കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചെറിയ നേട്ടം അത് നേടിയെടുക്കുന്നവന് മാത്രമേ അറിയൂ; പുച്ഛിക്കരുത്'; വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടി

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയില്‍ മനപ്പൂര്‍വം നടക്കുന്ന ഡീഗ്രേഡിംഗിനെതിരെ പ്രതികരിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍. തന്റെ ആദ്യ സിനിമ താത്വിക അവലോകനവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ ചേര്‍ത്ത് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് സംവിധായകന്റെ പ്രതികരണം. സിനിമ എങ്ങനെ സംഭവിക്കുന്നു എന്നതിനെ കുറിച്ച് യാതൊരു ബോധവുമില്ലാത്ത കുറെയെണ്ണം വലിച്ചു കീറി ഒട്ടിക്കും എന്ന രൂപേണ ഇറങ്ങിയിട്ടുണ്ടെന്ന് അഖില്‍ മാരാര്‍ പറയുന്നു. അഭിനന്ദിചില്ലെങ്കിലും പുശ്ചിക്കരുതെന്നും ചെറിയ നേട്ടം പോലും അത് നേടി എടുക്കുന്നവന് മാത്രമേ അറിയൂ എന്നും അഖില്‍ പറയുന്നു. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

1

സിനിമ എങ്ങനെ സംഭവിക്കുന്നു എന്നതിനെ കുറിച്ച് യാതൊരു ബോധവുമില്ലാത്ത കുറെയെണ്ണം വലിച്ചു കീറി ഒട്ടിക്കും എന്ന രൂപേണ ഇറങ്ങിയിട്ടുണ്ട്...അവര്‍ ഉള്‍പെടെ എല്ലാവരും അറിയണം ഒരു വെക്തി എത്ര മാത്രം പ്രയത്‌നിച്ചിട്ടാണ് ഈ വെള്ളി വെളിച്ചത്തില്‍ ഏതെങ്കിലും ഒരു ഭാഗമാകുന്നത്.. ഞാന്‍ എന്റെ കാര്യം മാത്രം പറയാം...മറ്റൊന്നും കൊണ്ടല്ല കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ ഞാന്‍ പറഞ്ഞ അഭിപ്രായത്തിന്റെ അറ്റവും മൂലയും കേട്ട് എന്നെ വേക്തിപരമായും എന്റെ സിനിമയെ ആക്ഷേപിച്ചും പ്രമുഖ സിനിമ ഗ്രൂപ്പില്‍ ചര്‍ച്ച നടക്കുന്നു...
തേച്ചിട്ട് പോയ കാമുകിയെ വെട്ടി കൊല്ലാന്‍ നടക്കുന്ന മാനസിക രോഗികള്‍ക്കും ഇപ്പൊള്‍ പ്രണയിക്കുന്നവര്‍ക്കും വേണ്ടി ഒരു പ്രതികാര കഥ പറയാം..

2

സിവില്‍ സര്‍വീസ് മോഹവുമായി കോളേജില്‍ പോയ ഞാന്‍ പ്രേമിക്കുന്ന പെണ്ണിന് വേണ്ടി ജോലിക്ക് പോയി .സവര്‍ണ്ണ സംഘി എന്ന് എന്നെ ആക്ഷേപിക്കുന്നവര്‍ക്ക് അറിയാന്‍ ഞാന്‍ പ്രണയിച്ചതും എന്റെ വീട്ടില്‍ വിളിച്ചു കൊണ്ട് വന്ന് ഇതാണ് ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്ന കുട്ടി എന്ന് പരിചയപ്പെടുത്തിയതും ഒരു മുക്കുവ പെണ്‍കുട്ടിയെ ആണ്..പ്രണയം നഷ്ടപ്പെട്ടപ്പോള്‍ ആദ്യം ചെയ്തത് അവള്‍ക്ക് വേണ്ടി വാങ്ങിയ ജോലി വേണ്ടെന്ന് വെയ്ക്കുകയും എന്നെ കാണണം എന്ന് പറഞ്ഞ അവളുടെ അമ്മയോട് ഇനി എന്നെ ടി വിയില്‍ കണ്ടാല്‍ മതി എന്ന് പറഞ്ഞു 2010ഉല്‍ തുടങ്ങിയ യാത്ര ആണ്....

