• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വീണ ഡോ റോബിൻറെ പിആർ, മീഡിയ സപ്പോർട്ട് മുഴുവൻ കൊടുക്കുന്നു'?; പ്രതികരിച്ച് വീണ

  • By Desk
Google Oneindia Malayalam News

കൊച്ചി: ബിഗ് ബോസ് സീസൺ 4 ൽ തുടക്കം മുതൽ തന്നെ വലിയ സ്വീകാര്യത കിട്ടിയ താരമായിരുന്നു ഡോ റോബിൻ രാധാകൃഷ്ണൻ. ഗെയിമുകളിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കാതിരുന്നിട്ട് കൂടി ആദ്യ ഘട്ടത്തിൽ റോബിൻ വലിയ ഓളം തീർത്തിരുന്നു. ഇതോടെ റോബിന് വേണ്ടി പുറത്ത് പി ആർ പ്രവർത്തിക്കുന്നുണ്ടെന്ന ആക്ഷേപം ശക്തമായി . തനിക്ക് പുറത്ത് പിആർ ഉണ്ടെന്ന് ഷോയിൽ വെച്ച് ഒരിക്കൽ റോബിനും പറഞ്ഞിരുന്നു.

റോബിൻ പുറത്തായത്


ബിഗ് ബോസിൽ സഹമത്സരാർത്ഥിയെ കായികമായി കൈയ്യേറ്റം ചെയ്തതിനെ തുടർന്നായിരുന്നു റോബിൻ പുറത്തായത്. ഷോയിൽ നിന്ന് പുറത്തായെങ്കിലും ആരാധകർക്കിടയിൽ തരംഗമായിരുന്നു റോബിൻ. ഷോ അവസാനിച്ച് കഴിഞ്ഞ് 7 മാസത്തിന് മുകളിൽ ആയെങ്കിലും ഇപ്പോഴും പൊതുവേദികളിലും പരിപാടികളിലുമെല്ലാം നിറ സാന്നിധ്യമായി തന്നെ റോബിൻ തുടരുന്നു.

77 കോടിയുടെ ഭാഗ്യം മലയാളിക്ക് ലഭിക്കുമോ? ഞെട്ടിച്ച പ്രഖ്യപനവുമായി ബിഗ് ടിക്കറ്റ്, ജീവിതം മാറി മറിയും77 കോടിയുടെ ഭാഗ്യം മലയാളിക്ക് ലഭിക്കുമോ? ഞെട്ടിച്ച പ്രഖ്യപനവുമായി ബിഗ് ടിക്കറ്റ്, ജീവിതം മാറി മറിയും

 പി ആർ വർക്ക് ഉണ്ടെന്ന് തന്നെയാണ്


മറ്റ് ബിഗ് ബോസ് താരങ്ങൾക്ക് ലഭിക്കാത്ത അത്രയും സ്വീകാര്യത ഇപ്പോഴും റോബിന് ലഭിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ പി ആർ വർക്ക് ഉണ്ടെന്ന് തന്നെയാണ് വിമർശകർ ഉയർത്തുന്ന ആക്ഷേപം. ഇതിനിടയിൽ റോബിന് വേണ്ടി പി ആർ നടത്തുന്നത് അവതാരകയായ വീണയാണെന്ന തരത്തിലുള്ള ചില ആക്ഷേപങ്ങൾ ചില യുട്യൂബ് ചാനലുകൾ ഉയർത്തിയിരുന്നു. ഇപ്പോഴിതാ പി ആർ വിവാദത്തിൽ വീണ തന്നെ മറുപടി നൽകുകയാണ്. 'സീക്രട്ട് ഏജന്റ്' യുട്യൂബ് ചാനലിലൂടെയാണ് വീണയുടെ പ്രതികരണം.

