• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗോപി സുന്ദറിനെ വിളിക്കുന്നത് ചേട്ടച്ഛൻ എന്ന്'; പുരുഷ ശബ്ദവും മിത്രബാധയും..അഭിരാമി പറയുന്നു

Google Oneindia Malayalam News

കൊച്ചി: തനിക്കും സഹോദരിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഗായികയും ബിഗ് ബോസ് താരവുമായ അഭിരാമി സുരേഷ് രംഗത്തെത്തിയിരുന്നു. അമ്മയേയും ചേച്ചിയുടെ കുഞ്ഞിനെ പോലും വെറുതെ വിടുന്നില്ലെന്നും ഇനിയും അധിക്ഷേപം തുടർന്നാൽ കടുത്ത നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നുമായിരുന്നു അഭിരാമി വ്യക്തമാക്കിയത്. ഇപ്പോഴിതാ സൈബർ ആക്രമണങ്ങളെ കുറിച്ച് കൂടുതൽ പ്രതികരിക്കുകയാണ് താരം. ഫ്ലവേഴ്സ് ഒരു കോടി എന്ന പരിപാടിയിലാണ് താരത്തിന്റെ പ്രതികരണം. പരിപാടിയുടെ പ്രമോ വീഡിയോയിൽ അഭിരാമി പറയുന്ന കാര്യങ്ങൾ വൈറലാകുന്നുണ്ട്. വായിക്കാം

സൈബർ ആക്രമണങ്ങൾ


എന്താണ് പരിപാടിയെന്ന് ശ്രീകണ്ഠന്‍ നായര്‍ ചോദിച്ചപ്പോള്‍ എനിക്ക് മുഴുവനും പരിപാടികളാണെന്നും സൈബര്‍ അറ്റാക്കിന്റെ ലോകത്താണിപ്പോള്‍ എന്നുമായിരുന്നു അമൃതയുടെ മറുപടി. അമൃത സുരേഷിന്റെ ജീവിതം കൊണ്ടാണോ ആൾക്കാർ അഭിരാമിയെ ആക്രമിക്കുന്നതെന്നും സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ എന്താണ് കാരണം, അമൃതയുടെ കുട്ടിയേയും വെറുതെ വിട്ടില്ലേയെന്നുമൊക്കെ അവതാരകന്‍ ചോദിക്കുന്നുണ്ട്. എന്നേയും പറയുന്നുണ്ടെന്ന് അമ്മ ലൈല സുരേഷും ഇടയിൽ പറയുന്നുണ്ട്.

ചേട്ടച്ഛായെന്നാണ് വിളിക്കുന്നത്


ഗോപി സുന്ദറിനെ ചേട്ടച്ഛായെന്നാണ് വിളിക്കുന്നത്. ഞങ്ങളെക്കുറിച്ചൊക്കെ മോശം പറയുമ്പോള്‍ ഭയങ്കരമായിട്ട് വിഷമം വരും. നിയമപരമായി നേരിടും. ഡി സി പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അഭിരാമി വീഡിയോയിൽ പറയുന്നു. എല്ലാത്തിലും അമൃതയുടേയും ഗോപി സുന്ദറിന്റേയും പേര് വലിച്ചിഴച്ച് നടത്തുന്ന വിമർശനങ്ങൾക്കെതിരെ നേരത്തേ ശക്തമായ ഭാഷയിൽ അഭിരാമി പ്രതികരിച്ചിരുന്നു. അവർ പ്രണയിച്ചാലും വിവാഹം കഴിച്ചാലുമെല്ലാം നിങ്ങൾക്കെന്താണെന്നും അതവരുടെ സ്വാതന്ത്ര്യമാണെന്നുമായിരുന്നു അഭിരാമി നൽകിയ മറുപടി.

ദിലീപ് വിഷയത്തില്‍ എന്താണ് പ്രശ്നം: അദ്ദേഹത്തിനെതിരെ ആരെങ്കിലും പരാതി തന്നിട്ടുണ്ടോ: സജി നന്ത്യാട്ട്ദിലീപ് വിഷയത്തില്‍ എന്താണ് പ്രശ്നം: അദ്ദേഹത്തിനെതിരെ ആരെങ്കിലും പരാതി തന്നിട്ടുണ്ടോ: സജി നന്ത്യാട്ട്

