• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നായികയാക്കിയത് താന്‍.. പക്ഷേ അകലാനും കാരണങ്ങളുണ്ട്.. ഭാവനയെക്കുറിച്ച് ദിലീപ് പറയുന്നത്..

  • By Kishor

ഏപ്രില്‍ 14 വിഷുദിവസമായ വെള്ളിയാഴ്ച രാവിലെ മുതല്‍ സൂര്യ ടി വിയില്‍ തിരിച്ചും മറിച്ചും കാണിക്കുകയാണ് ഒരു പരിപാടിയുടെ പ്രമോഷന്‍. ദിലീപേട്ടന്റെ പൂരം എന്ന ഇന്റര്‍വ്യൂവിന്റെ. കൊച്ചിയില്‍ നടി ആക്രമണത്തിന് ഇരയായ സംഭവത്തെക്കുറിച്ചും സ്വകാര്യ ജീവിതത്തെക്കുറിച്ചും ദിലീപ് മനസു തുറക്കുന്നു എന്ന മട്ടില്‍.

കഴിഞ്ഞ ദിവസം മറ്റൊരു അഭിമുഖത്തിലും ദിലീപ് ഈ നടിയെപ്പറ്റി പരാതിപ്പെട്ടിരുന്നു. എന്തിനാണ് ചാനലുകള്‍ തോറും കയറിയിറങ്ങി ദിലീപ് ഭാവനയെ അനാവശ്യം പറയുന്നത് എന്ന് ഇതൊക്കെ കാണുന്ന ആരാധകര്‍ക്ക് തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റുമോ.

ഇതുവരെ മിണ്ടാതിരുന്ന ദിലീപ്

ഇതുവരെ മിണ്ടാതിരുന്ന ദിലീപ്

ഇത്രയും കാലം താന്‍ മിണ്ടാതിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ദിലീപ് കഴിഞ്ഞ ദിവസം മനോരമയ്ക്ക് ഒരു അഭിമുഖം നല്‍കിയത്. നിരന്തരമായി തന്നെ ആക്രമിയ്ക്കുന്ന സംഭവങ്ങള്‍ക്കെതിരെ ഇനി താന്‍ പ്രതികരിക്കും എന്നും ദിലീപ് അന്ന് പറഞ്ഞിരുന്നു. അങ്ങനെ ഒരു പ്രതികരണമാണ് മനോരമയിലെ മറുപുറം എന്ന പരിപാടിയില്‍ നമ്മള്‍ കണ്ടത്.

നടി ആക്രമിക്കപ്പെട്ട സംഭവം

നടി ആക്രമിക്കപ്പെട്ട സംഭവം

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ തന്നെ പ്രതി ചേര്‍ത്തതിനെതിരെയാണ് ദിലീപിന് പ്രധാനമായും പ്രതികരിക്കാനുള്ളത്. അന്ന് ആ സംഭവം അറിഞ്ഞപ്പോള്‍ തന്നെ നടിയുടെ അമ്മയെ വിളിച്ച് സംസാരിച്ചിരുന്നു. അവരെ ആശ്വസിപ്പിച്ചു കഴിഞ്ഞിട്ടാണ് ഫോണ്‍ വച്ചത്. എന്നാല്‍ രണ്ട് ദിവസങ്ങള്‍ കഴിഞ്ഞ് ആ കുറ്റം എന്റെ നേരെ തിരിയുകയായിരുന്നു എന്നാണ് ദിലീപ് മറുപുറം പരിപാടിയില്‍ പറഞ്ഞത്.

താനാണ് നായികയാക്കിയത്

താനാണ് നായികയാക്കിയത്

ഈ നടിയെ നായികയാക്കിയത് താനാണ് എന്ന് പേരെടുത്ത് പറയാതെ രണ്ട് അഭിമുഖങ്ങളിലും ദിലീപ് പറയുന്നുണ്ട്. ചെറിയൊരു വേഷത്തില്‍ സിനിമയില്‍ എത്തിയ ഈ നടിയെ നായികയാക്കിയത് താനാണ്. പിന്നീട് കുറേ പടങ്ങളില്‍ താന്‍ മുന്‍കൈയെടുത്ത് അവസരം കൊടുത്തു. അതൊന്നും സംവിധായകനോ നിര്‍മാതാവോ ആവശ്യപ്പെട്ടിട്ടല്ല.

