• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കിടിലുവാണ് ഒന്ന് മുന്നിട്ടു നിന്നത്,ഇത്രയും നാളത്തെ നന്മയും സ്‌നേഹവും ശ്യൂ..ന്നു പറന്നു പോയി;അശ്വതിയുടെ റിവ്യൂ

പ്രേക്ഷകരെ ഓരോ ദിവസം ആവേശത്തിലാഴ്ത്തി ബിഗ് ബോസ് സീസണ്‍ 3 മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ഗംഭീരമായ സംഭവ വികാസങ്ങളാണ് ഹൗസില്‍ നടന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ കുറിച്ചുള്ള വിലയിരുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അശ്വതി. നാട്ടുക്കൂട്ടം റൗണ്ടിലെ സംഭവങ്ങളെ കുറിച്ചാണ് അശ്വതിയുടെ വിലയിരുത്തല്‍. അശ്വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വൈറല്‍ കുറിപ്പ് ഇങ്ങനെ.

ഡിമ്പലിനെ മലര്‍ത്തി അടിച്ചു

ഡിമ്പലിനെ മലര്‍ത്തി അടിച്ചു

അംഗം തുടങ്ങി! കിടിലു ആണു ആദ്യ ഇര. കിടിലു ആദ്യമേ ഡിമ്പലിനെ മലര്‍ത്തി അടിച്ചു. അല്ലാ ഇത് പേര്‍സണല്‍ ഹരാസ്‌മെന്റിനുള്ള ടാസ്‌ക് ആണോ?? അങ്ങനെ ആണു ചോദ്യങ്ങളുടെ രീതികള്‍. കിടിലു വണ്ടര്‍ഫുള്‍ . കിടിലുവിന്റെ വാക്ചാതുര്യത്തില്‍ കോലോത്തു നാടിന്റെ ശബ്ദം കേള്‍ക്കാനില്ല.

സൂര്യയുടെ ഉപദേശകന്‍

സൂര്യയുടെ ഉപദേശകന്‍

സൂര്യ ഒരക്ഷരം കിടിലുവിന് എതിരെ മിണ്ടുന്നില്ല.. കാരണം ഇപ്പോ കിടിലുവാണല്ലോ സൂര്യയുടെ ഉപദേശകന്‍.പക്ഷെ ഇടക്കെന്തോ ചോദിച്ചു എനിക്ക് ക്ലിയര്‍ ആയില്ല 'കിങ്ങിണിക്കുട്ടന്‍'. അനൂപിന്റെ പുതിയ പേര് കിടിലു ഇട്ടതു.ഡിമ്പല്‍ എന്തൊരു ഷോ ആയിരുന്നു. 'താന്‍ പോടോ.. താന്‍ പോടോ'ഇതെ ഒള്ളു . കിടിലു നന്നായി പെര്‍ഫോം ചെയ്തു.ഡിമ്പല്‍ കരഞ്ഞുകൊണ്ട് ഉള്ളിലേക്ക്..

ഡിമ്പലിന്റെ കരച്ചില്‍

ഡിമ്പലിന്റെ കരച്ചില്‍

ഡിമ്പലിന്റെ കരച്ചില്‍ സിമ്പതി തന്നെ ആയിട്ടാണ് തോന്നിയത്. കാരണം കിടിലുവിനോട് എന്തൊക്കെ ചോദ്യങ്ങള്‍ ചോദിച്ചു?? അപ്പോള്‍ അതൊന്നും വേദനിപ്പിക്കുന്നതല്ലേ? അപ്പോള്‍ അനൂപിനെ കിങ്ങിണിക്കുട്ടന്‍ എന്ന പേര് വിളിച്ചു, വീട്ടുകാര്യം പറഞ്ഞു, അത് എത്രത്തോളം വേദനിക്കും അനൂപിന്? വാക്കുകള്‍ ശ്രെദ്ധിക്കണം എന്നോ ഡിമ്പലേ? എല്ലാര്‍ക്കും വേദനകള്‍ ഉണ്ട്.

കുത്തിക്കീറാന്‍

കുത്തിക്കീറാന്‍

ഇത് ടാസ്‌ക്കാണ്. കുത്തിക്കീറാന്‍ തന്നെ ആണു അങ്ങോട്ടും ഇങ്ങോട്ടും നില്‍ക്കുന്നത്. അടുത്തത് കോലോത്തു നാട്ടിലെ ഡിമ്പല്‍നെ കലിങ്ക നാട് ചോദ്യം ചെയ്യുന്നു ! ഔനോബിചേട്ടന്‍ തുടങ്ങിയിട്ടു..ഡിമ്പലിന് 'പോടോ.. പോടോ' എന്നല്ലാതെ ഒന്നുമില്ലേ?? ചോദ്യങ്ങള്‍ ചോദിച്ചിട്ടും ഉത്തരം കൊടുക്കാനില്ലാതെ കുക്കിവിളി, ചോദ്യം ചോദിക്കടോ ചോദ്യം ചോദിക്കടോ എന്നാണ് തിരിച്ചു മറുപടി...

അയ്യയ്യോ ടാസ്‌ക്

അയ്യയ്യോ ടാസ്‌ക്

ഡിമ്പല്‍ എങ്ങനോ ബസ്സര്‍ വരുന്ന വരെ ഒച്ചയിട്ട് നിന്നു. ജയ് വിളിച്ച് കൊണ്ടുപോകാനുള്ള പെര്‍ഫോമന്‍സ് ഒന്നുമില്ല.. ചിലപ്പോള്‍ അതായിരിക്കും ഡിമ്പാലിന്റെ സ്‌ട്രേറ്റേജി അല്ലെ? അയ്യയ്യോ ടാസ്‌ക് തീര്‍ന്നിട്ട് കൂട്ടയടിസായി -രമ്യ, റംസാന്‍ -ഡിമ്പല്‍, മണിക്കുട്ടന്‍ -കിടിലു എന്നിവര്‍ തമ്മില്‍.

ബിഗ്ബോസ് ദയവായി പറയണം

ബിഗ്ബോസ് ദയവായി പറയണം

അടുത്തത് കോലോത്തു നിന്നു മണിക്കുട്ടനെ കലിങ്ക നാട് ചോദ്യം ചെയ്യുന്നു. മണിക്കുട്ടന്റെ മുഖത്തു ഒരു ജാള്യത ഒളിഞ്ഞു കിടക്കുന്നുണ്ട് എന്നാലും പുറത്ത് കാണിക്കാതിരിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. ബിഗ്ബോസ് ദയവായി പറയണം ഇങ്ങനെ കള കള കള എന്നു പാടില്ല ഇങ്ങനെ പറഞ്ഞാല്‍ കാണുന്ന പ്രേക്ഷകര്‍ പൊട്ടരാവുകയാണ്.

കൂട്ടത്തോടെ കൂക്കി വിളി

കൂട്ടത്തോടെ കൂക്കി വിളി

ഒന്നും മനസിലാകുന്നില്ല.. ചോദ്യങ്ങള്‍കു ഉത്തരം നല്‍കുമ്പോള്‍ കൂട്ടത്തോടെ കൂക്കി വിളിയും കള കള പറഞ്ഞും കൊണ്ടിരുന്നാല്‍ ഒന്നും മനസിലാകില്ല. ഇതിനിടക്ക് ഒന്ന് കേട്ടു റംസാന്‍ ചോയ്ച്ചത് 'കഴിഞ്ഞ 10 ആഴ്ചയായി സൂര്യയെ പറ്റിക്കുക ആരുന്നില്ലേ' എന്നു. അങ്ങനെ അതും കഴിഞ്ഞു. മണിക്കുട്ടന്‍ ബസ്സര്‍ വരെ പിടിച്ചു നിന്നു എന്നേ തോന്നിയുള്ളു..

