ഏറ്റവും അണ്ടറേറ്റഡ് പ്ലെയര്‍ നോബി: ജനുവിന് ഭാഗ്യലക്ഷ്മി , അഡോണി ജോണ്‍ മനസ്സ് തുറക്കുന്നു
ബിഗ് ബോസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യവും അതിന് വേണ്ടി മറ്റുള്ളവര്‍ എന്ത് ചെയ്യണമെന്നും വ്യക്തമാക്കി അഡോണി ജോണ്‍. ഒരു സിനിമയിലോ ഷോര്‍ട്ട് ഫിലിമിലോ പോലും അഭിനയിക്കാതെയാണ് താന്‍ ബിഗ് ബോസ് മലയാളത്തിന്റെ സീസണ് 3 യിലേക്ക് വരുന്നത്. മോഡലിങ് പോലുമുള്ള മറ്റൊരു രംഗത്തും ഞാന്‍ ഉണ്ടായിരുന്നില്ല.
എന്റെ കയ്യില്‍ ഉണ്ടായിരുന്ന നന്നായി സംസാരിക്കുക എന്ന ടാലന്റിലാണ് ഞാന്‍ ഫോക്കസ് ചെയ്തത്. നിങ്ങളും നിങ്ങളുടെ ഉള്ളിലെ ടാലറ്റില്‍ ഫോക്കസ് ചെയ്യുക. അതിനെ ഉയര്‍ത്തിക്കൊണ്ട് വരിക. അങ്ങനെ നിങ്ങള്‍ നോട്ടീസ് ചെയ്യപ്പെടുകയും ഒരു നാള് ബിഗ് ബോസിലേക്ക് നിങ്ങള്‍ക്കായുള്ള വിളി വരുമെന്നും ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ അഡോണി ജോണ്‍ പറയുന്നു.
ഓണം ലുക്കില്‍ അടിച്ചു പൊളിച്ച് അനു സിത്താര: ചിത്രങ്ങള്‍ വൈറല്‍

ലൈഫില്‍ ഇതുവരെ മോഡലിങ് ചെയ്യാത്ത ആളാണ് ഞാന്‍. പക്ഷെ ബിഗ് ബോസില്‍ റാംപ് വാക്ക് വന്നപ്പോള്‍ പ്രൈസ് കിട്ടി. എന്നാല്‍ അതുകൊണ്ട് മാത്രം മോഡലിങ്ങിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തോന്നയിട്ടില്ല. പക്ഷെ വര്‍ക്കിനായി ഒരു വിളി വന്നാല്‍ ഉറപ്പായും അത് ഏറ്റെടുക്കും. ഏറ്റെടുത്ത പണി മികച്ചതാക്കാന്‍ ശ്രമിക്കും. ശ്രമിക്കുക എന്നുള്ളതാണ് പ്രധാനം. നമുക്ക് വേണ്ടി ഒരു വാതിലുകളും സ്വമേധയാ തുറന്ന് കിടക്കില്ല. നമ്മുടെ കഠിനാധ്വാനം കൊണ്ട് നമ്മള് ഓരോ വാതിലും മുട്ടുകയാണ്. അപ്പോള്‍ ഏതെങ്കിലും ഓരു വാതില്‍ നമുക്കായി തുറക്കും.

