരെ ആസിഡ് ആക്രമണം... ഇരുമ്പ് ദണ്ഡേന്തിയ മുഖംമൂടിധാരികള്‍, മുംബൈ സുരക്ഷിതമല്ല!!'
മുംബൈ: ബോളിവുഡും രാഷ്ട്രീയ ലോകവും ഒരു പോലെ ഞെട്ടി വിറച്ചിരിക്കുകയാണ് ഒരു സംഭവത്തില്‍. നടി പായല്‍ ഘോഷ് ആക്രമിക്കപ്പെട്ടരിക്കുകയാണ്. നടിക്കെതിരെ ആസിഡ് ആക്രമണം ഉണ്ടായെന്നാണ് വെളിപ്പെടുത്തല്‍. രാഷ്ട്രീയ നേതാക്കളെല്ലാം നടിയെ കാണാനായി എത്തിയിരിക്കുകയാണ്. പരിക്കുകള്‍ ഉണ്ടെന്നാണ് നടി പറയുന്നത്.
തനിക്കെതിരെയുള്ള ആക്രമണം പ്ലാന്‍ ചെയ്ത് നടപ്പാക്കിയതാണെന്ന് ഇവര്‍ പറയുന്നു. നേരത്തെ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെയുള്ള വെളിപ്പെടുത്തലിലൂടെ ബോളിവുഡിനെയാകെ അമ്പരപ്പിച്ചിരുന്നു നടി. ആക്രമണത്തില്‍ നടപടിയെടുക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട് നടി. കൂടുതല്‍ വിവരങ്ങളിലേക്ക്....

മുഖമൂടി അണിഞ്ഞ നിരവധി പേര്‍ തനിക്കെതിരെ ഓടിയടുത്തെന്നും, ആസിഡ് ആക്രമണം നടത്തിയെന്നുമാണ് പായല്‍ ഘോഷ് വെളിപ്പെടുത്തിയിരിക്കുന്നത്. താന്‍ മുംബൈയില്‍ നിന്ന് മരുന്നുകളുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മുഖംമൂടി ധാരികള്‍ ആക്രമണം നടത്തിയത്. അക്രമികളുടെ കൈവശം ഒരു കുപ്പിയുണ്ടായിരുന്നു. അത് ആസിഡ് തന്നെയാണെന്ന് വിശ്വസിക്കുന്നതെന്നും നടി പറയുന്നു. തനിക്കെതിരെയുള്ള ആക്രമണം വെളിപ്പെടുത്തി നടി തന്നെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

താന്‍ കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ നിന്നും ഇറങ്ങുന്ന സമയത്താണ് ആക്രമണം ഉണ്ടായതെന്ന് നടി പറയുന്നു. ആ കുപ്പിയില്‍ എന്താണ് ഉണ്ടായിരുന്നതെന്ന് അറിയില്ല. പക്ഷേ ഭയപ്പെടുത്തുന്ന കാര്യമാണത്. അവരുടെ കൈവശമൊരു ഇരുമ്പ് ദണ്ഡുണ്ടായിരുന്നു. അത് വെച്ചാണ് എന്നെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഒരുവിധത്തിലാണ് ഞാന്‍ രക്ഷപ്പെട്ടത്. ഞാന്‍ അവിടെ വെച്ച് ഉറക്കെ വിളിച്ച് കരഞ്ഞു. എന്നെ രക്ഷിക്കണമെന്ന് പറഞ്ഞു. ഇതൊക്കെ കൊണ്ടാവാം രക്ഷപ്പെട്ടത്. ആ ഇരുമ്പ് ദണ്ഡ് എന്റെ ഇടതുകൈയ്യിലാണ് പതിച്ചത്. എനിക്ക് പരിക്കേറ്റിട്ടുണ്ടെന്നും പായല്‍ ഘോഷ് പറഞ്ഞു.