ദിലീപിന്റെ വെല്ലുവിളി കേട്ടോ

ദിലീപിന്റെ വെല്ലുവിളി കേട്ടോ

ആക്രമിയ്ക്കപ്പെട്ട നടിയെ ഞാന്‍ വെല്ലുവിളിയ്ക്കുകയാണ് - ദിലീപ് ഒരവസരത്തില്‍ പറഞ്ഞു. ഞാനാണ് ആക്രമിച്ചത് എങ്കില്‍ തെളിയിക്കൂ എന്നാണ് വെല്ലുവിളി. അതിന് ദിലീപാണ് തന്നെ ആക്രമിച്ചവരുടെ പിന്നിലെന്ന് ഭാവന ഒരിടത്തും പറഞ്ഞിട്ടില്ല എന്നതാണ് രസകരം. പിന്നെ എന്തിനാണ് ഭാവന ഇക്കാര്യം തെളിയിക്കേണ്ടത് - ദിലീപ് എന്തിനാണ് തോക്കില്‍ കയറി വെടിവെക്കുന്നത് എന്നൊക്കെയാണ് ആളുകള്‍ ചോദിക്കുന്നത്.

പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു

പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു

ഈ പ്രമുഖ നടിയുമായി തനിയ്ക്ക് വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരുടെ അവസരങ്ങള്‍ മുടക്കി എന്നൊക്കെ പറയുന്നത് അസംബന്ധമാണ്. അവരെ ആക്രമിച്ചതും താനല്ല എന്ന ദിലീപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഞാനും ആ നടിയുമായി റിയല്‍ എസ്റ്റേറ്റ് ബന്ധമുണ്ടായിരുന്നു എന്നൊക്കെയാണ് പറയുന്നത്.

അതൊന്ന് തെളിയിക്കൂ

അതൊന്ന് തെളിയിക്കൂ

ഞങ്ങള്‍ തമ്മില്‍ ഉടക്കി പിരിഞ്ഞതോടെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കള്‍ എന്റെ ആദ്യ ഭാര്യയുടെ പേരില്‍ മാത്രമേ എഴുതിത്തരൂ എന്ന് അവര്‍ പറഞ്ഞു എന്നും ഇതിന് പ്രതികാരമായി ഞാന്‍ ക്വട്ടേഷന്‍ നല്‍കി എന്നൊക്കെയാണ് വാര്‍ത്തകള്‍. അത് തെളിയിക്കാന്‍ കഴിഞ്ഞാല്‍ കോടിക്കണക്കിന് വരുന്ന സ്വത്തുണ്ട് എന്നല്ലേ പറഞ്ഞത്, അവര്‍ക്ക് അത് ഞാന്‍ നല്‍കുമെന്നും ദിലീപ് പറഞ്ഞു.

ദിലീപിന്റെ വിഷമം ഇതാണ്

ദിലീപിന്റെ വിഷമം ഇതാണ്

എനിക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടും ആ പ്രമുഖ നടി ഒന്നും മിണ്ടാതെ ഇരുന്നതില്‍ വിഷമമുണ്ട്. പരസ്യമായും രഹസ്യമായും എന്നെ പലരും ആക്രമിച്ചു. എന്നിട്ടും അവര്‍ പ്രതികരിച്ചില്ല. ഒന്നുമില്ലെങ്കിലും അവര്‍ക്ക് ആദ്യമായി നായികയായി അവസരം നല്‍കിയ ആളല്ലേ ഞാന്‍. ദിലീപല്ല എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റ് പോലും ഇട്ടില്ല എന്നൊക്കെയാണ് ദിലീപ് വിഷമം പറയുന്നത്.

അവസരം നഷ്ടപ്പെടുത്തിയിട്ടില്ലെന്ന്

അവസരം നഷ്ടപ്പെടുത്തിയിട്ടില്ലെന്ന്

ഞാന്‍ അവരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തി എന്നൊക്കേ കേകള്‍ക്കുന്നുണ്ട്. ഏത് നായകനോടും സംവിധായകനോടും നിങ്ങള്‍ക്ക് അന്വേഷിച്ച് നോക്കാം. ഞാന്‍ അങ്ങനെ ഏതെങ്കിലും നടിമാരുടെ അവസരം മുടക്കിയിട്ടുണ്ടോ എന്ന്. തെലുങ്കിലും തമിഴിലുമൊന്നും എനിക്കൊരു പിടിയുമില്ല. അവര്‍ക്ക് അന്യഭാഷ ചിത്രങ്ങള്‍ നഷ്ടപ്പെട്ടതിനും ഞാന്‍ എങ്ങനെ കാരണമാവുമെന്നും ദീലിപ് ചോദിക്കുന്നു.

സ്വകാര്യ ജീവിതത്തെക്കുറിച്ച്

സ്വകാര്യ ജീവിതത്തെക്കുറിച്ച്

ദിലീപിന്റെ വിജയത്തിന് പിന്നിലുള്ള സ്ത്രീ ശക്തിയാരാണ് എന്നൊരു ചോദ്യത്തിന് സൂര്യ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് ഉത്തരം പറഞ്ഞിരുന്നു. ദിലീപിന്റെ വിജയത്തിന് പിന്നിനുള്ള സ്ത്രീ ശക്തിയാരാണ്. എന്നാല്‍ അത് നമ്മളാരും പ്രതീക്ഷിച്ച പോലെ ആദ്യ ഭാര്യ മഞ്ജു വാര്യരോ ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവനോ ഒന്നുമല്ല ദിലീപിന്റെ, അമ്മയാണ്.

