'എന്തിനാണ് ഇങ്ങനെ ശരീരം കാണിക്കുന്നത്?'; വായടിപ്പിച്ച് ഡിംപൽ, പങ്കിട്ടത് വേറിട്ട വീഡിയോ
കൊച്ചി: തനിക്കെതിരെ നടക്കുന്ന ബോഡി ഷെയിമിംഗിനെതിരെ നിരന്തരം പ്രതികരിക്കുന്ന ആൾകൂടിയാണ് ബിഗ് ബോസ് സീസൺ 3യിലെ മത്സരാർത്ഥിയായ ഡിംപൽ ഭാൽ. ഇപ്പോഴിതാ തന്റെ പുതിയ വീഡിയോയ്ക്ക് മോശം കമന്റിട്ടയാൾക്ക് വായടിപ്പിക്കുന്ന മറുപടി നൽകുകയാണ് താരം. തന്റെ വസ്ത്രങ്ങൾ ഓരോന്നും അഴിച്ച് മാറ്റികൊണ്ടാണ് വീഡിയോയിലൂടെ താരം മറുപടി നൽകിയത്. എന്നെ കുറിച്ചുള്ള എന്റെ കാഴ്ചപാട് പരിധിയില്ലാത്തതാണ് എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.

'നീ എന്തിനാണ് ഇങ്ങനെ ശരീരം കാണിയ്ക്കുന്നത് എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെ പങ്കിട്ട് കൊണ്ടാണ് ഡിംപലിന്റെ മറുപടി. 'എന്നെ കുറിച്ചുള്ള എന്റെ കാഴ്ചപാട് പരിധിയില്ലാത്തതാണ്. നിങ്ങളുടെ കാഴ്ചപാട് പോലെ അതിന് ഒരിക്കലും പരിമിതിയില്ല', വസ്ത്രധാരണത്തെ വിമര്‍ശിയ്ക്കുന്നത് അവസാനിപ്പിയ്ക്കുക, ബോഡി ഷെയിമിംഗ് അവസാനിപ്പിയ്ക്കുക തുടങ്ങിയ ഹാഷ് ടാഗോടെ ഡിംപൽ പങ്കുവെച്ചു.
ദിലീപിനൊപ്പം തമന്ന മലയാളത്തിലേക്ക് ; പൂജാ ചടങ്ങിൽ കിടിലൻ ലുക്കിൽ താരങ്ങൾ, ചിത്രങ്ങൾ വൈറൽ

കൈയ്യിലിരുന്ന വസ്തു താഴേക്ക് എറിഞ്ഞ് കൊണ്ടാണ് ഡിംപലിന്റെ വീഡിയോ തുടങ്ങുന്നത്. 'ഈ വീണ് കിടക്കുന്നത് എടുത്തോളൂ, അത് നിങ്ങളുടെ കാഴ്ചപ്പാടാണ് എന്നാണ് ഡിംപൽ പറയുന്നത്. ഒരു പ്രൊഫഷണല്‍ സ്വിമ്മറിന്റെ വേഷം സ്‌പോട് വെയര്‍ ആയി കാണുന്നതും, ഒരു മോഡല്‍ ബിക്കിനി ഇടുമ്പോള്‍ അത് വെറും ശരീരം കാണിക്കലായി കാണുന്നതും, ചരിത്രപരമായ ശില്‍പങ്ങള്‍ കാണുമ്പോള്‍ അത് വെറും നഗ്ന ശിലയായി കാണുന്നതും ബുദ്ധിമുട്ടുകള്‍ കാരണം കുളത്തില്‍ കുളിക്കാന്‍ പോകുന്ന സ്ത്രീകളുടെ സാഹചര്യം കുളിസീന്‍ മാത്രമായി കാണുന്നതും കാഴ്ചപ്പാടിന്റെ കുഴപ്പമാണ്'

'താൻ ഇപ്പോൾ ചെയ്യുന്നത് ബോഡി ഷെയ്മിംഗ് അവസാനിപ്പിക്കണം എന്ന് പറയാനാണ്. സ്വന്തം കാര്യം നോക്കി ജീവിക്കാൻ ശ്രമിക്കൂ, ഡിംപൽ വീഡിയോയിൽ പറഞ്ഞു. അതിനിടെ എന്നാൽ പിന്നെ അവിടവിടായി എന്തിനാണ് തുണിയെന്നായിരുന്നു മറ്റൊരു ആളുടെ കമന്റ് ഇതിനും ചുട്ട മറുപടി ഡിംപൽ നൽകിയിട്ടുണ്ട്.
അസറുദ്ദീൻ കോൺഗ്രസിൽ, സൈന ബിജെപിയിൽ; രാഷ്ട്രീയത്തിൽ ഇറങ്ങിയ കായിക താരങ്ങൾ

'കുറച്ച് നാണമുണ്ടോ? നല്ല തൊലിക്കട്ടിയാണല്ലോ? ഷൈൻ ചെയ്യാനാണ് ഉദ്ദേശമെങ്കിൽ ഷൈൻ ചെയ്യുന്ന വാക്കുകളെങ്കിലും ഉപയോഗിക്കൂ', ഡിംപൽ പറഞ്ഞു. കാസർഗോഡ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവ് പീഡിപ്പിച്ച വാർത്ത പങ്കുവെച്ച് കൊണ്ട് കുഞ്ഞ് തുണിയുടുക്കാത്തത് കൊണ്ടാണോയെന്നും ഡിംപൽ ചോദിച്ചു. പതിവ് പോലെ തന്നെ പല നെഗറ്റീവ് കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

അതേസമയം നിരവധി പേർ ഡിംപലിൻറെ വീഡിയോയ്ക്ക് പിന്തുണമായുമായി രംഗത്തെത്തിയിട്ടുണ്ട്. ഇങ്ങനെ അനാവശ്യമായി പ്രതികരിക്കുന്ന നിരവധി പേരുണ്ടെന്നും അത്തരക്കാർക്കുള്ള ഡിംപലിന്റെ കിടിൽ മറുപടിയാണ് ഇതെന്നുമാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications