
'അമേരിക്കക്കാരി ആകാൻ നോക്കാതെ'; പരിഹസിച്ചയാൾക്ക് നിമിഷ വക പണി, സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ചു
കൊച്ചി: സംഭവ ബഹുമാലമായ മുഹൂർത്തങ്ങൾ കൊണ്ടും ശക്തരായ മത്സരാർത്ഥികൾ കൊണ്ടും ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 4. ഡോ റോബിൻ രാധാകൃഷ്ണൻ, റിയാസ് സലീം, ജാസ്മിൻ മൂസ തുടങ്ങി നിരവധി കരുത്തരായ നിരവധി മത്സരാർത്ഥികൾ ഷോയിൽ ഉണ്ടായിരുന്നു. അക്കൂട്ടത്തിൽ ഒരാളായിരുന്നു നിമിഷ പിഎസ്.
തന്റെ നിലപാടുകൾ കൊണ്ടായിരുന്നു തുടക്കം മുതൽ തന്നെ ഷോയിൽ നിമിഷ ശ്രദ്ധ നേടിയത്. ആരേയും ഭയക്കാതെ തനിക്ക് തോന്നുന്ന കാര്യങ്ങൾ കൃത്യമായി തന്നെ നിമിഷ പങ്കുവെയ്ക്കാറുണ്ട്.

മോഡലിംഗ് രംഗത്ത് സജീവമായ നിമിഷ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയ്ക്കാണ് ഷോയിൽ എത്തുന്നത്. ആദ്യ ദിവസങ്ങളിൽ തന്നെ തന്റെ പുരോഗമനപരമായ നിലപാടുകൾ നിമിഷ ഷോയിലൂടെ പങ്കുവെച്ചിരുന്നു. പലപ്പോഴും മറ്റ് മത്സരാർത്ഥികളുടെ ഇരട്ടതാപ്പിനെ കടുത്ത ഭാഷയിൽ തന്നെ നിമിഷ വിമർശിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ താരത്തിന് വലിയ കൈയ്യടിയും ലഭിച്ചിരുന്നു.
കാരുണ്യ പ്ലസിന്റെ 80 ലക്ഷത്തിന്റെ ഭാഗ്യവാൻ തയ്യൽ തൊഴിലാളി..'പോക്കറ്റിൽ സേഫാക്കിയ ലോട്ടറി'

അതേസമയം ഷോയിൽ നൂറ് ദിവസം പൂർത്തിയാക്കാൻ നിമിഷയ്ക്ക് സാധിച്ചില്ല. നിമിഷയുടെ പുരോഗമന കാഴ്ചപ്പാടുകൾ മലയാളികൾക്ക് ദഹിക്കാത്തതിനാലാണ് അവർ വേഗം പുറത്താക്കപ്പെട്ടതെന്നാണ് നിമിഷയെ പിന്തുണയ്ക്കുന്നവർ അവരുടെ പുറത്താകലിനോട് പ്രതികരിച്ചത്. എന്തായാലും ഷോയിൽ നിന്ന് പുറത്തായെങ്കിലും തന്റെ കാഴ്ച പാടകളിൽ നിമിഷ വിട്ടുവീഴ്ച ചെയ്തിട്ടില്ല. മാത്രമല്ല ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ ഇത് സംബന്ധിച്ച് പ്രതികരിക്കാറുമുണ്ട്.

ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നൊരാളാണ് നിമിഷ. അതുകൊണ്ട് തന്നെ പലപ്പോഴും ആരാധകരുടെ ചോദ്യങ്ങൾക്കും അല്ലാതെയുമെല്ലാം ഇംഗ്ലീഷിൽ തന്നെയാണ് നിമിഷ മറുപടി നൽകാറുള്ളത്.ഇപ്പോഴിതാ താരത്തിന്റെ 'ഇംഗ്ലീഷിനെ' പരിഹസിച്ച് രംഗത്തെത്തിയ ആൾക്ക് ചുട്ട ഭാഷയിൽ തന്നെ നിമിഷ മറുപടി നൽകുകയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ തന്നെ പരിഹസിച്ച ആളുടെ ചാറ്റിന്റെ സ്ക്രീൻ ഷോട്ട് അടക്കം പങ്കുവെച്ച് കൊണ്ടാണ് താരം പ്രതികരിച്ചത്.
'വീണ ഡോ റോബിൻറെ പിആർ, മീഡിയ സപ്പോർട്ട് മുഴുവൻ കൊടുക്കുന്നു'?; പ്രതികരിച്ച് വീണ

'ഓ ഗോഡ് നിങ്ങളുടെ ഫേയ്ക്ക് അമേരിക്കൻ ആക്സന്റ് സഹിക്കാൻ പറ്റുന്നില്ല. സാധാരണ പോലെ സംസാരിക്കാൻ ശ്രമിക്കൂ. നിങ്ങളുടെ രീതിക്ക് പറയുന്നതിൽ തെറ്റില്ല. പക്ഷേ അമേരിക്കക്കാരി ആകാൻ ശ്രമിക്കുന്നത് അവസാനിപ്പിക്കൂ, നിങ്ങൾക്ക് ഒരിക്കലും അമേരിക്കക്കാരി ആകാൻ പറ്റില്ല', എന്നായിരുന്നു മെസേജ്. ഇതിന് നിമിഷ നൽകിയ മറുപടി ഇങ്ങനെയായിരുന്നു -
'നിങ്ങളുടെ തലയിൽ തോക്ക് വെച്ച് നിർബന്ധമായും എന്റെ സ്റ്റോറികൾ കാണണമെന്ന് ആരും പറയുന്നില്ല. ഞാൻ പറയുന്നത് കേൾക്കാൻ നിങ്ങൾക്ക് താത്പര്യമില്ലെങ്കിൽ എന്റെ സ്റ്റോറികൾ നോക്കാൻ നിൽക്കേണ്ടതില്ല, സിമ്പിൾ', നിമിഷ കുറിച്ചു.

അടുത്തിടെ ദിൽഷ വിവാദത്തിലും നിമിഷ ശക്തമായി തന്നെ പ്രതികരിച്ചിരുന്നു. സ്വന്തം ഫോളോവേഴ്സിനെ പരിഗണിക്കാതെ എന്തും പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസേഴ്സിൽ വീഴരുതെന്നായിരുന്നു നിമിഷയുടെ മുന്നറിയിപ്പ്.ട്രേഡ് മാർക്കറ്റിംഗുമായ ബന്ധപ്പെട്ട് ദിൽഷ ചെയ്ത പരസ്യം വിവാദമായ പശ്ചാത്തലത്തിലായിരുന്നു നിമിഷയുടെ പ്രതികരണം.

ധാരാളം പണം നൽകാം എന്ന വാഗ്ദാനവുമായി ആര് സമീപിച്ചാലും യാതൊരു ഇന്റഗ്രിറ്റിയും ഇല്ലാത്ത പ്രൊഡക്ടുകൾ താൻ പ്രമോട്ട് ചെയ്യില്ലെന്നും നിമിഷ പറഞ്ഞിരുന്നു. സ്വന്തം ലുക്കിനെ സംബന്ധിച്ച് ആളുകളെ തികച്ചും അരക്ഷിതാവസ്ഥയിൽ എത്തിക്കുന്ന തരത്തിലുള്ള പരസ്യങ്ങളും താൻ ചെയ്യില്ലെന്നും അതൊരിക്കലും പേജിൽ പങ്കുവെയ്ക്കില്ലെന്നും നിമിഷ പറഞ്ഞിരുന്നു.
കുത്തിതിരിപ്പുണ്ടാക്കി മറ്റുള്ളവരുടെ ജീവിതത്തിൽ പ്രശ്നമുണ്ടാക്കരുതെന്ന് റോബിൻ ; ഉന്നം ബ്ലസ്ലിയോ?