പ്രണയമാണെങ്കില്‍ നിങ്ങള്‍ ഫോട്ടോസ് പുറത്തുവിടുമോ; തുറന്നടിച്ച് റിതു മന്ത്ര, ചോദ്യം ജിയ ഇറാനിയോടോ?

ബിഗ് ബോസ് ഷോയില്‍ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു റിതു മന്ത്ര. മുമ്പ് സിനിമകളില്‍ അഭിനയിച്ചിച്ചുണ്ടെങ്കിലും ബിഗ് ബോസ് സീസണ്‍ 3യില്‍ എത്തിയതോടെയായിരുന്നു താരം ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ബിഗ് ബോസ് ഹൗസില്‍ നിലപാടുകള്‍ കൊണ്ട് സ്‌ട്രോംഗായി നിന്ന മത്സരാര്‍ത്ഥി കൂടിയാണ് റിതു.

ഷോയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതിനിടെയായിരുന്നു താരത്തിന്റെ കാമുകന്‍ എന്ന പേരില്‍ ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. റിതു തന്റെ കാമുകിയാണെന്ന് അറിയിച്ച് ഒട്ടേറെ സ്വകാര്യ ചിത്രങ്ങളാണ് ജിയ ഇറാനി എന്ന മോഡല്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ജിയ ഇറാനിയും ശ്രദ്ധിക്കപ്പെട്ടു.

ഇത് 'ട്രാവന്‍കൂര്‍ സിസ്‌റ്റേഴ്‌സ്'; ഓണത്തിന് പച്ച കളര്‍കോഡുമായി താരകുടുംബം; വൈറലായ ഓണ ചിത്രങ്ങള്‍ കാണാം

1

എന്നാല്‍ ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്തെത്തിയതോടെ റിതു ജിയയുമായുള്ള ബന്ധത്തെ കുറിച്ചൊന്നും പ്രതികരിച്ചില്ല. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യഗ്ലിറ്റ്‌സ് മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജിയ ഇറാനിയുമായു ഫോട്ടോസ് പ്രചരിക്കുന്നത് സംബന്ധിച്ചും വെളിപ്പെടുത്തുകയാണ് റിതു. ആരാധകര്‍ ഏറെ നാളായി റിതുവിന്റെ ഭാഗത്ത് നിന്നുള്ള ഈ പ്രതികരണത്തിനായി കാത്തിരിക്കുന്നു. റിതുവിന്റെ വാക്കുകളിലേക്ക്...

Also Read: കിടിലന്‍ വരുമാനം നേടുവാന്‍ അവസരം ഒരുക്കി പോസ്റ്റ് ഓഫീസ്; എത്ര ലാഭം സ്വന്തമാക്കാമെന്നറിയാം

2

ഓണ വിശേഷങ്ങള്‍ അടക്കമുള്ള പങ്കുവയ്ക്കുന്ന അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. നമ്മള്‍ ഏറ്റവും ഭയങ്കരമായിട്ട് സെലിബ്രേറ്റ് ചെയ്യുന്ന ഫെസ്റ്റിവലാണ് മലയാളികള്‍ക്ക് ഓണം. നമുക്ക് കുറേ നൊസ്റ്റാല്‍ജിയ തരുന്ന ഒന്നാണ് ഓണം. ഇത്തവണ കൊറോണ ആയതുകൊണ്ട് കുറച്ച് നിയന്ത്രണങ്ങള്‍ ഉണ്ടെങ്കില്‍ പോലും, എനിക്ക് തോന്നുന്നു ഈ ഓണം എല്ലാവര്‍ക്കും സ്‌പെഷ്യലാണെന്ന്. എല്ലാവരും ഇപ്പോള്‍ പുറത്തൊന്നും പോകാന്‍ പറ്റാത്തത് കൊണ്ട് വീട്ടില്‍ തന്നെയാണെന്ന് റിതു പറയുന്നു.

Also Read: 50 രൂപാ വീതമുള്ള എന്‍പിഎസ് നിക്ഷേപം 34 ലക്ഷമായി വളരുന്നതെങ്ങനെ? കണക്കുകള്‍ അറിയാം

3

ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ നടത്തിയ യാത്രകളെ കുറിച്ചും റിതു മന്ത്ര വെളിപ്പെടുത്തി. ബിഗ് ബോസില്‍ ഉള്ളപ്പോള്‍ ഞാന്‍ ചിന്തിച്ചു, ഈ മനസൊക്കെ ഒന്ന് റീഫ്രഷ് ചെയ്യാന്‍ വേണ്ടി ഒന്ന് ഹിമാലയം വരെ പോകണമെന്ന് ഞാന്‍ ഇടയ്ക്ക് ആരോടൊക്കെയോ പറഞ്ഞിട്ടുണ്ട്. പക്ഷേ, പുറത്തിറങ്ങിയപ്പോള്‍ ലോക്ക് ഡൗണ്‍ ആയി. ദൈവം അനുഗ്രഹിച്ച് ഞാന്‍ ഇപ്പോള്‍ ഒരു തെലുങ്ക് സിനിമ ലഡാക്കില്‍ വച്ച് ഷൂട്ട് ചെയ്യുകയായിരുന്നെന്ന് റിതു പറയുന്നു.

