Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസില്‍ താരങ്ങള്‍ക്ക് ശമ്പളം പല തരത്തിലാണ്; അതിന് കാരണമുണ്ട്; അഡോണി ജോണ്‍ പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ പ്രമുഖ മത്സരാര്‍ത്ഥികള്‍ ഒരാളായിരുന്നു അഡോണി ജോണ്‍. ചില ടിവി ഷോകളില്‍ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നെങ്കില്‍ താരത്തെ കൂടുതല്‍ ശ്രദ്ധേയനാക്കിയത് ബിഗ് ബോസായിരുന്നു. വളരെ മികച്ച മത്സരാര്‍ത്ഥിയായിരുന്ന അഡോണി എഴുപതിലേറെ ദിവസങ്ങള്‍ ഷോയില്‍ തുടര്‍ന്നതിന് ശേഷമായിരുന്നു പുറത്തായത്. ഇപ്പോഴിതാ തന്‍റെ കൂടുതല്‍ ബിഗ് ബോസ് വിശേഷങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.

മൂന്നില്‍ കൂടുതല്‍ തവണ ഒരിക്കലും ബിഗ് ബോസ് എലിമിനേഷനില്‍ വരാത്ത താരമാണ് ഞാന്‍. മൂന്ന് എലിമിനേഷനില്‍ വന്നപ്പോഴും പുറത്തായാലും ഇല്ലെങ്കിലും സന്തോഷം എന്ന മനോഭാവമായിരുന്നു എനിക്ക്. ഒരോ എലിമിനേഷനിലും പുറത്താവും എന്ന് വിചാരിച്ച് തന്നെയാണ് നിന്നത്. അങ്ങനെ മനസ്സിനെ പാകപ്പെടുത്തുമ്പോള്‍ എനിക്ക് എന്തെങ്കിലും കൂടി ചെയ്യാന്‍ പറ്റിയിട്ട് ഇറങ്ങാന്‍ കഴിയുന്നതില്‍ വലിയ സന്തോഷമാവും. പുറത്ത് പോവാന്‍ തയ്യാറായി തന്നെയാണ് ഓരോ എലിമിനേഷനിലേക്കും വന്നതെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഡോണി ജോണ്‍ പറയുന്നു.

ഓണത്തിന് പുത്തന്‍ ലുക്കില്‍ നിമിഷ സജയന്‍: ഗംഭീരമായെന്ന് ആരാധകര്‍

അന്ന് ലാലേട്ടന്‍ രക്ഷിച്ചു

ഒരു തവണ പ്രാങ്ക് എവിക്ഷന്‍ ഉണ്ടായപ്പോള്‍ ഔട്ടായി എന്ന് തന്നെ വിചാരിച്ചു. അപ്പോള്‍ ലാലേട്ടന്‍ വന്ന് രക്ഷിച്ചു. ആ പ്രാങ്ക് എവിക്ഷന്‍ എനിക്കുള്ള ഒരു മുന്‍കരുതലായി എന്നൊന്നും തോന്നിയില്ല. അവിടെ ഏത് നിമിഷവും എന്ത് സംഭവിക്കാം. ചിലപ്പോള്‍ മിഡ് നൈറ്റ് എവിക്ഷന്‍ ഉണ്ടാവും. മുമ്പ് പലപ്പോഴും അത്തരം കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്തും എപ്പോഴും പ്രതീക്ഷിച്ചിരിക്കണം. അങ്ങനെയാണ് അവിടെ കഴിയുന്നത്.

അഡോണി എന്ന പേര്

ബിഗ് ബോസിന്‍റെ ആ ഒരു സെറ്റുമായി ഈ സീസണിലെ താരങ്ങള്‍ എല്ലാം വളരെ അടുപ്പമായിരുന്നു. എല്ലാവരുടേയും ജീവിതത്തെ അത് മാറ്റിമറിച്ചു. പുറത്ത് വന്നപ്പോള്‍ ഒരുപാട് ആളുകള്‍ വിളിച്ചു. അതില്‍ എടുത്ത് പറയേണ്ട ഒരു കാര്യം. സുനീഷ് എന്ന അടിമാലിയില്‍ ഉള്ള ഒരു ചേട്ടനുണ്ട്. അദ്ദേഹത്തിന്‍റെ മകന് അഡോണി എന്നാണ് പേരിട്ടിരിക്കുന്നത്. നമ്മള്‍ അതിന് മാത്രം വലിയ ആളൊന്നും അല്ല. അവര്‍ക്ക് ആ പേരിനോട് തോന്നിയ ഒരു ഇഷ്ടമായിരുന്നു ആ പേരിടലിന് കാരണം. അവര്‍ വീഡിയോ കോളില്‍ വിളിച്ച് സംസാരിക്കുകയൊക്കെ ചെയ്തു.

ബിഗ് ബോസിലെ സാലറി

പപ്പയാണ് എനിക്കും അനിയനും പേരിട്ടത്. അനന്‍റ് എന്നാണ് അനിയന്‍റെ പേര്. ആര്‍ക്കും ഇല്ലാത്ത പേര് ഞങ്ങള്‍ക്ക് ഇടണം എന്നുള്ളത്ത് പപ്പയുടെ വലിയ ആഗ്രഹമായിരുന്നു. ആല്‍ഫബറ്റ്സ് വെച്ചിട്ടാണ് ഞങ്ങളുട പേര് പപ്പ കണ്ടുവെച്ചതെന്നും അഡോണി അഭിപ്രായപ്പെടുന്നു. ഇതിന് ശേഷമാണ് ബിഗ് ബോസിലെ സാലറിയെ കുറിച്ച് താരം അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.

