'ഇതാണോ ന്യൂജെൻ,പിള്ളേര് കേട്ടാൽ എടുത്തിട്ട് വെട്ടും. ഓട്രീ'..ലക്ഷ്മി നക്ഷത്രയ്ക്കും വിമർശനം,വൈറൽ

കൊച്ചി; ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്ക് പരിപാടി വീണ്ടും വിവാദത്തിലായിരിക്കുകയാണ്. നടി മുക്തയും മകൾ കിയാരയും പങ്കെടുത്ത എപ്പിസോഡാണ് വിവാദത്തിലായിരിക്കുന്നത്. പരിപാടിക്കിടെ തന്റെ മകളെ വീട്ടുജോലി പഠിപ്പിച്ചിട്ടുണ്ടെന്നും അവൾ മറ്റൊരു വീട്ടിലേക്ക് കയറി ചെല്ലേണ്ടതല്ലേയെന്നുമുള്ള മുക്തയുടെ പരാമർശമാണ് പ്രതിഷേധത്തിന് കാരണമായത്. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ മുക്തയ്ക്കെതിരെ രംഗത്തെത്തിയത്. അഡ്വ ഷെഹീൻ ബെക്കറിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം സാമൂഹിക പ്രവർത്തകർ ചേർന്ന് ബാലാവാകശ കമ്മീഷനിൽ സംഭവത്തിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഇപ്പോൾ വിഷയത്തിൽ ഡോ വീണ ജെ എസിന്റെ ഒരു പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പരിപാടിയുടെ അവതാരക ലക്ഷ്മി നക്ഷത്രയേയും വീണ പോസ്റ്റിൽ വിമർശിക്കുന്നു.

1

വീണയുടെ പോസ്റ്റ് വായിക്കാം-ഫ്ലവർസ് ടീവി സ്റ്റാർ മാജിക്. ആ അവതാരകയോടാണ് എനിക്ക് മെയിൻ ആയി പറയാനുള്ളത് . മുക്ത അത്രയും വൃത്തികേട് പറഞ്ഞത് കേട്ടിട്ടും അവതാരക മുക്തയോട് പറഞ്ഞു. "ന്യൂ ജനറേഷൻ ആണ്‌. പക്ഷേ സംസാരം ഭയങ്കര matured ആണ്‌. "പ്പാ പുല്ലേ. ഇതാണൊടീ നിന്റെ definition for ന്യൂ ജൻ. പിള്ളേര് കേട്ടാൽ നിന്നെ എടുത്തിട്ട് വെട്ടും. ഓട്രീ പുല്ലേ.
ഇനി മുക്തയോട്.

2

"ആർട്ടിസ്റ്റ് ഒക്കെ കല്യാണം കഴിയും വരെയേ ഉള്ളൂ. പിന്നെ വീട്ടമ്മയാ." എന്നത് ഒരുപക്ഷെ മുക്ത മുക്തയ്ക്കു വേണ്ടി ഉണ്ടാക്കിയ കോപ്പിലെ നിയമം ആയിരിക്കാം. അത് സ്വന്തം കൊച്ചിലേയ്ക്ക് കെട്ടിവെക്കുന്നതിനേക്കാൾ വലിയ ദ്രോഹം വേറെയില്ല. "ആർട്ടിസ്റ്റ് ഒക്കെ കല്യാണം വരെ" മതി എന്ന് സ്വന്തം വീട്ടുകാർ പറഞ്ഞു പഠിച്ചതാണെങ്കിൽ ക്ഷമിക്കുന്നു. കാരണം അതാണല്ലോ സത്യം എന്ന് പലരും കരുതുക. പക്ഷേ അതും ഒരുതരം ശിശുപീഡനം ആണ്‌.