അതേസമയം സംഭവത്തില്‍ കേസുമായി മുന്നോട്ട് പോകാനാണ് തന്റെ തീരുമാനമെന്ന് നടി പറയുന്നു. ഇന്ന് തന്നെ ഞാന്‍ സ്റ്റേഷനില്‍ പോകും. തീര്‍ച്ചയായും കേസ് കൊടുക്കുമെന്നും അവര്‍ പറഞ്ഞു. ഇതുപോലൊരു സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്ന് പറയാം. മുംബൈയില്‍ ഇത്തരമൊരു ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടാവുന്ന ആദ്യമാണ്. എന്താണ് ഇതെന്ന് പോലും മനസ്സിലായിട്ടില്ലെന്നും പായല്‍ ഘോഷ് വ്യക്തമാക്കി. അതേസമയം പരിക്കേറ്റ കൈയ്യുമായി നടി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. രാത്രി മുഴുവന്‍ കൈയ്യിലെ പരിക്ക് കാരണം തനിക്ക് ഉറങ്ങാന്‍ പോലും സാധിച്ചില്ലെന്ന് നടി പറഞ്ഞു.

പായല്‍ ഘോഷ് ബോളിവുഡിലെ അറിയപപ്പെടുന്ന നടിയാണ്. പ്രയാണം, ഉസ്‌റാവെല്ലി, പട്ടേല്‍ കി പഞ്ചാബി ഷാദി തുടങ്ങിയ പ്രമുഖ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്. നേരത്തെ രാംദാസ് അത്താവാലെയുടെ റിപബ്ലിക്ക് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു നടി. പാര്‍ട്ടിയുടെ വനിതാ വിംഗിന്റെ വൈസ് പ്രസിഡന്റായും പായല്‍ ഘോഷിനെ നിയമിച്ചിരുന്നു അത്താവാലെ. തനിക്കെതിരെ ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് നടി പറയുന്നു. തനിക്ക് നല്ലത് വരണമെന്ന് ആഗ്രഹിക്കുന്നവരല്ല, തന്നെ അപായപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ പ്ലാന്‍ ചെയ്ത് നടപ്പാക്കിയതാണ് ഇക്കാര്യങ്ങളെന്ന് നടി പറഞ്ഞു.

താന്‍ ആക്രമണത്തിന്റെ മാനസികാഘാതത്തിലാണ്. ശക്തമായ നടപടി തന്നെ ക്രിമനലുകള്‍ക്കെതിരെ വേണം. പൊതുസ്ഥലമായത് കൊണ്ടാണ് ഞാന്‍ രക്ഷപ്പെട്ടത്. ശരിക്കും ഞാന്‍ അലറി വിളിച്ചപ്പോള്‍ ഈ മുഖംമൂടിധാരികള്‍ ഭയന്ന് പോയെന്നും പായല്‍ പറഞ്ഞു. അതേസമയം കേന്ദ്ര മന്ത്രി കൂടിയായ രാംദാസ് അത്താവാലെ നടിയെ സന്ദര്‍ശിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം മനസ്സിലായത് കൊണ്ടാണ് സന്ദര്‍ശിച്ചതെന്ന് അത്തവാലെ പറഞ്ഞു. പായലിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് അത്തവാലെ ആവശ്യപ്പെട്ടു. ഈ ആക്രമണത്തെ അപലപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നടി ഉന്നയിച്ചിരുന്നത്. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. 2014ലാണ് സംഭവം നടന്നതെന്നും നടി ഫഞ്ഞിരുന്നു. തനിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന പെണ്‍കുട്ടികളുമായി വളരെ നല്ല സമയം താന്‍ ചെലവിട്ടിരുന്നതായി അനുരാഗ് പറഞ്ഞുവെന്നും, നഗ്നയായി നില്‍ക്കാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും പായല്‍ ഘോഷ് പറഞ്ഞിരുന്നു. താന്‍ ഇത് തുറന്ന് പറയാന്‍ ശ്രമിച്ചെങ്കിലും സുഹൃത്തുക്കളും കുടുംബവും വേണ്ടെന്ന് പറഞ്ഞു. ഭാവിയില്‍ പ്രശ്‌നമാകുമെന്നും പറഞ്ഞു. അതേസമയം ഈ കേസ് കോടതിയില്‍ തള്ളി പോയിരുന്നു. നടി പറഞ്ഞ ദിവസങ്ങളില്‍ അനുരാഗ് ശ്രീലങ്കയിലായിരുന്നുവെന്ന് തെളിയിക്കപ്പെട്ടിരുന്നു.
സൈമ വേദിയിൽ ചിരിച്ചുല്ലസിച്ച് ബിഗ് ബോസ് താരങ്ങൾ, അമൃതയുടെയും അഭിരാമിയുടെയും ചിത്രങ്ങൾ കാണാം












Click it and Unblock the Notifications