
അങ്ങനെയാണേല്‍ അമ്മായിയമ്മ മരുമകള്‍ പ്രശ്‌നങ്ങളുണ്ടാകുമോ? ഇടയ്ക്ക് കയറി ഷൈന്‍ ടോം ചാക്കോ...
കൊച്ചി: സ്ത്രീയും പുരുഷനും ഒരുപോലെ ആകില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. വിചിത്രം എന്ന സിനിമയുടെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാ മേഖലയിലെ സ്ത്രീകളുടെ സാന്നിധ്യം, സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച ചോദ്യമുയര്‍ന്നപ്പോഴാണ് നടന്റെ പ്രതികരണം.
നടി ജോളി ചിറയത്തിനോടുള്ള ചോദ്യത്തിനിടെയാണ് ഷൈന്‍ ടോം ചാക്കോ ഇടയ്ക്ക് കയറി ഇത്തരത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചത്. നടി ഉത്തരം പറയാന്‍ ഒരുങ്ങവെ ഷൈന്‍ ടോം ഇടയ്ക്ക് കയറി നിരവധി തവണ സംസാരിക്കുകയുണ്ടായി. വിശദാംശങ്ങള്‍ ഇങ്ങനെ...

സ്ത്രീയും പുരുഷനും ഒരുപോലെ ആകില്ലെന്ന് ഷൈന്‍ ടോം പറഞ്ഞു. സിനിമയിലെ പ്രശ്‌നങ്ങള്‍ മാറാന്‍ കൂടുതല്‍ വനിതാ സംവിധായകര്‍ രംഗത്തെത്തിയാല്‍ പരിഹാരമാകുമോ എന്നായിരുന്നു ചോദ്യം. എന്താണ് സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രശ്‌നം എന്ന് ഈ വേളയില്‍ ഷൈന്‍ ടോം ചാക്കോ ചോദിച്ചു. അവര്‍ ചോദിക്കട്ടെ എന്ന് ഈ വേളയില്‍ നടി ജോളി ചിറയത്ത് പറയുന്നുണ്ടായിരുന്നു.
ഭഗവല്‍ സിങിന് ആ പേര്‍ എങ്ങനെ വന്നു? സൗദി അറേബ്യ പോലും സംശയിച്ചു!! ആദ്യ ഭാര്യക്ക് എന്തുപറ്റി

സ്ത്രീകള്‍ക്ക് എന്താണ് പ്രശ്‌നം. പുരുഷന്മാര്‍ക്ക് പ്രശ്‌നമില്ലേ. എത്രയോ പേര്‍ നടന്മാരാകാന്‍ എത്തുന്നു. വളരെ കുറച്ച് പേരല്ലേ നടന്മാരാകുന്നുള്ളൂ. സിനിമാ രംഗത്ത് സ്ത്രീ, പുരുഷന്‍ എന്ന വ്യത്യാസം എന്തിനാണ് കൊണ്ടുവരുന്നത്. അങ്ങനെ സംസാരിച്ച് സമയം കളയാനാണോ. എത്ര വേണേലും നമുക്ക് തര്‍ക്കിക്കാമെന്നും ഷൈന്‍ ടോം ചാക്കോ ചോദ്യകര്‍ത്താവിനോട് പറഞ്ഞു.

എന്തു വന്നാലും സ്ത്രീയും പുരുഷനും ഒരുപോലെയാകില്ല. വ്യത്യാസമുണ്ട്. ആ വിഷയം മിണ്ടാതിരിക്കുന്നതാണ് നല്ലത്. സ്ത്രീകള്‍ കൂടുതല്‍ എത്തിയാല്‍ പ്രശ്‌നങ്ങള്‍ കൂടുകയേയുള്ളൂ. ഞാന്‍ കണ്ടിട്ടുള്ള കൂട്ടുകാരികളോട് ചോദിച്ചാല്‍, കൂട്ടുകാരന്മാരെയാണ് ഇഷ്ടമെന്നേ അവര്‍ പറയുള്ളൂവെന്നും ഷൈന്‍ പറഞ്ഞു. എന്തായിരുന്നു ചോദ്യം. ഒന്നൂടെ... ഈ വേളയില്‍ ജോളി ചിറയത്ത് വീണ്ടും ഇടപെട്ടു.

