'നീ എന്തിനാണ് അങ്ങനെ മോശമായി പറഞ്ഞത്': കിടിലം ഫിറോസിന് കിടിലം പണി കൊടുത്ത് സന്ധ്യ മനോജ്
ബിഗ് ബോസ് മലയാളം സീസണ്‍ 3 യില ഏറ്റവും ശ്രദ്ധേയരായ താരങ്ങളില്‍ ഒരാളായിരുന്നു സന്ധ്യ മനോജ്. എഴുപതാം ദിവസം ഷോയില്‍ നിന്നും പുറത്ത് പോവേണ്ടി വന്നെങ്കിലും അതിനോടകം തന്നെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടാനും താരത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ തന്‍റെ ബിഗ് ബോസ് വിശേഷങ്ങള്‍ ഒരു യൂട്യൂബ് ചാനലുമായി പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് താരം. ഇതിനോടൊപ്പം തന്നെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ കിടിലം ഫിറോസിനെ വിളിച്ച് പ്രാങ്ക് ചെയ്യുന്നുമുണ്ട് സന്ധ്യ മനോജ്.
ബിഗ് ബോസിലെ കിച്ചന്‍ ടീമിന്‍റെ ക്യാപറ്റന്‍ ആക്കാതിരുന്നത് ഭാഗ്യമായി. അങ്ങനെ ആക്കിയിരുന്നെങ്കില്‍ എല്ലാവര്‍ക്കും വൃതം ആയേനെ. അവിടുത്തെ കിച്ചന്‍ ടീമില്‍ കയറിയാല്‍ ഒരു സെക്കന്‍ഡ് വെറുതെ ഇരിക്കാന്‍ പറ്റില്ല. ടാസ്കും കൂടെ വരുമ്പോള്‍ വലിയ ബുദ്ധിമുട്ടാവും. ഏറ്റവും ഇഷ്ടപ്പെട്ട കളിയാട്ടം ടാസ്കിന്‍റെ സമയത്ത് കിച്ചണ്‍ ടീമിലായിരുന്നു. അതൊരു അനുഭവം ആയിരുന്നു. അനൂപ് ആയിരുന്നു അന്ന് ക്യാപ്റ്റന്‍. കിച്ചണ്‍ ടീമില്‍ കയറിയാല്‍ അവര്‍ക്ക് സ്പെഷ്യല്‍ ഉണ്ടാക്കണം എന്നുള്ളത് ഇത്തവണ എല്ലാവരുടേയും പ്രത്യേകതയായിരുന്നുവെന്നും താരം പറയുന്നു.
ഓണം ലുക്കില്‍ അടിച്ചു പൊളിച്ച് അനു സിത്താര: ചിത്രങ്ങള്‍ വൈറല്‍

എന്നിലുള്ള വിശ്വാസമാണ് എന്‍റെ ഏറ്റവും വലിയ കോണ്‍ഫിഡന്‍സ്. ഒരു വ്യക്തിയായിട്ട് തന്നെ ഇന്‍സ്പെയര്‍ ചെയ്തിട്ടില്ല. ഒരോ വ്യക്തികളുടേയും അനുഭവങ്ങളും വിജയങ്ങളും ഞാന്‍ എടുത്തിട്ടുണ്ട്. എന്‍റെ അടുത്ത് നന്നായി നില്‍ക്കുന്ന ആള്‍ എത്ര മോശമാണെന്ന് മറ്റുള്ളവര്‍ പറഞ്ഞാലും ഞാന്‍ കൂടെ നില്‍ക്കുന്ന ആളെ വിശ്വസിക്കും, കൂടെ നിര്‍ത്തും. അത് നല്ലത് ആണ്. അതുപോലെ തന്നെ അതൊരു വീക്ക്നെസ്സും ആണ്. ജീവിതത്തില്‍ അടിച്ചുപൊളിക്കുക, പേടിക്കാതെ നമ്മുടെ ശരികള്‍ കണ്ടെത്തി സന്തോഷത്തോടെ ജീവിക്കുകയെന്നതാണ് തന്‍റെ രീതിയെന്നും സന്ധ്യ മനോജ് പറയുന്നു.

