പ്രായപൂർത്തിയായ പുരുഷനും സ്ത്രീയും; മണിക്കുട്ടനോട് തോന്നിയത് അഫക്ഷന്‍, സൂര്യ മനസ്സ് തുറക്കുന്നു
ബിഗ് ബോസ് മലയാളം സീസണ് 3 ലെ ഏറ്റവും പ്രധാനപ്പെട്ട മത്സരാർത്ഥികളിലൊരാളായിരുന്നു സൂര്യ. തന്റേതായ മത്സര രീതിയിലൂടെ മുന്നേറിയ താരത്തിന് ഗ്രാന്‍ഡ് ഫിനാലയ്ക്ക് തൊട്ടടുത്ത് വരെ എത്താന്‍ സാധിച്ചു. മണിക്കുട്ടനോടുള്ള വണ്‍വേ പ്രണയത്തിന്റെ പേരില്‍ ഒട്ടനവധി വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിരുന്നു. താരത്തിനെ അനുകൂലിക്കുന്നവരെ എണ്ണത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല.
അമൃതയെ ചേർത്ത് നിർത്തി ചുംമ്പിച്ച് ഗോപി സുന്ദർ; ഇതാണോ ഓണസമ്മാനമെന്ന് ആരാധകർ, വൈറല്‍ ചിത്രങ്ങള്‍
ഇപ്പോഴിതാ തന്റെ ബിഗ് ബോസ് വിശേഷങ്ങളുമായി വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് താരം. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നപ്പോള്‍ ആദ്യം കാണുന്നത് ചില ട്രോളുകളാണ്. അത് കണ്ടപ്പോള്‍ വലിയ വിഷമം തോന്നിയെന്നാണ് ബിഗ് ബോസ് മല്ലു ടോക്ക്സ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സൂര്യ പറയുന്നത്.

മണിക്കുട്ടനുമായുള്ള കോമ്പോയെക്കുറിച്ചും അഭിമുഖത്തില്‍ താരം തുറുന്ന് പറയുന്നുണ്ട്. ഒരു കോമ്പോ പിടിക്കുകയെന്ന ഉദ്ദേശത്തോട് കൂടിയൊന്നും ആയിരുന്നില്ല ഞാന്‍ പ്രവർത്തിച്ചത്. തുടക്കം മുതല്‍ തന്നെ എനിക്ക് നല്ല പിന്തുണ നല്‍കിയിരുന്ന ആളായിരുന്നു. ഞങ്ങള്‍ പ്രായപൂർത്തിയായ പുരുഷനും സ്ത്രീയുമാണ്. അപ്പോള്‍ തോന്നിയ ഒരു അഫക്ഷനാണ്. അങ്ങനെ തോന്നിയ കാര്യമാണ് ആ ബന്ധപ്പെന്നും താരം പറയുന്നു.
വിശ്വാസം വരുന്നില്ലേ.. ഇത് നമ്മുടെ മീരാജാസ്മിന് തന്നെയാണ്: വൈറലായി താരത്തിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട്

ഇക്കാര്യം പുറത്ത് നെഗറ്റീവായി വരുമെന്ന് എനിക്ക് അറിയാമായിരുന്നു. നമ്മള് എത്ര സ്ത്രീ-പുരുഷ സമത്വമെന്ന് പറഞ്ഞാലും ഒരു പെണ്‍കുട്ടി ഒരു ആണ്‍കുട്ടിയോട് പ്രപ്പോസ് ചെയ്യുക എന്ന് പറയുന്നത് അത്രത്തോളം അംഗീകരിക്കില്ല. നേരെ തിരിച്ചാണെങ്കില്‍ അത് വലിയ മാസൊക്കെയാവും. സ്ത്രീകള്‍ പറഞ്ഞാല്‍ അത് അംഗീകരിക്കില്ല. എങ്കിലും എനിക്ക് എന്റെ കാര്യം മറച്ച് വെക്കാന്‍ തോന്നിയില്ല. എന്റെ കാര്യം ഞാന്‍ പറഞ്ഞു.

സീസണ് 3 യില്‍ ടോം ആന്‍ഡ് ജെറി കോംമ്പോ എന്ന് പറയാവുന്ന രണ്ടുപേരായിരുന്നു ഞാനും രമ്യയും. ഇന്ന് എന്റെ ഏറ്റവും അടുത്ത സുഹൃത്ത് രമ്യയാണ്. ബിഗ് ബോസ് കഴിഞ്ഞ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ അവള് ഗെയിം വിട്ടു. അത്രയേയുള്ള കാര്യം. ഡിംപല്‍ ഉള്‍പ്പടെ എല്ലാവരുമായി നല്ല സഹൃദമാണ്. സ്ഥിരമായി വിളിക്കാറില്ലെങ്കിലും എല്ലാവരുമായി ബന്ധമുണ്ടെന്നും സൂര്യ വ്യക്തമാക്കുന്നു.

സൈബർ അറ്റാക്ക് ശക്തമായിരുന്നു. എനിക്ക് നേരെ ഉണ്ടായതില്‍ അത്ര വിഷമം ഉണ്ടായിരുന്നില്ല. എന്നാല്‍ അമ്മയേയും അച്ഛനേയുമൊക്കെ ഒരുപാട് പറഞ്ഞു. അവർ ഇതൊന്നും കേള്‍ക്കാന്‍ അർഹത ഇല്ലാത്തവരാണ്. എന്നിട്ട് പോലും എന്തൊക്കെയോ അനാവശ്യം പറഞ്ഞുണ്ടാക്കി. അപ്പോഴാണ് എന്റെ മരണമാണോ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഡിയർ ആർമീസ് എന്ന് ചോദിച്ചുകൊണ്ട് ഒരു സ്റ്റാറ്റസ് ഇട്ടത്.

ഉടന്‍ വന്ന, ഏത് ആർമിയെയാണ് ഉദ്ദേശിച്ചതെന്നും ചോദിച്ച് അടുത്ത അറ്റാക്ക്. ഞാന്‍ ഇരവാദം കളിക്കുകയാണോയെന്നായിരുന്നു അവരുടെ ചോദ്യം. എന്നെ എന്തും പറഞ്ഞോട്ടെ, പക്ഷെ കുടുംബത്തേക്കൂടി ഇതിലേക്ക് ഉള്‍പ്പെടുത്തുന്നത് എന്തിനാണ്. അച്ഛനും അമ്മയും വയസ്സായ രണ്ട് പേരാണ്. പറഞ്ഞ് വരുന്നത് സൈബർ അറ്റാക്ക് എന്ന് പറയുന്നത് ഇതിന്റെ ഭാഗമാണ്. ഇപ്പോഴും അതുണ്ടാവുന്നുണ്ട്.

കൊച്ചു കൊച്ചു കാര്യങ്ങളില്‍ പോരും സങ്കടം വരുന്ന ആളാണ് ഞാന്‍. അതുപോലെ ആളുകളുമായി സൌഹൃദം ഉണ്ടാക്കിയെടുക്കാനും വലിയ താല്പര്യമുണ്ട്. എന്നാല്‍ നമ്മള് പറയുന്ന കാര്യങ്ങളും അവർ മനസ്സിലാക്കിയെടുക്കുന്ന കാര്യങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും ഒറ്റപ്പെടുന്ന ഒരു അവസ്ഥയുണ്ടായെന്നും അഭിമുഖത്തില്‍ സൂര്യ അഭിപ്രായപ്പെടുന്നു
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications