'രജിത് കുമാർ ടോക്സിക്, അലറി വിളിച്ച് മാസ് ഡയലോഗ് പറയുന്നവരെ സെലിബ്രേറ്റ് ചെയ്യണോ'; റിയാസ് സലിം
കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തി ഷോയുടെ മൂഡിനെ തന്ന മാറ്റിയ താരമായിരുന്നു റിയാസ് സലീം. മൂന്നാം സ്ഥാനമായിരുന്നു റിയാസിന് ലഭിച്ചത്. ഒപ്പം തന്നെ 'ഗെയിം ചെയ്ഞ്ചർ' എന്ന പട്ടവും.
തന്റെ നിലപാടുകൾ ആരെയും ഭയക്കാതെ ഉറക്കെ പറഞ്ഞ താരം കൂടിയായിരുന്നു റിയാസ്. ഇപ്പോഴിതാ ബിഗ് ബോസ് ഷോയെ കുറിച്ച് കൂടുതൽ മനസ് തുറക്കുകയാണ് താരം. നടി ശിൽപ ബാലയുടെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റിയാസിന്റെ പ്രതികരണം.

(ചിത്രം കടപ്പാട്-ശിൽപ ബാല യുട്യൂബ് ചാനൽ)
ബിഗ് ബോസ് സീസൺ 2 പകുതിക്ക് വെച്ച് അവസാനിപ്പിച്ചില്ലെങ്കിൽ ആരായിരിക്കും വിജയി ആവുകയെന്നായിരുന്നു റിയാസിനോടുള്ള ശിൽപയുടെ ചോദ്യം. ഇതിന് നൽകിയ മറുപടി ഇങ്ങനെ - ഡോ രജിത് കുമാർ ആയിരിക്കും വിജയിക്കാൻ സാധ്യത. എന്നാൽ രജിത് കുമാർ എന്തുമാത്രം ടോക്സിക് വ്യക്തിയാണെന്നുള്ളത് എല്ലാവർക്കും വ്യക്തമാണ്. പക്ഷേ മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും ആഘോഷിച്ചതും രജിത് കുമാറിനെയാണ്'.
'പച്ച, പെർഫെക്ട് ബാലൻസ്'; സുന്ദരിയല്ലേ ലക്ഷ്മി, ഏത് വേഷത്തിലും; വൈറൽ ഫോട്ടോകൾ

'ഏറ്റവും സെൻസിബിൾ അല്ലാത്ത ടോക്സിക് ആയ ആളുകൾ മാത്രമാണ് കേരളത്തിൽ കൂടുതൽ ആയും സെലിബ്രേറ്റ് ചെയ്യപ്പെടുകയുള്ളൂ'. അലറി വിളിച്ച്, മാസ് ഡയലോഗ് പറഞ്ഞത് കൊണ്ടോ , അഗ്രസീവ് ആയത് കൊണ്ടോ സെൻസിബിൾ അല്ലാത്ത കാര്യം പറഞ്ഞ് കൊണ്ടോ ഒരാൾ സെലിബ്രേറ്റ് ചെയ്യപ്പെടണോ? എന്താണ് നിങ്ങൾ അയാളിൽ ഇഷ്ടപ്പെട്ടത് എന്നൊരു ചോദ്യം ഇല്ലേ?. സെക്കന്റ് സീസണിൽ തനിക്ക് ഇഷ്ടപ്പെട്ട മത്സരാർത്ഥി ഉണ്ടോയെന്ന് ചോദിച്ചാൽ അങ്ങനെയൊന്ന് ഇല്ല. എന്നാൽ രഞ്ജിനി ഹരിദാസിനെ തനിക്ക് വളരെ ഇഷ്ടമായിരുന്നു',റിയാസ് പറഞ്ഞു.
വീട്ടില്‍ വെറുതെ ഇരിപ്പാണോ.. പണിയൊന്നുമില്ലേ: ഇതാണ് ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാനുള്ള 8 വഴികള്‍

'നമ്മളെ സംബന്ധിച്ച് പുരോഗമനപരമായ പല കാര്യങ്ങളും സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമിൽ നിന്നും ലഭിക്കും. പല കാര്യങ്ങൾ പഠിക്കാനും മോശം കാര്യങ്ങൾ ഉപേക്ഷിക്കാനുമൊക്കെ നമ്മുക്ക് സാധിക്കും. എന്നാൽ ടിവി സീരിയൽ മാത്രം കാണുന്ന സാധാരണക്കാരെ സംബന്ധിച്ച് ഇത്തരം കാര്യങ്ങൾ അവർക്ക് ലഭിക്കണമെന്നില്ല. ലഭിച്ചാൽ തന്നെ അവർ ഉപയോഗപ്പെടുത്തുകയും ഇല്ല. ഇവരാണ് ബിഗ് ബോസിന്റെ പ്രേക്ഷകർ'

'ഇവർ ബിഗ് ബോസ് കാണുമ്പോൾ എപ്പോഴും തല്ല് ,അടി , ഗോസിപ്പ് ഇങ്ങനെയാണ്. ബിഗ് ബോസ് എന്നത് ഇത്തരം പ്രേക്ഷകർക്ക് കുറച്ച് കാര്യങ്ങൾ മനസിലാക്കി കൊടുക്കാനുള്ള അവസരമാണ്. ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ അവരെ സംബന്ധിച്ച് ഷോക്കിംഗ് ആയിരിക്കും'.

'ലെസ്ബിയൻ കപ്പിൾസ് ഒക്കെ ഷോയിൽ വരുമ്പോൾ അവർ അമ്പരക്കും. ഇതിലാരാണ് ഭാര്യ ഭർത്താവ്, പെണ്ണും പെണ്ണും കല്യാണം കഴിച്ചാൽ എന്ത് ചെയ്യും എന്നൊക്കെയുള്ള ചോദ്യം വരും. അവരെ സംബന്ധിച്ച് കുറെ കാര്യങ്ങൾ അവർ മനസിൽ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ അൺലേൺ ചെയ്യുക പ്രയാസമാണ്'.

'അതേസമയം കൂടുതലായി ഇത്തരം കാര്യങ്ങൾ കാണുമ്പോൾ അവർ പഠിക്കും. ഷോയുടെ ആദ്യ രണ്ടാഴ്ച കഴിഞ്ഞപ്പോളാണ് ആളുകൾക്ക് എന്നെ ഇഷ്ടപ്പെട്ട് തുടങ്ങിയതെന്ന് ചിലർ പറഞ്ഞിട്ടുണ്ട്. എന്നാൽ ഷോയുടെ രണ്ടാഴ്ച കഴിഞ്ഞ് ഞാൻ പുറത്തായിരുന്നുവെങ്കിലോ? 60 ദിവസം കിട്ടിയപ്പോഴാണ് എന്നെ പലർക്കും മനസിലാക്കാൻ സാധിച്ചത്'.

'നമ്മൾ പറയുന്ന കാര്യങ്ങൾ ആളുകൾ പെട്ടെന്ന് സ്വീകരിക്കില്ല. അതിന് കുറെ സമയം ആവശ്യമാണ്. നമ്മുടേത് പുരുഷാധിപത്യ സമൂഹമാണെന്ന് നമ്മൾ മനസിലാക്കണം. പ്രത്യേകിച്ച് കേരളം.
അവൾ തുണിയുടത്താൽ ഞാൻ വോട്ട് തരാം എന്നൊക്കെയാണ് വിമർശനങ്ങൾ ഉണ്ടായത്'.












Click it and Unblock the Notifications