3

ബൈക്കുമെടുത് ചെന്നെയില്‍ പോയതും ഒട്ടുമിക്ക എല്ലാ സംവിധായകരുടെ വീട്ടില്‍ പോയി അവസരങ്ങള്‍ തേടിയതും അലഞ്ഞതും ബുദ്ധിമുട്ടിയതും ഒന്നും വിവരിക്കുന്നില്ല..അവസാനം 2019 എത്തിയതോടെ ജീവിതം പൂര്‍ണമായും കൈ വിട്ട അവസ്ഥയില്‍ ആയി...എല്ലാവരുടെയും പരിഹാസം..അച്ഛന്‍,അമ്മ,,ഭാര്യ,ഭാര്യ വീട്ടുകാര്‍,നാട്ടുകാര്‍ ആത്മഹത്യ മാത്രം മുന്നില്‍..ആരും പറയുന്നത് കേള്‍ക്കാതെ സ്വന്തം ഇഷ്ടത്തിന് പിന്നാലെ പോയ എനിക്ക് ആരുമില്ലായിരുന്നു എന്ന് മാത്രമല്ല ഞാന്‍ തകര്‍ന്നു തരിപ്പണമാകുന്നതും അവര്‍ ആഗ്രഹിച്ചു...
ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് കരുതിയാണ് കൊച്ചിയിലേക്ക് യാത്ര ആവുന്നതും...ഉള്ളില്‍ ഉള്ള സത്യം ഈശ്വരന്‍ തിരിച്ചറിഞ്ഞത് കൊണ്ടാവണം എന്റെ മുന്നിലേക്ക് സിനിമ ചെയ്യാം എന്നൊരു വെക്തി പറയുന്നത്..ഞാന്‍ ആ മനുഷ്യനെ ഇന്നും ഈശ്വരന്‍ ആയി തന്നെ കാണുന്നു..

4

പക്ഷേ എന്താണ് മലയാള സിനിമ എന്നും സോഷ്യല്‍ മീഡിയയിലെ സിംഹങ്ങള്‍ എന്താണെന്നും ഒന്നും അറിയാത്ത പ്രേം നസീര്‍ കാലത്തെ സിനിമയെ ഇഷ്ട്ടപെട്ട നന്മയുള്ള ഒരു മനുഷ്യനോട് എനിക്ക് എന്ത് കഥയാണ് പറയാന്‍ കഴിയുക..
മുന്നോട്ടുള്ള എന്റെ ജീവിതം പോലും അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങലേ ആശ്രയിച്ചിരിക്കും എന്ന് മനസ്സിലാക്കിയ ഞാന്‍ ആദ്യം ചോദിച്ചത് നമുക്ക് എത്ര ബഡ്ജറ്റില്‍ ഒരു സിനിമ ചെയ്യാം എന്നാണ്.. പരമാവധി ഒരു കോടി രൂപയാണ് അദ്ദേഹം ആദ്യം പറഞ്ഞത്.. എത് കഥ വേണം ..എത് ജോണര്‍ വേണം..സന്ദേശം അദ്ദേഹത്തിന് ഇഷ്ട്ടപെട്ട സിനിമ ആയത് കൊണ്ടും എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഇഷ്ട്ടമയത് കൊണ്ടും ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യം എഴുതാം .. മാത്രവുമല്ല 2തിരഞ്ഞെടുപ്പുകള്‍ വരുന്നു..ജനം എന്തായാലും രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സമയം.. ആ സമയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയ വിഷയങ്ങള്‍ ഉള്‍പെടുത്തി ഹാസ്യത്തില്‍ ചലിച്ചു ഒരു കാരിക്കേച്ചര്‍ മൂവി..ഒരു ട്രോള്‍ മൂവി.. അതാകുമ്പോ ഭാവിയില്‍ എന്റെ സിനിമ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ നിറഞ്ഞു നില്‍ക്കും..

