മരിക്കണമേയെന്ന് പ്രാർത്ഥിച്ചു; ആ സമയത്ത് ആകെ തളർന്നു പോയി: സ്ഫടികം ജോർജ് പറയുന്നു

നാടക വേദിയില്‍ നിന്നും സിനിമാ രംഗത്ത് എത്തി വിജയങ്ങള്‍ നേടിയ കലാകാരനാണ് സ്ഫടികം ജോർജ് എന്ന് ജോർജ് ആൻറണി. 1993-ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലെ തിരുവട്ടാർ മണി എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

അതേ വർഷം തന്നെ റിലീസായ ചെങ്കോലിലെ തോമസ് കീരിക്കാടന്‍ എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടെങ്കിലും 1995-ൽ ഭദ്രൻ സംവിധാനം നിർവ്വഹിച്ച സ്ഫടികം എന്ന സിനിമയാണ് ജോർജിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. ചിത്രത്തിലെ എസ് ഐ ജോർജ് കുറ്റിക്കാടന്‍ എന്ന കഥാപാത്രം ജനങ്ങളിലേക്ക് ആഴ്ന്നിറങ്ങയോടെയെണ് സ്ഫടികം ജോർജെന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

വില്ലന്‍ വേഷങ്ങളില്‍ മികവ് തെളിയിച്ചത്തോടെ സ്ഥിരമായി അത്തരം വേഷങ്ങള്‍

വില്ലന്‍ വേഷങ്ങളില്‍ മികവ് തെളിയിച്ചത്തോടെ സ്ഥിരമായി അത്തരം വേഷങ്ങള്‍ താരത്തെ തേടിയെത്താന്‍ തുടങ്ങി. 2007-ൽ റിലീസായ ഹലോ എന്ന സിനിമയിലെ വടക്കാഞ്ചേരി വക്കച്ചൻ എന്ന കഥാപാത്രമാണ് താരത്തിന് അഭിനയ ജീവിതത്തില്‍ മറ്റൊരു ബ്രേക്ക് നല്‍കുന്നത്. ഇതോടെ കോമഡിയും തനിക്ക് വഴങ്ങുമെന്ന് ജോർജ് തെളിയിച്ചു. തുടർന്ന് അത്തരം വേഷങ്ങളും താരത്തെ തേടിയെത്തി.

ഇത് കിടിലന്‍ സ്റ്റൈല്‍, ഏറ്റെടുത്ത് ആരാധകർ: ആര്യയുടെ പുതിയ ചിത്രം വൈറല്‍

കാർബണ്‍ എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ പിതാവായും

കാർബണ്‍ എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ പിതാവായും മികച്ച പ്രകടനം കാഴ്ചവെച്ച താരം എബ്രഹാമിൻ്റെ സന്തതികൾ, ബ്രദേഴ്സ് ഡേ, ആൾക്കൂട്ടത്തിൽ ഒരുവൻ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന രോഗാവസ്ഥയെ കുറിച്ച് വിവരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സ്ഫടികം ജോർജ്.

അപ്രതീക്ഷിതമായി തനിക്ക് രോഗം ബാധിച്ചതും മരിച്ചു പോയാല്‍

അപ്രതീക്ഷിതമായി തനിക്ക് രോഗം ബാധിച്ചതും മരിച്ചു പോയാല്‍ മതിയെന്ന് പ്രാര്‍ത്ഥിച്ചതിനെ കുറിച്ചുമാണ് താരം തുറന്നു പറയുന്നത്. മാതൃഭൂമി സ്റ്റാർ ആന്‍ഡ് സ്റ്റൈലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയുമായി മുന്നോട്ട് പോകുന്നതിനിടയില്‍ അപ്രതീക്ഷിത

സിനിമയുമായി മുന്നോട്ട് പോകുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് താന്‍ രോഗിയായത്. കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ ഒരാളാണ് താന്‍ ഇപ്പോള്‍. ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസ് ഉള്‍പ്പെടെ ഒട്ടേറെ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയത്. അതിനിടെ ഭാര്യ ത്രേസ്യാമ്മ അര്‍ബുദ രോഗത്തിന് ചികിത്സയിലായെന്നും സ്ഫടികം ജോർജ് പറയുന്നു.

മരണത്തോളം പോന്ന അസുഖങ്ങള്‍ മുന്നിലെത്തിയപ്പോള്‍

മരണത്തോളം പോന്ന അസുഖങ്ങള്‍ മുന്നിലെത്തിയപ്പോള്‍ തങ്ങള്‍ തകര്‍ന്നു പോയി. അപ്പോഴാണ് മരിക്കണേ എന്ന് പ്രാർത്ഥിച്ചത് 'എന്റെ പിതാവേ, എനിക്ക് ഈ ഭൂമിയിലെ വാസം മതിയായി. എന്നെ അവിടത്തെ ലോകത്തേക്ക് കൊണ്ടു പോകണേ' എന്ന് കണ്ണീരോടെ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ അവിടെയും ദൈവം ജീവിതത്തിന്റെ മരുപ്പച്ചകാട്ടി തങ്ങളെ ആശ്വസിപ്പിക്കുകയും അവനോട് ചേര്‍ത്തു നിര്‍ത്തുകയും ചെയ്യുകയായിരുന്നു.

സിനിമയുടെ തിരക്കുകള്‍ക്കിടയിലും വിശ്വാസം മുറുകെ പിടിച്ചിരുന്നു

സിനിമയുടെ തിരക്കുകള്‍ക്കിടയിലും വിശ്വാസം മുറുകെ പിടിച്ചിരുന്നു. സിനിമയില്‍ തിരക്ക് കുറഞ്ഞപ്പോഴും താന്‍ ആ പതിവ് തെറ്റിച്ചിരുന്നില്ല. മരിക്കണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചു കൊണ്ട് നടത്തിയ പ്രാര്‍ത്ഥനകള്‍ ദൈവത്തിനുള്ളതായിരുന്നു. ആയിടക്കാണ് രോഗങ്ങള്‍ സുഖപ്പെടുന്നതായി സ്വപ്നം കാണുന്നത്.

ആ സ്വപ്നം പിന്നീട് യാഥാർത്യമായപ്പോള്‍, ദൈവത്തിന് താന്‍

ആ സ്വപ്നം പിന്നീട് യാഥാർത്യമായപ്പോള്‍, ദൈവത്തിന് താന്‍ എത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നുവെന്ന് ബോധ്യപ്പെട്ടു. പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത രീതിയില്‍ ദൈവം എന്നെ അവനോട് ചേർത്ത് നിർത്തി. കര്‍ത്താവ് മരുഭൂമിയില്‍ 40 ദിവസം ഉപവസിച്ചതിന്റെ ഓര്‍മയുണര്‍ത്തലെന്നോണം 40 ദിവസം താന്‍ ചൂടുവെള്ളം മാത്രം കുടിച്ച് ഉപവസിച്ചിട്ടുണ്ട്. അതിനിടയില്‍ കർത്താവ് പ്രത്യക്ഷപ്പെട്ട് പല കാര്യങ്ങളും തന്നോട് പറഞ്ഞതായി തോന്നിയിട്ടുണ്ടെന്നും അഭിമുഖത്തില്‍ സ്ഫടികം ജോർജ് കൂട്ടിച്ചേർക്കുന്നു.

വല്ലാത്ത ധൈര്യം തന്നെ പേർളീ..: സ്കൈ ഡൈവിങ് ചെയ്ത് നടി പേർളി മാണി, ചിത്രങ്ങള്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+