മുപ്പത്തിയാറ് വർഷം പഴക്കമുള്ള വീടും സ്വപ്നവും; രക്ഷയില്ല, പെടല്‍ മാത്രമേയുള്ളു, അന്ന് ശാലിനി പറഞ്ഞത്
ബിഗ് ബോസിന് ശേഷം പല താരങ്ങളുടേയും ജീവിതം മൊത്തത്തില്‍ മാറുന്നതാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ബിഗ് ബോസ് വീടിന് അകത്തേക്ക് വരുന്നതിന് മുമ്പും പിന്‍പുമായി ഒരു സാധാരണക്കാരിയായി ആളുകള്‍ക്കിടിയില്‍ ജീവിക്കുന്ന വ്യക്തിയാണ് ശാലിനി. ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ മത്സരാർത്ഥിയായി എത്തിയ ശാലിനിക്ക് ഷോയില്‍ അധിക നാള്‍ തുടരാന്‍ സാധിച്ചില്ലെങ്കിലും ആരാധകർക്ക് ഏറെ ഇഷ്ടപ്പെട്ട താരമായി ശാലിനി മാറിയിരുന്നു.
അത്രവേഗം പുറത്തേക്ക് പോവേണ്ട വ്യക്തിയായിരുന്നില്ലെന്നാണ് താരത്തെക്കുറിച്ച് പൊതുവെ എല്ലാവരും പറയുന്നത്. എന്തായാലും പുതിയൊരു സംരഭം തുടങ്ങിയപ്പോള്‍ ശാലിനിക്ക് വലിയ പിന്തുണയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായ വ്യക്തിയാണെങ്കിലും ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്ന കാര്യം കഴിഞ്ഞ ദിവസമായിരുന്നു ശാലിനി വ്യക്തമാക്കുന്നു. തത്സമയം ശാലിനിയെന്ന താരത്തിന്റെ യൂട്യൂബ് ചാനല്‍ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയത് ബിഗ് ബോസിലെ സഹതാരവും അടുത്ത സുഹൃത്തുമായ സുചിത്രയായിരുന്നു.

''ഇൻസ്റ്റാഗ്രാമിൽ കഷ്ടിച്ച് 1500 ഫോളോവേഴ്സുള്ള ഒരു പേജ്, ബിഗ്ഗ് ബോസ്സ് ഷോ യിൽ നിന്ന് പുറത്ത് വരുമ്പോൾ 5000 പേർ, ഇന്നത് 45000 എത്തി നിൽക്കുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരുപാട് വലിയ ഒരു കാര്യമാണ്. ഇഷ്ടം കൊണ്ട് കൂടെ കൂടിയവരാണ്. 'ഒരു യൂട്യൂബ് ചാനൽ തുടങ്ങിക്കൂടെ ഞങ്ങൾ സപ്പോർട്ട് ചെയ്യാം'
ഒരു സമയത്ത് എനിക്ക് വന്നിരുന്ന സ്ഥിരം സ്നേഹ സന്ദേശങ്ങളിൽ ഒന്നായിരുന്നു. ദാ ഞാൻ തുടങ്ങിട്ടോ!! സപ്പോർട്ട് ചെയ്യില്ലേ? തത്സമയം ശാലിനി" -ശാലിനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സീറോ ബഡ്ജറ്റിൽ ആണ് തുടങ്ങുന്നത്. അത്കൊണ്ട് തന്നെ കുറവുകളും പരിമിതികളും ഉണ്ടാവും. എല്ലാം പരിചയിച്ചു വരുന്നതേ ഉള്ളൂ തെറ്റുകൾ തിരുത്തുന്നതിനോടൊപ്പം എന്നെ സപ്പോർട്ട് ചെയ്യണേ, ഒരു ശ്രമമാണ്,, നല്ല വിഡിയോസ് ചെയ്യണം എന്നും പറയാൻ കാത്തു വെച്ച കുറേ വിശേഷങ്ങൾ പങ്കുവെക്കണം എന്നും ആലോചിക്കുന്നുണ്ട്. ചാനൽ ലിങ്ക് താഴെ കൊടുക്കാം സബ്സ്ക്രൈബ് ചെയ്ത് എല്ലാർക്കും ഒന്ന് ഷെയർ ചെയ്യണേ - എന്നും ശാലിനി കൂട്ടിച്ചേർത്തു.
Vastu Tips: വാസ്തു പറയുന്നത് കേള്‍ക്കൂ, സമ്പാദ്യം വർദ്ധിപ്പിക്കാന്‍ കറുവപ്പട്ടയ്ക്കും കഴിയും

