Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് അൾട്ടിമേറ്റിൽ റിയാസ് മത്സരിക്കുമോ? മറുപടി ഇങ്ങനെ.. 'ചില കണ്ടീഷൻ ഉണ്ട്'

കൊച്ചി: ശക്തരായ മത്സരാർത്ഥികൾ ആണെങ്കിലും പ്രേക്ഷക പിന്തുണ ഇല്ലാത്തതിനാൽ ബിഗ് ബോസ് ഷോയിൽ നിന്നും വളരെ പെട്ടെന്ന് പുറത്ത് പോകേണ്ടി വന്ന നിരവധി പേർ ഉണ്ട്. അവരിൽ ചിലരെ ഉൾപ്പെടുത്തി മലയാളത്തിൽ ഉടൻ ബിഗ് ബോസ് അൾട്ടിമേറ്റ് നടന്നേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആരൊക്കെയാകും ഇതിൽ മത്സരാർത്ഥികളായി എത്തുകയെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ.

ഇപ്പോഴിതാ ബിഗ് ബോസ് അൾട്ടിമേറ്റിലേക്ക് വിളിച്ചാൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് റിയാസ്. നടി ശിൽപ ബാലയുമായുള്ള അഭിമുഖത്തിലാണ് ബിഗ് ബോസ് 4 സീസണിലെ അനുഭവത്തെ കുറിച്ചും അശ്‍ട്ടിമേറ്റിനെ കുറിച്ചുമെല്ലാം റിയാസ് പ്രതികരിച്ചത്.

1

ബിഗ് ബോസ് സീസൺ 4 ലെ ഗെയിം ചെയ്ഞ്ചറായിരുന്നു വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ റിയാസ് സലീം. വളരെ പെട്ടെന്ന് തന്നെ മികച്ച മത്സരം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിരുന്നു.തന്റെ നിലപാടുകൾ കൊണ്ടും ഗെയിം കൊണ്ടും റിയാസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷോയിൽ ഒന്നാം സ്ഥാനം റിയാസിന് ലഭിച്ചേക്കുമെന്ന പ്രേക്ഷക പ്രതീക്ഷയ്ക്കിടെ മൂന്നാം സ്ഥാനമായിരുന്നു റിയാസിന് ലഭിച്ചത്. മത്സരാർത്ഥികളിൽ പലർക്കും റിയാസിന്റെ പുറത്താവൽ അംഗീകരിക്കാനായിരുന്നില്ല. 'ബിഗ് ബോസ് മെറ്റീരിയൽ' എന്ന് വിളിക്കപ്പെടുന്ന റിയാസ് അതുകൊണ്ട് തന്നെ വീണ്ടും ഷോയുടെ ഭാഗമായെത്തണമെന്ന ആഗ്രഹം പല ആരാധകരും പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശിൽപ ബാലയുടെ ചോദ്യത്തിന് റിയാസ് മറുപടി നൽകിയത്. അഭിമുഖത്തിലെ റിയാസിന്റെ വാക്കുകളിലേക്ക്

'പച്ച, പെർഫെക്ട് ബാലൻസ്'; സുന്ദരിയല്ലേ ലക്ഷ്മി, ഏത് വേഷത്തിലും; വൈറൽ ഫോട്ടോകൾ

2


'ബിഗ് ബോസ് തുടക്കത്തിൽ എല്ലാവരും എന്നെ ചൊറിയനായാണ് കണ്ടത്. എങ്ങനെയെങ്കിലും പുറത്താക്കിയാൽ മതിയെന്നായിരുന്നു പലരുടേയും ചിന്ത. തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾ ഉമ്മയേയും കുടുംബത്തേയും വേദനിപ്പിച്ചിരുന്നു. എന്നാൽ എല്ലാവരും എന്നെ മനസിലാക്കാൻ തുടങ്ങിയതോടെ അവർക്കും സന്തോഷമായി. സോഷ്യൽ മീഡിയയിൽ ഉയരുന്ന നെഗറ്റൂീവ് കമന്റുകളെ ഞാൻ മൈന്റ് ചെയ്യാറില്ല'