3

ഇനി "ആർട്ടിസ്റ്റ് ഒക്കെ കല്യാണം വരെയേ ഉള്ളൂ" എന്ന് ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞു പഠിപ്പിച്ചതാണെങ്കിൽ അതിന്റെ പേരാണ് domestic emotional and financial violence. അതായത് ഭർതൃവീട്ടുകാർ ചെയ്യുന്ന വൈകാരികവും സാമ്പത്തികവുമായ അക്രമം.
ഇനി മുക്ത പെൺകുട്ടി എന്ന ജൻഡർ പറയാതെ "കുട്ടികൾ ആയാൽ ക്‌ളീനിംങും കുക്കിങ്ങും അറിയണം" എന്ന് പറഞ്ഞാൽ പോലും അത് ശെരിയാകില്ല. ഏത് ജൻഡർ ആയാലും ഇതെല്ലാം അറിയണം എന്ന് തന്നെ പറയേണ്ടിവരും. കാരണം അത്രമേൽ ജൻഡർ റോളുകൾ പെൺകുട്ടികളുടെ പ്രിവിലേജ് ഇല്ലായ്മകളിൽ പ്രകടമായ നൂറ്റാണ്ടുകൾ ആണ്‌ കടന്ന് പോയത്.

4

For eg: നടി അക്രമിക്കപ്പെട്ട കേസിൽ എന്തോരം സഹപ്രവർത്തകരാണ് പ്രതിയെ സപ്പോർട്ട് ചെയ്തത് എന്ന് പോലും മുക്ത നേരിട്ട് കണ്ടതല്ലേ 😊അതിന്റെ ഒരു മൂലകാരണവേർഷനെയാണ് താങ്കൾ വീണ്ടും ആ സ്റ്റാർ മാജിക്‌ ഷോയിൽ ആഘോഷിച്ചത്. ഷെയിം, പോസ്റ്റിൽ വീണ പറഞ്ഞു.

5

അതേസമയം വിഷയത്തിൽ ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ പങ്കുവെച്ചൊരു കുറിപ്പും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈലാകുന്നുണ്ട്. താനും തന്റെ മകളെ ചെറിയ പണികൾ ഒക്കെ പഠിപ്പിക്കാറുണ്ടെന്നും എന്നാൽ 'ചെന്ന് കേറുന്ന' വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാൻ അല്ല മറിച്ച് അവളുടെ സ്വയം പര്യാപ്തതയ്ക്കാണെന്നും പോസ്റ്റിൽ ഹരീഷ് പറയുന്നു.

6

ഹരീഷിന്റെ വാക്കുകൾ-'ഇതെന്റെ മകൾ ആണ് അച്ചു. കഴിച്ചു കഴിഞ്ഞ പാത്രം മോറി വെക്കാനും, ബെഡ്ഷീറ്റ് മടക്കി വെക്കാനും ഒക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട് ഞങ്ങൾ. ഈ പണി ഒക്കെ ഞങ്ങളും (അവളുടെ അപ്പയും അമ്മയും ) ചെയ്യാറും ഉണ്ട്, വലിയ ആനകാര്യം ഒന്നുമല്ല അത്‌... പക്ഷെ വർമ സാറേ, ഒരു ചെറിയ കുഴപ്പം ഉണ്ട് - ഇതൊന്നും പറഞ്ഞു കൊടുത്തത് 'ചെന്ന് കേറുന്ന' വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാൻ അല്ല - അവളുടെ സ്വയം പര്യാപ്തതയ്ക്കാണ്.

7

ആൺകുട്ടികളെയും പെൺകുട്ടികളെയും സ്വയം പര്യാപ്തരാക്കാൻ മാതാപിതാക്കൾ ശ്രമിക്കണം, അല്ലാതെ കാലഹരണപ്പെട്ട gender റോൾസ്
പഠിപ്പിച്ചു റെഗ്രെസ്സ് ചെയ്യിക്കരുത്. അത്രേം maturity എങ്കിലും കാണിക്കണം അച്ഛൻ അമ്മമാർ'

സ്വിമ്മിംഗ് പൂളിൽ കാമുകൻ ശരതിനൊപ്പം രഞ്ജിനി ഹരിദാസ് ..ചിത്രങ്ങൾ വൻ വൈറൽ

Recommended Video

cmsvideo
    നടി അനുമോളുടെ ഭീഷണി സന്ദേശങ്ങള്‍ പുറത്തുവിട്ട് യുവാവ് | Oneindia Malayalam

    അച്ഛന്റെ മടിയിലിരുന്നു ആദ്യാക്ഷരം കുറിച്ച് മഹാലക്ഷ്മി..ഒപ്പം മീനാക്ഷിയും കാവ്യ മാധവനും..ചിത്രങ്ങൾ വൻ വൈറൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+