തന്നെ ഏഷ്യാനെറ്റ് ഒഴിവാക്കിയിട്ടുണ്ട്, അദൃശ്യനെങ്കിൽ ബിഗ് ബോസിൽ നിന്ന് ഇറങ്ങി ഓടിയേനെ: കിടിലം ഫിറോസ്

ബിഗ് ബോസുമായി ബന്ധപ്പെട്ട് തനിക്കെതിരെയുളള വിമര്‍ശനങ്ങളെ ഒന്നും കാര്യമായി കാണുന്നില്ലെന്ന് ആര്‍ജെ കിടിലം ഫിറോസ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കിടിലം ഫിറോസിന്റെ പ്രതികരണം.

അദൃശ്യനാകാനുളള അവസരം ലഭിച്ചിരുന്നുവെങ്കില്‍ ബിഗ് ബോസില്‍ നിന്ന് ഓടിപ്പോയേനെ എന്നും കിടിലം ഫിറോസ് പറഞ്ഞു. ഏഷ്യാനെറ്റ് അടക്കം തന്നെ ഒഴിവാക്കിയിട്ടുളളതാണ് എന്നും എന്നാല്‍ താന്‍ പൊരുതി വന്ന ആളാണ് എന്നും കിടിലം ഫിറോസ് പറഞ്ഞു... വിശദാംശങ്ങളിലേക്ക്...

എന്താ ലുക്ക്! അണിഞ്ഞൊരുങ്ങി ബിഗ് ബോസ് താരം റിതു മന്ത്ര, പുതിയ ചിത്രങ്ങൾ വൈറൽ

ഓണത്തിന് വെറൈറ്റി ലുക്കുമായി ബിഗ് ബോസ് താരം അഭിരാമി സുരേഷ്; ചിത്രങ്ങള്‍ വൈറല്‍

1

കിടിലം ഫിറോസിന്റെ വാക്കുകള്‍ ഇങ്ങനെ: ജീവിതത്തില്‍ ഇഷ്ടം പോലെ തേപ്പ് കിട്ടിയിട്ടുണ്ട്. തിരിച്ച് അങ്ങോട്ടും കുറേ തേച്ചിട്ടുണ്ട്. കള്ളത്തരം കാണിച്ചിട്ട് ഇഷ്ടം പോലെ പിടിക്കപ്പെട്ടിട്ടുണ്ട്. തീരെ ചെറുപ്പമായിരിക്കുമ്പോഴും ഇപ്പോള്‍ വരെയും ഇടയ്ക്കിടയ്‌ക്കൊക്കെ പിടിക്കപ്പെടും. മനുഷ്യനാണ്, കള്ളത്തരം കാണിക്കും, പിടിക്കപ്പെടുകയും വേണം.

2

മോട്ടിവേഷണല്‍ വീഡിയോസ് ആണ് താന്‍ ഏറ്റവും കൂടുതല്‍ ചെയ്തിരിക്കുന്നത്. ദിവസവും ഒരെണ്ണം വീതം കട്ടയ്ക്ക് കൊടുക്കുമായിരുന്നു. എന്നാല്‍ ബിഗ് ബോസ് കഴിഞ്ഞതോടെ അതെല്ലാം നമ്മളെ തിരിഞ്ഞ് കൊത്തി. ബിഗ് ബോസില്‍ അദൃശ്യനാകാനുളള അവസരം ലഭിച്ചിരുന്നുവെങ്കില്‍ അപ്പോള്‍ തന്നെ പരിപാടിയില്‍ നിന്ന് ഇറങ്ങി ഓടിയേനെ എന്ന് അവതാരകന്റെ ചോദ്യത്തിന് ഉത്തരമായി കിടിലം ഫിറോസ് പറഞ്ഞു.