ചോദ്യം ആവര്‍ത്തിക്കുകയും നടി മറുപടി പറയാന്‍ ഒരുങ്ങുകയും ചെയ്ത വേളയില്‍ ഷൈന്‍ ടോം ചാക്കോ വീണ്ടും ഇടപെട്ടു. അങ്ങനെയാണെങ്കില്‍ അമ്മായിയമ്മയും മരുമകളും പ്രശ്‌നങ്ങളുണ്ടാകരുതല്ലോ. ഞാന്‍ ചോദിച്ചതിന് നിങ്ങള്‍ക്ക് മറുപടിയുണ്ടോ. നാട്ടില്‍ അമ്മായിയമ്മ മരുമകള്‍ പ്രശ്‌നങ്ങള്‍ മാത്രമാണ് കേള്‍ക്കുന്നതെന്നും ഷൈന്‍ പറഞ്ഞു. ഈ കാലഘട്ടത്തില്‍ അങ്ങനെയുണ്ടാകുമെന്ന് തോന്നുന്നില്ലെന്ന് ചോദ്യകര്‍ത്താവ് പ്രതികരിച്ചു. ഉണ്ടാകില്ല.., വീടു വച്ച ശേഷമാണ് ഇപ്പോള്‍ വിവാഹമെന്ന് ഷൈന്‍ പറഞ്ഞു.

സ്ത്രീകള്‍ക്കുള്ള പ്രശ്‌നങ്ങള്‍ സിനിമയില്‍ മാത്രമല്ലെന്ന് നടി ജോളി ചിറയത്ത് പിന്നീട് പ്രതികരിച്ചു. സിനിമാ മേഖല കൂടുതല്‍ ശ്രദ്ധിക്കുന്നത് കൊണ്ടാണ് ചര്‍ച്ചയാകുന്നത്. വിവേചനം സിനിമയില്‍ മാത്രമല്ല, എല്ലായിടത്തുമുണ്ട്. അതു മാറാന്‍ സ്ത്രീകളുടെ മേല്‍ക്കൈയിലും പങ്കാളിത്തത്തിലും സിനിമയുണ്ടാകണമെന്നും നടി പ്രതികരിച്ചു.
ഹനുമാന് നോട്ടീസ് അയച്ച് റെയില്‍വെ; ഒഴിഞ്ഞുപോകാന്‍ അന്ത്യശാസനം!! 10 ദിവസം സമയം

എന്തുകൊണ്ട് അമ്മയില്‍ അംഗത്വമെടുത്തില്ല എന്ന ചോദ്യത്തിന് ഒന്നര ലക്ഷം രൂപ കൊടുത്ത് മെംബര്‍ഷിപ്പ് എടുക്കാനുള്ള സാധ്യത എനിക്കില്ലെന്നായിരുന്നു ജോളി ചിറയത്തിന്റെ മറുപടി. അങ്ങനെ എടുക്കാന്‍ ശ്രമിച്ചാലും അംഗത്വം കിട്ടണമെന്നില്ല എന്ന് ഷൈന്‍ ടോം ചാക്കോ ഈ വേളയില്‍ പറഞ്ഞു. ഇക്കാര്യം എനിക്കറിയില്ലെന്നും അറിയാത്ത കാര്യത്തില്‍ സംസാരിക്കേണ്ടല്ലോ എന്നും ജോളി ചിറയത്ത് പ്രതികരിച്ചു.

സിനിമാ ലൊക്കേഷനില്‍ അമ്മയില്‍ അംഗത്വമുള്ളവര്‍, ഇല്ലാത്തവര്‍ എന്ന വിവേചനമില്ല. എങ്കിലും ഒരു സിസ്റ്റത്തിന് അകത്ത് ഹൈറാര്‍ക്കിയുണ്ടാകുമെന്നും ജോളി ചിറയത്ത് പറഞ്ഞു. ഈ വേളയിലും ഷൈന്‍ ടോം ചാക്കോ ഇടപെട്ടു. ശേഷം ഞാന്‍ എന്റെ ഉത്തരം തുടരട്ടെ എന്ന് പറഞ്ഞുകൊണ്ട് നടി വീണ്ടും സംസാരിക്കുകയായിരുന്നു.