5

ഇനി സാമ്പത്തികമായി എങ്ങനെ ലാഭമാക്കം.. ഒരു മൂന്ന് ലക്ഷം രാഷ്ട്രീയം അറിയുന്നവരെ തീയേറ്ററില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ അഞ്ചു കോടി ലഭിക്കും ...ശ്രമിച്ചാല്‍ അതും നടക്കും.. അങ്ങനെയാണ് ഈ ചിത്രം പ്ലാന്‍ ചെയ്യുന്നത്.. നിര്‍മ്മാതാവിന്റെ കുടുംബബക്കാരുടെ മുന്നില്‍ അതായത് പത്തോളം പേരുടെ മുന്നില്‍ കഥാപ്രസംഗം പോലെ അഭിനയിച്ചു തിരക്കഥ വായിച്ച് കേള്‍പ്പിച്ചു..ആര്‍ക്കും മോശം എന്ന അഭിപ്രായം ഉണ്ടായില്ല എന്നത് കൂടുതല്‍ ധൈര്യം സിനിമ എടുക്കാന്‍ നിര്‍മാതാവിന് നല്‍കി.. പിന്നീട് നിര്‍മ്മാതാവിന്റെ മകന്‍,മാനേജര്‍ എന്നിവരുടെ അടുത്ത് പോയി തിരക്കഥ വായിച്ചു..അവര്‍ക്കും ഇഷ്ട്ടപെട്ടു.. ഇവരില്‍ ആരെങ്കിലും മോശം എന്ന് പറഞ്ഞിരുന്നെങ്കില്‍ ചിലപ്പോള്‍ ഈ സിനിമ അവിടെ അവസാനിചേനെ....മനോഹരമായി കഥ പറയാനുള്ള എന്റെ കഴിവ് അവിടെ എന്നെ രക്ഷിച്ചു... നിര്‍മാണ ചിലവ് ഒരു രണ്ട് കോടി വരെ നീട്ടാന്‍ കഴിയും എന്ന വിശ്വാസവും എനിക്ക് വന്നു...പിന്നെ പലവിധ പ്രതി സന്ധികള്‍ തരണം ചെയ്ത് മുന്നോട്ട് പോയി .. ജോജു ജോര്‍ജിനെ പോലൊരു നടനെയും ലഭിച്ചു ...പിന്നീടാണ് എനിക്ക് നേരിടാന്‍ പോകുന്ന അപകടത്തിന്റെ ഭീകരത ഞാന്‍ അറിഞ്ഞു തുടങ്ങിയത്.. ക്യാമറാമാനേ ഏര്‍പ്പാടാക്കിയ ശേഷം ഞാന്‍ കാമറ എടുക്കുന്നതിനേ കുറിച്ച് സാറിനോട് പറഞ്ഞു . സാര്‍ പെട്ടെന്ന് എന്നോട് നീ ഏര്‍പാടക്കിയവന്റെ കൈയില്‍ അപ്പോ ഈ സാമാനം ഇല്ലെ...
ഞാന്‍ പറഞ്ഞു ഇല്ല സാര്‍...

