• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഈ ഓണം ഞങ്ങള്‍ക്ക് സ്‌പെഷ്യല്‍; ഓണക്കോടി ലാലേട്ടന്‍ തന്നു, എന്നിട്ട് പറഞ്ഞു; മനസുതുറന്ന് പൊളി ഫിറോസ്

Google Oneindia Malayalam News

ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ മനസില്‍ കേറിക്കൂടിയ ദമ്പതികളാണ് സജ്‌നയും ഫിറോസ് ഖാനും. മൂന്നാമത്തെ സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ് ഹൗസില്‍ എത്തിയ സജ്‌നയും ഫിറോസും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പുറത്താക്കുകയായിരുന്നു. എന്നാല്‍ പുറത്തെത്തിയതിന് പിന്നാലെ അഭിമുഖങ്ങളിലൂടെയും പ്രാങ്ക് ഷോകളിലൂടെയും താര ദമ്പതികള്‍ സജീവമായിരുന്നു.

കോൺഗ്രസിന് വൻ ബൂസ്റ്റ്; എംഎൽഎയും മകനും കോൺഗ്രസിലേക്ക്..കൂടുതൽ പേർ എത്തുമെന്ന്കോൺഗ്രസിന് വൻ ബൂസ്റ്റ്; എംഎൽഎയും മകനും കോൺഗ്രസിലേക്ക്..കൂടുതൽ പേർ എത്തുമെന്ന്

തങ്ങളുടെ ജീവിതത്തിലുണ്ടായ അനുഭവങ്ങളും സംഭവങ്ങളും അവര്‍ പല അഭിമുഖങ്ങളിലൂടെയും വെളിപ്പെടുത്തിയിരുന്നു. കൂടാതെ സജ്‌നയെ കണ്ടുമുട്ടിയ രസകരമായ അനുഭവങ്ങളും ഫിറോസ് പങ്കുവച്ചിരുന്നു. ഡി എഫ്‌ കെ എന്ന് പേരിട്ടിരിക്കുന്ന യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവച്ചും താര ദമ്പതികള്‍ സജീവമാണ്. ഒപ്പം ബിഗ് ബോസില്‍ നിന്ന് പുറത്തെത്തിയതിന് പിന്നാലെ മിക്ക താരങ്ങളെയും പ്രാങ്ക് കോള്‍ ചെയ്തും ഫിറോസ് സജ്‌ന ദമ്പതികള്‍ സജീവമായിരുന്നു. ഈ വീഡിയോകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. നേരത്തെ ഫിറോസ് ഏഷ്യാനെറ്റ് പ്ലസില്‍ നടത്തിയ ഡേഞ്ചറസ് ബോയ്‌സ് എന്ന ഷോ ഹിറ്റായിരുന്നു. ഈ ഷോയെ പോലെ തന്നെയായിരുന്നു ഫിറോസ് പ്രാങ്ക് വീഡിയോസ് ചെയ്യുന്നതും. എന്നാല്‍ ഇപ്പോഴിതാ ഓണ വിശേഷങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫിറോസും സജ്‌നയും. മോഹന്‍ലാല്‍ സമ്മാനിച്ച ഓണക്കോടിയെ കുറിച്ചും താരങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. അവരുടെ വാക്കുകളിലേക്ക്. . .

അച്ഛനും അനുജത്തിക്കുമൊപ്പം കസവ് സാരിയിൽ സുന്ദരിയായി മീനാക്ഷി, വൈറലായി ദിലീപിന്റെയും മക്കളുടെയും ഓണ ചിത്രങ്ങൾ

1

തങ്ങളുടെ യൂട്യൂബ് പ്രേക്ഷകര്‍ക്ക് ഓണാസംസകള്‍ നേര്‍ന്നാണ് ഫിറോസും സജ്‌നയും വീഡിയോ ആരംഭിച്ചത്. ഓണം എല്ലാവരും അടിച്ചുപൊളിക്കുകയാണെന്ന് അറിയാം. കൊറോണയൊക്കെ ഉള്ളത് കൊണ്ട് എല്ലാവരും സേഫായി നിന്നിട്ട് അടിച്ചുപൊളിക്കുക. ഈ ഓണം ഞങ്ങള്‍ക്ക് എല്ലാ ഓണത്തിനേക്കാളും വിലപ്പെട്ടതാണെന്ന് താര ദമ്പതികള്‍ പറയുന്നു.

2

കഴിഞ്ഞ എപ്പിസോഡില്‍ പറഞ്ഞിരുന്നു, ഈ ഓണത്തിന് ഒരു സര്‍പ്രൈസ് ഉണ്ടെന്ന്. നമ്മുടെയൊക്കെ അഹങ്കാരവും ബഹപുമാനവുമായ ലാലേട്ടന്‍, അദ്ദേഹത്തിന്റെ കൈകള്‍ കൊണ്ട് തന്നെ ഓണപ്പുടവയാണ് ഞങ്ങള്‍ ഇപ്പോള്‍ ധരിച്ചിരിക്കുന്നതെന്ന് ഫിറോസ് പറഞ്ഞു. ഇത്തവണത്തെ ഓണം ഭയങ്കര സ്‌പെഷ്യലായിട്ടാണെന്ന് താരങ്ങള്‍ പറയുന്നു.

