കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജീവിതത്തിൽ തോറ്റവരാണ് ബിഗ് ബോസിലേക്ക് പോകുക, ക്ഷണം ഞാൻ നിരസിച്ചു'; വെളിപ്പെടുത്തൽ

Google Oneindia Malayalam News

ദില്ലി: വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.ഡച്ച് റിയാലിറ്റി ഷോ ആയ ബിഗ് ബ്രദർ മാതൃകയിലാണ് ഇന്ത്യയിലും ബിഗ് ബോസ് ആരംഭിച്ചത്. 2006ലായിരുന്നു ആദ്യം ബിഗ് ബോസ് ഷോ തുടങ്ങിയത്,ഹിന്ദിയിലായിരുന്നു ഇത്.

ആദ്യ ഷോ 186 ദിവസത്തോളമായിരുന്നു നീണ്ട് നിന്നത്. ബോളിവുഡ് നടൻ അർഷാദ് വർസി അവതാരകനായ ഷോയിൽ നടനും നിർമാതാവുമായ രാഹുൽ റോയ് ആയിരുന്നു ആദ്യ വിജയി.

ഇതുവരെ 16 സീസണുകൾ കഴിഞ്ഞു


പരിപാടി വലിയ വിജയം ആയതോടെ ഹിന്ദിയിൽ ഇതുവരെ 16 സീസണുകൾ കഴിഞ്ഞു. നിലവിൽ സൽമാൻ ഖാനാണ് ബിഗ് ബോസിന്റെ ഹിന്ദി അവതാരകൻ. അതേസമയം ഹിന്ദി ബിഗ് ബോസിന്റെ വിജയത്തോടെ മലയാളം ,തമിഴ്, കന്നഡ തുടങ്ങി 7 പ്രാദേശിക ഭാഷകളിലും ഷോ ആരംങിച്ചിരുന്നു.ഷോയുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് 100 ദിവസത്തോളം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് മത്സാർത്ഥികൾ ബിഗ് ബോസ് ഹൗസിൽ കഴിയുക എന്നതാണ്.

അതികഠനമായ മത്സരങ്ങളിലൂടെയാണ്


അതികഠനമായ മത്സരങ്ങളിലൂടെയാണ് മത്സരാർത്ഥികൾ കടന്ന് പോകേണ്ടത്. ഈ സമയത്തെ ശാരീരീക മാനസിക വെല്ലുവിളികൾ മത്സരാർത്ഥികൾ മറികടക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ശക്തമായ മത്സരാർത്ഥികളെ ഷോയിൽ എത്തിക്കാൻ അണിയറ പ്രവർത്തകർ ശ്രമിക്കാറുണ്ട്.

 മത്സരാർത്ഥികളെ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നതെന്ന്


ബിഗ് ബോസ് മത്സരാർത്ഥികളെ എങ്ങനെയാണ് അണിയറ പ്രവർത്തകർ തിരഞ്ഞെടുക്കുന്നതെന്ന കാര്യത്തിൽ ഇതുവരെയും പൊതുസമൂഹത്തിന് വ്യക്തത ഇല്ല. മുൻ രീതികളിൽ നിന്ന് വ്യത്യസ്തമായി എല്ലാ ഭാഷകളിലും ഇപ്പോൾ സിനിമാ താരങ്ങൾ മാത്രമല്ല മിനിസ്ക്രീൻ താരങ്ങളും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചതുമായ വ്യക്തികളെയും ഉൾപ്പെടുത്തുന്ന രീതിയാണ് പിന്തുടരുന്നത്.

പ്രമുഖനെ തന്നെ ഷോയിലെത്തിക്കാൻ


ഇത്തരത്തിൽ ഒരു പ്രമുഖനെ തന്നെ ഷോയിലെത്തിക്കാൻ ബിഗ് ബോസ് മുൻപ് ശ്രമിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. ആരാണെന്നല്ലേ? ഭാരത് പേ സഹസ്ഥാപകനായ അഷ്നീർ ഗ്രോവർ.ബിഗ് ബോസ് ഷോയിലേക്ക് തനിക്കും ക്ഷണം ലഭിച്ചതായി ഗ്രോവർ തന്നെയാണ് തുറന്ന് പറഞ്ഞത്. റെഡ് എഫ്എം പോഡ് കാസ്റ്റിനിടെയാണ് അദ്ദേഹം ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞത്.

ബിഗ് ബോസിൽ കാണില്ല

എന്നെങ്കിലും ഏതെങ്കിലും റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചോ എന്നതായിരുന്നു ഗ്രോവറിനോടുള്ള ചോദ്യം. ഇതിന് യെസ് എന്നായിരുന്നു ഗ്രോവറിന്റെ മറുപടി. പിന്നാലെ എന്നാണ് ബിഗ് ബോസിൽ താങ്കളെ കാണാൻ സാധിക്കുകയെന്നായി അവതാരകൻ. ഇതിന് 'എന്നെ ഒരിക്കലും നിങ്ങൾ ബിഗ് ബോസിൽ കാണില്ല എന്നാണ് ഗ്രോവർ നൽകിയ മറുപടി.

 പരാജയപ്പെട്ട വ്യക്തികളാണ്


' വിജയിച്ച വ്യക്തികൾ അല്ല, പരാജയപ്പെട്ട വ്യക്തികളാണ് ബിഗ് ബോസിലേക്ക് പോകുക. അതുകൊണ്ട് തന്നെ താനൊരിക്കലും ആ പരിപാടിയിൽ പങ്കെടുക്കില്ല. ഞാൻ ബിഗ് ബോസ് കാണുന്ന ഒരു കാലമുണ്ടായിരുന്നു, പിന്നീടെനിക്ക് അത് വളരെ വിരസമായി തോന്നി. എന്നെ വിളിച്ചിരുന്നു, ഞാൻ ക്ഷണം നിരസിച്ചു,' അഷ്നീർ ഗ്രോവർ പറഞ്ഞു.

കൂടുതൽ പണം നൽകിയാൽ


കൂടുതൽ പണം നൽകിയാൽ പങ്കെടുക്കുമോ എന്ന് ചോദ്യത്തിന് സൽമാൻ ഖാനെക്കാൾ പണം പ്രതിഫലം ലഭിച്ചാൽ പോകാമെന്നായിരുന്നു തമാശാ രൂപേണ അഷ്നീർ പറഞ്ഞത്. ഭാരത് പേ സ്ഥാപകൻ മിനി സ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുപരിചിതനാണ്.സോണിയിൽ സംപ്രേക്ഷണം ചെയ്യുന്ന ബിസിനസ് ഷോ ഷാക്ക് ടാങ്ക് ഇന്ത്യയുടെ ആദ്യ സീസണിൽ ജഡ്ജാണ് അഷ്‌നീർ.

English summary
Bigg Boss: 'Losers in life go to Bigg Boss, I declined the invitation'; says ashneer grover
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X