കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൗഷാദിന്റെ വീട് പോലും പണയത്തിലാണ്, ചികിത്സയ്ക്ക് ചെലവായത് വന്‍ തുക, വെളിപ്പെടുത്തി ബ്ലെസി

Google Oneindia Malayalam News

ശാന്തിവിള ദിനേശിന് പിന്നാലെ നിര്‍മാതാവും ഷെഫുമായ നൗഷാദിന്റെ സാമ്പത്തിക ബാധ്യതകളെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകന്‍ ബ്ലെസി. നൗഷാദിന്റെ വീട് പോലും പണയത്തിലാണെന്ന് ബ്ലെസി പറയുന്നു. മകള്‍ നഷ്വയുടെ അവസ്ഥ ദയനീയമായെന്നും, ഒറ്റയടിക്ക് അവള്‍ക്ക് എല്ലാവരെയും നഷ്ടമായെന്നും ബ്ലെസി മനോരമ ഓണ്‍ലൈനില്‍ എഴുതിയ അനുസ്മരണ കുറിപ്പില്‍ പറയുന്നു.

നൗഷിദാന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ബ്ലെസി. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ കാഴ്ച്ച നിര്‍മിച്ചതും നൗഷാദാണ്. നേരത്തെ സംവിധായകനായ ശാന്തിവിള ദിനേശ് ദിലീപിന്റെ സ്പാനിഷ് മസാല പരാജയപ്പെട്ടതിന് ശേഷം നൗഷാദിന് വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായതായി വെളിപ്പെടുത്തിയിരുന്നു.

തണുത്തുവെറക്കുന്ന കൈകളും ചുണ്ടും; ഹിമാചലിലെ പുതിയ വിശേഷങ്ങളുമായി സാനിയ, ചിത്രങ്ങൾ കാണാം

1

ഒരുപാട് വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് നൗഷാദിനും ഭാര്യക്കും നഷ്വ എന്ന മകള്‍ ഉണ്ടായതെന്ന് ബ്ലെസി പറയുന്നു. ഒരുവര്‍ഷത്തോളം ഷീബ് ബെഡ് റെസ്റ്റിലായിരുന്നു. അങ്ങനെ ഉണ്ടായ കുഞ്ഞാണ് ഇപ്പോള്‍ അനാഥമായിരിക്കുന്നത്. അതിലും വലിയൊരു കാര്യം സാമ്പത്തിക ബാധ്യതയാണ്. താങ്ങാവുന്നതില്‍ അധികം സാമ്പത്തിക ബാധ്യത നൗഷാദിനുണ്ടായിരുന്നു. താമസിച്ചിരുന്ന വീട് പോലും മറ്റൊരാള്‍ക്ക് പണയപ്പെടുത്തിയിരിക്കുകയാണ്. നൗഷാദിന്റെ ചികിത്സയ്ക്ക് വന്‍ തുക ചെലവായിട്ടുണ്ട്. ഞങ്ങള്‍ സുഹൃത്തുകള്‍ നൗഷാദിന്റെ മകള്‍ക്ക് താമസിക്കാന്‍ ഇടവും അളുടെ സംരക്ഷണവും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് ബ്ലെസി വ്യക്തമാക്കി.

2

നൗഷാദിന്റെ ബാപ്പയും ഉമ്മയ്ക്കും നല്ല തടിയുണ്ടായിരുന്നു. നൗഷാദ് അഞ്ചില്‍ പഠിക്കുമ്പോഴേ നല്ല തടിയുണ്ടായിരുന്നു. അവന്‍ മന്തനാണ് എന്നാണ് ഞാന്‍ കരുതിയത്. എട്ടാം ക്ലാസ് മുതല്‍ അവനെ എനിക്ക് ശരിക്ക് മനസ്സിലാക്കാന്‍ സാധിച്ചു. ഹോട്ടലില്‍ ബാപ്പയെ സഹായിക്കാനൊക്കെ അവനുണ്ടാവുമായിരുന്നു. ജോലി ചെയ്യാന്‍ വലിയ ഉത്സാഹം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. ഒരുപാട് വായിക്കും. കണക്കില്‍ നല്ല മിടുക്കനായിരുന്നു. കോളേജില്‍ എത്തിയപ്പോഴേക്ക് ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. കളിയാക്കുന്നുവരുടെ മുന്നില്‍ അവന്റെ ഗാര്‍ഡിയന്‍ ഞാനായിരുന്നു.

3

നൗഷാദ് സാധാരണ ആളുകളെ പോലെയായിരുന്നില്ല. ഒരുപാട് ലോകകാര്യങ്ങള്‍ അറിയാമായിരുന്നു. ഞങ്ങള്‍ ഒരുമിച്ചാണ് സിനിമ സ്വപ്‌നം കണ്ട് മദ്രാസിലേക്ക് പോയത്. സിനിമ ചെയ്യേണ്ടെന്നും, എളുപ്പ പണി അല്ലെന്നും പറഞ്ഞ് ഒരുപാട് പേര്‍ ഞങ്ങളെ നിരുത്സാഹപ്പെടുത്തിയിരുന്നു. നൗഷാദ് സിനിമ നിര്‍മിക്കുമ്പോള്‍ പോലും വേണ്ടെന്നായിരുന്നു ഞാന്‍ പറഞ്ഞത്. അവന് അബദ്ധം പറ്റാന്‍ പാടില്ലെന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. കാരണം ഞങ്ങള്‍ തമ്മിലുള്ള ബന്ധം അത്രത്തോളം ശക്തമായിരുന്നു. സേവിയും നൗഷാദും തിരുവന്തപുരത്ത് ഹോട്ടല്‍ തുടങ്ങിയ ശേഷമാണ് കാഴ്ച്ചയുടെ കഥ പറഞ്ഞതും അവര്‍ അത് നിര്‍മിക്കാമെന്നും പററഞ്ഞത്.

