എന്തുകൊണ്ട് മണിക്കുട്ടനെ മാത്രം കാണാന്‍ പോയില്ല; കാരണം വെളിപ്പെടുത്തി ഡിംപല്‍ ഭാല്‍
ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ഡിംപല്‍ ഭാല്‍. തുടക്കത്തില്‍ ഡിംപല്‍ ഭാലിന്‍റെ സംസാര ശൈലിയും ഡ്രസ്സിങ്ങുമെല്ലാം ഒരു സംശയത്തോടെയാണ് ചിലര്‍ നോക്കിക്കണ്ടതെങ്കിലും വിരലില്‍ എണ്ണാവുന്ന ദിവസം കൊണ്ട് തന്നെ അവര്‍ ഏവരുടേയും ഇഷ്ട താരങ്ങളില്‍ ഒരാളായി മാറി. ആത്മവിശ്വാസവും ഉത്സാഹവുമായിരുന്നു ഡിംപല്‍ ഭാല്‍ എന്ന താരത്തിന്‍റെ മുഖമുദ്ര. 'ഡോണ്ട് കമന്‍റ് ഓണ്‍ കോസ്റ്റ്യൂം' എന്ന ഡിംപലിന്‍റെ വാക്കുകള്‍ തന്നെ ഇതന് വ്യക്തമായ ഉദാഹരണമാണ്.
ഷോയ്ക്കിടയില്‍ ഉണ്ടായ ഡിംപലിന്‍റെ അച്ഛന്‍റെ മരണവും ഏവരേയും കണ്ണീരിലാഴ്ത്തി. ഇതേ തുടര്‍ന്ന് ഷോയില്‍ നിന്നും താല്‍ക്കാലികമായി വിട്ട് നില്‍ക്കേണ്ടി വന്ന താരം പിന്നീട് തീരിച്ച് വന്ന് മൂന്നാം സ്ഥാനം കരസ്ഥമാക്കിയാണ് മടങ്ങിയത്. ഇപ്പോഴിതാ പുതിയ ഷോയെ കുറിച്ചും അതിന് പോയപ്പോള്‍ ഉണ്ടായ അനുഭവങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് താരം.
സാരിയില്‍ തിളങ്ങിയ രമ്യ പണിക്കര്‍: ഒപ്പം മോഹന്‍ലാലും ചിത്രയും

ബിഗ് ബോസിലൂടെ എല്ലാവരും എന്നെ കണ്ടു. ഇനി സ്റ്റാര്‍ട്ട് മ്യൂസിക് എന്നൊരു പരിപാടി വരാന്‍ പോകുന്നുണ്ട്. നിങ്ങല്‍ എല്ലാവരും അത് കാണണം. പാട്ടുപാടാന്‍ അറിയാത്ത കുറേ പേരൊക്കെ ചേര്‍ന്നപ്പോള്‍ നല്ല രസമായിരുന്നെന്നും ഡിംപല്‍ പറയുന്നു. ഭാഗ്യലക്ഷ്മി ചേച്ചി വളരെ സ്വീറ്റാണ്. അത് പറയാതിരിക്കാന്‍ വയ്യെന്നാണ് അടുത്തിടെ ഇരുവരും തമ്മില്‍ കണ്ടതിനെ കുറിച്ച് ഡിംപല്‍ പറയുന്നത്. ബിഗ് ബോസ് ഹൗസിലാണെങ്കിലും ചേച്ചി അങ്ങനെ തന്നെയാണ് . നാലര, അഞ്ച് മണിയോടെ തന്നെ ചേച്ചി എഴുന്നേല്‍ക്കും. ഒറ്റക്കാണേലും അവര്‍ എല്ലാം കാര്യങ്ങളും ചെയ്യും.