അമ്മയാണ് എല്ലാം

അമ്മയാണ് എല്ലാം

ദിലീപ് എന്ന പുരുഷന്റെ വിജയത്തിന് പിന്നിലെ സ്ത്രീയുടെ പേര് പറയാന്‍ പറഞ്ഞപ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചത് പേര് പറയും എന്നാണ്. എന്നാല്‍ ദിലീപ് പറഞ്ഞത് അമ്മയെ കുറിച്ചാണ്. എന്റെ വിജയങ്ങള്‍ക്ക് പിന്നിലുള്ള സ്ത്രീ ശക്തി അമ്മയാണെന്ന് ദിലീപ് പറഞ്ഞു. കരിയര്‍ ആരംഭിച്ചത് മുതല്‍ തനിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിയ്ക്കുകയാണ് അമ്മ. അമ്മയുടെ പ്രാര്‍ത്ഥനയാണ് എന്നെ ഇവിടെ വരെ എത്തിച്ചത്.

എല്ലാം മറികടന്ന് ഭാവന

എല്ലാം മറികടന്ന് ഭാവന

ദുസ്വപ്നത്തില്‍ പോലും കാണാത്ത കാര്യങ്ങളാണ് കൊച്ചിയിലെ ആ രാത്രിയില്‍ തനിക്ക് സംഭവിച്ചത് എന്ന് ഭാവന തന്നെ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും ഓര്‍ത്ത് വീട്ടില്‍ കുത്തിയിരിക്കുകയല്ല നടി. എല്ലാത്തിനെയെല്ലാം മറികടന്ന് ഭാവന നല്ല മിടുക്കിക്കുട്ടിയായി തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. ഏത് പെണ്‍കുട്ടിക്കും മാതൃകയാകുന്ന തരത്തില്‍.

ഭാവനയുടെ പരസ്യം വൈറല്‍

ഭാവനയുടെ പരസ്യം വൈറല്‍

ഭാവന അഭിനയിച്ച ഒരു പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത്. ഈസ്റ്റീ എന്ന തേയിലപ്പരസ്യത്തിലാണ് ഭാവന അഭിനയിച്ചത്. തനിക്ക് സംഭവിച്ച ദുരന്തത്തെ ഭാവന മാര്‍ക്കറ്റ് ചെയ്തു എന്ന് ചിലര്‍ കുറ്റം പറയുന്നു. എന്നാല്‍ ഭാവന ചെയ്തതാണ് ശരി എന്ന് ഉറച്ച് വിശ്വസിക്കുന്നവരും ഉണ്ട്.

പരസ്യവാചകം ഇങ്ങനെ

പരസ്യവാചകം ഇങ്ങനെ

ജീവിതത്തിന് കടുപ്പമേറുമ്പോളാണ് നമ്മള്‍ നമ്മളുടെ ഉള്‍ക്കരുത്തിനെ തിരിച്ചറിയുന്നത്. നമ്മള്‍ കൂടുതല്‍ ശക്തരാകുന്നത്. ജീവിതത്തില്‍ പുതിയ വഴികള്‍ തെളിയുന്നത്. പ്രതിസന്ധികളുണ്ടാകും പക്ഷ പുഞ്ചിരി മായരുത് - ഈസ്റ്റി തേയിലയുടെ പരസ്യത്തിലാണ് ഭാവന ഇത് പറയുന്നത്.

വാട്ട് എ കം ബാക്ക്

വാട്ട് എ കം ബാക്ക്

സാധാരണ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ വീട്ടില്‍ ഒളിച്ചിരിക്കുന്നവരെയാണല്ലോ നമുക്ക് പരിചയം എന്ന് ചോദിച്ചാണ് സോഷ്യല്‍ മീഡിയിയല്‍ ആളുകള്‍ ഇത് ഷെയര്‍ ചെയ്യുന്നത്. അതിഗംഭീരമായ കം ബാക്ക് എന്നാണ് ഭാവനയുടെ ഈ പരസ്യത്തെ ആളുകള്‍ വിലയിരുത്തുന്നത്. ഒന്നും ഒളിച്ചും മറച്ചും വെക്കാതെ ശക്തമായ ഒരു സന്ദേശം കൂടിയാണ് നടി നല്‍കുന്നത്.

English summary
Actor Dipleep's interview and remark against actress irk social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X