ആ പരിപാടിയില്‍ നിന്നും മാറാന്‍ ബിഗ് ബോസ് കാരണമായിട്ടില്ല: 5 ഭാഗ്യ നമ്പര്‍ ആയതെങ്ങനെ: അനൂപ് പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരങ്ങളില്‍ ഒരാളായിരുന്നു അനൂപ് കൃഷ്ണ. തന്നെ പ്രേക്ഷകര്‍ക്ക് ഇത്രയും ഇഷ്ടമായിരുന്നുവെന്നും ശരിക്കും ഇപ്പോഴാണ് മനസ്സിലായതെന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനൂപ് പറയുന്നത്. ആള്‍ക്കാര്‍ ഇഷ്ടപ്പെടുക, തിരിച്ചറിയുക എന്നുള്ളതാണ് എല്ലാവരേയും സംബന്ധിച്ച പ്രധാനം.

ബിഗ് ബോസിലെ അനുഭവങ്ങള്‍ വ്യത്യസ്തമായിരുന്നു. അതിനകത്ത് ഞാന്‍ മാത്രമല്ല, എല്ലാവരും അവരവര്‍ ആയിട്ട് തന്നെയാണ് നിന്നത്. വലിയ ആഗ്രഹം കൊണ്ട് തന്നെ ഈ ഒരു അഭിനയ മേഖലയിലേക്ക് വന്നത്. ഒരു സംസ്കൃതം ചിത്രം ചെയ്തിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു.

ചക്കിക്കൊപ്പമുള്ള ഫോട്ടോഷൂട്ടുമായി പാര്‍വതി: ഏറ്റെടുത്ത് ആരാധാകര്‍

അനൂപ് കൃഷ്ണന്‍

കോര്‍പ്പറേറ്റ് മേഖലയില്‍ സെയില്‍സ് ടീമില്‍ നല്ല രീതിയില്‍ ജോലി ചെയ്തിരുന്ന ഒരാളാണ് ഞാന്‍. അതിന് ശേഷം ജോലി രാജിവെച്ച് സിനിമാ മോഹവുമായി കുറച്ച് കാലം വെറുതെ നടന്നു. അതിന് ശേഷം വീണ്ടും ജോലിയില്‍ കയറി. ആശുപത്രിയിലായിരുന്നു അത്. എന്നാല്‍ അഭിനയ മേഖലയോടാണ് താല്‍പര്യം എന്നതിനാല്‍ അതിലൊന്നും ഉറച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. താമസിയാതെ ആ ജോലിയിലും വിട്ടു. പിന്നീടുള്ള യാത്ര ബിഗ് ബോസ് വരെ എത്തി നില്‍ക്കുന്നു.

മുന്നോട്ടുള്ള സഞ്ചാരം

മുന്നോട്ടുള്ള സഞ്ചാരത്തിലും കുറെ ആഗ്രഹം ഉണ്ട്. നല്ലൊരു നടനായി അറിയപ്പെടണം. സിനിമയില്‍ അനൂപ് കൃഷ്ണന്‍ എന്ന പേര് എല്ലാ കാലത്തും നിലനില്‍ക്കണം. അയാളൊരു സിനിമയെ സ്നേഹിക്കുന്ന നല്ലൊരു കലാകാരനാണ് എന്നുള്ളത് എനിക്ക് എന്നോട് തന്നെ പ്രൂവ് ചെയ്യണം. ഇഷ്ടം പോലെ ഓഡീഷനുകള്‍ക്ക് പോയിട്ടുണ്ട്. പലതില്‍ നിന്നും പുറത്തായിട്ടുണ്ടെങ്കിലും നിരാശ തോന്നിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ബിഗ് ബോസ്

നമ്മള്‍ ഒരു ഓഡീഷന് പോയി തിരഞ്ഞെടുക്കപ്പെടുകയോ തിരഞ്ഞെടുക്കപ്പെടാതിരിക്കുകയോ ചെയ്തു. അതിന് ഓരോരോ ഘട്ടങ്ങളാണല്ലോ. ഒരു കഥാപാത്രത്തെ കിട്ടിയാല്‍ തന്നെയും നമ്മള്‍ പരാജയപ്പെട്ടേക്കാം. എന്നാല്‍ ഇവിടം വരെ എത്തിയല്ലോ എന്ന് കരുതിയെന്ന് ഒരു മാനസിക സംതൃപ്തിയില്‍ എത്തിയാല്‍ അടുത്ത ഘട്ടത്തില്‍ നമ്മള്‍ ഒരു പടി കൂടി മുന്നിലേക്ക് പോവും. അവിടുന്നും കഠിനാധ്വാനം ചെയ്താല്‍ നമ്മള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കും

മോഹന്‍ലാല്‍ പിറന്നാള്‍

നമുക്ക് ആരും ഒന്നും വെറുതെ കൊണ്ടു തരില്ല. നിരന്തരം പ്രയത്നിച്ചു കൊണ്ടിരിക്കുക. അപ്പോള്‍ അതിനിടയില്‍ എപ്പോഴെങ്കിലും നമുക്ക് നല്ല കുറേ കാര്യങ്ങള്‍ കിട്ടും. തന്‍റെ ലക്കി നമ്പര്‍ അഞ്ചാണ്. ബിഗ് ബോസിലും അഞ്ചാമനായിരുന്നു. മെയ് മാസമാണ് എന്‍റെ ഡേറ്റ് ഓഫ് ബര്‍ത്ത്. എന്‍റെ പ്രൊജക്ടുകള്‍ ഉള്‍പ്പടേയുള്ള പല കാര്യങ്ങളും അഞ്ച് എന്നുള്ളതുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഞാന്‍ കല്യാണം കഴിക്കാന്‍ പോവുന്ന പെണ്‍കുട്ടിയുടെ പിറന്നാളും മെയ് മാസത്തിലാണ്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലാലേട്ടന്‍റെ പിറന്നാല്‍ വരുന്നതും മെയ് മാസമാണ്. അങ്ങനെ മെയ് മാസവുമായി ബന്ധപ്പെട്ട് കുറേ സംഭവങ്ങള്‍ ഉണ്ട്.

ലാലേട്ടന്‍

മെയ് മാസത്തില്‍ ലാലേട്ടന്‍ എനിക്ക് പിറന്നാള്‍ വിഷ് ചെയ്യുന്നു. അതുപോലെ ലാലേട്ടന്‍റെ പിറന്നാളിന് എനിക്ക് ലാലേട്ടനെ തിരിച്ച് വിഷ് ചെയ്യാനും സാധിക്കുന്നു. അതുപോലെ കരിയറിലും അഞ്ചുമായി ബന്ധപ്പെട്ട് കുറേയേറെ കാര്യങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെ അഞ്ച് തന്‍റെ ലക്കി നമ്പറായി തോന്നുന്നു. ടോപ് 5 ല്‍ ഒന്നാമത് എത്തുന്ന ആള്‍ക്ക് വിന്നര്‍ എന്ന ടൈറ്റിലും അടിപൊളി ഒരു ട്രോഫിയും ഫ്ലാറ്റും കിട്ടും. അതൊരു ഗ്ലാമര്‍ പോസ്റ്റാണ്.

തുല്യ പ്രധാന്യം

എന്നാല്‍ ഒന്നാം സ്ഥാനം കഴിഞ്ഞാല്‍ രണ്ടാമത് മുതല്‍ അഞ്ചാമത് വരെ എത്തുന്നവര്‍ക്ക് തുല്യ പ്രധാന്യം ആണ് ഉള്ളത്. വോട്ടുകളുടെ അടിസ്ഥനത്തിലാണ് സ്ഥാനം വ്യത്യാസപ്പെട്ട് കിടക്കുന്നത്. ഞാന്‍ ആദ്യമേ ശ്രദ്ധ കേന്ദ്രീകരിച്ചത് ടോപ് 5 ലേക്കാണ്. അതിലേക്ക് എനിക്ക് എത്താന്‍ സാധിച്ചു. വിന്നറാവുക എന്നുള്ളത് എന്‍റെ ലക്ഷ്യമാണെങ്കില്‍ കൂടി അതിന് സേഫ് ആയി കളിച്ച് മുന്നോട്ട് പോവണം. ആദ്യമേ റഫ് ആയി കളിച്ച് ഔട്ട് ആയി പോവുന്നതാണോ നല്ലത് സേഫ് ആയി കളിച്ച് വിന്നിങ് പൊസിഷനിലേക്ക് എത്തുന്നതാണോ നല്ലത് എന്നതാണ് ചോദ്യം.

ലാലേട്ടന്‍റെ വലിയ ഫാന്‍

2010 തുടക്കത്തിലാണ് തൃശൂരിലേക്ക് എത്തുന്നത്. സ്വന്തം നാട് പട്ടാമ്പിയാണ്. തൃശൂരിലാണ് ഒരുപാട് ബന്ധങ്ങള്‍ ഉള്ലത്. ലാലേട്ടന്‍റെ വലിയ ഫാനാണ്. ഒരു സിനിമ വെച്ചൊന്നും നമ്മള്‍ക്ക് താരതമ്യം ചെയ്യാന്‍ കഴിയില്ല. പല പല സിനിമകള്‍ കണ്ടാണ് നമ്മള്‍ വളരുന്നത്. കീരിടം എന്ന സിനിമയില്‍ സേതുമാധവന്‍ പറയുന്ന ഡയലോഗ് പറയുമ്പോള്‍ നമുക്ക് തോന്നും ഇത് നമ്മളുമായി റിലേറ്റഡ് അല്ലേ എന്നാണ്. മമ്മൂക്കയുടേയും അങ്ങനെയാണ്. എങ്കിലും എന്നെ സംബന്ധിച്ച് ലാലേട്ടനോട് വലിയ ഇഷ്ടമാണ്.

അടുത്ത സിനിമ

അടുത്ത വര്‍ഷമായിരിക്കും മിക്കവാറും കല്ല്യാണം. അവള്‍ ഇപ്പോള്‍ മംഗലാപുരത്ത് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപാട് കാലത്തെ പ്രണയത്തിന് ശേഷമാണ് കല്യാണം. ചെറിയ ചെറിയ വേഷങ്ങള്‍ ആണെങ്കിലും 9 ലേറെ സിനിമകള്‍ ചെയ്തിട്ടുണ്ട് . ലോക്ക് ഡൗണിന് തൊണ്ടുമുമ്പ് ടിനു പാപ്പച്ചന്‍റെ അജഗജാന്തരം എന്ന ചിത്രം ചെയ്തു. ആന്‍റണി വര്‍ഗീസ് ആണ് നായകന്‍. അര്‍ജുന്‍ അശോകന്‍, ജാഫര്‍ ഇടുക്കി, സുധി കോപ്പ തുടങ്ങിയ കുറേ താരങ്ങള്‍ അതില്‍ ഉണ്ട്. നല്ല രസമുള്ള ചിത്രമാണ് അത്. റിലീസായാല്‍ ആളുകള്‍ക്ക് ഇഷ്ടമാവും. അമ്മമരത്തണലില്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. ബാലചന്ദ്രമേനോന്‍ സാറിന്‍റെ ഞാന്‍ സംവിധാനം ചെയ്യും എന്ന ചിത്രത്തില്‍ അദ്ദേഹത്തെ അസിസ്റ്റന്‍റ് ചെയ്യുകയും ചെറിയ വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു.

സീതാകല്യാണം

തുടര്‍ന്നാണ് സീതാകല്യാണത്തില്‍ അഭിനയിക്കുന്നത്. ആ സീരിയലില്‍ നിന്നും മാറിയത് ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചത് കൊണ്ടായിരുന്നില്ലെന്നാണ് അനൂപ് വ്യക്തമാക്കുന്നത്. വ്യക്തിപരമായ ചില കാര്യങ്ങള്‍ കൊണ്ട് കൂടിയായിരുന്നു ആ പരിപാടിയില്‍ നിന്നും മാറിയത്. അല്ലാതെ മറ്റ് കാരണങ്ങളൊന്നും ഇല്ല. ഇപ്പോള്‍ ആ സീരയിലെ മറ്റൊരു താരമാണ് അതില്‍ അഭിനയിക്കുന്നത്. സീരിയില്‍ നിന്നും മാറി മറ്റൊരു പ്രൊജക്ടുമായി നില്‍ക്കുമ്പോഴായിരുന്നു ബിഗ് ബോസിലേക്ക് അവസരം ലഭിക്കുന്നത്. ബിഗ് ബോസ് എനിക്ക് നല്ല പ്ലാറ്റ് ഫോം ആയിരുന്നെന്നും അനൂപ് പറയുന്നു.

പട്ടുസാരിയും ഗ്രാമീണ ഭംഗിയും; വൈറലായി മാളവിക സി മേനോന്‍റെ പുതിയ ഫോട്ടോ ഷൂട്ട്

Recommended Video

cmsvideo
    Body shaming on Anoop Krishnan's fiancee after their engagement video was out

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+