
'ഇപ്പോഴത്തെ ഇമോഷൻസ് എന്തെന്ന് അറിയില്ല, ഓവർവെൽമ്ഡ്!!'; വീഡിയോയുമായി ജാസ്മിൻ
കൊച്ചി: ജീവിതത്തിലെ പ്രതിസന്ധികളെ മനോധൈര്യം കൊണ്ട് നേരിടാമെന്ന് തെളിയിച്ചയാളാണ് ബിഗ് ബോസ് മലയാളം സീസൺ 4 താരമായ ജാസ്മിൻ മൂസ. പരാജയപ്പെട്ട രണ്ട് വിവാഹം, ആരും സഹായിക്കാൻ ഇല്ലാത്ത അവസ്ഥ , അത്തരമൊരു സാഹചര്യത്തിൽ നിന്നാണ് ജീവിതത്തോട് പൊരുതി ജാസ്മിൻ മുന്നേറിയത്.

19 ാം വയസിലായിരുന്നു ജാസ്മിൻറെ ആദ്യ വിവാഹം. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു അത്. ഗാർഹിക പീഡനത്തെ തുടർന്ന് ആ ബന്ധം അവസാനിപ്പിച്ചു. പിന്നീട് ജീവിതത്തോട് പടവെട്ടുന്നതിനിടയിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി രണ്ടാം വിവാഹം. അവിടേയും പീഡനത്തിന് കുറവുണ്ടായിരുന്നില്ല. ഒടുക്കം വിവാഹ മോചനം നേടി തന്റെ സ്വപ്നങ്ങൾ തേടിയുള്ള യാത്ര.

എറണാകുളത്ത് നിന്നാണ് ജാസ്മിൻ ജിമ്മിൽ ജോലി ചെയ്യുന്നത്. പിന്നീട് ജിം ട്രെയിനറാകാൻ ബാംഗ്ലൂരിൽ നിന്നും പരിശീലനം നേടി. നിലവിൽ ബംഗ്ലൂരിൽ തന്നെയാണ് ജാസ്മിൻ. ടിക് ടോക്കിലൂടെയാണ് ജാസ്മിൻ ശ്രദ്ധിക്കപ്പെടുന്നത്. അവിടെ നിന്നാണ് ബിഗ് ബോസിലേക്കുള്ള ക്ഷണം ലഭിക്കുന്നത്.
'അതൊക്കെ കണ്ട് പലർക്കും ബിപി കൂടി, ആശുപത്രിയിലായൊന്നും പറഞ്ഞു, അറിഞ്ഞോണ്ട് ചെയ്തതല്ല'; റോബിൻ

ബിഗ് ബോസിൽ വളരെ ശക്തമായ മത്സരമായിരുന്നു ജാസ്മിൻ കാഴ്ച വെച്ചത്. ഫൈനലിൽ എത്താൻ വരെ സാധ്യത കൽപ്പിക്കപ്പെട്ടെങ്കിലും ഷോയിൽ നിന്നും ഇടയ്ക്ക് വെച്ച് ജാസ്മിൻ ഇറങ്ങി പോരുകയായിരുന്നു. ഷോയിൽ നിന്ന് ഇറങ്ങിയ ശേഷവും തന്റെ എല്ലാ വിശേഷങ്ങളും ജാസ്മിൻ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തന്റെ കൂട്ടുകാരെ കുറിച്ചും മുൻ പങ്കാളിയെ കുറിച്ചുമെല്ലാം സോഷ്യൽ മീഡിയയിലീടെ ജാസ്മിൻ പറയാനുണ്ട്.

എന്നാൽ ഒരിക്കൽ പോലും തന്റെ കുടുംബത്തെ കുറിച്ച് താരം പറഞ്ഞിരുന്നില്ല. സ്വന്തം നാടായ മുക്കത്തേക്ക് എപ്പോൾ മടങ്ങുമെന്നും ഉമ്മയേയും കുടുംബത്തേയുമെല്ലാം കാണുമോയെന്നും ആരാധകർ തിരക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ജാസ്മിൻ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണം. സ്വന്തം നാടായ മുക്കത്താണ് താൻ ഇപ്പോൾ ഉള്ളതെന്നാണ് വീഡിയോയിൽ ജാസ്മിൻ പറയുന്നത്.
'അത് അവരുടെ സംസ്കാരം, അതിനോട് എന്ത് പറയാൻ; ഞാൻ തീയിൽ കുരുത്തതാണ്'; ഗോപി സുന്ദർ

'ഞാൻ ഇപ്പോൾ എന്റെ നാടായ മുക്കത്താണ് ഉള്ളത്. ഇത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ്. ഞാൻ മുൻപ് ഇവിടെ ഒരു കടയിലാണ് ജോലി ചെയ്തിരുന്നത്. താൻ മുൻപേ പറഞ്ഞിരുന്നില്ലെ ഒരു ജിം സെന്ററിന്റെ ഉദ്ഘാടനത്തിന് വേണ്ടിയാണ് ഞാൻ ഇവിടെ വന്നത്. ഇപ്പോൾ മനസിലൂടെ കടന്ന് പോകുന്ന വികാരം എന്താണെന്ന് എനിക്ക് മനസിലാക്കാൻ സാധിക്കുന്നില്ല', എന്നായിരുന്നു ജാസ്മിന്റെ വാക്കുകൾ.

നേരത്തേ നാട്ടിൽ പോകുമ്പോൾ ഉമ്മയെ കാണുമോയെന്ന ആരാധകരുടെ ചോദ്യത്തിന് ജാസ്മിൻ നല്കിയ മറുപടി ഇങ്ങനെയായിരുന്നു. നിരവധി പേർ തന്നോട് ചോദിച്ചിട്ടുണ്ട്, നാട്ടിലേക്ക് എന്നാണ് പോകുന്നത്, വീട്ടുകാരെ കാണുന്നില്ലെ എന്നൊക്കെ. അതൊന്നും എനിക്ക് ഇപ്പോൾ അറിയില്ല.ഇതുവരെ കുടുംബത്തെ കാണണമെന്നൊന്നും പ്ലാൻ ചെയ്തിട്ടില്ല. നടന്നാൽ നടക്കും', ജാസ്മിൻ പറഞ്ഞു.
'ജീവിതത്തിൽ തോറ്റവരാണ് ബിഗ് ബോസിലേക്ക് പോകുക, ക്ഷണം ഞാൻ നിരസിച്ചു'; വെളിപ്പെടുത്തൽ