അങ്ങനെ തുറന്ന ഒരു വാതിലിന്റെ ഭാഗമായിട്ടാണ് ഞാന്‍ ഇന്നിവിടെ നില്‍ക്കുന്നത്. ബിഗ് ബോസിലെ ചാറ്റര് ബോക്സ് എന്ന് പറയുന്നത് ഡിംപല്‍ ഭാല്‍ ആയിരുന്നു. എന്നാല്‍ അവളുടെ വാ പ്ലാസ്റ്റര്‍ വെച്ച് ഒട്ടിക്കണം എന്നൊന്നും തോന്നിയിട്ടില്ല. ഡിംപല്‍ ഉള്ള ദിവസങ്ങള്‍ എന്ന് പറഞ്ഞാല്‍ ഒരു ഒച്ചപ്പാടും ബഹളവുമാണ്. അതുകൊണ്ടാണല്ലോ എനര്‍ജൈസര്‍ ഓഫ് ദ സീസണ് കിട്ടിയത്. കലപിലയാക്കി നന്നായി എന്‍ജോയി ചെയ്യും. സറ്റോര്‍ റൂമിലൊക്കെ എന്തെങ്കിലും വരികയാണെങ്കില്‍ ആ പഞ്ചായത്ത് മുഴുവന്‍ അറിയുന്ന ഒച്ചപ്പടായാരിക്കും ഡിംപലിന്റെ വക. അവള് ഇല്ലാത്ത ദിവസങ്ങളിലാണ് അവളുടെ കലപിലയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്.

ഈ സീസണിലെ ബിഗ് ബോസ് ടൈറ്റില്‍ വിന്നറിന് അര്‍ഹന്‍ റംസാന് മുഹമ്മദ് ആണെന്നാണ് എന്റെ നിരീക്ഷണം. എന്റെ സുഹൃത്തായത് കൊണ്ട് പറയുന്നതല്ല. അവന് അതിന് അര്‍ഹനാണ്. അവനത് കിട്ടണം. അത് അന്നും ഇന്നും ഞാന്‍ പറയും. ഈ സീസണിലെ ജനുവിന് പ്ലെയര്‍ ആയിട്ട് തോന്നിയിട്ടുള്ളത് നോബി ചേട്ടനേയും ഭാഗ്യലക്ഷ്മി ചേച്ചിയേയും ആണ്. അണ്ടറേറ്റണ്ട് പ്ലെയര്‍ എന്ന സെക്ഷന്‍ കൂടിയുണ്ടെങ്കില്‍ ജനുവിന് പ്ലെയര്‍ ഭാഗ്യലക്ഷമി ചേച്ചിയും മോസ്റ്റ് അണ്ടറേറ്റണ്ട് പ്ലെയര്‍ നോബി മാര്‍ക്കോസും ആവും.

നോബി മാര്‍ക്കോസിനെ അണ്ടറേറ്റഡ് ചെയ്തത് പോലെ ആ ഷോയില്‍ വേറെ ആരേയും അണ്ടറേറ്റഡ് ചെയ്തിട്ടില്ല. കാരണം എല്ലാ മത്സരാര്‍ത്ഥികളും എന്തെങ്കിലും ഒരു പ്രയാസമോ വിഷമമോ വരുമ്പോള്‍ ഓടി അടുത്തേക്ക് എത്തുന്ന നോബി മാര്‍ക്കോസിന്റെ അടുത്തേക്കാണ്. അദ്ദേഹം അവിടെ ഒന്നും ചെയ്യുന്നില്ലെന്നാണ് പലരും പറയുന്നത്. എന്നാല്‍ അദ്ദേഹം ചെയ്യുന്നത് നേരില്‍ കണ്ടവരാണ് ഞങ്ങള്‍.

നോബി നന്നായി ഗെയിം കളിച്ചിട്ടുണ്ട്. ജോലികള്‍ കൃതൃമായി ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ കൗണ്ടര്‍ കിങ് ആണ് അദ്ദേഹം. അതില്‍ പലതും പുറത്ത് വന്നിട്ടില്ല. ആക്ഷേപിക്കുന്ന ഒരു ടൈറ്റില്‍ കൊടുത്ത് മൂലയ്ക്ക് ഇരുത്തേണ്ട വ്യക്തിയല്ല അദ്ദേഹം. എല്ലാം മത്സരാര്‍ത്ഥികളും ബഹുമാനിച്ചിരുന്നു ഒരു കടുത്ത മത്സരാര്‍ത്ഥിയും അതോടൊപ്പം തന്നെ നല്ല മനുഷ്യനും കൂടിയായിരുന്നു അദ്ദേഹമെന്നും അഡോണി പറയുന്നു.