4

ബിഗ് ബോസില്‍ വച്ച് പാട്ടുപാടുമ്പോള്‍ ഡിംപലില്‍ നിന്ന് ലഭിക്കുന്ന പിന്തുണയെ കുറിച്ചായിരുന്നു അവതാരകന്‍ അടുത്തതായി ചോദിച്ചത്, ഞാന്‍ പാടിയ പാട്ടിന്റെ വരി ഡിംപലിന് ശരിക്കും അറിയില്ല, പക്ഷേ, ആ മ്യൂസിക് ഭയങ്കര റീഫ്രഷ് ലഭിക്കുന്നതാണ്. ആ പാട്ട് പാടുമ്പോള്‍ നോബി ചേട്ടനൊക്കെ എന്നെ കളിയാക്കി കൊന്നിട്ടുണ്ട്. പക്ഷേ, ഡിംപല്‍ എന്ന്് പറയും നീ അത് പാട്, ഭയങ്കര രസമായിട്ടുണ്ട് എന്ന്. അവിടെ ആകെയുള്ള ഒരു എന്റര്‍ടെയിന്‍മെന്റ് എന്ന് പറയുന്നത്, നമ്മളൊക്കെ പാട്ടുപാടുന്നതാണെന്ന് റിതു പറയുന്നു.

5

ബിഗ് ബോസ് ഹൗസില്‍ വച്ച് തനിക്ക് ഒരു പ്രണയമുണ്ടെന്നും പുറത്തെത്തിയാല്‍ ആ പ്രണയം ഉണ്ടാകുമോ എന്ന് റിതു മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. അക്കാര്യത്തെ കുറിച്ചും റിതു മനസുതുറന്നു. ഞാന്‍ ലാലേട്ടനടുത്ത് പറഞ്ഞ കാര്യം സത്യമാണ്. എനിക്ക് ഒരാളുടെ അടുത്ത് ഇഷ്ടമുണ്ട്. അത് അയാള്‍ക്ക് അറിയില്ല, എന്നതാണ്. അത് സത്യമാണ്. അയാള്‍ക്ക് അതിനെ കുറിച്ച് അറിയില്ല, എനിക്ക് ഇഷ്ടമുള്ള കാര്യം. ഇപ്പോ, ലാലേട്ടന് അടുത്ത് ഇഷ്ടമുള്ളവരുണ്ട്. എന്നാല്‍ ലാലേട്ടന് തിരിച്ച് ഇഷ്ടമുണ്ടോ, ഇല്ല. അത് അങ്ങനെ ഞാന്‍ പറഞ്ഞ ഒരു കാര്യമാണ്. അല്ലാതെ ഭയങ്കര സീരിയസായി പറഞ്ഞ കാര്യമല്ലെന്നും റിതു വ്യക്തമാക്കുന്നു.

6

ഒരു മൊമന്റില്‍ ലാലേട്ടന്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞൂ എന്ന് മാത്രമേയുള്ളൂ. പിന്നെ ഇവിടെ നടക്കുന്ന കുറേ കാര്യങ്ങള്‍ അതൊക്കെ ആ ടൈം ആവുമ്പോള്‍ ഞാന്‍ പ്രതികരിക്കാം. ഇതൊക്കെ എവിടെ എത്തുമെന്ന് നമുക്ക് നോക്കണമല്ലോ, അപ്പോള്‍ ഞാന്‍ ഇങ്ങനെയൊരു വെയിറ്റിംഗ് പീരിഡിലാണ്. പിന്നെ കുറേ, കൃത്രിമമായ കാര്യങ്ങള്‍ നടക്കുന്നുണ്ട്. പിന്നെ ഇതൊക്കെ കൊണ്ട് കുറേ ആള്‍ക്കാര്‍ ജീവിക്കുന്നുണ്ട്. ചില ഹെഡ്‌ലൈന്‍സ് ഒക്കെ വായിക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ടെന്നും റിതു പറയുന്നു.

7

പക്ഷേ, എനിക്ക് തോന്നാറുള്ളത് എന്താണെന്ന് വച്ചാല്‍, ഞാന്‍ അവിടെ ഇരിക്കുമ്പോള്‍ തന്നെ കൊറോണ ആയിരുന്നു, വേറെ കുറേ യൂട്യൂബ് ചാനലുകള്‍ ഇത് എടുത്ത് അങ്ങ് ആഘോഷിച്ചിട്ടുണ്ട്. ഈ കൊറോണ സമയത്ത് ആ ഒരു കാര്യം കൊണ്ട് ചോറുണ്ണാന്‍ പറ്റിയെങ്കില്‍, എനിക്ക് ആ ഒരു അനുഗ്രഹം ദൈവത്തില്‍ നിന്നുണ്ടാകുമെന്ന് മാത്രമേ പറയാനുള്ളൂ- റിതു വ്യക്തമാക്കി.