ബിഗ് ബോസില്‍ വന്നതിന് ശേഷം ആളുകള്‍ അറിയപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. വലിയ സ്നേഹമാണ്. കുറേകാലമായി നേരിട്ട് അറിയുന്നത് പോലെയാണ് പലരും ഇടപെടുന്നത്. മുന്‍ പരിചയമുള്ള ആരെങ്കിലും ഉള്ള ആണോയെന്ന സംശയത്തില്‍ ഞാന‍് നില്‍ക്കുമ്പോഴായിരിക്കും ബിഗ് ബോസില്‍ കണ്ട കാര്യം അവര്‍ പറയുന്നത്. അത്തരത്തില്‍ ആളുകള്‍ സ്നേഹം കാണിക്കുന്നത് വലിയ കാര്യമായി തോന്നിയിട്ടുണ്ട്.

നമുക്ക് എന്താവണം എന്ന് നമ്മള്‍ തീരുമാനിക്കണം. അറിയപ്പെടുന്ന നര്‍ത്തകി ആവണമെങ്കില്‍ അത്രയും പ്രയ്തനിക്കണം. അതുപോലെ നല്ലൊരു അമ്മയാവണമെങ്കില്‍ അതുപോലെ അവിടേയും ഇടപെടണം. അല്ലെങ്കില്‍ നമ്മുടെ കുട്ടിയോട് എല്ലാ കാര്യങ്ങളും നമ്മുടെ തിരക്കും പറഞ്ഞു കൊടുക്കണം. പലരും മിക്കവാറും അത് പറയുന്നില്ല. ബിഗ് ബോസില്‍ പോവാനിരിക്കുമ്പോഴാണ് മകളുടെ പത്താംക്ലാസ് പരീക്ഷ വരുന്നത്. എനിക്ക് ഉണ്ടായിരുന്നു ഏക ആശങ്ക അതായിരുന്നു.

അപ്പോള്‍ ഞാന്‍ മകളെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. പരീക്ഷയ്ക്ക് ഞാന്‍ ഉണ്ടാവില്ലെന്ന കാര്യം അവളോട് പറഞ്ഞു. അപ്പോള്‍ ഞാന്‍ എന്‍റെ പരീക്ഷ എഴുതിക്കൊള്ളം അമ്മ അമ്മയുടെ ജീവിതത്തിലെ പരീക്ഷ ഏഴുതിക്കൊള്ളു എന്ന് പറഞ്ഞ് എന്നെ പിന്തുണയ്ക്കുകയായിരുന്നു. അവളുടെ ആ വാക്കുകള്‍ അപ്പോഴത്തേക്ക് ഉള്ളതായിരുന്നു. ജീവിതകാലത്തേക്ക് മുഴുവനുള്ളതായിരുന്നു. നീയും ഇതുപോലെ ആഗ്രഹിക്കണം വര്‍ക്കം ചെയ്യണം എന്നൊക്ക പറഞ്ഞ് മനസ്സിലാക്കി കൊടുക്കുമ്പോഴാണ് അവള്‍ക്കും ആത്മവിശ്വാസം ഉണ്ടാവുക. നാളെ അവളുടെ മകള്‍ക്ക് ഇതിലും വലിയ അവസരങ്ങള്‍ അവള്‍ നല്‍കും. നമുക്ക് എന്തൊക്കെ ആഗ്രഹം ഉണ്ടായാലും അത് ആദ്യം പറയേണ്ടത് നമ്മുടെ ഫാമിലിയോടാണ്. അപ്പോള്‍ നമുക്ക് കിട്ടുന്ന പിന്തുണ വലിയ ഊര്‍ജ്ജമായിരിക്കും.

ബിഗ് ബോസില്‍ പോയപ്പോള്‍ പതിനെട്ട് സുഹൃത്തുക്കള്‍ ഉണ്ടായി. അതില്‍ എത് സമയം, എപ്പോള്‍ എന്ത് ആവശ്യത്തിന് വിളിച്ചാലും കൂടെ നില്‍ക്കുമെന്ന് തോന്നിയിട്ടുള്ളത് ഭാഗ്യലക്ഷ്മി ചേച്ചിയേയും കിടിലം ഫിറോസിനേയുമാണ്. എല്ലാവരും സുഹൃത്തുക്കളുമാണ് എന്നാല്‍ അതില്‍ ഏറ്റവും ബെസ്റ്റ് ഇവര്‍ രണ്ട് പേരുമാണെന്നും സന്ധ്യ മനോജ് വ്യക്തമാക്കുന്നു. തുടര്‍ന്നാണ് അഭിമുഖം നടത്തുന്ന ആളുടെ താല്‍പര്യപ്രകാരം സന്ധ്യ മനോജ് ഫിറോസിനെ വിളിച്ച് പ്രാങ്ക് ചെയ്യുന്നത്.

