Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടീന്ന് ഇറങ്ങിപ്പോയ മണിക്കുട്ടനാണോ സമ്മാനം കൊടുത്തതെന്ന് ചോദിക്കുന്നവരോട് 3 കാര്യങ്ങള്‍; വൈറല്‍ കുറിപ്പ്

അങ്ങനെ മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ നടന്നെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. വിജയി ആരാണെന്നത് അടക്കമുള്ളത് സൂചിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബിഗ് ബോസിന്റെ മൂന്നാം കിരീടം മണിക്കൂട്ടന്‍ സ്വന്തമാക്കിയെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് ഇന്നലെ പുറത്തുവന്നത്.

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും യുട്യൂബ് ചാനലിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ മണിക്കുട്ടന് കിരീടം നല്‍കിയതിനെതിരെ ഒരുകൂട്ടം പ്രേക്ഷകര്‍ രംഗത്തുണ്ട്. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കുന്ന ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ആരാണ് ബിഗ് ബോസ് വിജയി? ട്രോഫിയിൽ മുത്തമിട്ട് മണിക്കുട്ടന്‍; ഏറ്റെടുത്തു ആരാധകർ

1

ഇന്നലെ കപ്പിനെ ചുംബിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതോടെയാണ് മണിക്കുട്ടനാണ് വിജയി എന്ന് ആരാധകര്‍ ഉറപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ബിഗ് ബോസ് അധികൃതരോ ഏഷ്യാനെറ്റ് ചാനലുമായി ബന്ധപ്പെട്ടവരോ സ്ഥിരീകരിച്ചിട്ടില്ല. ഫിനാലെ എപ്പിസോഡ് ടെലകാസ്റ്റ് ചെയ്താല്‍ മാത്രമേ ആരാണ് വിജയി എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ.

2

എന്നാല്‍ ആരാധകര്‍ മണിക്കുട്ടന്‍ തന്നെയാണ് വിജയി എന്ന് ഉറപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ മണിക്കുട്ടനെ തേടി ആശംസ പ്രവാഹമാണ്. ബിഗ് ബോസ് ഗ്രൂപ്പുകളിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെയായി നിരവധി പേരാണ് താരത്തിന് ആശംസയുമായി രംഗത്തെത്തുന്നത്. ഒന്നാം സ്ഥാനത്തോടൊപ്പം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ആരൊക്കെയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

3

സായ് വിഷ്ണുവിനാണ് രണ്ടാം സ്ഥാനം ലഭിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഏറ്റവും കൂടുതല്‍ കിരീട സാധ്യത കല്‍പ്പിച്ച മത്സരാര്‍ത്ഥികളില്‍ ഒരാണ് സായ് വിഷ്ണു. അതേ പോലെ സാധ്യതയുള്ള മറ്റൊരു മത്സരാര്‍ത്ഥിയായിരുന്നു ഡിംപല്‍, താരത്തിന് മൂന്നാം സ്ഥാനം ലഭിച്ചെന്ന അഭ്യൂഹമാണ് പരക്കുന്നത്. പിന്നാലെ നന്ദി അറിയിച്ച് സഹോദരി തിങ്കല്‍ ബാല്‍ പങ്കുവച്ച സ്റ്റാറ്റസും ചര്‍ച്ചയാകുന്നുണ്ട്.

4

ഇത്തവണത്തെ ഫിനാലെയില്‍ എട്ട് മത്സരാര്‍ത്ഥികളാണുണ്ടായത്. കിടിലം ഫിറോസ്, മണിക്കുട്ടന്‍, റംസാന്‍, സായ് വിഷ്ണു, റിതു മന്ത്ര, ഡിംപല്‍, റംസാന്‍, അനൂപ്, നോബി എന്നിവരായിരുന്നു. ഇവരില്‍ വിജയി ആകുമെന്ന് ആരാധകര്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചത് മണിക്കുട്ടന്‍ സായ് വിഷ്ണു എന്നിവരെയാണ്.

5

അതേസമയം, മണിക്കുട്ടന്‍ കപ്പടിച്ചെന്ന പ്രചരണം പുറത്തുവന്നതിന് പിന്നാലെ താരത്തിനെതിരെ രൂക്ഷ വിമര്‍ശനവും ഒരു കൂട്ടം പ്രേക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്. ബിഗ് ബോസ് ഹൗസില്‍ നിന്ന് ക്വിറ്റ് ചെയ്ത് പുറത്തുപോയ മണിക്കുട്ടന് എങ്ങനെയാണ് നിങ്ങള്‍ വിജയി ആക്കുക എന്നായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനം.

6

ബിബി ഹൗസില്‍ നിന്ന് ഇടയ്ക്ക് മത്സരം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് മണിക്കുട്ടന്‍ പുറത്തേക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം താരം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തിരിച്ചെത്തിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് ഒരുകൂട്ടം പ്രേക്ഷകര്‍ മണിക്കുട്ടനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

7

ബിഗ് ബോസ് ഒരു സര്‍വൈവിംഗ് ഗെയിമാണെന്നും അതില്‍ നിന്ന് പകുതിക്ക് വച്ച് പേടിച്ച് ഇറങ്ങിപ്പോയതോടെ മണിക്കുട്ടന്റെ യോഗ്യത തീര്‍ന്നെന്നാണ് ഒരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മണിക്കുട്ടന് കിരീടം നല്‍കാന്‍ ഒരു അര്‍ഹതയില്ലെന്നും ആരാധകന്‍ ചൂണ്ടിക്കാണിക്കുന്നു.

8

എന്നാല്‍ മണിക്കുട്ടനെതിരെ ഉയരുന്ന ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മണിക്കുട്ടനെ തിരിച്ച് വിളിക്കാനുള്ള മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ആരാധകന്റെ കുറിപ്പ്.

9

കുറിപ്പില്‍ പറയുന്നത് ഇങ്ങനെ, വീട്ടീന്നു ഇറങ്ങിപ്പോയ ആള്‍ക്കാണോ സമ്മാനം കൊടുത്തതു എന്നു ചോദിക്കുന്നവരോട് മൂന്നു കാര്യങ്ങള്‍; അയാള്‍ ഇറങ്ങിപോയിട്ടും ഏഷ്യാനെറ്റ് തിരിച്ചു കൊണ്ടു വരാന്‍ അത്രയ്ക്കും ശ്രമിച്ചെങ്കില്‍ അയാടെ റെയ്ഞ്ച് അത്രയ്ക്കും ഉണ്ടഡെയ്, അയാള്‍ ഇറങ്ങിപോയിട്ടും നിങ്ങടെ ഇഷ്ട താരത്തിന് ഒന്നാം സ്ഥാനം നേടാന്‍ ആയില്ലെങ്കില്‍ അത് അവരുടെ കുറവാണെന്നും കുറിപ്പില്‍ പറയുന്നു.

10

ബിഗ് ബോസ്സില്‍ ഒന്നാം സ്ഥാനം വോട്ടിംഗ് അനുസരിച്ചാണ്, അതിനി നിങ്ങളിനി എത്ര കുരച്ചാലും, ആളുകള്‍ കൂടുതല്‍ അയാളെ ആണ് തിരഞ്ഞെടുത്തത്, അത്രയേ ഒള്ളൂ- എന്ന് ആരാധകന്‍ ബിഗ് ബോസ് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. നിരവധി പേര്‍ ഈ കുറിപ്പിന് താഴെ മണിക്കുട്ടനെ പിന്തുണച്ച് എത്തിയപ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശനങ്ങളും ഉന്നയിച്ചു.

11

ഉറക്കം ഇല്ലാത്ത രാത്രികള്‍. മറ്റുള്ളവരുടെ വായില്‍ നിന്നും കേട്ട തേറിയ്ക്ക് കണക്കില്ല. ബട്ട് ദൈവം കൈ വിടില്ല എന്ന് എംകെ ആര്‍മിക്ക് ഉറപ്പ് ആയിരുന്നു. എംകെ എന്നാ സുമ്മാ വാ... സായി ഡിമ്പു 2, 3 സ്ഥാനത്തു എത്തിയതില്‍ ഹാപ്പി- ഒരു ആരാധകന്‍ കമന്റായി കുറിച്ചു. അതേസമയം, ഫിനാലെ വന്നാല്‍ മാത്രമേ വിജയി ആരാണെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിക്കൂ. അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+