പലതരം സാലറി

ഒരോ മത്സരാര്‍ത്ഥിയുടേയും സെലിബ്രറ്റി സ്റ്റാറ്റസ് അനുസരിച്ചാണ് നമുക്ക് പേയ്മെന്‍റ് തരുന്നത്. അതേസമയം തന്നെ പല യൂട്യൂബ് ചാനലുകളിലും പറയുന്നത് പോലെ വന്‍ തുകകള്‍ ഒന്നും ഇല്ല. യൂട്യൂബില്‍ വരുന്നത് പോലെ ആയിരുന്നെങ്കില്‍ എനിക്കിപ്പോള്‍ വീട്ടില്‍ ലംബോര്‍ഗിനി വാങ്ങിച്ചിടാന്‍ കഴിയുമായിരുന്നു. മണിക്കുട്ടനൊക്കെ സിനിമാ മേഖലയില്‍ വളരെ കൊല്ലം ആയിട്ടുള്ള ആളാണ്. നമ്മളൊക്കെ തീര്‍ത്തും പുതുമുഖങ്ങള്‍ ആണ്. അതിനനുസരിച്ചുള്ള ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവും.

കൂടുതല്‍ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ:- ബല്‍റാമും ആര്യാടനും മഹേഷും ഇല്ലാത്ത ഡി സി സിയോ; പുറത്ത് വന്ന പട്ടിക സത്യമോ? തള്ളി കെ സുധാകരന്‍

കൂടുതല്‍ പറയില്ല

പേയ്മെന്‍റ് സംബന്ധിച്ച് ബിഗ് ബോസ് അധികൃതരുമായി എഗ്രിമെന്‍റ് ഉള്ളതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയില്ല. മഹാരാജാസ് കോളേജില്‍ പിഎച്ച്ഡി രണ്ടാം വര്‍ഷമാണ്. അത് എത്രയും പെട്ടെന്ന് തീര്‍ക്കണം. ഭാവിയില്‍ കോളേജ് അധ്യാപകന്‍ ആവണം എന്നാണ് ആഗ്രഹം. മീഡിയ എന്‍റെ പാഷനാണ്. അതുകൊണ്ട് തന്നെ അതും ഒപ്പം കൊണ്ടു പോവുന്നു. അതിന്‍റെ വര്‍ക്കുകള്‍ നടക്കുകയാണ്.

രണ്ട് സിനിമ

രണ്ട് സിനിമകളുടെ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങളിലേക്ക് കടക്കുന്നേയുള്ളു. എന്താവും എന്ന് അറിയില്ല. പക്ഷെ അവര്‍ നമ്മളെ ആ സിനിമയിലേക്ക് വിളിച്ചു എന്നുള്ളത് തന്നേ പോലുള്ള ഒരു വ്യക്തിയെ സംബന്ധിച്ച് വലിയ കാര്യമാണ്. സന്തോഷമാണെന്നും അഡോണി പറയുന്നു.

വന്ന വഴി

2013 ലാണ് ഞാന്‍ കോട്ടയം ബസേലിയസ് കോളേജില്‍ ഡിഗ്രിക്ക് ചേരുന്നത്. പ്രസംഗം, ഡിബേറ്റ്, ആര്‍ജെ ഹണ്ട് തുടങ്ങിയവയായിരുന്നു എന്‍റെ ഫീല്‍ഡ്. ഈ മത്സരവേദികളില്‍ തുടര്‍ച്ചയായി ഞാന്‍ പങ്കെടുത്തു. പലപ്പോഴും തോറ്റു. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. വീണ്ടും വാശിയോടെ മത്സരിച്ചു. അവിടെ നിന്നും ചെറിയ വിജയങ്ങള്‍ ഉണ്ടായി. പിന്നെയും തോറ്റു. വീണ്ടും വീണ്ടും തോല്‍ക്കുകയും വിജയിക്കുകയും ഉണ്ടായി. അതായാരുന്നു ആ കാലത്തെ അനുഭവം.

ബിഗ് ബോസിലേക്ക് വരാന്‍

പിന്നീട് ആ മത്സര വേദികളില്‍ നിന്നും ഫ്ലവേഴ്സിലെ ഒരു നിമിഷം ആണ് എന്നെ ആദ്യമായി ചാനലിലേക്ക് കൊണ്ട് വന്നത്. അത് ഒരിക്കലും മറക്കാന്‍ മറ്റാത്ത കാര്യമാണ്. അതിന് പല കാരണങ്ങള്‍ ഉണ്ട്. അഭിമുഖം നടത്തുന്ന യൂട്യൂബ് ചാനലിന്‍റെ അവതാരകയും തനിക്കൊപ്പം ആ പരിപാടിയില്‍ ഉണ്ടായിരുന്നതാണ് അതില്‍ ഒരു കാരണം. ഏതെങ്കിലും ഒരു കാര്യത്തില്‍ നമുക്ക് ഒരു ടാലന്‍റ് ഉണ്ടാവും. നന്നായിട്ട് സംസാരിക്കാന്‍ കഴിയുക, നന്നായിട്ട് സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ ചെയ്യുക, നല്ല റീല്‍സുകള്‍ ഇടുക. ഇതൊക്കെ പോപ്പുലര്‍ ആക്കുന്ന ഒരു സംഗതിയാണ്. അത്തരത്തില്‍ നോട്ടീസ് ചെയ്യപ്പെടുന്ന എന്തെങ്കിലും നിങ്ങല്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഒരു ദിവസം ഉറപ്പായും നിങ്ങളെ ബിഗ് ബോസ് വിളിക്കുമെന്നും അഡോണി കൂട്ടിച്ചേര്‍ക്കുന്നു.

ഓണം ലുക്കില്‍ അടിച്ചു പൊളിച്ച് അനു സിത്താര: ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
    Mohanlal announced bigg boss malayalam s4 | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+