തലയിലെ ട്യൂമറിനെ കുറിച്ച് പറഞ്ഞപ്പോൾ ദിൽഷ പറഞ്ഞത്..റോബിൻ പറയുന്നു, 'അതിന് കാരണമുണ്ട്'
കൊച്ചി: അടുത്തിടെയായിരുന്നു തനിക്ക് ബോൺ ട്യൂമർ പ്രശ്നം ഉണ്ടെന്ന കാര്യം ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ വെളിപ്പെടുത്തിയത്. രണ്ട് വർഷമായി തലയുടെ പിൻഭാഗത്ത് മുഴയുണ്ട്. അത് പുറത്തേക്ക് മാത്രമെ വളരുന്നുള്ളു.വളർച്ച അകത്തേക്ക് ഉണ്ടെങ്കില്‍ അതിന് സർജറി ചെയ്യേണ്ടി വരും എന്നായിരുന്നു റോബിൻ പറഞ്ഞത്.
ഇപ്പോഴിതാ അസുഖത്തെ കുറിച്ച് കൂടുതൽ പറയുകയാണ് റോബിൻ. എന്തുകൊണ്ടാണ് ഷോയിൽ വെച്ച് രോഗത്തെ കുറിച്ച് പറയാതിരുന്നതെന്ന് പറയുകയാണ് റോബിൻ. നടി അനു ജോസഫുമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം, വായിക്കാം

;ബോൺ ട്യൂമറിനെ കുറിച്ച് ഞാൻ പറയാതിരുന്നത് , ബേസിക്കലി ഞാനൊരു ഡോക്ടറാണ്. ഈ രോഗമുള്ള പലരും അനുഭവിക്കുന്നത് കണ്ടത് കൊണ്ട് തന്നെ തന്റേതൊന്നും ഒന്നുമല്ല. ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം ഒരു വീഡിയോ പങ്കുവെച്ചിരുന്നു ഞാൻ.അതിൽ ഞാൻ പറയുന്നുണ്ട്, എനിക്ക് ഒരു സർജറി ചെയ്തിരുന്നു ഞാൻ ബെഡ് റെസ്റ്റിൽ ആയിരുന്നുവെന്ന്. സർജറി കഴിഞ്ഞ് മൂന്നാമത്തെ ദിവസം കഴിഞ്ഞപ്പോഴാണ് ആ വീഡിയോ എടുക്കുന്നത്. ആ വീഡിയോ നോക്കിയാൽ കാണാം. എനിക്ക് ഡ്രെയിൻ ഇട്ടിട്ടുണ്ട്.എണീറ്റ് നിക്കാൻ പറ്റുന്നില്ലായിരുന്നു'.

' ബിഗ് ബോസിന് മുൻപ് രണ്ട് തവണ തനിക്ക് കൊവിഡ് വന്നിരുന്നു. ആദ്യം കൊവിഡ് വന്നപ്പോൾ ശ്വാസതടസമൊക്കെ വന്നിരുന്നു. അത് കഴിഞ്ഞ് ഏഴെട്ട് മാസം കഴിഞ്ഞപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. സിടി സ്കാൻ എടുത്തപ്പോഴാണ് ബൈലാറ്ററൽ ലെങ്സ് കണ്ടത്, ലങ്സിൽ ചെറിയ സിസ്റ്റ് ഉണ്ടായിരുന്നു. അത് സർജറി കഴിഞ്ഞിരുന്നു'.

'തന്റെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ഷോയിൽ പറഞ്ഞാൽ അത് തന്റ അവസരം ഇല്ലാതാക്കുമോയെന്ന് താൻ ഭയപ്പെട്ടിരുന്നു. ചില ടാസ്കുകൾ ചെയ്യുമ്പോൾ എനിക്ക് ശ്വാസ തടസം അനുഭവപ്പെടാറുണ്ട്. പക്ഷേ ഞാനത് പറഞ്ഞിരുന്നില്ല. കാരണം അത് തന്നെ എളുപ്പം കീഴ്പ്പെടുത്താൻ മറ്റുള്ളവരെ സഹായിക്കും. ദിൽഷയോട് താൻ അത് തുറന്ന് പറഞ്ഞിരുന്നു. അപ്പോൾ മിണ്ടരുത്, ഒറ്റ മനുഷ്യർ അറിയരുതെന്ന് ദിൽഷ പറഞ്ഞു'.

'എനിക്ക് ഒരു രീതിയിലും സിമ്പതി വോട്ട് വേണ്ടതില്ലായിരുന്നു. എന്നെ ഇഷ്ടപ്പെട്ടാൽ മാത്രം ബിഗ് ബോസിൽ നിർത്തിയാൽ മതിയെന്ന് ഞാൻ ആവർത്തിച്ച് ഷോയിൽ പ്രേക്ഷകരോട് പറഞ്ഞിട്ടുണ്ട്. എന്നെ കൊള്ളില്ലെന്ന് തോന്നിയാൽ പുറത്ത് ഇട്ടാലും ഞാൻ തളരില്ല. മുന്നേറാൻ ഞാൻ മറ്റ് കാര്യങ്ങൾ ചെയ്യും', റോബിൻ പറഞ്ഞു.