3

നിങ്ങള്‍ എപ്പിസോഡില്‍ കണ്ടിട്ടുണ്ടാകും, ഒരു ഗിഫ്റ്റ് ആയിട്ടാണ് ലാലേട്ടന്‍ ഇത് ഞങ്ങള്‍ക്ക് നല്‍കിയത്. ബിഗ് ബോസില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ഓണക്കോടി സമ്മാനമായി നല്‍കിയിട്ടുണ്ടെന്ന് സജ്‌ന ഫിറോസ് പറയുന്നു. ഡിംപലിന്റെയും രമ്യയുടെയും ഡ്രസ് കണ്ടിരുന്നു. ഏകദേശം ഇതേ പോലുള്ള വസ്ത്രങ്ങള്‍ തന്നെയാണെന്ന് സജ്‌ന പറയുന്നു.

4

ഞങ്ങള്‍ക്ക് കിട്ടാവുന്നതില്‍ അപ്പുറമുള്ള ഏറ്റവും വലിയ സമ്മാനമാണിതെന്നും ഇതില്‍ കൂടുതല്‍ എന്താണ് ഈ ഓണത്തിന് ലഭിക്കേണ്ടതെന്നും താരങ്ങള്‍ ചോദിക്കുന്നു. ഈ ഓണക്കോടി തന്നിട്ട് മോഹന്‍ലാല്‍ പറഞ്ഞ കാര്യവും ഫിറോസ് വെളിപ്പെടുത്തി, മോനെ എന്തുണ്ട്, വിശേഷങ്ങള്‍, സുഖമാണോ എന്ന് ചോദിച്ചാണ് ലാലേട്ടന്‍ ഇത് സമ്മാനിച്ചതെന്ന് ഫിറോസ് പറയുന്നു.

5

സമ്മാനം തരുമ്പോള്‍ സജ്‌നയോട് പറഞ്ഞ കാര്യങ്ങളും താരം വെളിപ്പെടുത്തി, സുഖമായിട്ടിരിക്കുന്നോ, എന്തൊക്കെ ഉണ്ട് വിശേഷങ്ങള്‍ എന്നായിരുന്നു സജ്‌നയോട് ചോദിച്ചത്. ബിഗ് ബോസില്‍ പോയ സമയത്ത് നല്ലരീതിയില്‍ ലാലേട്ടനോട് സംസാരിക്കാന്‍ കഴിഞ്ഞില്ല, എന്നാല്‍ ബിഗ് ബോസിന് ശേഷം ആ വേദിയില്‍ വച്ച് കണ്ടപ്പോഴാണ് ലാലേട്ടനോട് നേരിട്ട് സംസാരിക്കുന്നതെന്ന് ദമ്പതികള്‍ പറയുന്നു.

6

തങ്ങളുടെ വീഡിയോകളൊക്കെ ലാലേട്ടന്‍ സമയം കിട്ടുമ്പോള്‍ കാണാറുണ്ടെന്നും, ഈ വീഡിയോ പേഴ്‌സണലായിട്ട് അയച്ചുകൊടുക്കുമെന്നും സജ്‌ന പറഞ്ഞു. ലാലേട്ടന്‍ ഇത് മറക്കാതെ കാണണമെന്നും താരങ്ങള്‍ പറഞ്ഞു. ലാലേട്ടന്റെ ഗിഫ്റ്റ് എങ്ങനെയുണ്ടെന്നുള്ളത് പ്രേക്ഷകര്‍ കമന്റ് ചെയ്യണമെന്നും സജ്‌ന ഫിറോസ് പറഞ്ഞു.

7

ബിഗ് ബോസ് വിശേഷങ്ങള്‍ക്ക് പിന്നാലെ തങ്ങളുടെ ഓണ ഓര്‍മ്മകളും താരങ്ങള്‍ പങ്കുവച്ചു. എനിക്ക് എല്ലാ ദിവസങ്ങളും ഓര്‍മ്മകളാണെന്ന് ഫിരോസ് പറയുന്നു. കാരണം അടുത്ത ദിവസം ഓര്‍ത്തുവയ്ക്കുന്ന രീതിയില്‍ ഞാന്‍ ഓരോന്ന് ചെയ്തുവയ്ക്കും. അതില്‍ ഏറ്റവും എനിക്ക് മറക്കാന്‍ പറ്റാത്ത ഒന്നായിരുന്നു സജ്‌നയെ വിവാഹം കഴിച്ചതെന്ന് ഫിറോസ് ചിരിയോടെ പറഞ്ഞു.

8

തന്റെ സഹോദരിമായി ബന്ധമുള്ള ഒരു ഓര്‍മ്മയാണ് ഫിരോസ് അടുത്തതായി പങ്കുവച്ചത്. നാട്ടിലുള്ള സുഹൃത്തുക്കളും ചേട്ടന്മാരും ഒക്കെ ചേര്‍ന്ന് ഒരു പുലിക്കളി നടത്തുകയുണ്ടായി. അന്ന് പുലി ആരാകുമെന്ന് ചര്‍ച്ച നടന്നു, അന്ന് ഞാന്‍ അതില്‍ ഒരു പുലിയായിരുന്നു. വിട്ടില്‍ അങ്ങനെ പുറത്തേക്ക് വിട്ട് പോകാന്‍ ഒന്നും അനുവദിക്കില്ല, അന്ന് അത്രയും സ്ട്രിക്ട് ആയിരുന്നു.

9

അന്ന് വീട്ടുകാര്‍ അറിയാതെ ഈ പുലിയുടെ വേഷം ധരിച്ച്, അന്ന് എന്റെ കൂടെ സഹോദരിയും ഉണ്ടായിരുന്നു. ഞങ്ങള്‍ അന്ന് ബോബനും മോളിയും പോലെയായിരുന്നു. ഞാന്‍ അവളോട് പറഞ്ഞു ഇത് വീട്ടില്‍ ചെന്ന് പറയരുത്. പറഞ്ഞു കഴിഞ്ഞാല്‍ എനിക്ക് എന്തായാലും അടികിട്ടും, അവള്‍ക്ക് മിഠായി വാങ്ങിച്ചു കൊടുക്കാം എന്നൊക്കെ പറഞ്ഞു.

10

ഞങ്ങള്‍ ഓരോ വീട്ടിലും പോകുമ്പോള്‍ പെങ്ങളും കൂടെയുണ്ടായിരുന്നു, അവള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കും. അവസാനം പുലികളി കഴിഞ്ഞ് സമയം ഒരുപാടായി, അവള്‍ക്ക് മിഠായി ഒക്കെ വാങ്ങിച്ചുകൊടുത്തു. അങ്ങനെ ഞങ്ങള്‍ വീട്ടിലെത്തുമ്പോള്‍ ലേറ്റായി. അന്ന് വാപ്പിച്ച തമിഴ്‌നാട്ടിലോ മറ്റോ പോയി. അന്ന് വാപ്പിച്ചയ്ക്ക് ക്യാഷ്യൂനട്ടിന്റെ ബിസ്‌നസായിരുന്നു. അന്ന് വാപ്പിച്ച വരുമ്പോള്‍ കുറേ സ്വീറ്റ്‌സൊക്കെ കൊണ്ടുവന്നിരുന്നു.

11

സ്വീറ്റ്‌സ് ഒക്കെ കണ്ടതോടെ സഹോദരി മിഠായി ഒക്കെ കളഞ്ഞ് അത് കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് അന്ന് ചെന്നത് മാത്രമേ ഓര്‍മ്മയുണ്ടായിരുന്നുള്ളൂ. പൂര അടിയായിരുന്നു. ഞാന്‍ പുലിക്കളിക്ക് പോയതൊക്കെ പെങ്ങള്‍ വീട്ടില്‍ പറഞ്ഞു. എന്റെ കയ്യില്‍ നിന്ന് മിഠായി വാങ്ങിച്ച് കഴിച്ചവളാണ്, വാപ്പച്ചിയുടെ സ്വീറ്റ്‌സ് കണ്ടപ്പോള്‍ എല്ലാം പറഞ്ഞുകൊടുത്തത്. അന്ന് മിഠായി വാങ്ങിച്ച് സത്യം ഒക്കെ ഇട്ടാണ് പെങ്ങള്‍ പോയതെന്നും ഫിറോസ് ഓര്‍ക്കുന്നു.

മുസ്ലീം ലീഗിലെ 'ഹരിതവിപ്ലവം'... അപരിചിത നീക്കങ്ങളില്‍ അടിപതറിയ വന്‍മരങ്ങള്‍; കിട്ടിയതെല്ലാം അടികള്‍...മുസ്ലീം ലീഗിലെ 'ഹരിതവിപ്ലവം'... അപരിചിത നീക്കങ്ങളില്‍ അടിപതറിയ വന്‍മരങ്ങള്‍; കിട്ടിയതെല്ലാം അടികള്‍...

cmsvideo
  Mammootty and Mohanlal attend a wedding ceremony at Sharjah
  ഡോ.കെ സി പട്ടേൽ
  Know all about
  ഡോ.കെ സി പട്ടേൽ
  English summary
  Bigg Boss Malayalam Season 3 Fame Firoz Khan says the clothes for this Onam were Gifted by Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X