3

ബിഗ് ബോസിന് ശേഷം തന്റെ കരിയറില്‍ മാറ്റം വന്നിട്ടുണ്ട്. ബിഗ് ബോസ് ഹൗസിലെ പല വഴക്കുകളില്‍ നിന്നും മനപ്പൂര്‍വ്വം മാറി നിന്നിട്ടുണ്ട്. ബിഗ് ബോസിലെ ആരോടും തനിക്ക് ദേഷ്യമില്ല. സൈബര്‍ ആക്രമണം കാണുമ്പോള്‍ തനിക്ക് വിഷമം തോന്നാറില്ല. ബിഗ് ബോസില്‍ പോകേണ്ട ആവശ്യം ഉണ്ടായിരുന്നോ എന്ന് തന്റെ റേഡിയോ ആരാധകര്‍ ചോദിക്കാറുണ്ടെന്നും കിടിലം ഫിറോസ് പറഞ്ഞു. പക്ഷേ നമുക്ക് വരുന്ന ഒരു അവസരം എന്നത് നമ്മുടെ കരിയര്‍ ഗ്രാഫിനെ ഉയര്‍ത്തുന്ന സംഭവം ആണ്.

4

നന്മകള്‍ ചെയ്ത, റേഡിയോയിലൂടെ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞ മനുഷ്യന്‍ അവിടെ തന്നെ ഉണ്ട്. പക്ഷേ അയാളുടെ കരിയര്‍ അപ് ലിഫ്റ്റ് ചെയ്യുന്ന ഒരു പരിപാടി ആയിരുന്നു ബിഗ് ബോസ്. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നോക്കുമ്പോള്‍ അയാളുടെ മൈലേജ് കൂടി എന്നതാണ്. നിങ്ങളൊക്കെ കളിയാക്കിയ ഓണവില്ല് ക്യാപ്റ്റന്‍സി വരെയും ഞാന്‍ നന്മമരമാണ്. നമ്മള്‍ നല്ലത് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു.

നിറ വയറുമായി നടി അശ്വതിയുടെ വളകാപ്പ് ചടങ്ങ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

5

അതില്‍ നിന്നും എന്താണ് തനിക്ക് കിട്ടിയത്. തനിക്ക് കുറേ ഇരട്ടപ്പേരുകള്‍ കിട്ടി. കുറേ വിമര്‍ശനങ്ങള്‍ കിട്ടി. അതാണ് സംഭവിച്ചത്. നന്മയ്ക്ക് അല്ലെങ്കില്‍ നല്ല ചിന്തകള്‍ക്ക് ഈ നാട്ടില്‍ കൊടുക്കുന്ന ഒരു പരിഗണന വളരെ കുറവാണ്. തനിക്ക് ഇന്നും മനസ്സിലാകാത്തതും തന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചതും അതാണ്. തന്റെ ക്യാപ്റ്റന്‍സിയില്‍ ബിഗ് ബോസില്‍ ഒരാഴ്ച അടി ഇല്ലാതിരുന്നു. അടി ഉണ്ടാകാതിരുന്നതിനാണ് പ്രിയപ്പെട്ടവരേ ഞാനീ അനുഭവിക്കുന്നത്.

6

ചരിത്രത്തില്‍ ആദ്യമായിട്ടാണ് ബിഗ് ബോസ് ഹൗസില്‍ അടി ഇല്ലാത്ത ഒരു ആഴ്ച ഉണ്ടാകുന്നത്. അത് അവിടെ വലിയ വിഷയമായി. അടിയുണ്ടായില്ല എന്നത് കൊണ്ട് ക്യാപ്റ്റന്‍സി മോശമാണ് എന്നായി. തന്നെ അകത്തേക്ക് വിളിപ്പിച്ചിട്ട് ഇങ്ങനെ അല്ല കളി എന്ന് പറഞ്ഞു. നിങ്ങള്‍ ആക്രമിച്ച് കളിക്കാന്‍ ശേഷിയുളള ഒരാള്‍ ആണെന്നും നിങ്ങള്‍ ആക്രമിച്ച് കളിക്കണം എന്നും ഉള്ള മോട്ടിവേഷന്‍ കിട്ടി. താനത് വന്ന് പറഞ്ഞു.

7

താനൊന്നും പറയാതെ ചെയ്തിട്ടില്ല. തനിക്ക് ഇപ്പോഴും അഭിമാനിക്കാവുന്ന ഒന്ന്, പ്രേക്ഷകരെ അറിയിക്കാതെ ഒന്നും ചെയ്തിട്ടില്ല എന്നതാണ്. താന്‍ ആരെയാണോ ആക്രമിച്ചത് അവരുടെ മാതാപിതാക്കളോട് മാപ്പ് ചോദിച്ചത് കാണിക്കപ്പെടാതെ ഇരുന്നിട്ടുണ്ട്. പക്ഷേ താനത് ചോദിച്ചിട്ടുണ്ട്. തന്റെ മനസാക്ഷിയോട് താന്‍ ശരി ചെയ്തിട്ടുണ്ട്. നാളെ മുതല്‍ ഞാന്‍ ആക്രമിച്ച് കളിക്കും എന്ന് ആളുകളോട് പറഞ്ഞിട്ടാണ് പിറ്റേന്ന് മുതല്‍ ആക്രമിച്ച് കളിച്ചത്.

8

ആക്രമിച്ച് കളിച്ചപ്പോള്‍ എന്ത് സംഭവിച്ചു, താനും റംസാനും തമ്മില്‍ അടിയായി. അപ്പോള്‍ എന്ത് സംഭവിച്ചു. തൊട്ടടുത്ത ദിവസം കണ്‍ഫെഷന്‍ മുറിയിലേക്ക് വിളിപ്പിച്ച് കവലച്ചട്ടമ്പിമാര്‍ ആകരുതെന്ന് പറഞ്ഞു. നമ്മള്‍ ബിഗ് ബോസിനകത്ത് ചെല്ലുമ്പോള്‍ നമ്മള്‍ കണ്‍ഫ്യൂസ്ഡ് ആകും. തനിക്ക് തന്റെ രണ്ട് വശങ്ങളും ബിഗ് ബോസിനകത്ത് കാണിക്കാന്‍ സാധിച്ചു. നല്ല രീതിയില്‍ ആരുമായും അടി ഇല്ലാതെ 50 ദിവസം നില്‍ക്കാന്‍ സാധിച്ചു.

പുതു പുത്തന്‍ ലുക്കില്‍ തിളങ്ങി ശ്രുതി രാമചന്ദ്രന്‍; സുന്ദരിയായിട്ടുണ്ടെന്ന് ആരാധകര്‍

9

പൊരിഞ്ഞ അടിയോട് കൂടിയും 50 ദിവസം നില്‍ക്കാന്‍ പറ്റി. തന്റെ പോസിറ്റീവും നെഗറ്റീവും വശങ്ങള്‍ അതിനകത്ത് കണ്ടു. പിന്നെ ഇത് കാണിക്കാന്‍ വേണ്ടി ആണല്ലോ നമ്മള്‍ പോകുന്നത്. നന്മമരം എന്ന് കളിയാക്കിയിട്ട് ഒരാളെ വിളിക്കുന്നത് കൊണ്ട് അയാള്‍ ചെയ്യുന്ന, അയാളിലെ നന്മകള്‍ ഒന്നും ഇല്ലാതായി പോകില്ല. അതൊക്കെ ഒരാളുടെ ചിന്ത പോലെയാണ്. ഒരാള്‍ക്ക് എങ്ങനെ ആണ് നല്ല ചിന്ത വരുന്നത്, അത് അയാളുടെ വായനയിലൂടെയാണ്..

10

അതൊക്കെ നമ്മുടെ ഉളളില്‍ നിന്ന് പോകണമെങ്കില്‍ മറവി രോഗം വല്ലതും വരണം. പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. വയനാട്ടിലെ അനാഥാലയം സത്യമാവുകയാണ്. വയനാട് മാനന്തവാടിയില്‍ തവിഞ്ഞല്‍ എന്ന ഗ്രാമത്തില്‍ പായിക്കാടന്‍സ് ഫാമിലിയുടെ വസ്തുവില്‍ അനാഥാലയം ഉയരുകയാണ്. സുനില്‍ പായിക്കാടന്‍ എന്നുളള തന്റെ സുഹൃത്ത് റിസോര്‍ട്ട് നിര്‍മ്മിക്കാനൊക്കെ വേണ്ടി വെച്ചിരുന്ന വസ്തുവാണ്. ഇങ്ങനെ ഒരു സ്വപ്‌നമുണ്ട് എന്ന് തങ്ങള്‍ പറഞ്ഞപ്പോള്‍ ആ സ്ഥലം വിട്ട് തന്നു.

