• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നാളെ ഇതുക്കും മേലെ; അവര്‍ നാളത്തേക്കുള്ള പ്ലാനിങ്ങിലാണു സൂര്‍ത്തുക്കളെ; വൈറലായി അശ്വതിയുടെ ബിഗ് ബോസ് റിവ്യൂ

പ്രേക്ഷകരെ ഞെട്ടിക്കുന്ന സംഭവ വികാസങ്ങളുമായി ബിഗ് ബോസ് സീസണ്‍ 3 മുന്നോട്ടുപോകുകയാണ്. ഇപ്പോഴിതാ ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിന്റെ വിലയിരുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അശ്വതി. കഴിഞ്ഞ ദിവസത്തെ മോര്‍ണിംഗ് ആക്ടിവിറ്റിയെ കുറിച്ചുള്ള വ്യക്തമായ വിലയിരുത്തലും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. അശ്വതിയുടെ ബിഗ് ബോസ് റിവ്യു സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ കുറിച്ച് അശ്വതി പങ്കുവച്ച കുറിപ്പ് വായിക്കാം.

 തലവേദന സൃഷ്ടിക്കുന്ന ആള്

തലവേദന സൃഷ്ടിക്കുന്ന ആള്

മോര്‍ണിംഗ് ആക്ടിവിറ്റി - ഹൌസില്‍ തലവേദന സൃഷ്ടിക്കുന്ന ആള് ആര്? എല്ലാര്‍ക്കും എല്ലാരും അന്യോന്യം തലവേദന തന്നല്ലേ? ഹോ മോര്‍ണിംഗ് ആക്ടിവിറ്റി ഒക്കെ ആ കഴിഞ്ഞ സീസണില്‍ നെഗറ്റീവ് ആണേലും പോസിറ്റീവ് ആണേലും ഒരുമിച്ചിരുന്നാരുന്നു ചെയ്യുന്നത്..

ആ പറഞ്ഞതില്‍ കേറി പിടിക്കും

ആ പറഞ്ഞതില്‍ കേറി പിടിക്കും

ഇത് ഒരാള്‍ പാലക്കാട് മറ്റൊരാള്‍ പത്തനംതിട്ടയില്‍ എന്നപോലാ ഇരുപ്പു, എന്നിട്ടോ ആരേലും എന്തേലും പറഞ്ഞാല്‍ അപ്പോള്‍ ആ ആക്ടിവിറ്റി താഴോട്ടിട്ടു പിന്നെ ആ പറഞ്ഞതില്‍ കേറി പിടിക്കും . റംസാനു ഋതു തലവേദനയും,എന്തിനോ തിളയ്ക്കുന്ന സാമ്പാറൊക്കെ ആയി . എന്താ കുട്ടി?? എത്ര എത്ര പാതിരാത്രികളില്‍ ആപ്പിളും കഷ്ണം വായില്‍ വെച്ചു തന്നിട്ടുള്ളതാ.

 ഋതുവിന്റെ മറുപടി

ഋതുവിന്റെ മറുപടി

പക്ഷെ ഋതുവിന്റെ മറുപടി പൊളിച്ചു 'സാമ്പാര്‍ വെറുതെ തിളച്ചാലും എന്തിനു തിളച്ചാലും ദോശയുടെ കൂടെ അത് സൂപ്പറാ'. ങേ യഥാര്‍ത്ഥ അനൂപ് പൊറത്തു വരാനോ?കിടിലുവേ.. ഇതന്നെ അല്ലെ പൊളി ഓരോരുത്തരോടും, നിങ്ങളോടും മാസ്‌ക് അഴി മാസ്‌ക് അഴി എന്നു പറഞ്ഞത്. 'കാരണവര്‍ക്ക് എവടെ വേണേലും എന്തും ആകാം' ല്ലെ .

പാവത്തിന് ഇപ്പോളാണ് കിട്ടിയേ

പാവത്തിന് ഇപ്പോളാണ് കിട്ടിയേ

നീതിമാന്റെ കോയിന്‍ നോബി ചേട്ടനു ആണു കിട്ടിയത് ഈ പ്രക്രിയ തുടങ്ങിയ അന്നുതൊട്ട് കൊടുക്കേണ്ട സംഭവം ആണു..അല്ലെ? ഒന്നിനും അദ്ദേഹമില്ല.. വളരെ അച്ചടക്കത്തോടെ ആ വീട്ടിലൊണ്ടോന്നു പോലും അറിയിക്കാതെയല്ലേ ഇരിക്കുന്നത് പാവത്തിന് ഇപ്പോളാണ് കിട്ടിയേ.

സ്റ്റക്ക് ആണല്ലോ കര്‍ത്താവേ

സ്റ്റക്ക് ആണല്ലോ കര്‍ത്താവേ

ഇവരിപ്പോളും ഒരേ കാര്യത്തില്‍ സ്റ്റക്ക് ആണല്ലോ കര്‍ത്താവേ 'ഒരു സ്ത്രീ പോലും പൊറത്തു പോകരുത്' എന്നു പറഞ്ഞത് . മുന്നോട്ടു നീങ്ങനായി എവടെ 'നാട്ടുക്കൂട്ടം' എവടെ?? ആഹ് വന്നു . കോലോത്തു നാടും, കലിങ്ക നാടും ആഹ് പേരൊക്കെ കൊള്ളാം . കര്‍ത്താവേ ഈ ടാസ്‌ക് റദ്ധാക്കുന്ന രീതിയിലോട്ടു കാര്യങ്ങള്‍ പോകരുതേ..നല്ല രീതിയില്‍ എല്ലാരും കളിക്കണേ.