നാണമില്ലാത്തവന്‍

നാണമില്ലാത്തവന്‍

സൂര്യ ആസ്വസ്ഥയാണ്..കൂടെയുള്ളവര്‍ സൂര്യക്ക് കൊടുക്കുന്ന സപ്പോര്‍ട്ട് സൂര്യ തിരിയുമോ എന്നു പേടിച്ചിട്ടാണെന്നാണ് എനിക്ക് തോന്നിയത് അതായത്, സൂര്യ ഇവിടെ നിന്നു അപുറത്തെ ടീമിന് സപ്പോര്‍ട്ട് ചെയ്യുമോ എന്നു പേടിച്ചിട്ടു.. ഹോ സായിയുടെ പറച്ചില്‍, ഒരു സ്ത്രീയെ വെച്ചു കളിക്കുന്നു നാണമില്ലാത്തവന്‍ എന്നു എന്നുമുതലു സായി?

മണ്ടത്തരം ആയിപ്പോയി

മണ്ടത്തരം ആയിപ്പോയി

കൊറച്ചു മുന്നേ അല്ലെ രമ്യയുടെ മുന്നിലേക്ക് കയര്‍ത്തു കയര്‍ത്തു ചെന്നത്. സൂര്യ തനിക്കു നേരെ ഉന്നയിച്ച കാര്യങ്ങള്‍ ക്ലിയര്‍ ചെയ്യാന്‍ വന്നത് സത്യം പറഞ്ഞാല്‍ മണ്ടത്തരം ആയിപ്പോയി.. അല്ലെങ്കില്‍ ഈ വീക്കിലി ടാസ്‌കിനു ശേഷം ആയിരിക്കണം ആയിരുന്നു.. അല്ലെ? ഇപ്പൊ സകലരും സ്ട്രടെജീസ് മെനഞ്ഞു കൊണ്ടിരിക്കുന്ന സമയം ആണു. അപ്പോള്‍ ഇങ്ങനെ ചെന്നിരുന്നാല്‍ അവര്‍ക്കു സൂര്യയെ ഇന്‍ഫ്‌ലുവന്‍സ് ചെയ്യാന്‍ സാധിക്കും.

റംസാന്‍ വഴക്കുണ്ടാക്കുന്നത്

റംസാന്‍ വഴക്കുണ്ടാക്കുന്നത്

സൂര്യ ഇപ്പൊ അത് കടിച്ചു തൂങ്ങി അതിനെ ക്ലിയര്‍ ചെയ്തു നടക്കുന്നത് മണ്ടത്തരമാണ്. റംസാന്‍ വഴക്കുണ്ടാക്കുന്നത്‌കൊണ്ട് തെറ്റില്ല.. പക്ഷെ അല്‍പ്പം മിതത്വം പാലിക്കണം.ഋതുവിനോട് കാര്യങ്ങള്‍ പറഞ്ഞ രീതി മോശമാണ്, ചായ ഗ്ലാസ് കഴുകാത്ത എന്തോ നിസ്സാര കാര്യമാണ്.. അതിനിടയില്‍ സ്ത്രീയെ പറഞ്ഞകൊണ്ടാണെന്ന് തോന്നുന്നു സായി കേറി ഇടയ്ക്കു ഒരു ചിരി റംസാനെ നോക്കിയിട്ട്.