6

കാമറ ഇല്ലാത്തവന്‍ എങ്ങനെയാഡാ ക്യാമറമാന്‍ ആവുന്നത് അവന്‍ വെറും മാന്‍.. നീ അവനെ പറഞ്ഞു വിട്ട് പുതിയ ആളെ നോക്കടെ ..
ഞാന്‍ പറഞ്ഞു സാര്‍ സിനിമയില്‍ കാമറ വാടകയ്ക്ക് ആണ് എടുക്കുന്നത് . അങനെ വാടകയ്ക്ക് എടുത്ത് ഞാന്‍ പടം എടുക്കുന്നില്ല..നിനക്ക് ഞാന്‍ തരാം കാമറ ഉള്ള കാമറമാന്മരെ അവന്മാരെ വെച്ച് നീ പടം എടുക്കെടെ കുഞ്ഞേ...ഞാന്‍ തകര്‍ന്നു..സാര്‍ കല്യാണ ആല്‍ബം ആണ് ഉദ്ദേശിക്കുന്നത്.. പിന്നീട് രണ്ടാഴ്ച എടുത്തു ഈ കാര്യങ്ങല്‍ ബോധ്യപ്പെടുത്തി എടുക്കാന്‍.. ആപ്പോഴേക്കും തിരഞ്ഞെടുപ്പ് തീയതി എനിക്ക് ടെന്‍ഷന്‍ ആക്കി..കോവിട് മാറിയാല്‍ ആപ്പോള്‍ ഷൂട്ട് തുടങ്ങിയാല് മാത്രമേ ഈ സിനിമ ചെയ്തിട്ട് കാര്യമുള്ളൂ..അങനെ 2020ഒക്ടോബറില്‍ ഷൂട്ട് ചെയ്യാം എന്ന പ്ലാനില്‍ സെപ്റ്റംബര്‍ മാസം കൊല്ലം ജില്ലയില്‍ ലൊക്കേഷന്‍ കാണല്‍ തുടങ്ങി .ചില ലൊക്കേഷനുകളില്‍ സെറ്റ് ഇടുന്ന കാര്യം ആര്‍ട്ട് ഡയറക്റ്റര്‍ പറഞ്ഞു ... ഞാന്‍ ഇ കാര്യം സാറിനെ അറിയിച്ചു .സാറിന്റെ മറുപടി ഇതായിരുന്നു.. ഒരു കോപ്പും ഇടുന്നില്ല..പിന്നെ സെട്ടിറ്റ് പടം എടുക്കാന്‍..നിനക്ക് വട്ടാടെ അഖിലെ..നീ ആ പറഞ്ഞവനെ ആദ്യം പറഞ്ഞു വിട്...അവനൊന്നും നിന്നെ സഹായിക്കാന്‍ അല്ല വന്നേക്കുന്നത്.. സെറ്റിന്റെ പേരില്‍ സാര്‍ പടം ചെയ്യുന്നില്ല എന്ന് തീരുമാനിച്ചു .അവിടെ ഉള്ള എല്ലാവന്മരെയും പറഞ്ഞു വിടാനും പറഞ്ഞു...