അറഞ്ചം പുറഞ്ചം കുടഞ്ഞു

അറഞ്ചം പുറഞ്ചം കുടഞ്ഞു

കലിങ്കയിലെ ഋതുവിനാണ് ആദ്യ ഊഴം. അറഞ്ചം പുറഞ്ചം കുടഞ്ഞു.. ഹൌ ആറു പേരൊന്നിച് സംസാരിച്ചാല്‍ ആര്‍ക്കെന്തു മനസിലാകും. കള കള കള കള . ഋതു പിടിച്ചു നിന്നു. പക്ഷെ ലാസ്റ്റ് 'ഒന്ന് പോടാ' എന്നു വിളിച്ചത് ശരിയായില്ല.. ആഹ് ലൈസന്‍സ് കിട്ടിയല്ലോ ല്ലെ കഴിഞ്ഞാഴ്ച.. ക്ഷമിക്കണം ഞാനതോര്‍ത്തില്ല.

ഒന്ന് വെയിറ്റ് ചെയ്യൂ ഡിമ്പു

ഒന്ന് വെയിറ്റ് ചെയ്യൂ ഡിമ്പു

ഡിമ്പല്‍ പറഞ്ഞു ഋതുവിന്റെ റിയല്‍ ഫേസ് വന്നു എന്നു, ഒന്ന് വെയിറ്റ് ചെയ്യൂ ഡിമ്പു... തിരിച്ചങ്ങോട്ടും ചോദ്യങ്ങള്‍ വരും അന്നേരം ഒന്ന് കാണണം . അടുത്തത് സന്ധ്യ.. വ്യക്തിത്വം ഇല്ലായ്മ ആണു ആരോപണം. സന്ധ്യ സൂപ്പര്‍ ആരുന്നു .'ചങ്കൂറ്റം ഒക്കെ എന്റപ്പൂപ്പന് വരെ ഒണ്ടെന്ന് ' ഹാ തഗ് .

നാളെ ഇതുക്കും മേലെ

നാളെ ഇതുക്കും മേലെ

രണ്ടു ടീമും പ്ലാനിങ് അടിപൊളി.അനൂപ് പറഞ്ഞു പൊളി ഫിറോസ് പറഞ്ഞ കാര്യങ്ങള്‍ സത്യമാകുന്നു കിടിലുവിനെ കുറിച്ച്.. അങ്ങനെ പലതും സത്യമാകും അനൂപേ .അങ്ങേര്‌ടെ നാവിലെ ചില വാക്കുകള്‍ ആരുന്നു പ്രശ്‌നം അല്ലാതെ പറഞ്ഞതൊക്കെ കറക്റ്റാ . ടാസ്‌ക് സമയം കഴിഞ്ഞിട്ടും ആരും നാട്ടുക്കൂട്ടത്തില്‍ നിന്നു ഇറങ്ങി വന്നിട്ടില്ല.. അവര്‍ നാളത്തേക്കുള്ള പ്ലാനിങ് ആണു സൂര്‍ത്തുക്കളെ നാളെ ഇതുക്കും മേലെ .

'ഗുളിക കഴിക്കുന്ന സുഖമില്ലാത്തവൻ', ആ ഗുളികയ്ക്ക് പിന്നിലെന്തെന്ന് രജിത് കുമാറിനോട് വെളിപ്പെടുത്തി ഫിറോസ്'ഗുളിക കഴിക്കുന്ന സുഖമില്ലാത്തവൻ', ആ ഗുളികയ്ക്ക് പിന്നിലെന്തെന്ന് രജിത് കുമാറിനോട് വെളിപ്പെടുത്തി ഫിറോസ്

 ബിഗ് ബോസ് ഹൗസില്‍ അഡോണിയ്ക്കും ഡിപംലിനും സര്‍പ്രൈസ്; മികച്ച ജോഡികള്‍, കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ബിഗ് ബോസ് ഹൗസില്‍ അഡോണിയ്ക്കും ഡിപംലിനും സര്‍പ്രൈസ്; മികച്ച ജോഡികള്‍, കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍

പ്രേക്ഷകരും ബിഗ് ബോസ് ഹൗസും ഞെട്ടലില്‍; സൂര്യയെ നോമിനേറ്റ് ചെയ്ത് മണിക്കുട്ടന്‍, ഓപ്പണ്‍ നോമിനേഷന്‍പ്രേക്ഷകരും ബിഗ് ബോസ് ഹൗസും ഞെട്ടലില്‍; സൂര്യയെ നോമിനേറ്റ് ചെയ്ത് മണിക്കുട്ടന്‍, ഓപ്പണ്‍ നോമിനേഷന്‍

വീട്ടിൽ നിന്നുള്ള വീഡിയോ കോളോടെ മണിക്കൂട്ടന് ലൈറ്റ് കത്തി, അനൂപിന്റെ കിളി പോയി; വൈറലായി അശ്വതിയുടെ റിവ്യുവീട്ടിൽ നിന്നുള്ള വീഡിയോ കോളോടെ മണിക്കൂട്ടന് ലൈറ്റ് കത്തി, അനൂപിന്റെ കിളി പോയി; വൈറലായി അശ്വതിയുടെ റിവ്യു

cmsvideo
  Actress Raiza wilson forced to undergo treatment and its went wrong
  കൽവകുണ്ട്ല ചന്ദ്രശേഖര റാവു
  Know all about
  കൽവകുണ്ട്ല ചന്ദ്രശേഖര റാവു

  English summary
  Bigg Boss Malayalam Season 3: Rithu Manthra's Replay In Weekly Task, Review Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X