മാനസിക പ്രയാസമുള്ള അമ്മ ഉപേക്ഷിച്ച് പോയി, അച്ഛന്റെ ആത്മഹത്യ: റെയില്‍വേ സ്റ്റേഷനില്‍ കിടന്നു: അശ്വിന്‍
ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ മത്സരാർത്ഥിയായി എത്തിയതോടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് അശ്വിന്‍. മജീഷ്യന്‍ കൂടിയായ അശ്വിന്റെ മത്സര രീതിയെക്കുറിച്ച് വിമർശനങ്ങള്‍ ഏറെയായിരുന്നു. അതുകൊണ്ട് തന്നെ താരം അധികം ആഴ്ചകള്‍ പിന്നിടുന്നതിന് മുമ്പ് തന്നെ പുറത്താവുകയും ചെയ്തു. ഒരു മത്സരാർത്ഥി എന്ന നിലയില്‍ വിമർശനങ്ങളേറെയുണ്ടെങ്കിലും ഒരു വ്യക്തി എന്ന നിലയില്‍ അശ്വിന് വലിയ ഗുണമേന്മാകളാണ് ഉള്ളതെന്നാണ് സഹമത്സരാർത്ഥികളെല്ലാം തന്നെ ഒരു പോലെ പറഞ്ഞത്.
ഇപ്പോഴിതാണ് ജീവിതത്തില്‍ തനിക്ക് കടന്നുപോവേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് വീണ്ടുമൊരിക്കല്‍ കൂടി പ്രേക്ഷകർക്ക് മുന്നിലെത്തിരിയിരിക്കുകയാണ് അശ്വിന്‍. അമൃത ടിവിയുടെ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു താരം. താരത്തിന്റെ വാക്കുകളിലേക്ക്..

മുപ്പത് ദിവസമാണ് ഞാന്‍ ബിഗ് ബോസില്‍ നിന്നത്. അത്രയും സമയം തന്നെ മുപ്പത് വർഷം പോലെയാണ് എനിക്ക് തോന്നിയത്. അത്രയ്ക്ക് കഠിനമായിരുന്നു. ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടെങ്കിലും അതിനേക്കാള്‍ ഉപരിയാണ് ഇവിടെ അനുഭവിക്കുന്നതെന്ന് നമുക്ക് തോന്നിപ്പോവുമെന്നും പറയാം നേടാം പരിപാടിയും അവതാരകന്‍ എംജി ശ്രീകുമാറിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി അശ്വിന്‍ പറയുന്നു.

ഒരോ ദിവസവും വളരെ പ്രയാസപ്പെട്ടാണ് ബിഗ് ബോസില്‍ കഴിഞ്ഞുപോയത്. തന്റെ യഥാർത്ഥ ജീവിതം എന്ന് പറയുന്നതും ഒരു സിനിമാ കഥയെ വെല്ലുന്ന തരത്തിലായിരുന്നു. നമ്മുടെ ജീവിതത്തിലെ ഒരു ഭാഗ്യം എന്ന് പറുന്നത് നമ്മുടെ മാതാപിതാക്കളാണ്. എന്നാല്‍ ചെറുപ്പത്തില്‍ തന്നെ ഇവർ രണ്ടുപേരെയും എനിക്ക് നഷ്ടമായി.

മാനസിക നില തെറ്റിയ അമ്മ തന്നെ ഒന്നര വയസ്സില്‍ എന്നെ ഉപേക്ഷിച്ചുപോയി. അഞ്ചാം വയസ്സിലേക്ക് എത്തിയപ്പോള്‍ അച്ഛന്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. വിതുരയിലെ മലയോര മേഖലയിലെ ഏറ്റവും ദാരിദ്രം നിറഞ്ഞ കുടുംബത്തില്‍ ജനിച്ച വ്യക്തിയായിരുന്നു ഞാന്‍. അച്ഛന്‍ മരിച്ച് കഴിഞ്ഞതിന് ശേഷം അച്ഛമ്മയായിരുന്നു തന്നെ വളർത്തിയതെന്നും അശ്വിന്‍ പറയുന്നു.

വിതുരയില്‍ തന്നെയായിരുന്നു വിദ്യാഭ്യാസം. പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചു. അമ്മ എങ്ങോട്ടാണ് പോയതെന്ന് വീട്ടുകാർക്ക് അറിയാമായിരുന്നെങ്കിലും എന്നോട് പറഞ്ഞിരുന്നില്ല. അമ്മ പോയതിന്റെ വിഷമത്തിലാണ് അച്ഛന്‍ ആത്മഹത്യ ചെയ്യുന്നത്. കുട്ടിക്കാലം എന്ന് പറയുന്നത് വളരെ ദുർഘടം നിറഞ്ഞതായിരുന്നു. അച്ഛമ്മ കൂലി പണിക്ക് പോയാണ് എന്നെ വളർത്തിയത് എന്നും അശ്വിന്‍ തുറന്ന് പറയുന്നു.

വളരെ പ്രായമുള്ള സമയത്താണ് അച്ഛമ്മ എന്നെ വളർത്താന്‍ വേണ്ടി ജോലിക്ക് പോവുന്നത്. എന്റെ അച്ഛനും അമ്മയുമൊക്കെ അച്ഛമ്മയായിരുന്നു. കൂലിപ്പണിയും ഡ്രൈവർ ജോലിയുമായിരുന്നു അച്ഛന്. അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് അറിയാതെയാണ് അച്ഛന്‍ അമ്മയെ വിവാഹം കഴിക്കുന്നത്. അമ്മയെ കണ്ട് കഴിയുമ്പോള്‍ യാതൊരു ബുദ്ധിമുട്ടും ഉള്ളതായി തോന്നുന്നില്ലെങ്കിലും സംസാരിക്കുമ്പോള്‍ അത് മനസ്സിലാവും.

1997 ലായിരുന്നു ഇരുവരുടേയും വിവാഹം. കല്യാണത്തിന് മുമ്പ് അവർ തമ്മില്‍ അത്രയധികം സംസാരിച്ചിട്ടൊന്നും ഇല്ലായിരുന്നു. കല്യാണം കഴിഞ്ഞ് വന്നതിന് ശേഷം അമ്മയ്ക്ക് അച്ഛന്റെ വീടുമായി ഒത്തുപോവാന്‍ സാധിച്ചിരുന്നില്ല. അത് അമ്മയുടെ പ്രശ്നമല്ല. ആ രോഗത്തിന്റെ പ്രത്യേകതയാണെന്നും താരം വ്യക്തമാക്കി.

അച്ഛമ്മ മരിച്ചതിന് ശേഷമാണ് വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വരുന്നത്. റെയില്‍വേ സ്റ്റേഷനില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വേദന വിഷപ്പാണെന്ന് മനസ്സിലാക്കിയ വ്യക്തിയാണ് ഞാന്‍. നാല് ദിവസത്തോളം കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനിലെ വെള്ളവും ഒരു വടയും കഴിച്ച് അവിടെ കിടന്നിട്ടുണ്ട്. നാലാമത്തെ ദിവസം ഒരു പൊലീസ് വന്നാണ് എന്നെ അവിടുന്ന് പറഞ്ഞ് വിടുന്നത്. അവിടം മുതലാണ് വിഷപ്പിന്റെ വേദന മനസ്സിലാവുന്നത്.












Click it and Unblock the Notifications