3

'ഒരു മനുഷ്യനേയും ഞാൻ ജഡ്ജ് ചെയ്യാറില്ല. ആണായാൽ എന്റെ ശബ്ദം ഇങ്ങനെ ആയത് കൊണ്ട് എല്ലാവർക്കും എന്റെ പോലെ ശബ്ദം ഉണ്ടാകണമെന്നോ ആണുങ്ങൾ മാസ്കുലിൻ ആയിരിക്കണമെന്നോ എന്നൊന്നും താൻ കരുതുന്നേ ഇല്ല. എന്റെ ശബ്ദം ഫെമിനിൻ ആണെന്ന് പലർക്കും തോന്നുന്നുണ്ടാകാം. എന്ന് വെച്ച് എന്റെ വോക്കൽ കോട് മുറിച്ച് മാറ്റാനൊന്നും സാധിക്കില്ലല്ലോ. ഇതാണ് എന്റെ ശബ്ദം'.

വീട്ടില്‍ വെറുതെ ഇരിപ്പാണോ.. പണിയൊന്നുമില്ലേ: ഇതാണ് ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാനുള്ള 8 വഴികള്‍

4


അവസരം ലഭിച്ചാൽ ബിഗ് ബോസ് അൾട്ടിമേറ്റിലേക്ക് പോകുമെന്നും റിയാസ് പറഞ്ഞു. എന്നാൽ ചില കണ്ടീഷനുണ്ടെന്നും താൻ ഇനി വളരെ എളുപ്പം ലഭിക്കുന്ന ആളാകില്ലെന്നും തമാശ രൂപേണ റിയാസ് പറഞ്ഞു. അതേസമയം ഹിന്ദി ബിഗ് ബോസിലേക്കും അതേസമയത്ത് വിളി വന്നാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് താൻ ഹിന്ദി ബിഗ് ബോസ് തിരഞ്ഞെടുക്കുമെന്നായിരുന്നു റിയാസിന്റെ മറുപടി.ബിഗ് ബോസിലേക്ക് അവസരം ലഭിച്ചാൽ അവർക്ക് റിയാസ് എന്ത് ടിപ് ആയിരിക്കും നൽകുകയെന്ന ചോദ്യത്തിന് ആളുകളെ സന്തോഷിപ്പിക്കാൻ നോക്കരുതെന്നായിരുന്നു റിയാസിന്റെ മറുപടി.

5

'മലയാളികൾ ചിന്തിക്കുന്നത് എന്താണെന്ന് നമ്മുക്ക് നന്നായി അറിയാം. ആ രീതിയിൽ പെരുമാറുമ്പോഴാണ് നമ്മൾ സെലിബ്രേറ്റ് ചെയ്യപ്പെടുക. കേരളത്തിൽ ഇപ്പോഴും ചിന്തിക്കാൻ താത്പര്യം ഇല്ലാത്ത നിരവധി പേരുണ്ട്. അവർക്ക് വേണ്ടത് കൊടുക്കാൻ കഴിയുന്നവരുണ്ടാകും. പക്ഷേ ഞാൻ ബിഗ് ബോസിൽ പോയത് അതിന് വേണ്ടിയല്ല'.

6

'ഒഴുക്കിനെതിരെ പോകണം എന്ന് ഉദ്ദേശിച്ചല്ല താൻ അവിടെ പോയത്. എന്നാൽ അതാണ് അവിടെ സംഭവിച്ചത്. ഒരുപക്ഷേ ഞാൻ അങ്ങനെയുള്ള ആളായിരിക്കാം.നമ്മളായി തന്നെ ഷോയിൽ മത്സരിക്കുക. എന്നെ ഒരു മാസ് ഓഡിയൻസ് സെലിബ്രേറ്റ് ചെയ്യുന്നില്ലായിരിക്കാം. അങ്ങനെയൊരു സെലിബ്രേഷൻ എനിക്ക് വേണ്ടതില്ല. സെൻസുള്ള കുറച്ച് മനുഷ്യർ മാത്രം എന്നെ ആഘോഷിച്ചാൽ മതി'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+