ഈ വിവാദം എങ്ങനെ വന്നെന്ന്


താൻ റോബിന്റെ പിആർ അല്ലെന്നും ഈ വിവാദം എങ്ങനെ വന്നെന്ന് തനിക്ക് അറിയില്ലെന്നുമാണ് വീണയുടെ പ്രതികരണം. 'അഭിമുഖങ്ങളിലൂടെയാണ് താൻ റോബിനെ പരിചയപ്പെട്ടത്. സംസാരിച്ച് വന്നപ്പോൾ വളരെ കംഫർട്ടബിൾ ആണെന്നാണ് തോന്നി. വിവാദങ്ങൾ ഞാനും കേട്ടു. എന്ത് അടിസ്ഥാനത്തിലാണ് അത് വന്നതെന്ന് തനിക്ക് മനസിലാകുന്നില്ല', വീണ പറഞ്ഞു.

'കാമറയ്ക്ക് മുന്നിൽ വന്ന് കരയുന്ന ഫ്രോഡുകളെ വിശ്വസിക്കരുത്'; വീണ്ടും തുറന്നടിച്ച് ബാല'കാമറയ്ക്ക് മുന്നിൽ വന്ന് കരയുന്ന ഫ്രോഡുകളെ വിശ്വസിക്കരുത്'; വീണ്ടും തുറന്നടിച്ച് ബാല

ബിഗ് ബോസിലെ മത്സരാർത്ഥികളിൽ ആരുമായിട്ടം


ഞാനും റോബിനും തമ്മിൽ നല്ല സുഹൃത്തുക്കളാണ്. നമ്മുക്ക് എന്തെങ്കിലും ഈവശ്യം വരുമ്പൊഴൊക്കെ ഓടി വരാറുള്ള വ്യക്തിയാണ്. റോബിനായിട്ടെന്നല്ല ബിഗ് ബോസിലെ മത്സരാർത്ഥികളിൽ ആരുമായിട്ടം സൗഹൃദം ഉണ്ടായിരുന്ന ആളല്ല', വീണ പറഞ്ഞു. അതേസമയം വീഡിയോയ്ക്ക് താഴെ നിരവധി റോബിൻ ആരാധകരാണ് കമന്റ് ചെയ്യുന്നത്. യാതൊരു പിആറും ഇല്ലാതെ മലയാളക്കരയിൽ ഇത്രയും വലിയ ഓളം തീർക്കാൻ റോബിന് സാധിച്ചുവെന്നത് ആളുകൾക്ക് ദഹിക്കുന്നില്ലെന്നായിരുന്നു ഒരാൾ കുറിച്ചത്.
ഇപ്പോൾ വന്ന് വന്ന് റോബിനെ കുറിച്ച് ആര് എന്ത് നല്ലത് പറഞ്ഞാലും അവർ പിആർ ആകുന്ന അവസ്ഥയായല്ലോയെന്നാണ് മറ്റൊരാൾ കുറിച്ചത്.

പിആർ നടത്തുന്നില്ലെന്ന്


തനിക്ക് വേണ്ടി ആരും പിആർ നടത്തുന്നില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ റോബിൻ പറഞ്ഞിരുന്നു. വേണമെങ്കിൽ ആയിരങ്ങൾ കൊടുത്ത് പിആർ നിർത്താം. എന്നാൽ പിആർ ഏജൻസികളെ നിർത്തിയാണ് താൻ പിന്തുണ നേടാൻ ശ്രമിച്ചിരുന്നതെങ്കിൽ തനിക്ക് ഒരിക്കലും ഇത്രയും സ്നേഹവും സ്വീകാര്യതയും ലഭിക്കുമെന്ന് കരുതുന്നില്ലെന്നായിരുന്നു റോബിൻ പറഞ്ഞത്.

മോട്ടിവേഷൻ സ്പീക്കർ എന്ന നിലയ്ക്കായിരുന്നു


ഡോക്ടറായ റോബിൻ രാധാകൃഷ്ണൻ മോട്ടിവേഷൻ സ്പീക്കർ എന്ന നിലയ്ക്കായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ബിഗ് ബോസിൽ അവസരം ലഭിച്ചതോടെയാണ് റോബിന്റെ ജീവിതം മാറി മറിഞ്ഞത്. ഇപ്പോൾ സിനിമകളിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

English summary
Bigg Boss Malayalam Season 4 Fame Robin Is Just A Friend ,Im Not Doing Any PR For Him Says Veena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X