കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രേമം' സിനിമ മതവികാരം വ്രണപ്പെടുത്തുന്നോ... ആക്ഷേപം ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: ഒരു സിനിമയോ, സാഹിത്യ കൃതിയോ പുറത്തിറക്കാന്‍ പറ്റാത്ത കാലമാണിതെന്ന് തോന്നുന്നു. എന്ത് പറഞ്ഞാലും ചെയ്താലും ചിലരുടെ വികാരങ്ങള്‍ വ്രണപ്പെടും. അതിപ്പോള്‍ ഇന്ന വിഭാഗക്കാര്‍ എന്നൊന്നും ഇല്ല.

മലയാളക്കരയാകെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞ 'പ്രേമം' എന്ന സിനിമയ്‌ക്കെതിരെയാണ് ഇപ്പോള്‍ ചിലര്‍ ഓണ്‍ലൈന്‍ ലോകത്ത് ആക്ഷേപം ഉന്നയിച്ചിരിയ്ക്കുന്നത്. സിനിമയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ വച്ച് ചിത്രീകരിച്ച ഒരു ഗാന രംഗമാണ് ചിലരെ 'വേദനിപ്പിയ്ക്കുന്നതത്രെ'. ഫേസ്ബുക്കില്‍ ഇത്തരമൊരു പോസ്റ്റര്‍ കറങ്ങി നടക്കുന്നുണ്ട്.

എന്തൊക്കെയാണ് ഈ സിനമയുടേയും ഗാനരംഗത്തിന്റേയും 'പ്രശ്‌നങ്ങള്‍' എന്നറിയേണ്ടേ...

ക്രിസ്ത്യന്‍ പള്ളി

ക്രിസ്ത്യന്‍ പള്ളി

'പറയാതെ പള്ളിയില്‍വച്ചെന്‍ കരളില്‍ കേറി ഒളിച്ചവളേ' എന്ന ഗാനരംഗമാണ് പ്രശ്‌നം. ഇത് ക്രിസ്ത്യന്‍ പള്ളിയ്ക്കുള്ളില്‍ വച്ചാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്.

പള്ളി ഡിസ്‌കോത്തെക്കല്ല

പള്ളി ഡിസ്‌കോത്തെക്കല്ല

ക്രിസ്ത്യന്‍ പള്ളി എന്നാല്‍ ഡിസ്‌കോത്തെക്കല്ല എന്നാണ് ആക്ഷേപം ഉന്നയിക്കുന്നവര്‍ പറയുന്നത്.

അന്‍വര്‍ റഷീദിനോട്

അന്‍വര്‍ റഷീദിനോട്

സിനിമ നിര്‍മിച്ച അന്‍വര്‍ റഷീദിനോടാണ് ചോദ്യം- മുസ്ലീം പള്ളി പശ്ചാത്തലമാക്കി അന്‍വര്‍ റഷീദ് ഇങ്ങനെ ഒരു ഗാനരംഗം ചിത്രീകരിക്കുമോ?

അപ്പോ സംവിധാനം ചെയ്തത് ആരാണ്

അപ്പോ സംവിധാനം ചെയ്തത് ആരാണ്

പ്രേമം എന്ന സിനിമ സംവിധാനം ചെയ്തത് അല്‍ഫോന്‍സ് പുത്രനാണ്. നിര്‍മാതാവാണ് അന്‍വര്‍ റഷീദ്. നിര്‍മാതാവാണോ സംവിധായകനാണോ നൃത്തരംഗം ചിത്രീകരിയ്ക്കുക എന്ന ചോദ്യമൊന്നും വികാരം വ്രണപ്പെട്ടവരോട് ചോദിയ്ക്കരുത്.

പ്രശ്‌നം പിടികിട്ടി

പ്രശ്‌നം പിടികിട്ടി

അപ്പോള്‍ ഗാനരംഗമോ പള്ളിയോ ഒന്നും അല്ല പ്രശ്‌നം എന്ന് പിടികിട്ടി. ഇതിന് മരുന്ന്‌ വേറെയാണെന്നാണ് ഫേസ്ബുക്കിലെ ചിലര്‍ പറയുന്നത്.

നൈറ്റ് ക്ലബ്ബോ, പാര്‍ക്കോ

നൈറ്റ് ക്ലബ്ബോ, പാര്‍ക്കോ

നൈറ്റ് ക്ലബ്ബോ, പാര്‍ക്കോ പോലെ കമിതാക്കള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമുള്ള ഒരു സ്ഥലമായിട്ടാണ് ക്രിസ്ത്യന്‍ പള്ളിയെ ചിത്രീകരിച്ചിരിയ്ക്കുന്നത് എന്നാണ് മറ്റൊരു ആക്ഷേപം. സിനിമയെ സിനിമയായി കാണാന്‍ കഴിവില്ലെങ്കില്‍ പിന്നെ സിനിമ കാണാന്‍ തന്നെ പോകാതിരിയ്ക്കുന്നതാണ് നല്ലത്.

കരളില്‍ കേറാനോ?

കരളില്‍ കേറാനോ?

ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ പള്ളിയില്‍ പോകുന്നത് ആരുടേയെങ്കിലും കരളില്‍ കയറാന്‍ ആണോ- മറ്റൊരു ചോദ്യം. ഇങ്ങനെയൊക്കെ ചോദിച്ചാല്‍ ഉത്തരം മുട്ടിപ്പോകുമല്ലോ ആശാന്‍മാരേ!!!

പ്രതിഷേധിക്കണമത്രെ

പ്രതിഷേധിക്കണമത്രെ

ക്രിസ്ത്യന്‍ ആചാരങ്ങളെ കുറിച്ച് കേട്ടറിവ് മാത്രമുള്ള മറ്റ് മതസ്ഥരുടെ മനസ്സില്‍ പള്ളികളെ കുറിച്ച് വികലമായ ധാരണ ഉണ്ടാക്കുന്ന ഇത്തരം രംഗങ്ങള്‍ക്കെതിരെ പ്രതികരിക്കണം എന്നും ആവശ്യപ്പെടുന്നുണ്ട്.

English summary
Poster spreading on Facebook against Premam movie. Some people allege that song scene in the movie is hurting christian belief.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X