Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും ഒരുമിച്ച് മണിക്കുട്ടനും ഡിംപലും, ആര് കപ്പടിക്കും? ബിഗ് ബോസ് ഫിനാലെ ഈ ദിവസം കാണാം

ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ ആര് കപ്പടിക്കും എന്നറിയാനുളള കാത്തിരിപ്പ് അവസാനിക്കുകയാണ്. ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഷൂട്ടിംഗിനായി താരങ്ങളും അണിയറ പ്രവര്‍ത്തകരും അടക്കമുളളവര്‍ ചെന്നൈയിലേക്ക് എത്തിയിരിക്കുകയാണ്. ബിഗ് ബോസ് താരങ്ങള്‍ പലരും അവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മണിക്കുട്ടനും ഡിംപല്‍ ഭാലും ഒരുമിച്ചുളള ചിത്രമടക്കം ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്.

1

മലയാളത്തിലെ ബിഗ് ബോസ് ഷോയുടെ ആദ്യ സീസണിന്റെ മാത്രമാണ് ഫിനാലെ കാണാന്‍ പ്രേക്ഷകര്‍ക്ക് ഭാഗ്യമുണ്ടായിരുന്നതും. അതും ലൈവ് ആയിട്ടായിരുന്നു ഫൈനല്‍ എപിസോഡ് ടെലികാസ്റ്റ് ചെയ്തിരുന്നത്. ആദ്യ സീസണില്‍ സാബുമോന്‍ അബ്ദുസമദ് വിജയിയുമായി. അതിന് ശേഷം ബിഗ് ബോസിന് ഫിനാലെ നടന്നിട്ടില്ല.

2

ബിഗ് ബോസ് രണ്ടാം സീസണ്‍ ഫിനാലെയിലേക്ക് എത്തുന്നതിന് മുന്‍പ് കൊവിഡ് കാരണം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ബിഗ് ബോസ് മൂന്നാം സീസണിനും ഇതേ വിധിയാകും എന്നായിരുന്നു പ്രേക്ഷകര്‍ ആശങ്കപ്പെട്ടത്. എന്നാല്‍ വോട്ടിംഗിലൂടെ വിജയിയെ കണ്ടെത്താന്‍ ആയിരുന്നു ഷോ അധികൃതരുടെ തീരുമാനം. ഇനി ബാക്കിയുളളത് ആ വിജയി ആരെന്നുളള പ്രഖ്യാപനമാണ്.

3

ഷോയുടെ ഷൂട്ടിംഗ് അവസാനിച്ചിട്ട് ഇത്രയും നാള്‍ അണിയറ പ്രവര്‍ത്തകര്‍ കാത്തിരുന്നത് അതിഗംഭീരമായി തന്നെ ഫിനാലെ ഒരുക്കി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നതിന് വേണ്ടിയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചതോടെ ഷൂട്ടിംഗുകള്‍ പുനരാരംഭിച്ചിരിക്കുകയാണ്. ഇതോടെയാണ് ചെന്നൈയില്‍ ബിഗ് ബോസ് ഫിനാലെ ഷൂട്ടിനുളള ഒരുക്കങ്ങളും തുടങ്ങിയത്.

4

ഷോയുടെ അണിയറ പ്രവര്‍ത്തകരെല്ലാം തന്നെ നേരത്തെ ചെന്നൈയില്‍ എത്തിയിട്ടുണ്ട്. അന്തിമ ഘട്ടത്തിലുളള മത്സരാര്‍ത്ഥികളും ചെന്നൈയിലേക്ക് ഓരോരുത്തരായി എത്തിക്കൊണ്ടിരിക്കുന്നു. ഫൈനലിലുളള മത്സരാര്‍ത്ഥികളെ കൂടാതെ നേരത്തെ പുറത്താക്കപ്പെട്ടവരും ഫിനാലെ എപിസോഡിന്റെ ഭാഗമാവും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ പലരും ചെന്നൈയില്‍ ഇതിനകം എത്തിക്കഴിഞ്ഞു

5

നേരത്തെ ഷോയില്‍ നിന്നും പുറത്തായ രമ്യ പണിക്കരും സൂര്യ മേനോനും അഡോണിയും അടക്കമുളളവരെല്ലാം ചെന്നൈയില്‍ എത്തിയിട്ടുണ്ട്. പലരും വിമാനത്താവളങ്ങളില്‍ നിന്നുളളതും ചെന്നൈയില്‍ എത്തിയതിന് ശേഷമുളളതുമായ ചിത്രങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയാ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്. ഏറെ നാളത്തെ കാത്തിരിനൊടുവില്‍ ഫിനാലെ വരുന്നു എന്നുളള സ്ഥിരീകരണത്തില്‍ പ്രേക്ഷകരും ഹാപ്പിയാണ്.

6

അതിനിടെ ഇക്കൂട്ടത്തില്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട മത്സരാര്‍ത്ഥികളായ മണിക്കുട്ടന്റെയും ഡിംപല്‍ ഭാലിന്റെയും സെല്‍ഫി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വ്യക്തിപരമായും ജോഡികളായും ഇരുവര്‍ക്കും വലിയ ഫാന്‍ ബേസ് ആണുളളത്. ബിഗ് ബോസ് ഷോയില്‍ ഇരുവരും ഒരുമിച്ച് വരുന്നത് പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്നു. ഏറെക്കാലത്തിന് ശേഷം ഇവരെ ഒരുമിച്ച് കണ്ടതാണിപ്പോള്‍ ഫാന്‍സ് ആഘോഷമാക്കുന്നത്

7

ജൂലൈ 23, 24 എന്നീ തിയ്യതികളായി ബിഗ് ബോസ് ഫിനാലെ ചിത്രീകരിക്കാനാണ് തീരുമാനം എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഫിനാലെ എപിസോഡ് ആദ്യത്തെ സീസണിലേത് പോലെ ലൈവ് ആയിരിക്കില്ല. ബിഗ് ബോസ് താരങ്ങളെ കൂടാതെ പ്രധാന സെലിബ്രിറ്റികളെയൊക്കെ പങ്കെടുപ്പിച്ച് കൊണ്ടുളള പരിപാടികളുടെ ഷൂട്ടിംഗ് ഉടനെ തന്നെ ആരംഭിക്കാനിരിക്കുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.

Recommended Video

cmsvideo
    വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | Oneindia Malayalam
    8

    ബിഗ് ബോസിന്റെ ഫിനാലെ പ്രേക്ഷകര്‍ക്ക് എന്ന് കാണാനാവും എന്നുളള ചോദ്യത്തിനും ഉത്തരമായിട്ടുണ്ട്. ഓഗസ്റ്റ് ഒന്നാം തിയ്യതി ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ എപിസോഡ് ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്യും എന്നാണ് വിവരം. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, നോബി മാര്‍ക്കോസ്, അനൂപ് കൃഷ്ണന്‍, സായ് വിഷ്ണു, റംസാന്‍, റിതു മന്ത്ര, കിടിലം ഫിറോസ് എന്നിവരാണ് ഫൈനലിലുളളവര്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+