ഇതോടൊപ്പം തന്നെ പുതിയ ചാനലില്‍ ബിഗ് ബോസ് ഓഡിഷനിലെ ഇന്‍ട്രോ വീഡിയോയും ശാലിനി പങ്കുവെച്ചിട്ടുണ്ട്. ഒരു തുടക്കക്കാരിയെന്ന നിലയില്‍ വീഡിയോയ്ക്ക് മികച്ച പിന്തുണയാണ് ശാലിനിക്ക് ലഭിക്കുന്നത്. വീഡിയോയ്ക്ക് താഴെ ലഭിക്കുന്ന കമന്റുകളില്‍ ഇത് വ്യക്തമാണ്.

'ഞാന്‍ ശാലിനി, വീട് തൃശ്ശൂർ ജില്ലയിലെ കുന്ദംകുളത്തിന് അടുത്താണ്. ഈ പുറകില്‍ കാണുന്നതാണ് എന്റെ വീട്. 36 വർഷം പഴക്കുമുണ്ട് വീടിന്. ഇത്രയും തന്നെ പഴക്കമുണ്ട് ഈ വീട്ടിലെ ആളുകളുടെ സ്വപ്നങ്ങള്‍ക്കും. ആ കുഞ്ഞു കുഞ്ഞ് സ്വപ്നങ്ങള്‍ മുറുകെ പിടിച്ചാണ് എന്റെ യാത്രയും. എന്നെ വളർത്താന്‍ അച്ഛന്‍ ഓട്ടോറിക്ഷ ഓടിക്കുക്കയായിരുന്നു. ആ കഷ്ടപ്പാടും വിഷമങ്ങളുമൊക്കെ അറിഞ്ഞ് വളർന്നയാളാണ് ഞാന്‍'- ഇന്‍ട്രോ വീഡിയോയില്‍ ശാലിനി പറയുന്നു.

അവർക്ക് അനുഭവിക്കാന്‍ കഴിയാതെ പോയ, അതേ സമയം അവർ ആഗ്രഹിച്ച ജീവിതം അവർക്ക് സാധിച്ചുകൊടുക്കണം. അതിന് സാധിക്കുന്ന ഒരു കുട്ടിയായി മാറണമെന്ന സ്വപ്നം എനിക്കുണ്ട്. ബുദ്ധിമുട്ടുകള്‍ വന്നപ്പോള്‍ ഒട്ടും പതറാതെ ഒരു ടെക്സ്റ്റൈല്‍സില്‍ കസ്റ്റമർ ഗേളായി വർക്ക് ചെയ്തു. അവിടെ നിന്നാണ് അവതാരകയുടെ റോളിലേക്ക് വന്നത്.

ഇവിടെ നിന്നും സ്വന്തമായി ജോലി അന്വേഷിച്ച് പോയി ഇവിടെ വരെയെങ്കിലും എത്തിയെങ്കില്‍ അതിന് വേണ്ടി നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ രക്ഷപ്പെട്ടാല്‍ മറ്റുള്ളവർക്കും ഒരു സഹായം ആവണം എന്ന രീതിയില്‍ തന്നെയാണ് മുന്നോട് പോവുന്നത്. കഷ്ടപ്പെടുന്നവർക്ക് എന്നാല്‍ കഴിയുന്ന സഹായം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ശാലിനി പറയുന്നു.

രക്ഷപ്പെടലിന്റെ കാര്യം പറയുമ്പോള്‍ പെടല് മാത്രമേയുണ്ടായിട്ടുള്ള, രക്ഷയുണ്ടായിട്ടില്ല. എന്റെ എല്ലാ സ്വപ്നങ്ങളും സാഹചര്യങ്ങള്‍ക്ക് വേണ്ടി കുഴിച്ച് മൂടപ്പെട്ടിട്ടുണ്ട്. ഒക്കെ ഒന്ന് പൊടിത്തട്ടി എടുത്ത് വെക്കും. അത് മാറി ജീവിതത്തിലേക്ക് വെളിച്ചം വരാന്‍ തുടങ്ങുകയാണെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications