Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിംപൽ ഓവർ ആക്ടിംഗ് ചെയ്യില്ലേ? ലാലേട്ടന്റെ കിടിലൻ മറുപടി, മണിക്കുട്ടനുള്ള സമ്മാനം വീഡിയോ കോളിൽ

ബിഗ് ബോസ് സീസൺ 3യുടെ പുതിയ ഓരോ എപ്പിസോഡ് കഴിയുമ്പോഴും പുതിയ ഗെയിമും ടാസ്കും നൽകിക്കൊണ്ടാണ് ബിഗ് ബോസ് എത്തുന്നത്. എന്നാൽ ലാലേട്ടനെത്തുന്ന വീക്കെൻഡ് എപ്പിസോഡിന് വേണ്ടിയാണ് മത്സരാർത്ഥികളെല്ലാം എപ്പോഴും കാത്തിരിക്കുന്നത്. ഇത്തവണ ലാലേട്ടനെത്തിയ എപ്പിസോഡിന്റെ ഷോയുടെ റിവ്യൂവുമായി എത്തുകയാണ് നടി അശ്വതി. അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്.

മാംഗ്ലൂര്‍ തീരത്ത് കാണാതയ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നാവിക സേനയുടെ തിരച്ചില്‍; ചിത്രങ്ങള്‍ കാണാം

സന്തോഷത്തിന്റെ നിമിഷം

സന്തോഷത്തിന്റെ നിമിഷം

''സുന്ദരിയേ... സുന്ദരിയേ...... ആഹാ അടിപൊളി സോങ്!! എപ്പിസോഡ് എങ്ങനുണ്ടാകുമോ ആവോ'' എന്ന വാക്കുകളോടെയാണ് അശ്വതിയുടെ പോസ്റ്റ് തുടങ്ങുന്നത്. നീതിബോധത്തിനും അച്ചടക്കത്തിനും മണിക്കുട്ടന് കിട്ടിയ കോയിൻസിനുള്ള സമ്മാനം അച്ഛനും അമ്മയും ആയിട്ട് ഒരു വീഡിയോ കാൾ. മണിക്കുട്ടന് അച്ഛനും അമ്മയുമായി വീഡിയോകോളിൽ സംസാരിക്കാനുള്ള അവസരമാണ് ബിഗ് ബോസ് കഴിഞ്ഞ എപ്പിസോഡിൽ ഒരുക്കിക്കൊടുത്തത്.

കൊവിഡ് സുരക്ഷ

കൊവിഡ് സുരക്ഷ


വീക്കെൻഡ് എപ്പിസോഡായതിനാൽ ലാലേട്ടൻ എത്തുകയും കൊവിഡ് സുരക്ഷയെക്കുറിച്ച് സംസാരിച്ചു കൊണ്ടാണ് എപ്പിസോഡിന് തുടക്കമിടുന്നത്. ഷോ അമ്പതിലധികം എപ്പിസോഡുകൾ പിന്നിട്ടതോടെ ബിഗ്‌ബോസ് ഫൈനലിലേക്ക് ആരെത്തുമെന്ന ലാലേട്ടന്റെ ചോദ്യം പെട്ടെന്നായിരുന്നു. ഋതുവിനോടാണ് ആദ്യം ചോദിച്ചത്. അപ്രതീക്ഷിതമായിട്ടാണ് ഋതുവിനുള്ള ചോദ്യമെത്തുന്നത്.

 ഫൈനലിൽ ആരെല്ലാം?

ഫൈനലിൽ ആരെല്ലാം?


ആരെല്ലാം ഫൈനലിലേക്ക് എത്തുമെന്ന ചോദ്യത്തിന് ആരും തന്നെ സൂര്യയെയെം, സന്ധ്യയേം, രമ്യയെയും പറഞ്ഞില്ല. ആരും സ്ത്രീകളെ പറയുന്നില്ലല്ലോ എന്നു ചോദിച്ചപ്പോൾ മാത്രമാണ് ശേഷം എണീറ്റവർ സ്ത്രീകളായ മത്സരാർത്ഥികളെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്.. സന്ധ്യ വളരെ കോൺഫിഡന്റ് ആയി പറഞ്ഞത് ഇഷ്ട്ടമായെന്നാണ് അശ്വതി വിലയിരുത്തുന്നത്. രമ്യ മാത്രമാണ് സൂര്യയെ പറഞ്ഞത്. സൂര്യ ഫൈനലിൽ വരണം എന്നാണ് ഇപ്പോൾ എന്റെ ഒരു ആഗ്രഹം. ഇതെല്ലാം കഴിഞ്ഞ് അവസാനം ലാലേട്ടൻ ആ വലിയൊരു പ്രവചനവും നടത്തി, "നിങ്ങളാരും ഇല്ലെങ്കിലും ഞാനിവിടെ ആ സമ്മാനം തരാൻ ഉണ്ടാകും" എന്നായിരുന്നു ലാലേട്ടന്റെ പ്രസ്താവന.

അവാർഡ് നൈറ്റിന് കയ്യടി

അവാർഡ് നൈറ്റിന് കയ്യടി

ബിഗ് ബോസ് ഷോയ്ക്കുള്ളിൽ കഴിഞ്ഞ എപ്പിസോഡുകളിൽ അരങ്ങേറിയ അവാർഡ് നൈറ്റിനെനെ കുറിച്ച് സംസാരിച്ച ലാലേട്ടൻ വളരെ നന്നായിരുന്നു എന്ന മറുപടിയാണ് നൽകിയത്. ..ഓരോരുത്തർക്കും കിട്ടിയ അവാർഡുകളെക്കുറിച്ച് സംസാരിച്ചു. പുരുഷന്മാർ കൂടുതൽ ഉണ്ടെങ്കിൽ, അത് അടുപ്പമുള്ളവർ കൂടി ആകുമ്പോൾ അവർക്കേ വോട്ട് കൊടുക്കുള്ളു എന്നുണ്ടോ? അല്ലാ ഋതുവിനു അങ്ങനൊണ്ട്ത്രെ അതാണത്രേ അവാർഡിന് സ്ത്രീകൾക്ക് വോട്ടില്ലാതെ പോയതെന്നും അശ്വതി പരിഹസിക്കുന്നുണ്ട്.

 ഓവറാക്ടിങ്ങോ?

ഓവറാക്ടിങ്ങോ?

ഡിമ്പൽ പറഞ്ഞ ഓവർആക്ടിങ്ങിനെ കുറിച്ച് ചോദിച്ച ലാലേട്ടൻ ഡിമ്പൽ ഓവർ ആക്ടിങ് ചെയ്യുലെ എന്ന് ചോദിച്ചിരുന്നു. ഇത് ഇഷ്ടമായെന്നാണ് അശ്വതി പറയുന്നത്. ശേഷം സൂര്യ എണീറ്റു തുടങ്ങിയില്ലേ അങ്ങോട്ട്‌ ലാലേട്ടാ ഇതിനെ കുറിച്ച് അധികം സംസാരിക്കാനുണ്ട് എന്നു പറഞ്ഞിട്ട് മറ്റേ വസ്ത്രധാരണത്തിനെ കുറിച്ച്.. ലാലേട്ടൻ വളരെ കോമഡി ആയി അതിനെ കൈകാര്യം ചെയ്തു. ശേഷം സാങ്കൽപ്പിക കഥയെകുറിച്ച് ചോദിച്ചു നോബിചേട്ടനോട് ലാലേട്ടനെ നേരിട്ട് കണ്ടത് എങ്ങനെ എന്നു സാങ്കൽപ്പിക കഥപറയാൻ പറഞ്ഞു... പിന്നെ സായിയോട് ചോദിച്ചു കഥ പറയാൻ, ഇന്ന് മനുഷ്യന് മനസിലാകുന്നപോലെ അടിപൊളി കഥയാണു സായി പറഞ്ഞത്. അങ്ങനെ ബാക്കി പലരേം കൊണ്ടും ലാലേട്ടൻ കഥ പറയിപ്പിച്ചു. സൂര്യ കഥപറയാൻ എണീറ്റപ്പോൾ മണിക്കുട്ടന്റെ റിയാക്ഷൻ പൊളിച്ചു "ആ കഥയിലും എന്നെ പിടിച്ചിടുമോ" എന്നത്തേയുംപോലെ എന്നായിരുന്നു മണിക്കുട്ടന്റെ പ്രതികരണം.

