Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിൽ നിന്നും പുറത്ത് പോയ ഡിംപൽ ഫോൺ ഉപയോഗിച്ചിരുന്നോ? ചർച്ചയായി വെളിപ്പെടുത്തൽ

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നില്‍ ഏറ്റവും ശ്രദ്ധ നേടിയ വനിതാ മത്സരാര്‍ത്ഥി ആരെന്ന ചോദ്യത്തിന് ഉത്തരം ഒന്നേ ഉളളൂ. ഡിംപല്‍ ഭാല്‍. ആദ്യം മലയാളം നന്നായി അറിയാത്ത അപരിചിതയായ പെണ്‍കുട്ടി എന്ന ഇമേജില്‍ വന്ന ഡിംപല്‍ പിന്നീട് പ്രേക്ഷകരെ കയ്യിലെടുക്കുകയായിരുന്നു.

ഷോയില്‍ വന്‍ ജനപ്രീതി നേടി നില്‍ക്കേ അച്ഛന്റെ മരണം കാരണം ഡിംപലിന് ഷോ ഉപേക്ഷിച്ച് പോകേണ്ടി വന്നിരുന്നു. പിന്നീട് ഡിംപല്‍ ഷോയിലേക്ക് തിരിച്ച് വരികയും ചെയ്തു. ഇപ്പോള്‍ ഡിംപലിനെ കുറിച്ച് ഷോയിലെ മത്സരാര്‍ത്ഥി ആയിരുന്ന മജ്‌സിയ ഭാനു നടത്തിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയാവുകയാണ്.

വിജയി ആകാന്‍ സാധ്യത

വിജയി ആകാന്‍ സാധ്യത

ബിഗ് ബോസ് ഷോയിലെ വിജയി ആരെന്ന് അറിയാനുളള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് ഇത്തവണ ബിഗ് ബോസ് വിജയിയെ നിശ്ചയിക്കുന്നത്. വിജയി ആകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന മത്സരാര്‍ത്ഥികളില്‍ ഒരാള്‍ ഡിംപല്‍ ഭാല്‍ ആണ്. അവസാന എട്ട് പേരിലെ ആകെയുളള രണ്ട് സ്ത്രീകളില്‍ ഒരാളാണ് ഡിംപല്‍.

വലിയ ആരാധക വൃന്ദം

വലിയ ആരാധക വൃന്ദം

ആരോഗ്യ പ്രശ്‌നങ്ങളുളളപ്പോഴും ടാസ്‌കുകളിലെല്ലാം സജീവമായി പങ്കെടുത്ത് പ്രേക്ഷകരുടെ കയ്യടി വാങ്ങിയ താരമാണ് ഡിംപല്‍. ഷോയില്‍ മണിക്കുട്ടന്റെയും ഡിംപലിന്റെയും സൗഹൃദത്തിന് വലിയ ആരാധക വൃന്ദം തന്നെ ഉണ്ടായിരുന്നു. ഷോ അവസാനിക്കാനിരിക്കെയാണ് ഡിംപലിന്റെ അച്ഛന്‍ മരണപ്പെടുകയും ഡിംപല്‍ ബിഗ് ബോസില്‍ നിന്ന് പുറത്ത് പോവുകയും ചെയ്തത്.

ബിഗ് ബോസ് ഹൗസിലേക്ക് തിരികെ

ബിഗ് ബോസ് ഹൗസിലേക്ക് തിരികെ

ആ സമയത്ത് ഷോയിലേക്ക് ഡിംപലിനെ തിരിച്ച് എത്തിക്കണമെന്ന് പ്രേക്ഷകരില്‍ നിന്ന് വ്യാപകമായി ആവശ്യം ഉയര്‍ന്നിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഡിംപല്‍ ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ച് എത്തുകയും ചെയ്തു. എന്നാല്‍ കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ബിഗ് ബോസ് ഷൂട്ടിംഗ് നിര്‍ത്തി വെയ്‌ക്കേണ്ടി വന്നതോടെ മറ്റുളളവര്‍ക്കൊപ്പം ഡിംപലും നാട്ടിലേക്ക് മടങ്ങി.

വെളിപ്പെടുത്തല്‍

വെളിപ്പെടുത്തല്‍

ഷോ അവസാനിച്ചെങ്കിലും ബിഗ് ബോസിനെ കുറിച്ചുളള ചര്‍ച്ചകള്‍ക്ക് അവസാനമില്ല. കഴിഞ്ഞ ദിവസം ക്ലബ് ഹൗസില്‍ നടന്ന ബിഗ് ബോസുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മുന്‍ മത്സരാര്‍ത്ഥിയായ മജ്‌സിയ ഭാനു നടത്തിയ വെളിപ്പെടുത്തല്‍ ഷോയുടെ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുകയാണ്. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ശേഷം ഡിംപലുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് മജ്‌സിയ പറയുന്നത്

ഡിംപല്‍ ഫോണില്‍ സംസാരിച്ചിരുന്നു

ഡിംപല്‍ ഫോണില്‍ സംസാരിച്ചിരുന്നു

എയര്‍പോര്‍ട്ടില്‍ വെച്ച് താനുമായി ഡിംപല്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്നാണ് മജ്‌സിയ ഭാനു പറയുന്നത്. അന്ന് ഡിംപല്‍ കൂള്‍ ആയിട്ട് ആയിരുന്നു പെരുമാറിയത്. അതിന് ശേഷം ഡിംപലിന്റെ സഹോദരി പറഞ്ഞത് ഡിംപല്‍ ഫോണ്‍ ഉപയോഗിച്ചില്ലെന്നാണെന്നും അത് കളവാണെന്നും മജ്‌സിയ പറയുന്നു. താനുമായി ഫോണില്‍ ഡിംപല്‍ സംസാരിച്ചിട്ടുളളതാണ്.

വളരെ കൂളായിട്ടാണ് സംസാരിച്ചത്

വളരെ കൂളായിട്ടാണ് സംസാരിച്ചത്

താനും ലക്ഷ്മിയുമൊക്കെ ദില്ലിയിലേക്ക് വരട്ടെ എന്ന് ചോദിച്ചപ്പോള്‍ ഭാനു വരണ്ട എന്ന് ഡിംപല്‍ വളരെ കൂളായിട്ടാണ് സംസാരിച്ചത് എന്നും മജ്‌സിയ ഭാനു പറയുന്നു. താന്‍ അവിടുത്തെ കാര്യങ്ങള്‍ പഠിക്കട്ടെയെന്നും എന്നിട്ട് നിങ്ങള്‍ വന്നോ എന്നും പറഞ്ഞു. അല്ലെങ്കില്‍ നാട്ടില്‍ വരുമ്പോള്‍ കുറേ അവസരങ്ങളുണ്ട് നമുക്ക് കാണാം എന്നുമായിരുന്നു ഡിംപല്‍ പറഞ്ഞതെന്നും മജ്‌സിയ ഭാനു പറഞ്ഞു.

Recommended Video

cmsvideo
    Mohanlal Might Quit Bigg Boss Malayalam; Season 4 To Have A New Host? | Oneindia Malayalam
    വളരെ കൂളായി ഗെയിം കളിക്കുന്നു

    വളരെ കൂളായി ഗെയിം കളിക്കുന്നു

    ഡിംപല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് സഹോദരി ലൈവില്‍ വന്ന് പറഞ്ഞപ്പോള്‍ താന്‍ പ്രതികരിക്കാതിരുന്നത് ആ കുട്ടിയുടെ റീ എന്‍ട്രിക്ക് പ്രശ്‌നം വരേണ്ട എന്ന് കരുതിയിട്ടാണെന്നും മജ്‌സിയ ഭാനു പറഞ്ഞു. ഡിംപല്‍ മാനസികമായി ഡൗണ്‍ ആണെന്ന് ചേച്ചി പറഞ്ഞ് നാല് ദിവസത്തിന് ശേഷമാണ് ഡിംപല്‍ വളരെ കൂളായി ഗെയിം കളിക്കുന്നത് എന്നും മജ്‌സിയ ഭാനു ക്ലബ് ഹൗസിലെ ചര്‍ച്ചയില്‍ സംസാരിക്കവെ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+