ചേച്ചിയുടെ അടുത്ത് എത്തുമ്പോള്‍ രാത്രിയായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നു. അതുകഴിഞ്ഞ് നോബിയേയും ആര്യയേയും കണ്ടു. ഞങ്ങള്‍ക്ക് വേണ്ടി വളരെ അധികം നേരം അവര്‍ കാത്തിരിക്കുകയായിരുന്നു. ഈ കൂടിക്കാഴ്ചയൊക്കെ വളരെ അധികം സന്തോഷം നല്‍കി. അതിന് ശേഷം പിറ്റേന്ന് രാവിലെയോടെയാണ് സ്റ്റാര്‍ട്ട് മ്യൂസിക്കിന്‍റെ ഷൂട്ട് ആരംഭിക്കുന്നത്. അതും വളരെ രസകരമായി ചെയ്തു.

ഇപ്പോള്‍ എന്‍റെ മനസ്സില്‍ സിനിമാ മോഹം ഒന്നുമില്ല. ആക്ടിങ് എനിക്ക് പറ്റിയ കാര്യമായിട്ട് എനിക്ക് ഇപ്പോള്‍ തോന്നുന്നില്ല. ബിഗ് ബോസിലെ ടാസ്ക് തന്നെ എത്ര മാത്രം കഷ്ടമാണ് ചെയ്തെന്ന് എനിക്കേ അറിയാവും. വെബ് സീരിസ് ഒക്കെ വലിയ ഇഷ്ടമാണ്. മണി ഹെയ്സ്റ്റ് എനിക്ക് വളരെ ഇഷ്ടമാണ്. അടുത്തത് എന്തായിരിക്കും, അടുത്തത് എന്തായിരിക്കും എന്ന ആകാംക്ഷയാണ്. അവരുടെ സംവിധാനം മികവൊക്കെ എടുത്ത് പറയേണ്ടതാണ്. സീരീസ് കാണാന്‍ ഇരുന്നാല്‍ അത് തീരുന്നത് വരെ ഞാന്‍ കാണും. കാത്തിരിക്കുന്ന പരിപാടിയില്ല. ഒന്നിച്ച് കാണാനാണ് താല്‍പര്യമെന്നും ഡിംപല്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം പോയപ്പോള്‍ മണിക്കുട്ടന്‍റെ വീട്ടില്‍ പോയില്ല. അവിടം വരെ പോയിട്ടും എന്തുകൊണ്ട് മണിക്കുട്ടനെ കണ്ടില്ലെന്ന് നിങ്ങള്‍ എല്ലാവരും വിചാരിച്ച് കാണും. വേറെ ഒന്നും കൊണ്ടല്ല കാണാതിരുന്നത്. വരുന്ന കാര്യമൊക്കെ മെസേജ് അയക്കുകയും വിളിച്ച് പറയുകയും ചെയ്തിരുന്നു. മണിക്കുട്ടന്‍റെ പപ്പയ്ക്കും മമ്മിക്കും ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ അതില്‍ നിന്നും സുഖപ്പെട്ട് വരുന്നതോയുണ്ടായിരുന്നു. മണിക്കുട്ടനും ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്തവണ മണിക്കുട്ടന്‍റെ വീട്ടില്‍ പോവാതിരുന്നത്.

ഇത്തവണ പോയില്ലെങ്കിലും അടുത്ത തവണ തിരുവനന്തപുരത്ത് പോവുമ്പോള്‍ ഉറപ്പായും കാണാമെന്നും മണിക്കുട്ടന്‍ പറഞ്ഞു. മുതിര്‍ന്നവരുടെ ആരോഗ്യമാണല്ലോ പ്രധാനപ്പെട്ടത്. ഞാന്‍ പുറത്തൊക്കെ ഇറങ്ങി നടക്കുന്നതാണ്. ഞാന്‍ അവിടെ പോവുന്നത് അവരുടെ ആരോഗ്യത്തെ സംബന്ധിച്ച് അത്ര സുരക്ഷിതമല്ല. അതുകൊണ്ട് മാത്രം ഇത്തവണ വീട്ടിലേക്ക് പോവേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഞങ്ങള്‍ എത്തുകയായിരുന്നു.

ദൂരെ നിന്ന് കണ്ടാലോ എന്നൊരു ആലോചനയുണ്ടായെങ്കിലും പിന്നീട് അതും ഒഴിവാക്കുകയായിരുന്നു. അതിന് ശേഷം ഫോണ്‍ വിളിച്ചപ്പോള്‍ അമ്മയോടൊക്കെ സംസാരിച്ചിരുന്നു. അവരിപ്പോള്‍ സുഖപ്പെട്ട് വരുന്നു. എങ്കിലും വിശ്രമം തുടരുകയാണ്. അടുത്ത തവണ പോവുമ്പോള്‍ എല്ലാവരേയും ഉറപ്പായും കാണണെന്നും ഡിംപല്‍ ഭാല്‍ പറയുന്നു.

എന്‍റെ കൂടെ നില്‍ക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ക്കെല്ലാം ഞാന്‍ നന്ദി പറയുന്നു. പലരും മെസേജ് അയക്കുമ്പോള്‍ മറുപടി നല്‍കാന്‍ പറ്റാറില്ല. തിരക്കുകള്‍ ആയതിനാലാണ് പലപ്പോഴും അതിന് സാധിക്കാത്തത്. എന്നാലും ഞാന്‍ ശ്രമിക്കാറുണ്ട്. പലരും ദൂരെയാണെങ്കിലും അടുത്ത് തന്നെയുണ്ടെന്ന് തോന്നലാണ്. അവരുടെ സ്നേഹവാക്കുകളാണ് എനിക്ക് വലിയ ഊര്‍ജ്ജമാവുന്നത്.

റെഗുലറായി മെസേജ് അയക്കുന്നു കുറേ ആളുകള്‍ ഉണ്ട്. അവര്‍ക്ക് മാത്രം എപ്പോഴും റിപ്ലെ ചെയ്തുകൊണ്ടിരിക്കുന്നത് ശരിയല്ലാലോ. ഇപ്പോഴും ഒരു മറുപടി പോലും കൊടുക്കാന്‍ കഴിയാത്ത കുറേ പേരുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കണം. ഒരു പ്രാവശ്യം പോലും മറുപടി കൊടുക്കാന്‍ കഴിയാത്തവര്‍ക്ക് മറുപടി കൊടുത്തു കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ സ്നേഹം എനിക്ക് മനസ്സിലാവും അതുപോലെ എന്നേയും നിങ്ങള്‍ മനസ്സിലാക്കണമെന്നും താരം പറയുന്നു.

മാതാപിതാക്കള്‍ വളര്‍ത്തിയ രീതികൊണ്ടാണ് ഞങ്ങള്‍ മക്കള്‍ എല്ലാവരും ഇത്തരമൊരു മികച്ച സാഹചര്യത്തിലേക്ക് എത്തിയതെന്നും ഡിംപല്‍ ഭാല്‍ പറയുന്നു. അവരെ കുറിച്ചൊക്കെ വിശദമായി പറയാനുണ്ട്. ഞങ്ങള്‍ മൂന്ന് പേരേയും വ്യത്യസ്തമായ രീതിയിലാണ് വളര്‍ത്തിയത്. ഞങ്ങള്‍ എങ്ങനെയൊക്കെ വ്യത്യസ്തമായിരുന്നു എന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഇത്തരം കാര്യങ്ങളെ കുറിച്ചെല്ലാം വിശദമായി തന്നെ പറയുമെന്നും ഡിംപല്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ പറയുന്നു.
പൂക്കള്‍ നിറഞ്ഞ ബ്ലൗസും പാവാടയും; ഓണം സ്പെഷ്യല്‍ ഗ്ലാമറസ് ലുക്കില്‍ പ്രിയ വാര്യര്‍


Click it and Unblock the Notifications