8

റിതു മന്ത്രയുടെ കാമുകന്‍ എന്ന രീതിയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുകയുണ്ടായി, ബിഗ് ബോസിലും അങ്ങനെ ഒരു കാര്യം വെളിപ്പെടുത്തിയില്ല, റിതുവിന് ശരിക്കും ഒരു കാമുകന്‍ ഉണ്ടോ എന്നായിരുന്നു അവതാകരന്‍ ചോദിച്ചത്. ഈ ചോദ്യത്തിന് റിതു മന്ത്രയുടെ മറുപടി ഇങ്ങനെയായിരുന്നു. ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ, നമ്മള്‍ അങ്ങനെ ആണെങ്കില്‍ നമ്മള്‍ പലതും വെളിപ്പെടുത്തണം. അതിന്റെ ഒരു പ്ലാറ്റ് ഫോം എല്ല ബിഗ് ബോസ് എന്നത്.

9

ബിഗ് ബോസില്‍ നമ്മള്‍ക്ക് തരുന്ന ടാസ്‌കുകളുണ്ട്. നമ്മള്‍ അവിടെ 100 ദിവസം ഇത്രയും മെന്റല്‍ സ്‌ട്രെസും അല്ലെങ്കില്‍, ഓരോ വീക്കിലും ഓരോരുത്തരും ഒഴിവാക്കാനായിരുന്നു എല്ലാവരും ശ്രമിക്കുന്നത്. അവിടെ നിന്നിട്ട് ഞാന്‍ ഇങ്ങനെയാണ്, ഇങ്ങനെയാണ് എന്ന് പറയുന്നതല്ല, ബിഗ് ബോസ് എന്നത്. നമ്മള്‍ അവിടെ പിടിച്ച് നില്‍ക്കുക എന്നതാണ് നോക്കുന്നതെന്ന് റിതു പറഞ്ഞു.

10

അഭിമുഖത്തിനിടെ തങ്ങളെ ജഡ്ജ് ചെയ്യുന്നവരോട് റിതു ഒരു കാര്യവും ചോദിച്ചു, നിങ്ങളൊക്കെ പ്രണയിക്കുന്നവരാണ്, നിങ്ങള്‍ക്കൊക്കെ റിലേഷന്‍ഷിപ്പ്‌സ് ഉണ്ടാകും, നിങ്ങള്‍ ഭയങ്കരമായി ഒരാളുടെ അടുത്ത് ഇഷ്ടമാണെങ്കില്‍ നിങ്ങള്‍ ഒരാളുടെ ഫോട്ടോസ് പുറത്തേക്ക് വിടുമോ, എന്തെങ്കിലും ഉണ്ടോ ഇല്ലയോ എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല, നിങ്ങള്‍ക്ക് ഒരാളെ ഭയങ്കര ഇഷ്ടമാണെങ്കില്‍ നിങ്ങള്‍ ഇങ്ങനെയുള്ള ഫോട്ടോസ് ഒക്കെ പുറത്തേക്ക് വിടാന്‍ നിങ്ങള്‍ സമ്മതിക്കുമോ?,

11

ഇഷ്ടമുണ്ടെങ്കില്‍ അത് വ്യക്തിപരമായി സൂക്ഷിക്കണമെന്ന അഭിപ്രായമാണ് എല്ലാവര്‍ക്കുമുള്ളത്. നമ്മള്‍ക്ക് ഒരാളോട് ഇഷ്ടടമുണ്ടെങ്കില്‍ അങ്ങനെ ഒരിക്കലും ചെയ്യില്ലെന്നും റിതു പറയുന്നു. ഞാന്‍ ഇപ്പോള്‍ പറഞ്ഞ കാര്യങ്ങളൊക്കെ വലിയ ഹെഡ്‌ലൈനായി വരുമെന്നും റിതു പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊക്കെ താന്‍ ഇഷ്ടപ്പെടുന്നുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ ഞാന്‍ നിറഞ്ഞുനിന്നെന്ന് തന്നോട് പലരും പറഞ്ഞിട്ടുണ്ടെന്ന് റിതു മന്ത്ര വ്യക്തമാക്കി.

ഓണം ആഘോഷിച്ച് ദിലീപിന്റെ മക്കള്‍ മീനാക്ഷിയും മഹാലക്ഷ്മിയും; ഫോട്ടോ വൈറല്‍, അല്‍പ്പം വൈകി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+