7

ഞാന്‍ വീണ്ടും പഴയ ഞാന്‍ ആയി.. ഒരാഴ്ച കഴിഞ്ഞപ്പോള്‍ സെറ്റ് എന്നാല്‍ എന്താണെന്നും അതിന് സിനിമയിലെ പ്രാധാന്യം എന്താണെന്നും ഞാന്‍ സാറിനെ ബോധ്യപ്പെടുത്തി.. അതിന് വേണ്ട സാധന സാമഗ്രികള്‍ നീ പോയി വില കുറച്ചു വേടിച്ച് കൊടുക്കാന്‍ സാര്‍ പറഞ്ഞു .
ഞാന്‍ പ്ലൈ വുഡ് ന്റെയും രീപ്പരിന്റെയും ഹോര്‍സൈല്‍.. റീറ്റില്‍..വില എടുത്ത് സാറിന് അയച്ചു കൊടുത്തു . കുറച്ചു കൂടി ലാഭം റബ്ബര്‍ ലേലം ചെയ്തു അറപ്പിച്ചാല്‍ കിട്ടുമെന്ന് സാര്‍ പറഞ്ഞപ്പോള്‍ റബ്ബറിന് ലേലം വിളിക്കാനും പോയി....സിനിമ എടുക്കാന്‍ ലേലം വിളിക്കാന്‍ പോയ മലയാള സിനിമയിലെ ആദ്യ സംവിധായകന്‍ ഞാനാകും... ഒക്ടോബറില്‍ ഷൂട്ട് എന്ന പ്ലാന്‍ വീണ്ടും മുടങ്ങി.. തിരഞ്ഞെടുപ്പ് എനിക്കൊരു വെല്ലുവിളി ഉയര്‍ത്തുന്നത് കൊണ്ട് ഞാന്‍ ഷൂട്ട് തുടങ്ങുന്ന കാര്യം സാറിനെ നിര്‍ബന്ധിച്ച് കൊണ്ടിരുന്നു . അങ്ങനെ ഡിസംബറില്‍ വീണ്ടും ഞങള്‍ ഒത്തു കൂടി.. സെറ്റ് വര്‍ക്കിനുള്ള തടികള്‍ അറക്കാന്‍ തുടങ്ങിയ ദിവസം ഞങ്ങള് അറിയുന്നു..ഷൂട്ട് ചെയ്യാന്‍ സമ്മതിച്ച വീട്ടുകാര്‍ അതിന് പറ്റില്ല എന്ന് കട്ടായം പറഞ്ഞിരിക്കുന്നു.. അങനെ ജനുവരി ഒന്നിന് ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ച സിനിമയ്ക്ക് ഡിസംബര്‍ ഇരുപതോടെ ഞങ്ങല്‍ പാലക്കാട് പോകാന്‍ തീരുമാനിക്കുന്നു.. പനി കാരണം എനിക്ക് പോകാന്‍ കഴിഞ്ഞില്ല..

8

ഞാന്‍ പോകുന്നത് ഡിസംബര്‍ 22നാണ്.. അന്നേ ദിവസം രാവിലെ സര്‍ എന്നെ വിളിക്കുന്നു സിനിമ ഞാന്‍ ചെയ്യുന്നില്ല അവന്മരോട് എല്ലാം പോയ്കൊലന്‍ പറയാന്‍... ഞാന്‍ പാലക്കാട് പോകുന്നത് ജയകൃഷ്ണന്‍ ചേട്ടനും മേജര്‍ രവി സാറിനും ഒപ്പമാണ് . ഞങ്ങല്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ ആണ് ഞാന്‍ സാറിന്റെ മെസ്സേജ് കാണുന്നത്.. ഞാന്‍ ആകെ തകര്‍ന്നു പോയി.. എന്താ കാരണം എന്ന് ഒരു പിടിയും ഇല്ല..
രണ്ടും കല്‍പ്പിച്ച് സാറിനെ വിളിച്ചു ...അപ്പോഴാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അയച്ചു കൊടുത്ത ഒരു ബില്ലാന് വില്ലന്‍ ആയത്.. ഒഡിഷന് നടത്താന്‍ ഉള്ള ചിലവുകള്‍ ആണ് പുള്ളി അയച്ചത്.. എന്നാല് സാര്‍ കരുതിയത് സാറിനോട് ചോദിക്കാതെ ഒടിഷന്‍ നടത്തി അതിന്റെ ചിലവ് ആണ് അയച്ചത് എന്നാണ്. സാറിനോട് ചോദിക്കാതെ ഒരു കാര്യവും ചെയ്യാന്‍ പറ്റില്ല അങ്ങനെ ചെയ്താല്‍ ഏത് നിമിഷവും ഈ സിനിമ ഞാന്‍ കളഞ്ഞിട്ട് പോകും എന്ന ശക്തമായ താക്കീത് ഇന്റെ ഉള്ളില്‍ നിറഞ്ഞു.. സാര്‍ അറിയാതെ ഒന്നും ചെയ്യില്ല എന്ന ഉറപ്പില്‍ ഞാന്‍ പാലക്കാട് പോയി തിരിച്ചു വന്നു.. ഈ സമയത്തൊന്നും തന്നെ കൃത്യമായ ഒരു ചര്‍ച്ചയും സിനിമയുടെ കഥയുമായി ബന്ധപ്പെട്ട് നടക്കുന്നില്ല എന്നതായിരുന്നു സത്യം... ഡിസംബര്‍ 29രാത്രിയില്‍ സാര്‍ എന്നെ വീണ്ടും വിളിക്കുന്നു.. അഖിലേ നിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇല്ലെ അവന്‍ കള്ളനാണ് നമ്മുടെ പടത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വേണ്ട എന്ന് ഞാന്‍ പറഞ്ഞതല്ലേ..അവനെ പറഞ്ഞു വിട്ടില്ലെങ്കില്‍ ഈ സിനിമ ഞാന്‍ എടുക്കില്ല...ഇതെല്ലാം ഫോണിലൂടെ ഓവര്‍ ലാപ് ചെയ്തു കേള്‍ക്കുന്ന എന്റെ അടുത്തിരിക്കുന്ന കണ്‍ട്രോളറെ ഞാന്‍ ഒന്ന് നോക്കി ...പാവം ശമ്പളം പോലും വേണ്ടെന്ന് വെച്ച് എന്റെ കൂടെ കൂടിയതാണ് .

9

ഞാന്‍ വീണ്ടും സാറിനെ വിളിച്ചു ..കാര്യം തിരക്കി.കണ്‍ട്രോളര്‍ സപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതും സാര്‍ ചൂടായി..
ഞാന്‍ പറഞ്ഞു സാര്‍ എന്ത് കാരണം ആണ്.. അയാല്‍ എന്ത് തെറ്റാണു ചെയ്തത്.. അപ്പോഴാണ് ആ വലിയ സത്യം സാര്‍ എന്നോട് പറഞ്ഞത്...
കണ്‍ട്രോളര്‍ ഓരോ ദിവസവും ഷൂട്ട് ചെയ്യുന്ന സ്ഥലത്തുള്ള കടകളുടെ വാടക സാറിന് അയച്ചു കൊടുത്തു.. അതായത് പലചരക്ക് കട 1000
പെട്ടിക്കട800 ചായക്കട1500എന്നിങ്ങനെ.. ഞാന്‍ പറഞ്ഞു സാര്‍ അത് നമ്മുടെ ഷൂട്ട് നടക്കുമ്പോള്‍ അവര്‍ക്ക് കച്ചവടം നടക്കിലല്ലോ മാത്രമല്ല ആ കടകള്‍ നമ്മുടെ ഫ്രമിയികള്‍ ആണ്.. അത്രയൊക്കെ വാടക കൊടുക്കേണ്ടി വരും... നീ അന്വിഷിച്ചോ..? അത്രയും കൊടുക്കണോ എന്ന് നീ അന്വോഷിച്ചോ..? സാറിന്റെ ഈ ചോദ്യത്തില്‍ ഞാന്‍ പെട്ടു . ഞാന്‍ ഇല്ല എന്ന് പറഞ്ഞു.. ആദ്യം പോയി നീ സംസാരിക്കു.അറിയാത്ത കാര്യങ്ങല്‍ എന്നോട് പറയരുത്... അങനെ സംവിധായകന്‍ ആയ ഞാന്‍ ഷൂട്ടിന് രണ്ട് ദിവസം മുന്‍പ് ലൊക്കേഷനില്‍ ഉള്ള കടകളുടെ രെന്റ് അന്വോഷിക്കാന്‍ നടന്നു..സത്യാവസ്ഥ സാറിനെ ധരിപ്പിച്ചു.. ഷൂട്ട് ആകെ ചാര്‍ട്ട് ചെയ്തത് 40ദിവസം ആയിരുന്നെങ്കിലും 30ദിവസം കൊണ്ട് തീര്‍ക്കണം 31ആയാല്‍ ഞാന്‍ സിനിമ വേണ്ടെന്ന് വെയ്ക്കും എന്ന് സാര്‍ എന്നോട് പറഞ്ഞു.. അത് വരെ എല്ലാ കാര്യങ്ങളും അനുസരണയോടെ കേട്ട എനിക്ക് ഷൂട്ടിനു ശേഷം സിനിമയുടെ നല്ലതിനായി ചിലത് ചെയ്യേണ്ടി വന്നത് കൊണ്ട് മാത്രമാണ് ഇന്ന് ഈ കാണുന്ന അവസ്ഥയില്‍ എങ്കിലും ഈ സിനിമ എത്തിയത്...

10

ഷൂട്ട് ചെയ്യുമ്പോള്‍ തുടക്കത്തില്‍ പലകാര്യങ്ങളിലും സാര്‍ ഇടപെട്ടു... മിക്ക രാത്രികളും വിളിക്കും 25ദിവസം കൊണ്ട് തീര്‍ക്കണം എന്ന് സമ്മര്‍ദ്ദം ചെയ്യും .. തിരക്കഥയിലെ ചില ഭാഗങ്ങള്‍ ചുരുക്കി അവസാനം 30ദിവസം കൊണ്ട് തീര്‍ത്തു.. എഡിറ്റിംഗ് റഷ് മാത്രം ഫസ്റ്റ് കട്ട് ചെയ്തപ്പോള്‍ സിനിമയുടെ എഡിറ്റിംഗ് കഴിഞ്ഞു എന്ന രീതിയില്‍ പത്തോളം പേരുമായി സിനിമ കാണാന്‍ അദ്ദേഹം വന്നു..ഡബ് പോലും ചെയ്യാത്ത ഒരു വീഡിയോ ഫയല്‍ കണ്ടിട്ട് അഭിപ്രായങ്ങള്‍ പറഞ്ഞു തുടങ്ങി.. സഹി കേട്ടപ്പോള്‍ എനിക്ക് എതിര്‍ക്കേണ്ടി വന്നു..അതോടെ ഞാന്‍ അഹങ്കാരിയും നന്ദി ഇല്ലാത്തവനും ആയി... എന്നെ എഡിറ്റിംഗ് ടേബിളില്‍ കയറ്ററുത് എന്ന് പ്രൊഡ്യൂസര്‍ എഡിട്ടറോട് പറഞ്ഞു.. അവസാനം സ്വന്തം ഭാര്യയെ കട്ട് കളിക്കാന്‍ പോയവന്റെ ഗതികേടില്‍ ഒളിച്ചും പാത്തും എഡിറ്റിംഗ് പോയി... ഈ എഴുതിയതിനു അപ്പുറമാണ് അനുഭവിച്ചത്...
സിനിമ സംവിധായകന്‍ തിരക്കഥകൃത് എന്ന നിലയില്‍ ഒരു രൂപ പോലും ശമ്പളം തന്നിട്ടില്ല ...ഞാന്‍ ചോദിച്ചിട്ടില്ല.. ആഗ്രഹിച്ചിട്ടുമില്ല...
അവസാനം ആമസോണില്‍ പടം വന്ന ശേഷം ആരോ യുടുബില്‍ പടം ഇട്ടതിനു ഞാന്‍ പടം യുടുബിന് വിറ്റു കോടികള്‍ വാങ്ങി എന്ന് സാറിന്റെ ശിങ്കിടികല്‍ പ്രചരിപ്പിച്ചു .... ഞാന്‍ എഴുതിയതോ മനസ്സില്‍ കണ്ടതോ ആയ സിനിമ അല്ല സ്‌ക്രീനില്‍ വന്നത്...രണ്ടായാലും ഇങ്ങനെ എങ്കിലും ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞല്ലോ എന്ന സന്തോഷം മാത്രം ബാക്കി... അത് കൊണ്ട് അഭിനന്ദിചില്ലെങ്കിലും പുശ്ചിക്കരുത്...
ചെറിയ നേട്ടം പോലും അത് നേടി എടുക്കുന്നവന് മാത്രമേ അറിയൂ...

English summary
Akhil Marar is responding to the criticisms against him through a Viral Facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X