നികേഷ് കുമാര്‍ ഇന്ത്യാവിഷന്‍ വിട്ടു

2011 ജനുവരിയോടെ വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പുതിയ ടി വി ചാനല്‍ ആരംഭിക്കാനാണ് നികേഷിന്റെ പദ്ധതി. ബിസിസിനസുകാര്‍, വിദേശ മലയാളികള്‍ തുടങ്ങിയവര്‍ പുതിയ ടെലിവിഷന്‍ സംരംഭവുമായി സഹകരിക്കുന്നുണ്ടെന്നാണ് സൂചന.
ബാംഗ്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു വന്‍ റിയല്‍ എസ്‌റ്റേറ്റ് ബിസ്സിനസുകാരനാണ് ചാനലിന്റെ പിന്നിലെന്നറിയുന്നു. ചാനലിന് ലൈസന്‍സ് നേടിയെടുക്കുന്നതിനായി കേന്ദ്രപ്രതിരോധമന്ത്രി എ കെ ആന്റണി വഴി വാര്‍ത്താ വിതരണവകുപ്പ് മന്ത്രി അംബികാസോണിയുടെ ഓഫീസുമായി ബന്ധപ്പെട്ടുകഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലൈസന്‍സിന്റെ ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ചാലുടന്‍ കൊച്ചി കേന്ദ്രമാക്കി ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് പദ്ധതി. ഇതിന് മുമ്പ് നികേഷ് ഇന്ത്യാവിഷന്‍ വിടുകയാണെന്നും അച്ഛന്‍ എംവി രാഘവന്റെ പിന്‍ഗാമിയായി കേരള രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് പിന്നീട് നികേഷ് നിഷേധിച്ചിരുന്നു.


Click it and Unblock the Notifications