4

ഒരുപാട് ശസ്ത്രക്രിയകളും യാതനകളും നൗഷാദിന്റെ ജീവിതത്തിലുണ്ടായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. വെല്ലൂര്‍ ആശുപത്രിയിലായിരുന്നു ഓപ്പറേഷന്‍. കാലില്‍ രക്തം കട്ടപിടിക്കുന്ന സാഹചര്യം ഓപ്പറേഷന്റെ ഭാഗമായി ഉണ്ടായിരുന്നു. അതേ രീതിയിലായിരുന്നു സംവിധായകന്‍ സച്ചിനും ഇടുപ്പ് മാറ്റി വെച്ചതിന് ശേഷം രക്തം കട്ടപിടിച്ചത്. സച്ചിക്ക് വന്നത് തലയിലെ ക്ലോട്ടായിരുന്നു. നൗഷാദ് പക്ഷേ കാലില്‍ ആയത് കൊണ്ട് രക്ഷപ്പെട്ടെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ കാലിലെ രക്തയോട്ടം കുറഞ്ഞാണ് നൗഷാദ് കിടപ്പിലായത്.

5

രണ്ട് മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് നൗഷാദിന് നടക്കാന്‍ കഴിഞ്ഞത്. ആരോഗ്യം പക്ഷേ മോശമായിരുന്നു. പിന്നീട് പതിയെ ഭേദമായി വന്നു. ബിസിനസ് എല്ലാം വീണ്ടും ആരംഭിക്കണം എന്നെല്ലാമായിരുന്നു ആഗ്രഹം. എന്നാല്‍ ദൗര്‍ഭാഗ്യം പിന്നെയും തേടി വന്നു. കാലിലെ വേദന കൂടി ആശുപത്രിയിലായി. ഇന്‍ഫെക്ഷന്‍ പിന്നീട് ശരീരമാകെ ബാധിച്ചു. രക്തത്തില്‍ ഇന്‍ഫെക്ഷന്‍ കലര്‍ന്ന് അവയവങ്ങളെയും ബാധിച്ചിരുന്നു. ആരോഗ്യം മെച്ചപ്പെട്ട് വരുന്നതിനിടെയായിരുന്നു ഭാര്യയുടെ വിയോഗം. ആശുപത്രിയിലെത്തിയെങ്കിലും രക്ഷിക്കാനായില്ലെന്ന് ബ്ലെസി പറഞ്ഞു.

6

ഭാര്യയുടെ കാണാന്‍ ഐസിയുവില്‍ ആയിരുന്ന നൗഷാദിനെ ബെഡോടെ ഹാളില്‍ കൊണ്ടുവന്നിരുന്നു. ഭാര്യയെ നഷ്ടമായതിന് പിന്നാലെ ക്രമേണ നൗഷാദിന്റെ നിലമായി മോശമാവുകയും, വിയോഗം സംഭവിക്കുമായിരുന്നുവെന്ന് ബ്ലെസി പറഞ്ഞു. അതേസമയം സാമ്പത്തിക ബാധ്യത വളരെ കടുത്ത തോതിലുണ്ടെന്നും ബ്ലെസി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ദിലീപ് നായകനായ ചിത്രമായിരുന്നു സ്പാനിഷ് മസാല. ഇതിനായി 14 മുടക്കി നഷ്ടമായെന്ന് നൗഷാദ് തന്നോട് പറഞ്ഞുവെന്ന് ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു. പല ചിത്രങ്ങളും നല്‍കിയ ലാഭം അതോടെ ഇല്ലാതായെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു.

Recommended Video

cmsvideo
ഉപ്പയുടെ കബറിൽ എനിക്ക് പോണം ..വണ്ടിയിൽ കയറാതെ നെഞ്ചുപൊട്ടി നഷ്‌വ | Oneindia Malayalam
7

അതേസമയം സിനിമാ മേഖലയില്‍ നിന്ന് ആരും നൗഷാദിനെ കാണാന്‍ പോലും എത്തിയില്ലെന്നും നേരത്തെ ശാന്തിവിള കുറ്റപ്പെടുത്തിയിരുന്നു. സഹജീവി സ്‌നേഹം ഇല്ലാത്തവരും കണ്ണില്‍ ചോരയില്ലാത്തവരുമാണ് സിനിമാക്കാര്‍ എന്ന് ശാന്തിവിള ദിനേശ് പറഞ്ഞു. ലക്ഷങ്ങളും കോടികളും നഷ്ടമായപ്പോഴും ചിരിക്കുന്ന സ്വഭാവമായിരുന്നു നൗഷാദിനുണ്ടായിരുന്നത്. എല്ലാവരെയും സഹായിക്കുമായിരുന്നു. പലരും ലക്ഷങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് വാങ്ങിയിട്ടുണ്ട്. അതൊന്നും തിരിച്ച് കൊടുത്തിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും ശാന്തിവിള ദിനേശ് വെളിപ്പെടുത്തിയിരുന്നു.

English summary
director blessy reveals producer noushad have huge financial problems due to treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X