ഞാന്‍ മറന്നു പോയി

ഞാന്‍ മറന്നു പോയി

ഓഹ് അഡോണി ഈ വീടിന്റെ ക്യാപ്റ്റന്‍ ആണല്ലേ?? ഞാന്‍ മറന്നു പോയി റംസാന്‍- സായിയുടെ വഴക്ക് നോക്കി ഇരിക്കുന്നത് കണ്ടു.ഒരു സിനിമ കാണുന്നപോലെ . ആഹ് അഡോണി ഇറങ്ങി പക്ഷെ ഒന്നും നടന്നില്ല കിടിലു വന്നു രണ്ടിനേം പിരിച്ചു വിട്ടു. സായി ഇന്ന് ക്യാമറയുടെ മുന്നില്‍ റംസാനെ പറ്റി ആവശ്യമില്ലാത്ത ആരോപണങ്ങള്‍ ആണു പ്രേക്ഷകരുടെ ഉള്ളിലേക്ക് തിരുകാന്‍ ശ്രമിച്ചിരിക്കുന്നത് എന്നാണ് എനിക്ക് തോന്ന്യത് ..

നാളെ മിക്കവാറും ടാസ്‌ക്

നാളെ മിക്കവാറും ടാസ്‌ക്

ശരിക്കു ഇന്നുള്ള പെര്‍ഫോമന്‍സില്‍ കിടിലു ആണു ഒന്ന് മുന്നിട്ടു നിന്നത് എന്നാണ് എനിക്ക് തോന്നിയത്. എന്തായാലും ഈ ടാസ്‌ക് ഇത്രയും നാളത്തെ എല്ലാ നന്മയും, സ്‌നേഹവും ഒക്കെ ശ്യൂ.. ന്നു പറന്നു പോയി .സകലരും ഇത്രേം നാളും രഹസ്യമായി പറഞ്ഞതൊക്കെ വെളിയില്‍ വന്നു.. ബാക്കി ടാസ്‌ക് നാളെ..നാളെ മിക്കവാറും ടാസ്‌ക് റദ്ധാക്കുന്ന സകലതും പ്രൊമോയില്‍ കണ്ടു ..

എനിക്ക് മനസിലായില്ല

എനിക്ക് മനസിലായില്ല

പ്ലസ്സില്‍ കിടിലു കുഴലൂതി കളിക്കുന്നതിട്ടു അത്രേം സമയം കളഞ്ഞതെന്തിനാന്നു എനിക്ക് മനസിലായില്ല.. പെട്ടന്ന് ടാസ്‌ക് ആണോ എന്നു കരുതി. വിട്ടുപോയത് എന്തെങ്കിലും ഉണ്ടെങ്കില്‍ കമെന്റ്‌സില്‍ നമുക്ക് ഡിസ്‌കസ് ചെയ്യാം .

നാളെ ഇതുക്കും മേലെ; അവര്‍ നാളത്തേക്കുള്ള പ്ലാനിങ്ങിലാണു സൂര്‍ത്തുക്കളെ; വൈറലായി അശ്വതിയുടെ ബിഗ് ബോസ് റിവ്യൂ

ഇവിടെ നടക്കുന്നത് പറയുന്ന വാക്കുകളെ ഏറ്റുപിടിച്ച് തിരിച്ചടിക്കുന്നതാണ്: ആഞ്ഞടിച്ച് സന്ധ്യ, സമ്മതിച്ച് ഫിറോസ്

അനൂപിന്റെ പെങ്ങളുടെ കല്യാണക്കാര്യം എടുത്തിട്ട് കിടിലം ഫിറോസ്, ഭിത്തിയിലൊട്ടിച്ച് മാസ്സായി അനൂപ്

മണിക്കുട്ടനല്ല, ബിഗ് ബോസ് ഹൗസിലെ മറ്റൊരാള്‍ക്ക് സൂര്യയോട് പ്രണയം, ആരാധകരുടെ ചൂടൻ ചർച്ച

cmsvideo
  Fukru talking about the cyber attacks he is facing | Oneindia Malayalam
  എംവി ഗോവിന്ദൻ
  Know all about
  എംവി ഗോവിന്ദൻ

  English summary
  Bigg Boss Malayalam Season 3: Aswathy About performance of Kidilam Firoz, Review Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X