11

തങ്ങള്‍ സംയുക്തമായി ചേര്‍ന്ന് കൊണ്ട് ചിറക്- മേരി മെമ്മോറിയല്‍ സനാഥനാലയം എന്ന പേരിലാണ് സ്ഥാപനം തുടങ്ങുന്നത്. സുനില്‍ പായിക്കാടന്റെ അമ്മയുടെ പേരാണ് മേരി. കാട് വെട്ടിത്തെളിച്ചു. ഇനി കെട്ടിടം ഉയരും. അവിടെ 20 അമ്മമാരെ കൊണ്ടുവന്ന് താമസിപ്പിക്കും. നിങ്ങള്‍ ഇപ്പോള്‍ തന്നെ വിലയിരുത്തുന്നത് ഹോള്‍ഡ് ചെയ്തിട്ട് ഒരു 5 കൊല്ലം കഴിഞ്ഞ് വിലയിരുത്തൂ. ബിഗ് ബോസ് അല്ല ജീവിതം എന്നുളളത് അപ്പോള്‍ മനസ്സിലാകുമായിരിക്കും.

12

തന്നെ സംബന്ധിച്ച് ഇതൊന്നും വലിയ വിമര്‍ശനം ഒന്നും അല്ല. താന്‍ ഇതിന്റെയൊക്കെ അപ്പുറത്ത് കേട്ട് വന്നിട്ടുളള ആളാണ്. തന്റെ 18ാം വയസ്സിലാണ് ടിവിയില്‍ വരാന്‍ വേണ്ടി ഇവിടെ വന്ന് ഏഷ്യാനെറ്റിന് മുന്നില്‍ പട്ടിണി കിടക്കുന്നത്. താന്‍ ഫൈറ്റ് ചെയ്ത് വന്ന ഒരാളാണ്. ബിഗ് ബോസ് കഴിയുമ്പോഴേക്ക് എല്ലാവരും തന്നെ പുകഴ്ത്തും എന്ന് ചിന്തിക്കാന്‍ തക്ക മണ്ടനൊന്നും അല്ല താന്‍.

13

തന്നെ ഏഷ്യാനെറ്റ് ഒഴിവാക്കിയിട്ടുണ്ട്. അത് ഏഷ്യാനെറ്റിനും അറിയാം തനിക്കും അറിയാം. അതേ ഏഷ്യാനെറ്റിന്റെ ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയിലൂടെ മത്സരിച്ചിട്ടാണ് താന്‍ വന്നിരിക്കുന്നത്. തന്നെ ബിഗ് എഫ്എം ഒഴിവാക്കിയിട്ടുണ്ട്. അഭിമുഖം കഴിഞ്ഞ് തന്നെ വേണ്ട എന്ന് തീരുമാനിച്ചിട്ടുണ്ട്. ആ ബിഗ് എഫ്എമ്മിന്റെ പ്രോഗ്രാമിംഗ് ഹെഡ് ആണ് താന്‍. ഈ മനുഷ്യന്‍ മാറാന്‍ പോകുന്നില്ല. ചെയ്തത് പറഞ്ഞ് കൊണ്ടിരുന്നു. അതിനെ നിങ്ങള്‍ക്ക് തള്ളിസ്റ്റ് എന്നോ പൊങ്ങിസ്റ്റ് എന്നോ വിളിക്കാം. തനിക്കത് മറ്റുളളവര്‍ക്കുളള പ്രചോദനം ആണ്. എത്ര പേര് വിമര്‍ശിച്ചാലും പത്ത് പേരെ തന്നെ അംഗീകരിച്ചേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+