അഭിമുഖത്തിൽ ആരതിയെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം റോബിൻ മനസ് തുറന്നു. വിവാഹത്തെ കുറിച്ച് എന്തൊക്കെ തയ്യാറെടുപ്പുകൾ നടത്തുന്നുവെന്ന ചോദ്യത്തിന് വിവാഹത്തിന് വേണ്ടി എന്തൊക്കെ തയ്യാറെടുപ്പുകൾ നടത്തുന്നു എന്നതിൽ അല്ല, അത് കഴിഞ്ഞിട്ടുള്ള ജീവിതത്തിൽ എങ്ങനെ മുന്നോട്ട് പോകുന്നുവെന്നതാണ് കാര്യം എന്നായിരുന്നു റോബിന്റെ വാക്കുകൾ. 'കുടുംബ ജീവിതത്തിൽ അഡ്ജസ്റ്റ്മെന്റുകൾ വേണമെന്നും പ്രയോറിറ്റി കാണിക്കണമെന്നതുമൊക്കെയാണ് പ്രധാന കാര്യം.എന്റെ പ്രയോറിറ്റി എന്നത് കുടുംബം തന്നെയാണ്. അവർക്ക് വേണ്ട സമയത്ത് ഞാൻ അവിടെ കാണും'.

'സിനിമ അല്ലെങ്കിൽ ജോലി അതൊക്കെ അവിടെ ഉണ്ട്. കുടുംബമായിട്ടുള്ള അല്ലെങ്കിൽ ഭാര്യയുമായിട്ടുള്ള ബോണ്ടൊക്കെ ഒരിക്കെ നഷ്ടപ്പെട്ട് കഴിഞ്ഞാൽ തിരിച്ചെടുക്കാൻ ഭയങ്കര പാടായിരിക്കും. പലരും ഹണിമൂണിനെ കുറിച്ചൊക്കെ ചോദിക്കുന്നുണ്ട്. എന്റെ അഭിപ്രായത്തിൽ നമ്മൾ കിളവൻമാർ ആയിരിക്കുമ്പോഴും ഹണിമൂൺ ആയിരിക്കണം'.

'ഹണിമൂണിനായി പാരീസിലും ലണ്ടനിലുമൊന്നും പോകേണ്ടതില്ല, നാട്ടിൽ ഒരു ചായക്കടയിൽ ഇരുന്ന് ചായയും പരിപ്പ് വടയും കഴിക്കുന്നതും ഹണിമൂണാണ്. ഓരോ സെക്കന്റും ഹണിമൂൺ ആക്കി പോയാൽ ലൈഫ് ഹാപ്പിയായിരിക്കും. ഞാൻ ഫാന്റസിയിൽ വിശ്വസിക്കുന്നയാളാണ്. പ്രാക്ടിക്കലായും ചിന്തിക്കും.ഹണിമൂൺ പോകുന്നുവെന്ന കൺസെപ്റ്റൊന്നും എനിക്ക് മനസിലാകാറില്ല'.

'ആരതിക്ക് മുന്നിൽ എന്റെ നെഗറ്റീവ്സും പോസിറ്റീവ്സും പറഞ്ഞ് കാണിക്കേണ്ട കാര്യമില്ല. എന്നെ പറ്റി അവൾക്ക് നന്നായി അറിയാം, ഞാൻ ദേഷ്യപ്പെട്ടാൽ ഏത് എക്സ്ട്രീം വരെ പോകുമെന്നൊക്കെ അവൾക്ക് അറിയാം. ആരതി എന്നെ പൂർണമായും അറിഞ്ഞാണ് എന്നെ പ്രണയിച്ചത്. എന്റെ ദേഷ്യം അവൾക്ക് ഹാന്റിൽ ചെയ്യാൻ പറ്റുന്നത് പോലെ അവളുടെ ക്യാരക്ടർ എനിക്കും ഹാന്റിൽ ചെയ്യാൻ പറ്റും.ആരും പെർഫെക്ട് അല്ല. അവരുടെ ഇംപെർഫെക്ട് ആയിട്ടുള്ള കാര്യം നമ്മുക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമെന്നുണ്ടെങ്കിൽ കാര്യങ്ങൾ സ്മൂത്തായി പോകും. അത് ഭാര്യ-ഭർതൃ ബന്ധത്തിൽ മാത്രമല്ല, സൗഹൃദത്തിലും അങ്ങനെ തന്നെയാണ്', റോബിൻ പറഞ്ഞു.












Click it and Unblock the Notifications