അവിടെ വന്ന ഓരോരുത്തരും അവരുടേതായാ മേഖലയില്‍ നല്ല കഴിവും അറിവും ഉള്ള വ്യക്തിയാണ്. അത്തരത്തില്‍ എടുത്ത് പറയേണ്ട ഒരു പേരാണ് സന്ധ്യ മനോജിന്റേത്. സന്ധ്യച്ചേച്ചിയുടെ ഒക്കെ ടാലന്റിലുള്ള ഒരു റേഞ്ച് നമ്മള് ഇനിയെങ്കിലും എക്സപോസ് ചെയ്യണം. ഡാന്‍സില്‍ അവര്‍ക്ക് വലിയ അറിവും കഴിവും ഉണ്ട്. ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അയ്യോ ഇവരെന്താണ് ഇങ്ങനെ ചെയ്യുന്നത് എന്ന് തോന്നിയത് സൂര്യയുടെ അടുത്താണ്.

കുറച്ചും കൂടെ ഒക്കെ നല്ല തീരുമാനങ്ങള്‍ എടുത്തിരുന്നെങ്കില്‍ അടിപൊളിയായേനെ എന്ന് തോന്നിയിട്ടുണ്ട്. അത് അവളോട് തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ട്. പിന്നെ എന്റേ തന്നെ തീരുമാനങ്ങളെ കുറിച്ചും പിന്നീട് എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. സീസണിലെ ഏറ്റവും ഫണ്ണിയായ വ്യക്തി നോബി ചേട്ടനാണ്. അദ്ദേഹം കൂടെയുണ്ടെങ്കില്‍ ചിരിച്ച് ചിരിച്ച് മരിക്കും.

അദ്ദേഹത്തിന്റെ ഒരുപാട് കോമഡികള്‍ ഉണ്ടെങ്കിലും രമ്യച്ചേച്ചി ഓവനില്‍ വെള്ളം വെച്ച സംഭവമാണ് ഒര്‍മ്മ വരുന്നത്. ഞാനും നോബി ചേട്ടനും ഫിറോസും റംസാനും സോഫയില്‍ ഇരുന്ന് അത് കാണുന്നുണ്ടായിരുന്നു. ആ സംഭവം നോബി ചേട്ടന് കുറച്ച് മസാലയൊക്കെ ചേര്‍ത്ത് പറഞ്ഞ് വരുമ്പോള്‍ വേറൊരു ലെവല്‍ ആവും.

സൂര്യ കാണ്ടാമൃഗത്തെ വാങ്ങിയിട്ട് ഇതിന്റെ കൂടെ വീട്ടില്‍ ചെന്നിട്ട് ഒരു സെല്‍ഫി എടുത്തിടും എന്ന് പറഞ്ഞ ഒരു സംഭവം ഉണ്ട്. അപ്പോള്‍ നോബി ചേട്ടന്റെ ഒരു കിടിലന്‍ കൗണ്ടര്‍ ഉണ്ടായിരുന്നു. അതുപോലത്തെ പലതും ഉണ്ടും. എന്നാല്‍ ഭൂരിപക്ഷവും പുറത്ത് വന്നിട്ടില്ല. അവിടുന്ന് ലേലം വിളിച്ച സാധനങ്ങള്‍ പലതും ഇതുവരെ കിട്ടിയിട്ടില്ല. ഉടനെ തന്നെ തരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നതെന്നും അഡോണി അഭിമുഖത്തില്‍ പറയുന്നു.
പൂക്കള്‍ നിറഞ്ഞ ബ്ലൗസും പാവാടയും; ഓണം സ്പെഷ്യല്‍ ഗ്ലാമറസ് ലുക്കില്‍ പ്രിയ വാര്യര്‍
Recommended Video
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications