
'അത് വെറും ഇൻഫാക്ചുവേഷൻ, വീട്ടിൽ നിന്നും ചീത്ത കിട്ടി'; പൊളി പ്രായം 40 തന്നെ, ചിരിപ്പിച്ച് മഞ്ജു പത്രോസ്
ആരാധകരോട് സോഷ്യൽ മീഡിയയിലൂടെ നിരന്തരം സംവദിക്കുന്ന നടിയാണ് ബിഗ് ബോസ് താരം കൂടിയായ നടി മഞ്ജു പത്രോസ്. പലപ്പോഴും മഞ്ജുവിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളൊക്കെ വൈറലാകാറുണ്ട്. ഇപ്പോഴിതാ മഞ്ജുവിന്റെ ഒരു വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്കീസ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ സുഹൃത്തുക്കളുടെ ചില ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് മഞ്ജു. ഒപ്പം താരത്തിന്റെ അടുത്ത സുഹൃത്തായ സിമിയും വീഡിയോയിലുണ്ട്.
സുഹൃത്തുക്കളിൽ ചിലർ തങ്ങളോട് ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങൾക്കുള്ള മറുപടി എന്ന് പറഞ്ഞ് കൊണ്ടാണ് ഇരുവരും ഉത്തരം നൽകുന്നത്.

40 വയസ് വരെ ജീവിച്ചതിൽ ഏത് പ്രായം തിരിച്ച് കിട്ടണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് ഏറ്റവും മനോഹരമായി തോന്നുന്നത് 35 ന് മുകളിലുള്ള പ്രായമാണെന്നാണ് മഞ്ജുവും കൂട്ടുകാരിയും പറയുന്നത്. ഇത് ഭയങ്കര പൊളിയാണ്,ഭയങ്കര രസമാണ്, നമ്മുക്ക് നല്ല ധൈര്യം തോന്നും മാത്രമല്ല കുട്ടികളൊക്കെ വളർന്നു, പക്വത ഉള്ളവരായി, അവരോടും വളരെ ഓപൺ ആയി ഇടപെടാൻ പറ്റി, ഒരു രക്ഷിതാവായി മാത്രം ഒതുങ്ങി നിൽക്കേണ്ട അവസ്ഥ ഉണ്ടായില്ല. ഞങ്ങളുടെ മക്കൾ ഞങ്ങളുടെ നല്ല സുഹൃത്തുക്കളായി, അതിനാൽ മറ്റൊരു പ്രായത്തിലേകും തിരിച്ച് പോകണമെന്ന് ആഗ്രഹമില്ല', എന്നായിരുന്നു ഇരുവരും പറഞ്ഞത്.

എന്തെങ്കിലും മോഷ്ടിച്ചുണ്ടോയെന്ന ചോദ്യത്തിന് ചെറുപ്പത്തിൽ അടുത്ത വീട്ടിലെ ചെടിയും മാങ്ങയും ബബ്സൂസ് നാരങ്ങയുമെല്ലാം മോഷ്ടിച്ചിട്ടുണ്ടെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ഇതൊക്കെ കുട്ടികളുടെ മോഷണം, എന്നാൽ താൻ സീരിയസ് ആയൊരു മോഷണം നടത്തിയിരുന്നു, തനിക്കൊരു ലൈൻ ഉണ്ടായിരുന്നപ്പോഴാണ് അതെന്നുമാണ് മഞ്ജു പത്രോസ് പറയുന്നത്.

'ഒരു ചേട്ടനെ ലൈനടിച്ച് കൊണ്ടിരിക്കുന്ന ആ സമയത്താണ് അമ്മയുടെ സഹോദരൻ ഗൾഫിൽ നിന്നും വന്നത്. അദ്ദേഹം ഭയങ്കരം രസമുള്ളൊരു പേന കൊണ്ടുവന്നിരുന്നു.അത് പപ്പയ്ക്ക് കൊടുത്തു. ഈ പേന താൻ പ്രണയിച്ച ചേട്ടന് കൊണ്ട് കൊടുത്തു.എട്ടാം ക്ലാസിൽ പഠിക്കുമ്പോഴുള്ള സംഭവമാണിത്. അത് അവിടം കൊണ്ട് തീർന്നില്ല.

'ആ ചേട്ടൻ ഈ പേനയും കുത്തി കവലയിലേക്ക് ഇറങ്ങിയപ്പോൾ എന്റെ പപ്പ കണ്ടു. അദ്ദേഹം തിരിച്ച് വീട്ടിൽ വന്നപാടെ ആ പേന തിരഞ്ഞു. കാണാതായപ്പോ പപ്പ എന്റെ ചെവി പിടിച്ച് തിരിച്ചു, അങ്ങനെ പൊക്കി. പ്രേമം ആയിരുന്നുവന്ന് ഞാൻ സമ്മതിച്ചില്ല, അതൊരു ഇൻഫാക്ചുവേഷൻ ആയിരുന്നു. വീട്ടിൽ നിന്നും അന്ന് ഒരുപാട് ചീത്തകിട്ടി, നാണിച്ച് പോയി'.

മദ്യപിച്ചിട്ടും പുകവലിച്ചിട്ടുമുണ്ടോയെന്നായിരുന്നു അടുത്ത ചോദ്യം ഇതിന് ഞങ്ങൾ എല്ലാം പരീക്ഷിച്ചിട്ടുണ്ടെന്നായിരുന്നു ഇരുവരുടേയും മറുപടി.' മദ്യപിക്കാൻ തുടങ്ങിയത് ഭർത്താക്കൻമാരുടെ കൂടെ കൂടിയപ്പോഴാണ്. 'വെറുതെ അല്ല ഭാര്യ' എന്ന പരിപാടിയുടെയൊക്കെ സമയത്തായിരുന്നു ആദ്യം കഴിച്ചത്. ടക്കീലയായിരുന്നു കഴിച്ചത്. ആദ്യമൊക്കെ ഭയങ്കര ചിരിയായിരുന്നു', മഞ്ജു പറഞ്ഞു.

ഫസ്റ്റ് ക്രഷ് ആരാണെന്നായിരുന്നെന്ന ചോദ്യത്ത് ഏഴാംം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അതെന്നും മഞ്ജു പറയുന്നു. 'അന്ന് ഭയങ്കര ഇഷ്ടമായിരുന്നു, അരുൺ എന്നായിരുന്നു പയ്യന്റെ പേര്. ഇഷ്ടം വന്നാൽ ഗർഭിണി ആകുമോയെന്നതായിരുന്നു ഭയം. സിനിമയിലൊക്കെ അങ്ങനെയാണല്ലോ കണ്ടത്. അതുകൊണ്ട് ദൈവമേ ഗർഭിണി ആകല്ലേയെന്ന് പ്രാർത്ഥിക്കുമായിരുന്നു.ഏഴാം ക്ലാസ് കഴിഞ്ഞതിന് ശേഷം അരുണിനെ കണ്ടില്ലേയില്ലെന്നും മഞ്ജു പറഞ്ഞു.
'ഇപ്പോഴത്തെ മാനസികാവസ്ഥ എന്തെന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല'; വീഡിയോയുമായി ജാസ്മിൻ
'ജീവിതത്തിൽ തോറ്റവരാണ് ബിഗ് ബോസിലേക്ക് പോകുക, ക്ഷണം ഞാൻ നിരസിച്ചു'; വെളിപ്പെടുത്തൽ