'ഇതെന്ത് ജെന്ററാണ്'; റിയാസ് സലീമിനെതിരെ കേട്ടാലറയ്ക്കുന്ന അധിക്ഷേപം, മറുപടി
കൊച്ചി: മലയാളിയുടെ പൊതുബോധത്തിന് മുഖം അടച്ചുള്ള മറുപടി നൽകികൊണ്ടുള്ള ആശയങ്ങളും നിലപാടുകളും പങ്കുവെച്ച് കൊണ്ടായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 4 ൽ റിയാസ് സലീം കൈയ്യടി നേടിയത്. ഷോയിലും പുറത്തും തന്റെ നിലപാടുകൾ റിയാസ് ആവർത്തിച്ച് പറയാറുണ്ട്.
മലയാളികൾക്ക് പൊതുവെ അംഗീകരിക്കാൻ കഴിയാത്ത നിലപാടുകൾ മുന്നോട്ട് വെയ്ക്കുന്നത് കൊണ്ട് തന്നെ കടുത്ത സൈബർ ആക്രമണങ്ങളാണ് പലപ്പോഴും റിയാസ് നേരിടാറുള്ളത്. റിയാസ് പങ്കിട്ട പുതിയ ചിത്രങ്ങൾക്ക് താഴെയും സൈബർ ആക്രമണം കടുക്കുകയാണ്.

'നിയമങ്ങൾ പൊളിക്കച്ചെഴുതാനുള്ളതാണ്,പ്രത്യേകിച്ച് ഫാഷനും മെയ്ക്കപ്പുമായി ബന്ധപ്പെട്ടുള്ളത്', എന്ന വരികളോടാണ് ചിത്രം പങ്കുവെച്ചത്. മാലയും കമ്മലും ധരിച്ച് മെയ്ക്കപ്പ് അണിഞ്ഞ് കൈയ്യിൽ ഒരു ഹാന്റ് ബാഗും പിടിച്ച് നിൽക്കുന്ന ചിത്രമാണ് റിയാസ് പങ്കിട്ടത്. അജ്മൽ ആർ നൗഷാദാണ് ചിത്രം പങ്കുവെച്ചത്. ഈ സീരീസിലുള്ള നിരവധി ചിത്രങ്ങൾ നേരത്തേയും റിയാസ് പങ്കുവെച്ചിട്ടുണ്ട്. എന്നാൽ കടുത്ത സൈബർ ആക്രമണമാണ് ഫോട്ടോയ്ക്ക് താഴെ നടക്കുന്നത്.

'ഇതെന്ത് ജെന്ററാണ്, ചരക്കായിട്ടുണ്ടല്ലോ, ഹറാം ആണ്,എന്താണ് ഇത് കൊണ്ട് ഉദ്ദേശിച്ചത്, ചാന്ത് പൊട്ട് ഇങ്ങനെ പോകുന്നു അധിക്ഷേപം. ഇതിനിടയിൽ ചിലർ ബിഗ് ബോസ് മത്സരാർത്ഥിയായ ദിൽഷയുടെ വീടിന്റെ ഹൗസ് വാമിങ്ങിന് പോയിരുന്നോ എന്നടക്കുമുള്ള ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. എന്നാൽ ഇതിനൊന്നും റിയാസ് മറുപടി നൽകിയിട്ടില്ല. അതേസമയം ഇനി റിയാസിനെ അൺഫോളോ ചെയ്യുകയാണെന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്. എന്നാൽ ഇതിന് ചുട്ട ഭാഷയിൽ തന്നെ റിയാസ് പ്രതകരിച്ചു.

അൺഫോളോ ചെയ്യണമെങ്കിൽ ചെയ്ത് പോയാൽ മതി , അത് ഇവിടെ അനൗൺസ് ചെയ്യേണ്ട കാര്യമില്ലെന്നായിരുന്നു റിയാസിന്റെ മറുപടി. ആരാധകരും ഈ കമന്റ് ഏറ്റെടുത്തിട്ടുണ്ട്. അൺഫോളോ ചെയ്യുമെന്ന കമന്റുകളൊക്കെ നിരവധി കേൾക്കുന്നോണ്ട് ഇപ്പോൾ ഇതൊക്കെ കോമഡിയായി മാറിയിട്ടുണ്ടെന്നായിരുന്നു റിയാസിന്റ ആരാധകർ കുറിച്ചത്. അതേസമയം റിയാസിന്റെ പുതിയ ലുക്കിനേയും മേയ്ക്കപ്പിനേയും അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ട്രാൻസ്ജെന്റർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം ഉൾപ്പെടെയുള്ളവരാണ് എത്തിയത്.

ഫാഷൻ എന്നത് സുന്ദരമായ വസ്ത്രങ്ങൾ ധരിക്കുന്നത് മാത്രമല്ല,പ്രസ്താവനകൾ നടത്താൻ നടത്താൻ കഴിയുന്ന ശക്തമായ ആയുധം കൂടിയാണ്', എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. നിങ്ങളുടെ ജീവിതം, നിങ്ങളുടെ വഴി, ഇനിയും തുടരൂ എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്. വലിയ നേട്ടങ്ങൾക്ക് മുൻപുള്ള ചെറിയ ചുവടുവെയ്പ്പ് എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

അടുത്തിടെ മുഖത്ത് മേയ്ക്കപ്പ് ഇടുന്ന വീഡിയോ റിയാസ് പങ്കുവെച്ചിരുന്നു. റിയാസ് മേക്കപ്പ് ഇടുന്നതിനെ ചിലർ പരിഹസിച്ച് രംഗത്തെത്തിയതോടെയായിരുന്നു ഇത്. എന്റെ മേക്കപ്പിനെ കുറിച്ച് കുരച്ചുകൊണ്ടേയിരിക്കൂ', എന്ന വാക്കുകളോടെയായിരുന്നു റിയാസ് ആ വീഡിയോ പങ്കിട്ടത്. വീഡിയോ പെട്ടെന്നാണ് വൈറാലയത്. ഈ വീഡിയോയ്ക്ക് താഴെയും നിരവധി പേർ വിമർശന കമന്റുകളുമായി എത്തിയിരുന്നു.

നീ പെണ്ണാണോ , ആൺകുട്ടിയെന്തിനാണ് മേയ്ക്കപ്പ് ധരിക്കുന്നതെന്നതായിരുന്നു ചിലർ ഉയർത്തിയ വിമർശനം. അതേസമയം റിയാസിന്റെ മേക്കപ്പ് ചെയ്യാനുള്ള കഴിവിനെ പുകഴ്ത്തിയുള്ള കമന്റുകളും പോസ്റ്റിൽ നിറഞ്ഞിരുന്നു. എങ്ങനെ ഇത്ര നന്നായി മേക്കപ്പ് ചെയ്യുന്നു, എന്തൊക്കെ പ്രൊഡക്ടുകളാണ് ഉപയോഗിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളായിരുന്നു പലരും ഉന്നയിച്ചത്.












Click it and Unblock the Notifications