രൂക്ഷമായ ഭാഷയിൽ മറുപടി

തന്റെ മുൻ ചേച്ചിയുടെ മുൻ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ച് അദ്ദേഹത്തിന്റെ ജീവിതയവുമായി മുന്നോട്ട് പോകുകയാണ്. ചേച്ചിക്കും അദ്ദേഹത്തിനും ഇടയിലുണ്ടായ പ്രശ്നങ്ങൾ അറിയാത്തവർ എന്തിനാണ് അനാവശ്യമായി വിഷയത്തിൽ പ്രതികരിക്കാൻ വകരുന്നതെന്നും അഭിരാമി നേരത്തെ തുറന്നടിച്ചിരുന്നു. തനിക്കെതിരെ നടക്കുന്ന ബോഡി ഷെയിമിംഗിനെതിരേയും താരം രംഗത്തെത്തിയിരുന്നു. ഇതിനെ കുറിച്ചും പ്രമൊയിൽ അഭിരാമി പറയുന്നുണ്ട്.

ഇത് ഇരട്ടത്താപ്പ്; ദിലീപിന്റെ കാര്യത്തില്‍ ഒരു ചോദ്യം ചെയ്യല്‍ പോലുമുണ്ടായില്ല: അഡ്വ ടിബി മിനിഇത് ഇരട്ടത്താപ്പ്; ദിലീപിന്റെ കാര്യത്തില്‍ ഒരു ചോദ്യം ചെയ്യല്‍ പോലുമുണ്ടായില്ല: അഡ്വ ടിബി മിനി

ബോഡി ഷെയിമിംഗിനെതിരേയും

തനിക്ക് സിനിയിൽ സിനിമയില്‍ അഭിനയിക്കാനായിരുന്നു ആഗ്രഹം എന്ന് ഫ്ലവേഴസ്.താടിയുടെ കാര്യം പറഞ്ഞ് അതങ്ങ് മാറിപ്പോയി. ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് അമ്മയൊക്കെ ഭയങ്കരമായി തകര്‍ന്നുപോയൊരു സംഭവമുണ്ടായിട്ടുണ്ട്, അഭിരാമി പറഞ്ഞു. ലോവര്‍ ജോ കുറച്ച് താഴ്ന്നതിനാല്‍ അവര്‍ക്ക് ഒരു സൈഡിലെ വ്യൂ ഭംഗി കിട്ടുന്നില്ലെന്ന് പറഞ്ഞു. അവർ പറഞ്ഞത് ഞങ്ങൾ ഒരു കാര്യം പറയുന്നത് കേക്ക്, നമുക്ക് ഈ കുട്ടിയുടെ മുഖമങ്ങ് മാറ്റാം.ശരിക്ക് പറഞ്ഞാൽ അത് കേട്ടപ്പോള്‍ ഭയങ്കര വിഷമം ആയി പോയി', അമ്മ ലൈല സുരേഷ് പറഞ്ഞു.

ചേച്ചിയുടെ മടിയില്‍ കിടക്കുകയായിരുന്നുവെന്നുമായിരുന്നു

അഭിരാമിക്ക് 13 വയസുള്ളപ്പോള്‍ പുരുഷ ശബ്ദത്തില്‍ സംസാരിച്ചതിനെക്കുറിച്ചും ഷോയില്‍ അമ്മയും അഭിരാമിയും പറയുന്നു. ചേര്‍ത്തലയില്‍ ഒരമ്പലത്തില്‍ പോയപ്പോഴായിരുന്നു അത്. ഇതെന്താണ് ഈ ശബ്ദം, ഇവളുടെ ശബ്ദം എങ്ങനെയാണ് ഇങ്ങനെയായതെന്ന് മനസിലാവുന്നില്ല. പുരുഷൻമാരെ പോലെയുള്ള ശബ്ദം. ആരാണെന്ന് ചോദിച്ചപ്പോള്‍ മിത്രബാധയാണ്, നാഗദേവതയാണ് എന്നൊക്കെയായിരുന്നു പറഞ്ഞത്. ഓര്‍മ്മ വരുമ്പോള്‍ താന്‍ ചേച്ചിയുടെ മടിയില്‍ കിടക്കുകയായിരുന്നുവെന്നുമായിരുന്നു, അഭിമരാമി പറഞ്ഞു.

'ശ്രീനാഥ് ഭാസി നികേഷ് സാറിനോട് പറഞ്ഞത് പച്ചക്കള്ളം, തേനും പാലും ഒലിക്കുകയായിരുന്നു'; രാഹുൽ ഈശ്വർ'ശ്രീനാഥ് ഭാസി നികേഷ് സാറിനോട് പറഞ്ഞത് പച്ചക്കള്ളം, തേനും പാലും ഒലിക്കുകയായിരുന്നു'; രാഹുൽ ഈശ്വർ

English summary
bigg boss fame abhirami suresh opens up about gopi sunder amrita relation and controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X