തന്നെ കുറിച്ച് ഫിറോസ് സനിലയോട് എന്തെങ്കിലും പറഞ്ഞായിരുന്നോയെന്നാണ് സിന്ധ്യ മനോജ് ചോദിക്കുന്നത്. അവള്‍ വിളിച്ച് ചേച്ചി ഇങ്ങനെയാണോ എന്നൊക്കെ ചോദിക്കുന്നു. എന്താണ് കിടു യഥാര്‍ത്ഥത്തില്‍ കിടു സലീനയോട് പറഞ്ഞതെന്ന് വ്യക്തമാക്കാനും സന്ധ്യ ആവശ്യപ്പെടുന്നു. എന്നാല്‍ ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു കിടിലം ഫിറോസിന്‍റെ മറുപടി. സനിലയോട് കോണ്ടാക്ട് ഇല്ലാത്ത ഒരാളാണ് ഞാന്‍. നിന്നെ കുറിച്ചും നമ്മളെ കുറിച്ചും അവരോട് സംസാരിച്ചിട്ടില്ലെന്നും കിടിലം ഫിറോസ് വ്യക്തമാക്കുന്നു.

തുടര്‍ന്നും സന്ധ്യ മനോജ് പറ്റിക്കല്‍ തുടര്‍ന്നപ്പോള്‍ നമുക്ക് അവളെ വിളിച്ച് കാര്യം അന്വേഷിക്കാമെന്നൊക്കെ കിടിലം ഫിറോസ് പറയുന്നുണ്ട്. തുടര്‍ന്ന് സന്ധ്യയും സലിനയും ചേര്‍ന്ന് തന്നെയാണ് പ്രാങ്ക് പൊളിച്ചത്. ഭര്‍ത്താവിനും സഹോദരനും ഒപ്പമായിരുന്നു സനില സന്ധ്യ മനോജിന്‍റെ വീട്ടില്‍ എത്തിയത്. ബിഗ് ബോസ് വിശേഷങ്ങളോടൊപ്പം മറ്റ് വിശേഷങ്ങളും അഭിമുഖത്തില്‍ ചര്‍ച്ചാ വിഷയമായിരുന്നു.

മലേഷ്യയില്‍ നിന്നാണ് ബിഗ് ബോസിലേക്ക് വരുന്നതെങ്കില്‍ തിരിച്ച് പെട്ടെന്നുള്ള ഒരു മടക്കം വേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. കുടുതല്‍ അവസരങ്ങള്‍ വരുന്നത് ഇവിടെ നിന്ന് തന്നെയാണ്. അവിടേയും ലോക്ക് ഡൗണും പ്രശ്നങ്ങളാണ്. അവിടെയായാലും ഇവിടെയായിലും ശ്രദ്ധ മുഴുവന്‍ ഈ മേഖലയില്‍ തന്നെയാവുമന്നും സന്ധ്യമനോജ് വ്യക്തമാക്കുന്നു. മകള്‍ ഭരതനാട്യം ചെയ്യും. അവളെ ഞാനല്ല പഠിപ്പിക്കുന്നത്. അതിന് പ്രത്യേകം ടീച്ചര്‍ ഉണ്ട്. ശരിക്കും ഒരു ടീച്ചറെ ആവശ്യമാണ്. അതിന് ഒരു രീതിയും ഒരു ടീച്ചര്‍-വിദ്യാര്‍ത്ഥി ബന്ധം ആവശ്യമാണെന്നും സന്ധ്യ മനോജ് വ്യക്തമാക്കുന്നു.
ഓണത്തലേന്ന്: പുത്തന്‍ ലുക്കില്‍ അനാര്‍ക്കലി മരയ്ക്കാര്‍, ഏറ്റെടുത്ത് ആരാധകര്‍


Click it and Unblock the Notifications