 സൂര്യ പറഞ്ഞത് സത്യം?

സൂര്യ പറഞ്ഞത് സത്യം?

അടുത്തത് എല്ലാ ആഴ്ചത്തേയും പോലെ ഒരു ഗെയിം ആയിരുന്നു. ടീം തിരിച്ചു കൊണ്ടായിരുന്നു ഗെയിം. അപ്പോളാണ് സൂര്യ ഇന്നലെ പറഞ്ഞത് എത്ര ശെരിയെന്നു ഇന്ന് ടീം തിരിച്ചപ്പോൾ മനസ്സിലായതു. ഏറ്റവും അവസാനം വേറാരും ഇല്ലാത്തത്കൊണ്ട് സൂര്യയെ വിളിച്ചു നോബിചേട്ടന്റെ ഗ്രൂപ്പ്‌.. കഷ്ട്ടം തോന്നി. ചിത്രം നോക്കി ഓരോന്ന് പറഞ്ഞു കൊടുത്തു വരപ്പിക്കുന്ന ഗെയിം ആയിരുന്നു.കണ്ടിരിക്കാം അത്രതന്നെ ഇന്റലിജന്റ് ഗെയിം ആണെന്ന് ലാലേട്ടൻ പറഞ്ഞു. ആയിരുന്നോ?? കണ്ടവർ പറയൂ

എവിക്ഷനില്ല

എവിക്ഷനില്ല

വീക്കെൻഡ് എപ്പിസോഡായിട്ടും ശനിയാഴ്ച ബിഗ് ബോസ് ആരെയും പുറത്താക്കിയിട്ടില്ല. ഇന്നലത്തെ ആറുകണ്ടത്തിന്റേം മറുകണ്ടത്തിന്റേം ഗെയിംനെ കുറിച്ച്, ഗ്ലാസ്‌ കോട്ടിനുള്ളിൽ ഒളിപ്പിച്ചു വെച്ചു കൊണ്ടുപോയതിനെ പറ്റി അങ്ങനെ കളിച്ചത് ശരിയായില്ല എന്നുപറഞ്ഞു. ഇന്നലത്തെ സന്ധ്യ സൂര്യ സംസാരം നല്ലതായിരുന്നു എന്നു സന്ധ്യയെ അഭിനന്ദിച്ചു .അത് വളരെ ശരി ആയിരുന്നു. ദൈവമേ ഒരു ഗെയിംമും കൂടെ ലക്ഷറി ബജറ്റിനു ആക്ടിവിറ്റി ഏരിയയിൽ. ഗെയിം ആണെന്ന് പറഞ്ഞിട്ട് അവർക്കുള്ള ബജറ്റ് തുകക്കുള്ള മൊത്തം സാധനവും ലാലേട്ടൻ കൊടുത്തു. നാളെ ഒരു വലിയ തമാശ കാണിക്കും എന്നു പറഞ്ഞു സസ്പെൻസ് ഇട്ടു അങ്ങനെ ലാലേട്ടൻ പോയെന്നും അശ്വതി പറയുന്നു.

ആരാധകരെ ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി വിരണിക ഷെട്ടി; സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+